ഹോണ്ട നാവി സ്‌കൂട്ടറോ അതോ ബൈക്കോ? അറിയാം

Written By:

100-110 സിസി മോട്ടോര്‍ ബൈക്ക് സെഗ്മെന്റിൽ പുയിയ സാധ്യതകള്‍ക്ക്‌ വഴിയൊരുക്കി കൊണ്ടാണ് ഹോണ്ട പുതിയ നാവിയെ വിപണിയിലെത്തിച്ചിരിക്കുന്നത്. പരിപൂർണമായും ഹോണ്ടയുടെ ഇന്ത്യയിലെ ഗവേഷണ-വികസന വിഭാഗം രൂപംകൊടുത്തിട്ടുള്ള നാവി വിനോദത്തിന് പ്രാധാന്യം നല്കുന്ന ബൈക്കിന്റേയും സ്‌കൂട്ടറിന്റേയും സങ്കരയിനമാണ്. കണ്ടു പഴകിയ ബൈക്കുകളില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായി മുകൾ ഭാഗം ബൈക്കിനോടും താഴ്ഭാഗം സ്‌കൂട്ടറിനോടും സാദൃശ്യമുള്ളതാണ് നാവി.

സ്ത്രീകൾക്കായി ടിവിഎസിന്റെ പുത്തൻ സ്‌കൂട്ടി പെപ്-വായിക്കൂ

സ്ട്രീറ്റ് , ഓഫ് റോഡ് , അഡ്വഞ്ചര്‍ എന്നീ വകഭേദങ്ങളിലാണ് നാവി ഇറക്കിയിരിക്കുന്നത്. കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനുകളും കമ്പനി നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിൽ ഏവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്നു നാവി. ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും സവിശേഷതകള്‍ ഒരുമിപ്പിച്ച് കൊണ്ടുള്ള ഒരു ഡിസൈൻ ആയതിനാൽ ബൈക്കാണോ സ്കൂട്ടറാണോ എന്ന സംശയമാണ് ഏവരിലും ആദ്യമുദിക്കുക. യുവതലമുറയെ മുന്നിൽ കണ്ടുകൊണ്ടുള്ള ഹോണ്ടയുടെ പുതിയൊരു സംരംഭമാണിതെന്ന് വേണം പറയാൻ.

ഡിസൈൻ

ഹോണ്ട ബൈക്കിന്റേയും സ്കൂട്ടറിന്റേയും എല്ലാ ഘടകങ്ങളും ഒത്തോരുമിപ്പിച്ച് രൂപകല്പന ചെയ്ത ടൂവീലറാണ് നാവി.

‍ഡിസൈൻ

സ്കൂട്ടറാണോ ബൈക്കാണോ എന്ന് ഒരു നിമിഷം സംശയിച്ചേക്കാവുന്ന രൂപഭംഗി തന്നെയാണ് ഈ ബൈക്കിന്റെ മുഖ്യാകർഷണം.

ഡിസൈൻ

ഹോണ്ട ബൈക്കുകൾക്കുള്ള പതിവ് ഹെഡ്‌ലൈറ്റുകളേക്കാൾ വലുപ്പംകൂടിയ ഹെഡ്‌ലൈറ്റാണ് നാവിക്കുള്ളത്. ഫെയറിംഗ് ഇല്ലാത്ത ഈ റെക്ടാഗുലാര്‍ ഹെഡ്‌ലൈറ്റ് ഇതിന്റെ ഭംഗി വർധിപ്പിക്കുന്നു.

സിങ്കിൾ പീസ് ടാങ്കിന്റെ സൈഡ് പാനലിൽ നൽകിയിട്ടുള്ള കടുത്ത നിറങ്ങളാണ് മറ്റൊരാകർഷണം.

ഡിസൈൻ

ഫ്യുവൽ ടാങ്ക് വരെ നീളുന്ന വീതി കൂടിയ സീറ്റും സാധാരണയായുള്ള എൻജിന്റെ സ്ഥാനത്ത് നൽകിയിട്ടുള്ള സ്റ്റോറേജ് സ്പേസും മറ്റ് ടൂവീലറുകളിൽ നിന്നും നാവിയെ ഏറെ വ്യത്യസ്തനാക്കുന്നു.

സാധാരണ ബൈക്കുകളുടെ എന്‍ജിനുള്ള ഭാഗത്ത് ലഗേജ് വയ്ക്കാനുള്ള സ്ഥലമാണ് ഒരുക്കിയിരിക്കുന്നത്. എൻജിൻ സ്ഥാനം പിടിച്ചിരിക്കുന്നത് പിൻ വീലിന് സമീപത്തായാണ്.

പിന്നിൽ ഉറപ്പിച്ച എൻജിനും വലുപ്പം കുറഞ്ഞ ടയറുമെല്ലാം സ്‌കൂട്ടറിനെ അനുസ്മരിപ്പിക്കും വിധമാണ്.

ഡിസൈൻ

വണ്ണം കൂടിയ എക്സോസ്റ്റ് ഉപയോഗിച്ചതിനാൽ വലിയ മോട്ടോർസൈക്കിൾ എന്ന തോന്നലുമുണ്ടാക്കുന്നു.

എൻജിൻ, ഗിയർബോക്സ്, മൈലേജ്

ഹോണ്ട ആക്ടീവയിലുള്ള 109സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

സിവിടി ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടുള്ള എൻജിൻ 7.8ബിഎച്ച്പിയും 8.9എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

എൻജിൻ, ഗിയർബോക്സ്, മൈലേജ്

സിറ്റിക്കകത്ത് 45km/l മൈലേജാണ് നാവി വാഗ്ദാനം ചെയ്യുന്നത്. എഴുപത് കിലോമീറ്ററിന് താഴെ ഓടിക്കുമ്പോൾ നല്ല റൈഡിംഗ് അനുഭൂതിയാണ് ഉണ്ടാകുന്നത്.

ആക്ടീവ ഓടിക്കുന്ന അതേ ഫീൽ തന്നെയായിരിക്കും നാവിക്കുമുള്ളതെന്ന് ചിന്തിച്ചേക്കാം, എന്നാൽ അല്ല ആക്ടീവയേക്കാൾ വളരെ ഭാരം കുറഞ്ഞ വാഹനമാണിത്.

എൻജിൻ വളരെ സ്മൂത്തും വൈബ്രേഷനുകളൊന്നും തോന്നിപ്പിക്കാത്തതുമാണ്.

ഹാന്റലിംഗ്

സാധാരണ ബൈക്കുകളെപോലെ ക്ലച്ചും ഗിയറുമുണ്ടെന്ന് ധരിച്ചെങ്കിൽ തെറ്റി സ്കൂട്ടറിലേതുപോലെ രണ്ട് കൈകൾകൊണ്ട് നിയന്ത്രിക്കാവുന്ന ബ്രേക്കുകൾ മാത്രമാണുള്ളത്.

ഹാന്റലിംഗ്

മുൻഭാഗത്ത് 12 ഇഞ്ചും പിൻഭാഗത്ത് 10 ഇഞ്ചും വലുപ്പമുള്ള വീലുകളുള്ള നവിയ്ക്ക് ഡ്രം ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്.

ഹാന്റലിംഗ്

മുന്‍ ചക്രത്തിന് ടെലിസ്കോപ്പിക് ഫോര്‍ക്ക് സസ്പെന്‍ഷനാണ് പിന്നില്‍ സ്‍പ്രിങ് ലോഡഡ് ഹൈഡ്രോളിക് ടൈപ്പും.

ഹാന്റലിംഗ്

കൺഫർട്ടബിൾ സീറ്റിംഗാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ട്പേർക്ക് സുഖകരമായി ഇരിക്കത്തക്കവണ്ണമുള്ള വീതിയും നീളവും കൂടിയ സീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 

ഹാന്റലിംഗ്

കൂടാതെ മുന്നിലും പിന്നിലും ബൈക്കുകളിലേതുപോലുള്ള ഫൂട്ട് റെസ്റ്റും നൽകിയിട്ടുണ്ട്.

ഇൻസ്ട്രുമെന്റേഷൻ

മറ്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലേതു പോലെ ട്രിപ്പ് മീറ്റർ, ഫ്യുവൽ ഗേജ്, ക്ലോക്ക്, സൈസ് സ്റ്റാന്റ് വാണിംഗ്, ലോ ഫ്യുവൽ വാണിംഗ് എന്നിവയൊന്നും ഉൾപ്പെടുത്തിയിട്ടില്ല.

ഇൻസ്ട്രുമെന്റേഷൻ

വളരെ ലളിതമായ തരത്തിൽ വലിയൊരു സ്പീഡോമീറ്ററും വാണിംഗ് ലൈറ്റുകളും മാത്രമാണുള്ളത്.

സാധാരണ മോട്ടോർസൈക്കിളിലേത് പോലെ മുൻഭാഗത്തായാണ് ഫ്യുവൽ ടാങ്കും നൽകിയിരിക്കുന്നത്. 3.8ലിറ്റർ ശേഷിയുള്ള ടാങ്കാണ് ഉപയോഗിച്ചിട്ടുള്ളത്.

സ്റ്റോറേജ്

സ്റ്റോറേജിനെ കുറിച്ച് പറയുകയാണെങ്കിൽ സ്കൂട്ടറിന് സമാനമായി മുൻവശത്താണ് സ്റ്റോറേജ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സീറ്റിനടയിലായിട്ടാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

സ്റ്റോറേജ്

വളരെ ചെറിയ സ്റ്റോറേജ് സ്പേസായതിനാൽ ഭാരംകൂടിയ വസ്തുക്കളൊന്നും ഉൾക്കൊള്ളുന്നതിന് സാധിക്കില്ല.

ബ്രേക്ക്

ഇതിലുപയോഗിച്ചിരിക്കുന്ന ഡ്രം ബ്രേക്കുകൾ നല്ല ഗ്രിപ്പ് നൽകുന്നതിനാൽ കൂടുതൽ സുരക്ഷയുറപ്പാക്കുന്നു മാത്രമല്ല ഇത് കംഫർട്ട് റൈഡിംഗാണ് പ്രദാനം ചെയ്യുന്നത്.

ബേസിക്ക് സ്വിച്ചുകളാണ് നൽകിയിട്ടുള്ളത്. ഇടത് ഭാഗത്തായി ഹോൺ, ഹെഡ്‌ലൈറ്റ് ഓൺ/ഓഫ് ബട്ടൺ, ലോ ആന്റ് ഹൈ ബീം ഫങ്ഷനുകളും വലത് ഭാഗത്തായി ഇലക്ട്രിക് സ്റ്റാർട്ടും ഉൾപ്പെടുത്തിയിരിക്കുന്നു.

ബിൽഡ് ക്വാളിറ്റി

ഹോണ്ടയ്ക്ക് തെറ്റ്പറ്റിയതിവിടെയാണ്. ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക്കുകളാണ് ഫ്യുവൽ ക്യാപ്പ് കവറിനും ലോക്കിനുമായി ഉപയോഗിച്ചിരിക്കുന്നത്.

മൊത്തത്തിലുള്ള ബിൽഡ് ക്വാളിറ്റി നോക്കുകയാണെങ്കിൽ പ്ലാസ്റ്റിക്കുകൾ ഒഴിച്ച് എൻജിനും റൈഡ് ക്വാളിറ്റിയും മികവ്പുലർത്തുന്നതാണ്.

ഇലക്ട്രിക്കൽ

ഇതിലുപയോഗിച്ചിരിക്കുന്ന സ്റ്റാർട്ടർ തൊട്ട് ഹോൺ, ഇന്റിക്കേറ്റർ, ഹെഡ്‌ലൈറ്റ് എന്നിവയെല്ലാം മികച്ചതാണ്. രാത്രിക്കാലങ്ങളിൽ നല്ല വ്യക്തത നൽകുന്ന വലുപ്പമേറിയ ഹെഡ്‌ലൈറ്റാണിതിനുള്ളത്.

കളർ

പാട്രിയറ്റ് റെഡ്, ഷാസ്ത വൈറ്റ്, ബ്ലാക്ക്, ഹോപ്പർ ഗ്രീൻ, സ്പാർകി ഓറഞ്ച് എന്നീ അഞ്ച് വ്യത്യസ്ത നിറങ്ങളിലാണ് നാവി എത്തിച്ചിരിക്കുന്നത്.

വില

ദില്ലി ഓൺറോഡ് 42,616രൂപയാണ് നാവിയുടെ വില.

എതിരാളികൾ

നിലവിൽ ഹോണ്ട നാവിക്ക് എതിരാളികളായിട്ട് ആരും തന്നെയില്ലെന്ന് പറയാം.

സ്പെസിഫിക്കേഷനുകൾ

എൻജിൻ : 109.19സിസി
പവർ : 7.8ബിഎച്ച്പി
ടോർക്ക് : 8.9എൻഎം
മൈലേജ് : 45km/l

ഫ്യുവൽ കപ്പാസിറ്റി: 3.8ലിറ്റർ
സീറ്റ് ഹൈറ്റ്: 765എംഎം
ഭാരം: 101കിലോഗ്രാം

ബ്രേക്ക്

ഫ്രണ്ട്: 130എംഎം ഡ്രം
റിയർ: 130എംഎം ഡ്രം

ടയർ

ഫ്രണ്ട്: 90/90,12 ഇഞ്ച്
റിയർ: 90/100,10 ഇഞ്ച്

സസ്പെൻഷൻ

ഫ്രണ്ട്: ടെലസ്കോപിക്
റിയർ: സ്പ്രിംഗ് ലോഡഡ് ഹൈഡ്രൂലിക് സസ്പെൻഷൻ

വീൽബേസ്: 1286എംഎം
ഉയരം: 1039എംഎം
ഗ്രൗണ്ട് ക്ലിയറൻസ്: 156എംഎം
നീളം: 1805എംഎം
വീതി: 748എംഎം

ഹോണ്ട നവി പ്ലസ് പോയിന്റ്

ഡിസൈൻ
കംഫർട്ടബിൾ
സ്മൂത്ത് എൻജിൻ
മികച്ചത്തരം ബ്രേക്കുകൾ
മൈലേജ്
ബ്രൈറ്റ് ലൈറ്റ്
ബജറ്റ് വാഹനം

ഹോണ്ട നവി മൈനസ് പോയിന്റ്

ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്
തീരെ ചെറിയ സ്റ്റോറേജ് സ്പേസ്

വിധി

ഒരു ഫൺ എന്നതിലുപരി ഈ മിനിബൈക്കിനെ എല്ലാവരും ഇഷ്ടപ്പെടണമെന്നില്ല. കൂടാതെ ഹോണ്ടയ്ക്ക് അത്ര മികച്ച പ്രതികരണമല്ല ബുക്കിംഗ് പരിഗണിക്കുമ്പോൾ ലഭിച്ചിട്ടുള്ളത്. നാവി ബൈക്കിന്റേയും സ്കൂട്ടറിന്റേയും മിശ്രണമായ ഒരു വാഹനമായതിനാൽ കാഴ്ചയിൽ പുരുമയുള്ളതാണ്.

വിധി

എന്നാൽ ഈ മിനി ബൈക്കിന്റെ ആശയം എല്ലാവരുമൊന്ന് അറിഞ്ഞ് വരുന്നതേയുള്ളൂ. ക്രമേണ നാവി റോഡിലെ സ്ഥിരം കാഴ്ചയാകുമ്പോൾ ഇത് അംഗീകരിക്കാൻ വലിയ ബുദ്ധമുട്ട് തോന്നുകയില്ല.

ഹോണ്ട നാവി റൈറ്റ് ഹാന്റിൽ ബാർ

ഹോണ്ട നാവി ടെയിൽ ലാമ്പ്

ഹോണ്ട നാവി ഹെഡ്‌ലൈറ്റ്

ഹോണ്ട നാവി ഹാന്റിൽ ബാർ

രാജ്ദൂത് ജിടിഎസ് 175 Vs ഹോണ്ട നാവി

മൈലേജ് ചാമ്പ്യൻ വിക്ടർ ഒരു പൂർണ വിവരണം

 

 

പുതിയ അപ്പാച്ചിയും ഡ്യൂക്കും തമ്മിലുള്ള താരതമ്യം

 

 

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Tuesday, April 26, 2016, 13:59 [IST]
English summary
Honda Navi First Ride: It's Never Too Late To Navigate
Please Wait while comments are loading...

Latest Photos