മഹീന്ദ്ര ഗസ്റ്റോ 125സിസി - ടെസ്റ്റ് ഡ്രൈവ് റിവ്യു

By Praseetha

സ്കൂട്ടർ സെഗ്മെന്റിൽ ഒരു ഉന്നത സ്ഥാനം നേടിയെടുക്കാനുള്ള പോരാട്ടത്തിലായിരുന്നു മഹീന്ദ്ര. കഴിഞ്ഞ ദശവർഷക്കാലമായി ഹോണ്ട ആക്ടീവയായിരുന്നു ഈ സെഗ്മെന്റ് അടക്കി വാണിരുന്നത്.

ഇപ്പോൾ പുതിയ ഗസ്റ്റോ 125സിസി ഇറക്കുന്നത് വഴി വലിയ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ് മഹീന്ദ്ര. ഇത് ഹോണ്ടയ്ക്കൊരു തിരിച്ചടിയാകുമോ? എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം.

ഗസ്റ്റോയുടെ ഹൈറ്റ് അഡ്ജസ്റ്റബിൾ സീറ്റും അപ്ഗ്രേഡഡ് ഡിസൈനുമാണ് ആക്ടീവയിൽ നിന്നും ഇതിനെ വ്യത്യസ്തനാക്കുന്നത്.മഹീന്ദ്ര ഗസ്റ്റോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

സ്റ്റൈൽ

സ്റ്റൈൽ

വേണ്ടത്ര ലെഗ് സ്പേസ് നൽകിയിട്ടുള്ള ഒരു ചെറു സ്കൂട്ടറാണ് ഗസ്റ്റോ. കാഴ്ചയിൽ യുവത്വം തോന്നിക്കും വിധത്തിലാണ് ഇതിനെ രൂപപ്പെടുത്തിയിരിക്കുന്നത്.

സ്റ്റൈൽ

സ്റ്റൈൽ

ഇതിനെ നാല് വ്യത്യസ്ത കളറുകളിലാണ് വിപണിയിലിറക്കിയിരിക്കുന്നത്. ഓറഞ്ച് റഷ്, മൊണാര്‍ക് ബ്ളാക്,റെഗൽ റെഡ്,ബോൾട്ട് വൈറ്റ് എന്നിവയാണവ.

സ്റ്റൈൽ

സ്റ്റൈൽ

പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള എയർ വെന്റുകളും ടേൺ സിഗ്നലുകൾക്ക് ചുറ്റുമുള്ള ബ്ളാക് ഫ്രേമും ഇതിനൊരു സ്മാർട്ട് ലുക്ക് നൽകുന്നു. മൊത്തത്തിൽ ഒരു കിടിലൻ ലുക്കാണ് കൈവരിച്ചതെന്ന് പറയാം.

സ്റ്റൈൽ

സ്റ്റൈൽ

പുതിയ ഗസ്റ്റോ നിലവിലുള്ള 109സിസി ഗസ്റ്റോയുമായി വളരെയധികം സാമ്യമുണ്ട്. ഒറ്റനോട്ടത്തിൽ ആർക്കും തന്നെ ഏതാണ് അപ്ഗ്രേഡ് വേർഷനെന്ന് തിരിച്ചറിയാൻ സാധിക്കില്ല.അല്പം മോഡിഫിക്കേഷൻ ഒഴിച്ചാൽ ഇത് പഴയ ഗസ്റ്റോ തന്നെ.

ഫീച്ചർ

ഫീച്ചർ

ഫീച്ചറിന്റെ കാര്യത്തിലും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഒറിജിനൽ ഗസ്റ്റോയിലുള്ളത് പോലെ ഹൈറ്റ് അഡ്ജസ്റ്റബിൾ സീറ്റ്, റിമോട്ട് ഫ്ളിപ്കീ,ഫൈൻഡ് മീ ലാമ്പ്, ഗൈഡ് ലാമ്പ്,സ്റ്റോറേജ് കംപാർട്ട്മെന്റ് എന്നിവയെല്ലാം പുതിയ ഗസ്റ്റോയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

എൻജിൻ

എൻജിൻ

124.5സിസി എയർ കൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 8.5കൂതിരശക്തിയും 10എൻഎം ടോർക്കും നൽകുന്നു.

മൈലേജ്

മൈലേജ്

മൈലേജിനെ കുറിച്ച് കമ്പനിയൊന്നും വെളിപ്പെടുത്തിയില്ലെങ്കിലും ലിറ്ററിന് 40 മുതൽ 45 കിലോമീറ്റർ വരെ മൈലേജ് പ്രതീക്ഷിക്കാവുന്നതാണ്.

ഗിയർ ബോക്സ്

ഗിയർ ബോക്സ്

സിവിടി ഗിയർബോക്സാണ് ഗസ്റ്റോ 125സിസി എൻജിനിലുൾപ്പെടുത്തിയിരിക്കുന്നത്.

റൈഡിംഗ്

റൈഡിംഗ്

12 ഇഞ്ച് ട്യൂബ് ലെസ്സ് ടയറാണിതിൽ ഉപയോഗിച്ചിരിക്കുന്നത്. ടെലിസ്കോപ്പിക് സസ്പെൻഷനും, 165എംഎം ഗ്രൗണ്ട് ക്ളിയറൻസും നൽകിയിട്ടുണ്ട്.

റൈഡിംഗ്

റൈഡിംഗ്

ഇന്ത്യൽ റോഡുകൾക്ക് ഉതകും വിധത്തിലാണ് ഇവയുടെ നിർമാണം നടത്തിയിരിക്കുന്നത്.

ഭാരം

ഭാരം

ആക്ടീവയെക്കാൾ ഒരല്പം ഭാരക്കൂടുതൽ ഉണ്ട്. ഗസ്റ്റോയ്ക്ക് 123കിലോ ഭാരവും ആക്ടീവയ്ക്ക് 110കിലോ ഭാരമാണുള്ളത്.

വേർഡിക്ട്

വേർഡിക്ട്

പവർ, പെർഫോമൻസ്, സ്റ്റൈൽ, ഇന്നോവേറ്റീവ് ഫീച്ചറുകൾ എന്നിവയെല്ലാം യഥാവിധം ചേർത്ത് രൂപപ്പെടുത്തിയതാണ് ഗസ്റ്റോ 125സിസി. എന്നിരുന്നാലും ഹോണ്ട ആക്ടീവയ്ക്ക് ഒരു തിരിച്ചടി നൽകാൻ ഇതോക്കെ മതിയാകുമോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.

വേർഡിക്ട്

വേർഡിക്ട്

എന്നാൽ ഒന്ന് തീർച്ചയാണ് പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള മോജോ 300സിസി, ഗസ്റ്റോ 125സിസി സ്കൂട്ടറുകൾ വിപണിയിലെത്തിച്ച് കൊണ്ട് കമ്യൂട്ടർ സെഗ്മെന്റിൽ കരുത്ത് തെളിയിക്കാനുള്ള ഊർജിത പരിശ്രമത്തിലാണ് മഹീന്ദ്ര.

വേർഡിക്ട്

വേർഡിക്ട്

എല്ലാ അർത്ഥത്തിലും ഇതോരു മികച്ച സ്കൂട്ടറായതിനാൽ വാങ്ങുന്നവർക്ക് നിരാശപ്പെടേണ്ട സാഹചര്യമാണ്ടാകില്ലെന്ന് ഉറപ്പാണ്.'കിസി സെ കം നഹി' എന്ന പരസ്യവാചകം അന്വർത്ഥമാക്കുന്ന ഒരു സ്കൂട്ടർ തന്നെയാണ് ഗസ്റ്റോ 125സിസി.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Gusto 125cc First Ride — Scoot With Gusto
Story first published: Wednesday, January 20, 2016, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X