പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

ബോണവില്‍ ശ്രേണിയ്‌ക്കൊത്ത മികവ് T100 കാഴ്ച വെക്കുന്നുണ്ടോ? ഇവിടെ പരിശോധിക്കാം.

By Dijo Jackson

1960 കളിലാണ് ബോണവില്‍ ശ്രേണിയെ ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ ട്രയംഫ് അവതരിപ്പിക്കുന്നത്. 1950-60 കാലഘട്ടത്തില്‍ കരയിലെ ഏറ്റവും വേഗതയേറിയ മോട്ടോര്‍സൈക്കിളെന്ന റെക്കോര്‍ഡ് ബോണവില്‍ സാള്‍ട്ട് ഫ്‌ളാറ്റുകളില്‍ (ബോണവില്‍ ഉപ്പ് പാടം) നിന്നും കൈയ്യടക്കിയ ട്രയംഫ്, ചരിത്രനേട്ടത്തെ പശ്ചാത്തലമാക്കി ബോണ്‍വില്‍ ശ്രേണിയെ അവതരിപ്പിക്കുകയായിരുന്നു.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

ഇതൊക്കെ ട്രയംഫ് ചരിത്രം. ബോണവില്‍ കുടുംബത്തിലേക്ക് വന്നെത്തിയ പുതിയ അംഗമാണ് T100. സ്ട്രീറ്റ് ട്വിന്‍, T120 എന്നീ മോഡലുകള്‍ക്ക് ഇടയിലാണ് T100 ഇടംനേടിയിരിക്കുന്നത്.

ബോണവില്‍ ശ്രേണിയ്‌ക്കൊത്ത മികവ് T100 കാഴ്ച വെക്കുന്നുണ്ടോ? ഇവിടെ പരിശോധിക്കാം.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

ആദ്യ നോട്ടത്തില്‍ ശ്രദ്ധ പിടിച്ച് പറ്റാന്‍ ബോണവില്‍ T100 ന് സാധിക്കുമോ എന്നത് സംശയമാണ്. ക്ലാസിക് ലിറ്റര്‍ ക്ലാസ് മോട്ടോര്‍സൈക്കിളാണ് ബോണവില്‍ എന്ന് കണ്ടാല്‍ പറയില്ല. എന്നാല്‍ മോഡലില്‍ ട്രയംഫ് നല്‍കിയിരിക്കുന്ന ഡ്യൂവല്‍ ടോണ്‍ പെയിന്റിംഗ് ഒരുപരിധി വരെ T100 ശ്രദ്ധയാകര്‍ഷിക്കും.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

ഫ്യൂഷന്‍ വൈറ്റിലും എയ്ഗന്‍ ബ്ലൂവിലും ഒരുങ്ങിയിട്ടുള്ള T100 നെയാണ് ഡ്രൈവ്‌സ്പാര്‍ക്കിന് ലഭിച്ചിരിക്കുന്നത്. ബോണവില്‍ ശ്രേണിയുടെ ക്ലാസി ലുക്കിന് ഒപ്പം സ്‌പോര്‍ടി ലുക്കും T100 പ്രതിനിധാനം ചെയ്യുന്നു.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

എല്‍ഇഡി, ഡിആര്‍എല്‍ ലൈറ്റുകള്‍ക്ക് പകരം റൗണ്ട് ഹെഡ്‌ലാമ്പില്‍ ട്രയംഫ് ഒരുക്കിയിരിക്കുന്നത് ഹാലോജന്‍ ബള്‍ബുകളാണ് എന്നത് ശ്രദ്ധേയം. 18 ഇഞ്ച് ഫ്രണ്ട് സ്‌പോക്ക് വീലിലും 17 ഇഞ്ച് റിയര്‍ സ്‌പോക്ക് വീലിലുമാണ് T100 എത്തുന്നത്.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

ടാക്കോമീറ്റര്‍, സ്പീഡോമീറ്റര്‍ ഉള്‍പ്പെടുന്ന ട്വിന്‍-പോഡ് അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് T100 ന് ഉള്ളത്. ഒപ്പം, രണ്ട് എല്‍ഇഡഡി സ്‌ക്രീനുകളും ക്ലസ്റ്ററില്‍ ഇടം പിടിക്കുന്നു.

ആദ്യ സ്‌ക്രീനില്‍ ഫ്യൂവല്‍ മീറ്റര്‍ സ്ഥാനം കണ്ടെത്തുന്നു. രണ്ടാം സ്‌ക്രീനില്‍ ടൂ ട്രിപ് മീറ്റര്‍, ഓടോമീറ്റര്‍, റിയല്‍ ടൈം ക്ലോക്ക്, ഗിയര്‍ പൊസിഷണിംഗ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

റബ്ബര്‍ ടാങ്ക് പാഡോട് കൂടിയ ഫ്യൂവല്‍ മീറ്ററില്‍ ഒരുങ്ങിയിരിക്കുന്ന ട്രയംഫ് ബാഡ്ജിംഗ് T100 ന്റെ ക്ലാസിക് ലുക്കിനെ വര്‍ധിപ്പിക്കുന്നു.

ബോണവില്‍ ശ്രേണിയിലെ മറ്റ് അംഗങ്ങളെ അപേക്ഷിച്ച് വലുപ്പമേറിയ വീല്‍ബേസാണ് (1450 mm) T100 ല്‍ ഉള്ളത്.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

പഴമ വിളിച്ചോതുന്ന എക്‌സ്‌ഹോസ്റ്റ് പീഷൂട്ടര്‍ എക്‌സഹോസ്റ്റ് പൈപാണ് T100 ല്‍ ട്രംയഫ് നല്‍കുന്നത്. അതേസമയം, ടെയില്‍ ലാമ്പ് പൂര്‍ണമായും എല്‍ഇഡി യൂണിറ്റിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതും ശ്രദ്ധേയം.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

പാരമ്പര്യത്തിനൊപ്പം, പുത്തന്‍ സാങ്കേതികതയും T100 ല്‍ ട്രംയഫ് ലഭ്യമാക്കുന്നുണ്ട്. ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്, റൈഡ്-ബൈ-വയര്‍ ഉള്‍പ്പെടുന്നതാണ് T100 ന്റെ സാങ്കേതിക ഫീച്ചറുകള്‍.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

900 സിസി ലിക്വിഡ് കൂള്‍ഡ് ട്വിന്‍ എഞ്ചിനാണ് T100 ന്റെ പവര്‍ഹൗസ്. 54 bhp കരുത്തും, 3200 rpm ല്‍ 80 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് T100 ന്റെ എഞ്ചിന്‍.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

ചെയിന്‍ ഡ്രൈവ് ഉപയോഗിക്കുന്ന 5 സ്പീഡ് ഗിയര്‍ബോക്‌സാണ് T100 ല്‍ ട്രയംഫ് നല്‍കിയിരിക്കുന്നത്.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

കുറഞ്ഞ വേഗതയിലും ഉയര്‍ന്ന ഗിയറില്‍ സഞ്ചരിക്കാന്‍ T100 ന്റെ ലോ എന്‍ഡ് ടോര്‍ഖ് ശേഷിയുള്ള എഞ്ചിന്‍ സഹായിക്കും. എന്നാല്‍ ഓവര്‍ടേക്കിംഗ് സാഹചര്യങ്ങളില്‍ റൈഡര്‍ക്ക് രണ്ട് ഗിയര്‍ എങ്കിലും കുറയ്‌ക്കേണ്ടതായി വരും.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

മണിക്കൂറില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വരെ ബോണവില്‍ T100 ല്‍ ക്രൂയിസിംഗ് അനുഭൂതിയോടെ സഞ്ചരിക്കാവുന്നതാണ്. എന്നാല്‍ ഉയര്‍ന്ന വേഗതയിലേക്ക് കടക്കുന്നതോടെ വൈബ്രേഷനും കടന്നെത്തും.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ T100 ന് വേണ്ടത് 6 സെക്കന്‍ഡാണ്. മണിക്കൂറില്‍ 165 കിലോമീറ്ററാണ് T100 ന്റെ ഉയര്‍ന്ന വേഗത. 215 കിലോഗ്രാം ഭാരത്തിലാണ് T100 വന്നെത്തുന്നത്.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

ഫ്രണ്ട് എന്‍ഡില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും, റിയര്‍ എന്‍ഡില്‍ ട്വിന്‍ ഷോക്കുകളുമാണ് ബോണവില്‍ T100 ല്‍ ഒരുങ്ങിയിരിക്കുന്നത്.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

790 mm ഉയരത്തിലുള്ള ഫ്‌ളാറ്റ് സീറ്റും, സെന്റര്‍ പൊസിഷനിലുള്ള ഫൂട്ട്‌പെഗുകളും റൈഡര്‍ക്ക് മികച്ച് ഡ്രൈവിംഗ് അനുഭൂതിയാണ് നല്‍കുന്നത്. ആവശ്യമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഓപ്ഷണല്‍ ബാക്ക് റെസ്റ്റും മോഡലില്‍ സ്വീകരിക്കാവുന്നതാണ്.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

ഫ്രണ്ട് എന്‍ഡില്‍ നിസിന്‍ 2-പിസ്റ്റണോട് കൂടിയ സിംഗിള്‍ 310 mm ഫ്‌ളോട്ടിംഗ് ഡിസ്‌കും റിയര്‍ എന്‍ഡില്‍ 255 mm ഡിസ്‌കുമാണ് ട്രയംഫ് ഒരുക്കിയിരിക്കുന്നത്.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

ഉയര്‍ന്ന വേഗതയിലും മികച്ച ബ്രേക്കിംഗ് നല്‍കുന്നതാണ് എബിഎസിന്റെ പിന്തുണയോടെയുള്ള ഡിസ്‌ക് ബ്രേക്കുകള്‍.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

സിറ്റി റൈഡില്‍ 20 കിലോമീറ്റര്‍ ഇന്ധനക്ഷമത കാഴ്ചവെച്ച ബോണവില്‍ T100, ഹൈവെ റൈഡില്‍ നല്‍കിയത് 26 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ്. 14.5 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റിയിലാണ് T100 എത്തുന്നത്.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

ട്രയംഫ് ബോണവില്‍ T100

ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പെര്‍ഫോര്‍മന്‍സ് മോട്ടോര്‍സൈക്കിളുകളില്‍ ട്രയംഫ് ബോണവില്‍ T100 ന്റെ സ്ഥാനം ഏറെ മുന്നിലാണ്.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

855000 രൂപ വിലയിലാണ് ബോണവില്‍ T100 ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുന്നത് (മുംബൈ എക്‌സ്‌ഷോറൂം വില).

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

ഹൈവെ റൈഡുകള്‍ക്കാണ് നിങ്ങള്‍ മുന്‍ഗണന നല്‍കുന്നത് എങ്കില്‍ ബോണവില്‍ T120 യാകും മികച്ച ഓപ്ഷനായി നിലകൊള്ളുന്നത്.

പഴമയില്‍ തീര്‍ത്ത പുതുമ; ട്രയംഫ് ബോണവില്‍ T100 ഫസ്റ്റ് റൈഡ്

അതേസമയം, പാരമ്പര്യത്തിനൊത്ത പ്രൗഢിയും, ആധുനിക സാങ്കേതികതയും ഒത്തിണങ്ങിയ പെര്‍ഫോര്‍മന്‍സ് മോട്ടോര്‍സൈക്കിളാണ് ലക്ഷ്യമെങ്കില്‍ T100 തെരഞ്ഞെടുക്കുന്നതാണ് ഉചിതം.

Most Read Articles

Malayalam
കൂടുതല്‍... #റിവ്യൂ
English summary
2016 Triumph Bonneville T100: First Ride Review. Read in Malayalam.
Story first published: Monday, May 15, 2017, 17:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X