ഹ്യോസംഗ് അക്വില ജിവി250 റിവ്യൂ

By അജിൻക്യാ പാരലികർ

ഒരല്‍പം റിട്രോ ഫീല്‍ നല്‍കുന്ന ബൈക്കുകള്‍ക്ക് വിപണിയില്‍ എക്കാലത്തും ഡിമാന്‍ഡുണ്ടായിട്ടുണ്ട്. ഏറെക്കാലമായി ഇന്ത്യയില്‍ രാജ്ദൂത് പോലുള്ള ബൈക്കുകളില്‍ വാഹനപ്രേമികള്‍ തങ്ങളുടെ ഗൃഹാതുരതാല്‍പര്യങ്ങള്‍ കൊണ്ടുപോയി നിക്ഷേപിക്കുകയായിരുന്നു ചെയ്തുവന്നിരുന്നത്.

എന്നാല്‍ പുതിയ കാലം, ക്രയശേഷി വര്‍ധിച്ച ഒരു വലിയ കൂട്ടമാളുകളെ സൃഷ്ടിക്കുകയുണ്ടായി. റിട്രോ സ്റ്റൈലിലുള്ള ബെക്കുകള്‍ പ്രീമിയം വിലനിലവാരത്തില്‍ തന്നെ വിപണിയിലെത്തിയാല്‍ വാങ്ങാന്‍ പാങ്ങുള്ള ഉപഭോക്താക്കള്‍ ഇന്ന് നമ്മുടെ വിപണിയിലുണ്ട്. പ്രീമിയം നിലവാരത്തിലുള്ള വാഹനങ്ങളിറക്കുന്ന ഇന്ത്യ മോട്ടോര്‍സൈക്കിള്‍ അതിന്റെ രണ്ടാം വരവില്‍ ഇന്ത്യയെക്കൂടി ആദ്യവിപണികളിലൊന്നായി തെരഞ്ഞെടുത്തത് വെറുതെയല്ല.

അക്വില ജിവി250 ഇന്ന് ഇന്ത്യയിലെ അതിന്റെ സെഗ്മെന്റില്‍ തികച്ചും ഏകാകിയാണ്. എതിരാളികളെന്ന് സ്വയം വിശേഷിപ്പിക്കാന്‍ ആത്മവിശ്വാസമുള്ളവര്‍ ആരും ഈ വിലനിലവാരത്തിലില്ല. റോയല്‍ എന്‍ഫീല്‍ഡുകളുണ്ടെങ്കിലും ഒന്നും അക്വില ജിവി 250യെ നേരിട്ടേല്‍ക്കുന്നവയല്ല.

90കളില്‍ അക്വില, കൈനറ്റിക്കിന്റെ ചിറകില്‍ ഇന്ത്യന്‍ നിരത്തില്‍ പറന്നിറങ്ങി തിരിച്ചുപോയത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. അന്നത്തേതില്‍ നിന്ന് ഇന്ത്യന്‍ വിപണി വളരെയധികം മാറിയിട്ടുണ്ട്. ഇനി നിരാശയോടെയുള്ള ഒരു തിരിച്ചുപോക്ക് അക്വിലയ്ക്കുണ്ടാവില്ലെന്ന് നമുക്കുറപ്പിക്കാം. ഹ്യോസംഗ് ഇതിനകം സൃഷ്ടിച്ചെടുത്തിട്ടുള്ള വിപണിയിലെ സല്‍പേര് അക്വിലയെ വളരെ സഹായിക്കും.

ഹ്യോസംഗ് അക്വില ജിവി250 റിവ്യൂ

ടെസ്റ്റ് മോഡല്‍: 2014 ഹ്യോസംഗ് അക്വില ജിവി250

ലോഞ്ച് തിയ്യതി: ഫെബ്രുവരി 2014

വില: 2,82,500 (മുംബൈ എക്‌സ്‌ഷോറൂം)

ടെസ്റ്റ് ദൂരം: 200+ കിലോമീറ്റര്‍, ലോനാവാല, പൂനെ

ടെസ്റ്റ് ചെയ്യുന്നത്: അജിന്‍ക്യാ പാരാലികര്‍

കാത്തിരിപ്പുസമയം: അങ്ങനെയൊന്നുമില്ല ഭായ്

ഡിസൈന്‍

ഡിസൈന്‍

അക്വില ജിവി250-യുടെ 'ഗതകാലം' ഓര്‍മിപ്പിക്കുന്ന സൗന്ദര്യത്തെക്കുറിച്ചാണ് നമ്മളിതുവരെ പറഞ്ഞുകൊണ്ടിരുന്നത്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകളെ ഓര്‍മിപ്പിക്കുന്ന ഫെന്‍ഡറുകളിലാണ് ഈ റിട്രോ ഡിസൈന്‍ നമ്മളാദ്യം ശ്രദ്ധിക്കുക. സീറ്റുകളുടെയും ഹാന്‍ഡില്‍ ബാറുകളുടെയുമെല്ലാം ഡിസൈനില്‍ അക്വിലയുടെ പോയകാലത്തിന്റെ സൗന്ദര്യം കാണാം. ഒരു 250 സിസി ബൈക്കിന് നല്‍കാന്‍ കഴിയുന്നതിലുമധികം റോഡ് സാന്നിധ്യം പകര്‍ന്നു നല്‍കാന്‍ ഈ ബൈക്കിന് തീര്‍ച്ചയായും സാധിക്കും. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും, റിയര്‍ വ്യൂ മിററുകളും,ടെയ്ല്‍ ലൈറ്റുകളുടെ പ്രത്യേക സ്റ്റൈലിംഗുമെല്ലാം പറയുന്നത് ഒരേ കഥതന്നെ.

ഹ്യോസംഗ് അക്വില ജിവി250 റിവ്യൂ

ക്രോമിയത്തിന്റെ വിപുലമായ ഉപയോഗം വാഹനത്തില്‍ കാണാം. ഇത് അക്വില ജിവി250ക്ക് നേടിക്കൊടുക്കുന്ന പ്രീമിയം ഫീല്‍ വലുതാണ്. ബൈക്കിന്റെ എന്‍ജിന്‍, എക്‌സോസ്റ്റ് പൈപ്പ്, ഫ്രണ്ട് ഷോക്‌സ്, ഗ്രാബ് റെയിലുകള്‍ എന്നിവയിലെല്ലാം ക്രോമിയത്തിന്റെ സാന്നിധ്യമുണ്ട്.

എന്‍ജിനും ഇന്ധനക്ഷമതയും

എന്‍ജിനും ഇന്ധനക്ഷമതയും

250സിസി ശേഷിയുള്ള വി-ട്വിന്‍ എന്‍ജിനാണ് അക്വില ജിവി250ക്കുള്ളത്. ഈ ഫ്യുവല്‍-ഇന്‍ജക്ടഡ് എന്‍ജിന്‍ 26.21 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 21.37 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ പകരുന്നത്.

ലിറ്ററിന് 30 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ബൈക്കിന് സാധിക്കുമെന്ന് ഹ്യോസംഗ് പറയുന്നു. ഞങ്ങളുടെ ടെസ്റ്റില്‍ ശരാശരി, ലിറ്ററിന് 28 കിലോമീറ്റര്‍ മൈലേജ് ലഭിച്ചു. സിറ്റിയില്‍ മാത്രമായിരുന്നില്ല ടെസ്റ്റ് റൈഡ് എന്നത് പ്രത്യേകം പറേണ്ടിയിരിക്കുന്നു. സിറ്റി റൈഡില്‍ ഈ മൈലേജ്‌നിരക്ക് ഇനിയും കുറയും.

ഹാന്‍ഡ്‌ലിംഗ്

ഹാന്‍ഡ്‌ലിംഗ്

ഒരു ക്രൂയിസര്‍ നിര്‍ബന്ധമായും നല്‍കിയിരിക്കേണ്ട സീറ്റിംങ് കംഫര്‍ട്ടിന്റെ കാര്യത്തില്‍ അക്വില ജിവി250 ഒട്ടും വിട്ടുവീഴ്ച ചെയ്യുന്നില്ല. മികച്ച റൈഡിംഗ് പോസിഷന്‍ നല്‍കുന്നുണ്ട് ഈ ബൈക്കെന്നാണ് എന്റെ വിലയിരുത്തല്‍. ഫൂട് കണ്‍ട്രോളുകളിലേക്ക് കാലെത്താന്‍ കുറച്ച് നീട്ടിപ്പിടിക്കണമെന്നതിനാല്‍ ഉയരം കുറഞ്ഞ റൈഡര്‍മാര്‍ക്ക് കുറച്ച് അസൗകര്യം അനുഭവപ്പെടാനും സാധ്യതയുണ്ട്.

ഗിയര്‍വീഴ്ച കൃത്യതയുള്ളതാണ്. വളരെ സ്മൂത്തായി പ്രവര്‍ത്തിക്കുന്നു. സാധാരണ ബൈക്കുകളില്‍ പരിചയിച്ചവര്‍ക്ക് ഒരിത്തിരി പ്രയാസമുണ്ടാക്കുന്ന വിധത്തിലാണ് ഗിയര്‍ ഷിഫ്റ്റ് ലീവറിന്റെ സ്ഥാനം. കുറച്ചു പരിചയപ്പെട്ടാല്‍ പ്രശ്‌നമുണ്ടാവില്ല. പിന്നിലെ സീറ്റിന്റെ ഇരിപ്പുനിലയും മികച്ചതാണ്. കംഫര്‍ട്ടിന് ഒരു കുറവുണ്ടാവില്ല. പിന്നില്‍ ബാക്ക്‌റെസ്റ്റ് നല്‍കാത്തത് ഒരു പ്രശ്‌നമാണ്. ദീര്‍ഘയാത്രകളില്‍ ഇതത്ര സുഖം തരില്ല.

കൈകാര്യക്ഷമത

കൈകാര്യക്ഷമത

കാഴ്ചയില്‍ വലിപ്പക്കൂടുതല്‍ തോന്നുമെങ്കില്‍ കൈകാര്യം ചെയ്തുതുടങ്ങുമ്പോള്‍ ഇത് അനുഭവപ്പെടില്ല. ഭാരം, ഇന്ധനമില്ലാത്ത അവസ്ഥയില്‍ വെറും 167 കിലോഗ്രാമാണ് എന്നറിയുക. സസ്‌പെന്‍ഷന്‍ ഒരല്‍പം കടുത്തതാണ്. കൈകാര്യക്ഷമത ഉയര്‍ത്തുമെങ്കിലും ഇന്ത്യന്‍ റോഡുകളില്‍ ഇത്രയും സ്റ്റിഫ് സസ്‌പെന്‍ഷന്‍ നന്നാവില്ല. വിന്‍ഡ് ഡിഫ്‌ലക്ടറുകളില്ലാത്തതും ഈ ക്രൂയിസറിലെ ഒരു കുറവാണ്. എന്തായാലും ആക്‌സസറികളുടെ കൂട്ടത്തില്‍ ഇത് വേറിട്ട് വാങ്ങാന്‍ കഴിഞ്ഞേക്കും എന്നു കരുതുക. ബ്രേക്കിംഗ് കൃത്യതയുള്ളതല്ല എന്നത് മറ്റൊരു പ്രശ്‌നമാണ്.

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍

ഒരു സ്പീഡോമീറ്റര്‍, ഒരു ആര്‍പിഎം കൗണ്ടര്‍ എന്നിവയാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലുള്ളത്. ഇവരണ്ടും അനലോഗ് ആണ്. വാഹനത്തിന്റെ റിട്രോ സൗന്ദര്യത്തിന് ഇവയുടെ സംഭാവനയും വലുതാണ്. അതെസമയം, ഓഡോമീറ്റര്‍, ട്രിപ് മീറ്റര്‍, ഫ്യുവല്‍ ഗേജ് എന്നിവ ഡിജിറ്റലാണ്.

ഹ്യോസംഗ് അക്വില ജിവി250 റിവ്യൂ

പ്ലാസ്റ്റിക് ഗുണനിലവാരം കുറെക്കൂടി ഉയര്‍ത്താമെന്ന അഭിപ്രായം ഞങ്ങള്‍ക്കുണ്ട്. ബൈക്കില്‍ ഹാസാര്‍ഡ് ലൈറ്റുകള്‍ സുരക്ഷാസംവിധാനമായി ചേര്‍ത്തിട്ടുള്ളത് സ്വാഗതാര്‍ഹമാണ്.

നിറങ്ങള്‍

നിറങ്ങള്‍

മൂന്ന് നിറങ്ങളില്‍ അക്വില 250 വിപണിയില്‍ ലഭിക്കും. േ്രഗ ഡികാലുകളോടുകൂടിയ ബ്ലാക്ക്, റെഡിഷ് ബ്രൗണ്‍ ഡികാലുകളുള്ള വൈറ്റ്, റെഡിഷ് ബ്രൗണ്‍ ഡികാലുകളുള്ള ബ്ലാക്ക് എന്നിവ നിറങ്ങളുടെ കൂട്ടത്തിലുണ്ട്.

വിധി

വിധി

മികവ്

ഗതകാല ഡിസൈന്‍

ഫിറ്റ് ആന്‍ഡ് ഫിനിഷ്

പവറും ആക്‌സിലറേഷനും

റൈഡ് കംഫര്‍ട്

കുറവ്

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിന്നിട്ടാല്‍ വൈബ്രേറ്റ് ചെയ്യുന്നു

റിയര്‍ സസ്‌പെന്‍ഷന്‍ കടുത്തതാണ്

ഫ്രണ്ട് ഫൂട്‌റെസ്റ്റ് സ്ഥാനം അസൗകര്യമുണ്ടാക്കും

ബാക്ക്‌റെസ്റ്റില്ല

വിന്‍ഡ്ഷീല്‍ഡില്ല

പിന്നില്‍ ഡ്രം ബ്രേക്കാണുള്ളത്

എബിഎസ് ഇല്ല

എക്‌സ്-ഫാക്ടര്‍

അല്‍പം ആധുനികസൗന്ദര്യത്തോടെ ഒരു ഗതകാല ഡിസൈനിലുള്ള ക്രൂയിസര്‍

കാശ് മുതലാവുമോ?

റേറ്റിംഗ്: 2.5/5

വില: 2,82,500 (മുംബൈ എക്‌സ്‌ഷോറൂം)

Most Read Articles

Malayalam
English summary
Hyosung launched the Aquila GV250 recently and it looks similar to the Kinetic Aquila sans the sissy bar at the rear. Here is a review of the new bike.
Story first published: Saturday, April 19, 2014, 14:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X