പുതിയ വിസ്തയും ചെറിയ മാന്‍സയും ദില്ലിയിലേക്ക്

രണ്ടായിരത്തിപ്പതിന്നാലാമാണ്ടു തുടങ്ങി ടാറ്റ മോട്ടോഴ്‌സ് വിപണിയില്‍ തികച്ചും അഗ്രസീവായ ഒരു നിലപാട് എടുത്തുതുടങ്ങിയതായി നാം മനസ്സിലാക്കുന്നു. നിരവധി പദ്ധതികളാണ് ടാറ്റയുടെ ഗവേഷണകേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നത്. ഫാല്‍ക്കണ്‍ കാര്‍ ശില്‍പം, പുതിയ ഡീസലെഞ്ചിന്‍ തുടങ്ങി വിപണിയെ വിപ്ലവവല്‍ക്കരിക്കാന്‍ വേണ്ടതെല്ലാം ടാറ്റയുടെ പക്കലുണ്ട്. ഇത്തവണത്തെ ദില്ലി എക്‌സ്‌പോയിലും ഇതിന്റെ പ്രതിഫലനങ്ങള്‍ കാണാതിരിക്കില്ല.

പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ദില്ലി ഓട്ടോ എക്‌സ്‌പോയിലേക്ക് വിസ്തയുടെ മുഖംമിനുക്കിയ പതിപ്പും മാന്‍സ സെഡാനിന്റെ ചെറുതാക്കിയ രൂപവും എത്തിച്ചേരുമെന്നാണ്.

Tata Motors to Unveil Facelifted Vista and Manza CS at 2014 Delhi Auto Expo

ഈ കാറുകള്‍ 'പ്രൊജക്ട് ഫാല്‍ക്കണ്‍' എന്ന പേരിലാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. പുതിയ കാറുകള്‍ ടാറ്റയിലുണ്ടായ മാനസാന്തരത്തിന്റെ ഫലമായി വിലയിരുത്തപ്പെടുന്നുണ്ട്. ഈ വിലയിരുത്തല്‍ വിപണിയില്‍ തെളിയിക്കേണ്ടത് ടാറ്റയാണ്.

ടാറ്റ ഈ വരുന്ന ഇരുപതാം തിയ്യതി അവതരിപ്പിക്കാന്‍ പോകുന്ന 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനും എക്‌സ്‌പോയിലെ ബൂത്തില്‍ എത്തിച്ചേരും. ഈ എന്‍ജിന്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍ വിപ്ലവം സൃഷ്ടിക്കുമെന്നൊക്കെയാണ് ടാറ്റ പറയുന്നത്. കാത്തിരുന്ന് കാണാം.

വിസ്തയുടെ മുഖം കാര്യമായ ചില മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഹെഡ്‌ലാമ്പുകളുടെ ഡിസൈന്‍ മാറിയിരിക്കുന്നു. പുതുക്കിയ വീലുകളും റിയര്‍ ലാമ്പുകളുമുണ്ട്. ഇന്റീരിയറിലും വലിയ തോതിലുള്ള മാറ്റങ്ങള്‍ വന്നിരിക്കുന്നു.

മാന്‍സയുടെ വലിപ്പം കുറച്ച പതിപ്പ് മാന്‍സ് സിഎസ് എന്ന പേരിലായിരിക്കും വിപണിയിലെത്തുക. മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ വിപണിയിടത്തില്‍ എന്തെങ്കിലും ചെയ്യാനൊക്കുമെങ്കില്‍ ചെയ്യുക എന്നതാണ് ഈ വാഹനത്തിന്റെ ദൗത്യം.

Most Read Articles

Malayalam
English summary
Tata Motors to unveil face lifted Vista and Manza CS at 2014 Indian Auto.
Story first published: Saturday, January 18, 2014, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X