ഇന്ത്യന്‍ ബൈക്ക് വിപണിയില്‍ ഒരു വിപ്ലവത്തിനൊരുങ്ങുകയാണ് ടിവിഎസ് മോട്ടോഴ്സ്. മോട്ടോര്‍ ബൈക്കുകളില്‍ ഇതുവരെ ലഭ്യമായിട്ടില്ലാത്ത ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിക്കാന്‍ ടി വി എസ്സിന് പദ്ധതിയുണ്ടെന്നതാണ് പുതിയ വാര്‍ത്ത. അതിവേഗം വളരുന്ന മോട്ടോര്‍ബൈക്ക് വിപണിയില്‍ ഇത് ഒരു മികച്ച കാല്‍വെയ്പായി പരിഗണിക്കപ്പെടുമെന്നുറപ്പ്.
2013 മുതല്‍ ഓട്ടോമാറ്റിക് ഗിയറുള്ള ബൈക്കുകള്‍ വിപണിയില്‍ എത്തിച്ചു തുടങ്ങുമെന്ന് ടി വി എസ് അറിയിക്കുന്നു. 2013ന്‍റെ രണ്ടാം പകുതിയോടെയായിരിക്കും ആദ്യ ഓട്ടോമാറ്റിക് ബൈക്ക് വിപണിയിലിറങ്ങുക. 110 സിസി മുതലുള്ള ബൈക്കുകള്‍ക്ക് ഓട്ടോമാറ്റിക് ഗിയറുകള്‍ നല്‍കുമെന്ന് ടി വി എസ് വ്യക്തമാക്കുന്നു.
ഓട്ടോമാറ്റിക് ഗിയറുകള്‍ വരുന്നതോടെ ഇന്ധനലാഭം വര്‍ധിക്കുമെന്നതാണ് പ്രധാന നേട്ടം. സമയാസമയങ്ങളില്‍ ഗയര്‍ഷിഫ്റ്റ് വനടക്കുന്നതിനാല്‍ കരിമ്പുക കൊലവെറി കുറയും എന്നതും നേട്ടമാണ്. ഈ സാങ്കേതികത വളര്‍ത്തിയെടുക്കാന്‍ ടി വി എസ് എന്‍ജിനീയര്‍മാര്‍ ആറേഴു കൊല്ലക്കാലം കഠിന പരിശ്രമം ചെയ്തതാണ്.
നിലവിലുള്ള മോഡലുകള്‍ക്കും 2013നിടയില്‍ ഇറങ്ങാനിരിക്കുന്ന പുതിയ മോഡലുകള്‍ക്കും ടി വി എസ് ഈ സാങ്കേതിക സൗകര്യം പകരും. ഇത് വാഹനത്തിന്‍റെ പ്രകടനത്തില്‍ മുന്നേറ്റമുണ്ടാക്കും. എന്‍ജിന്‍ ഭാരം കുറയ്ക്കും, ഏതാണ്ട് 15 ശതമാനത്തോളം.
പുതിയ സാങ്കേതികത വികസിപ്പിച്ചെടുക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും നിരവധി പേറ്റന്‍റുകള്‍ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.