ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

"ഞാന്‍ ഒരു ക്രൂയിസര്‍ ആരാധകനല്ല". അതിനാല്‍ ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റി ലഭിച്ചപ്പോള്‍ എനിക്ക് ഏറെ ആവേശവും തോന്നിയില്ല. ക്രൂയിസര്‍ ബൈക്കുകളുടെ ചക്രവര്‍ത്തി എന്ന് ലോകം മുഴുവന്‍ വിശേഷിപ്പിക്കുന്ന ഇന്ത്യന്റെ വരവ്, എന്റെയുള്ളിലെ ഇന്ത്യക്കാരനെ ചൊടിപ്പിച്ചു എന്ന് വേണമെങ്കിലും പറയാം.

ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

ചിലപ്പോള്‍ ടൂ-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളുകളോടുള്ള പ്രിയമാണ് ഇന്ത്യനെ എന്നില്‍ നിന്നും അകറ്റുന്നത്. ടൂ-സട്രോക്ക് മോട്ടോര്‍സൈക്കിളുകളുടെ പ്രതാപ കാലത്ത് നിന്നും വിട്ടുപോരാന്‍ എന്നിലെ റൈഡര്‍ അനുവദിക്കുന്നില്ല.

ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

ഈ തിരിച്ചറിവിലാണ് ഞാന്‍ പുതുതലമുറ മോട്ടോര്‍സൈക്കിളുകളുമായുള്ള ബന്ധം പുതുക്കാന്‍ നിശ്ചയിച്ചത്. ലഭിച്ചതോ ഇന്ത്യന്‍ സ്‌കൗട്ട് സിക്‌സ്റ്റിയും! ക്രൂയിസറുകളോടുള്ള എന്റെ മനോഭാവം മാറ്റാന്‍ ഇന്ത്യന്‍ സ്‌കൗട്ട് സിക്‌സ്റ്റിക്ക് സാധിക്കുമോ?

ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

ആദ്യ കാഴ്ച

സുഹൃത്തുക്കളുമായുള്ള തമാശകള്‍ക്കിടെ ഞാന്‍ ക്രൂയിസറുകളെ യാക്കുകളുമായാണ് താരതമ്യപ്പെടുത്താറുള്ളത്. എന്നാല്‍ ഇന്ന് യാദൃശ്ചികമായി ഞാനും ക്രൂയിസറില്‍ സഞ്ചരിക്കുകയാണ്.

ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

സ്‌കൗട്ടിലെ റൈഡിംഗ്, എന്റെയുള്ളിലെ റൈഡറെ ഉണര്‍ത്തിയെന്നത് നിശ്ചയം. സ്‌കൗട്ട് സിക്സ്റ്റിയുടെ സ്ഥിരതയും ഭാരക്കുറവും എന്നില്‍ എളുപ്പം മതിപ്പുളവാക്കി.

642 mm സീറ്റ് ഉയരം പൊടുന്നനെയാണ് ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. കാലുകള്‍ നീട്ടി, 'റിലാക്‌സ്ഡ്' റൈഡിംഗ് പൊസിഷനാണ് സ്‌കൗട്ട് സിക്സ്റ്റിയില്‍ ഇന്ത്യന്‍ നല്‍കുന്നത്.

ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

എന്നെപ്പോലുള്ള അഞ്ചടി പത്തിഞ്ച് റൈഡര്‍മാര്‍ക്ക് മികച്ച റൈഡിംഗ് പൊസിഷനാണ് ഇന്ത്യന്‍ ഏകുന്നതെന്ന് ഞാന്‍ മനസിലാക്കി.

എന്നാല്‍ ഉയരം കുറഞ്ഞ റൈഡര്‍മാര്‍ സ്‌കൗട്ട് സിക്സ്റ്റി അനുയോജ്യമാണോ എന്നും മനസില്‍ സംശയം ജനിപ്പിച്ചു. കാരണം, സ്‌കൗട്ട് സിക്സ്റ്റിയില്‍ ഫൂട്ട് പെഗുകള്‍ ഏറെ മുന്നിലാണ്. കൂടാതെ, വീതിയേറിയ ഹാന്‍ഡില്‍ ബാറില്‍ എത്രനേരം കൈയെത്തി പിടിക്കാം എന്നതും സംശയകരം.

ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

സ്‌കൗട്ട് സിക്സ്റ്റിയുമായുള്ള റൈഡ്

സ്‌കൗട്ട് സിക്‌സ്റ്റിയുമായുള്ള സ്‌കൗട്ടിംഗിന് മികച്ചത് ഹോഴ്സ്ലി മലനിരകളാണെന്ന് നേരത്തെ ഞാന്‍ ഉറപ്പിച്ചു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മദനപ്പള്ളി താലൂക്കില്‍ വിശാലമായി പരന്ന് കിടക്കുന്ന ഹോഴ്സ്ലി മലനിരകൾ, സമുദ്രനിരപ്പില്‍ നിന്നും 1265 മീറ്റര്‍ ഉയരത്തിലാണ്.

ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

ബംഗളൂരുവില്‍ നിന്നും 150 കിലോമീറ്റര്‍ ദൂരത്തിലും, ചെന്നൈയില്‍ നിന്നും 274 കിലോമീറ്റര്‍ ദൂരത്തിലുമാണ് ഹോഴ്സ്ലി മലനിരകൾ സാന്നിധ്യമറിയിക്കുന്നത്.

ബംഗളൂരുവിലെ നിവര്‍ന്ന ദേശീയ പാതയില്‍ നിന്നും വളവുകള്‍ നിറഞ്ഞ ആന്ധ്രയിലെ നിരത്തിലേക്ക് ഞങ്ങള്‍ സ്‌കൗട്ട് സിക്‌സ്റ്റിയെ നയിച്ചു.

ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

എഞ്ചിന്‍ ഇത്ര കേമമോ?

ഓരോ മണിക്കൂര്‍ പിന്നിടുമ്പോഴും സ്‌കൗട്ട് സിക്‌സ്റ്റിയോടുള്ള എന്റെ മതിപ്പ് വര്‍ധിച്ച് കൊണ്ടിരുന്നു. 999 സിസി, ലിക്വിഡ് കൂള്‍ഡ് വി-ട്വിന്‍ എഞ്ചിന്റെ മൃദുലത, ഒരല്‍പം അത്ഭുതമുണര്‍ത്തും.

ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

നിലവിലുള്ള 1133 സിസി ഇന്ത്യന്‍ സ്‌കൗട്ട് മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റി എത്തുന്നത്. എന്നാല്‍ 999 സിസിയില്‍ ഒരുങ്ങിയ സ്‌കൗട്ട് സിക്സ്റ്റി, 78 bhp കരുത്തും 88.8 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

നിരന്തരമുള്ള കോര്‍ണര്‍ ടെസ്റ്റുകളിലൂടെ (31 ഡിഗ്രി വരെ) സ്‌കൗട്ട് സിക്‌സ്റ്റി ഏതൊരു റൈഡറുടെയും ആദരം പിടിച്ച് പറ്റും. അതേസമയം, പൊടുന്നനെയുള്ള റൈറ്റ് ടേണുകള്‍ ഒരല്‍പം അപകടമേറിയതാണ്. കാരണം, എക്‌സ്‌ഹോസ്റ്റ് പൈപുകള്‍ റൈഡറെ സീറ്റില്‍ നിന്നും എടുത്തെറിഞ്ഞേക്കാം.

ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

5 സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധപ്പെട്ട 999 സിസി എഞ്ചിനും, റൈഡ്-ബൈ-വയര്‍ ഫ്യൂവല്‍-ഇഞ്ചക്ഷന്‍ സംവിധാനവും മുഖേന 2000 rpm ല്‍ തന്നെ സ്‌കൗട്ട് സിക്സ്റ്റിയില്‍ മികച്ച ടോര്‍ഖ് ലഭിക്കുന്നു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വരെ സ്‌കൗട്ട് സിക്‌സ്റ്റി സുഗമമായി മുന്നേറും.

ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

എന്നാല്‍ സൂചിക 120 പിന്നിടുന്ന പക്ഷം വൈബ്രേഷന്‍ പതുക്കെ മോഡലില്‍ പിടിമുറുക്കും. ഇന്ത്യനെ സംബന്ധിച്ച് ഇത് ഒരു പോരായ്മ തന്നെയാണ്.

സ്‌കൗട്ട് സിക്‌സ്റ്റിയുടെ യഥാര്‍ത്ഥ കരുത്ത് എപ്പോഴാണ്? 5500-8100 rpm വരെ നാലാം ഗിയറിലുള്ള റൈഡ്. സ്‌കൗട്ട് സിക്‌സ്റ്റിയുടെ ഉള്‍ക്കരുത്തിന്റെ ചിത്രം വ്യക്തമാവുക ഇപ്പോഴാണ്.

ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

ഇന്ത്യന്‍ സ്‌കൗട്ട് സിക്‌സ്റ്റി

  • വില - 14 ലക്ഷം രൂപ ഓണ്‍റോഡ്
  • ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി - 12.5 ലിറ്റര്‍
  • മൈലേജ് - 15 കിലോമീറ്റര്‍
  • ഫ്യൂവല്‍ ടാങ്ക് റേഞ്ച് - 200 കിലോമീറ്റര്‍
  • പവര്‍/ടോര്‍ഖ് - 78 bhp @ 7300rpm/ 88.8 Nm @ 5800 rpm
  • ടോപ് സ്പീഡ് - മണിക്കൂറില്‍ 180 കിലോമീറ്റര്‍
  • ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

    കഥാന്ത്യം

    എന്നെപ്പോലുള്ള ടൂ-സ്‌ട്രോക്ക്, സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികള്‍ക്ക് പുതുഅനുഭവമാണ് ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റി. 1901 ല്‍ അമേരിക്കയില്‍ സ്ഥാപിതമായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിനെ അംഗീകരിക്കാന്‍ ഭൂരിപക്ഷം ഇന്ത്യന്‍ ജനതയും ഒരല്‍പം സമയമെടുക്കും.

    ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

    ഇന്ന് ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ എന്നാല്‍ ഇന്ത്യയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മാത്രമാണ്. എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തതയാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഇന്ത്യന്‍ സ്‌കൗട്ട് സിക്‌സ്റ്റി മികച്ച ഒരു ഓപ്ഷനാണ്.

    ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

    നിങ്ങള്‍ക്ക് അറിയുമോ?

    സിക്‌സ്റ്റി എന്ന വാലറ്റം — ഇന്ത്യന്‍ സ്‌കൗട്ടിലുള്ള സിക്‌സ്റ്റി, അമേരിക്കന്‍ രീതിയില്‍ എഞ്ചിന്‍ ശേഷിയെ വ്യക്തമാക്കുന്നതാണ്. 60 ക്യൂബിക് ഇഞ്ച് എഞ്ചിന്‍ ശേഷിയില്‍ (999 സിസി) നിന്നുമാണ് ഇന്ത്യന്‍ സിക്സ്റ്റി എന്ന വാലറ്റം ചേര്‍ന്നിരിക്കുന്നത്.

    ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

    ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ — 1887 ല്‍ ഹെന്‍ഡീ മാനുഫാക്ചറിംഗ് കമ്പനി എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍, ആദ്യം സൈക്കിള്‍ നിര്‍മ്മാണത്തിലാണ് ഏര്‍പ്പെട്ടിരുന്നത്. സില്‍വര്‍ കിംഗ്, സില്‍വര്‍ ക്യൂന്‍, അമേരിക്കന്‍ ഇന്ത്യന്‍ ഉള്‍പ്പെടുന്ന സൈക്കിള്‍ നിര അക്കാലത്ത് ഏറെ പ്രശസ്തമായിരുന്നു.

    ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

    1901 ല്‍ കമ്പനി സ്ഥാപിച്ച ആദ്യ ഫാക്ടറിയില്‍ നിന്നും എഞ്ചിന്‍ കരുത്തിലോടുന്ന സൈക്കിളുകളെ മത്സരങ്ങള്‍ക്കായി നിര്‍മ്മിച്ചു. 1928 മുതലാണ് കമ്പനി ഇന്ത്യന്‍ ചുരുക്ക നാമം സ്വീകരിച്ചത്.

    ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

    ഉടമസ്ഥത — 1953 ല്‍ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ മാനുഫാക്ചറിംഗ് കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചു. 2011 ല്‍ പ്രശസ്ത ഓഫ്‌റോഡ് വാഹന നിര്‍മ്മാതാക്കളായ പോളാരിസ് ഇന്ത്യന്‍ കമ്പനിയെ സ്വന്തമാക്കി. 2014 ല്‍ പോളാരിസ് ഇന്ത്യയില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകളെ ലഭ്യമാക്കി.

    ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റിയില്‍ 60 മണിക്കൂര്‍ - റിവ്യൂ

    "ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും റോയല്‍ എന്‍ഫീല്‍ഡും" — 1953 ല്‍ പ്രവര്‍ത്തനം നിലച്ച ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയുടെ ബ്രാന്‍ഡ് നാമം 'ഇന്ത്യന്‍', 1955 ല്‍ ബ്രോക്ക്ഹൗസ് എഞ്ചിനീയറിംഗ് സ്വന്തമാക്കി. തുടര്‍ന്ന് 1960 വരെ ഇറക്കുമതി ചെയ്ത റോയല്‍ എന്‍ഫീല്‍ഡുകളെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ എന്ന പേരിലാണ് ബ്രോക്ക്ഹൗസ് എഞ്ചിനീയറിംഗ് വിപണിയില്‍ എത്തിച്ചത്.

    -Words From Jobo Kuruvilla

Most Read Articles

Malayalam
കൂടുതല്‍... #റിവ്യൂ
English summary
Review: Indian Scout Sixty. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X