ശരിക്കും വളവുകളിലെ താരമാണോ എംആർഎഫ് മസെറ്റര്‍ ടയര്‍? — റിവ്യു

Written By:

കഴിഞ്ഞ വര്‍ഷമാണ് മസെറ്റെര്‍ ടയറുകളെ എംആര്‍എഫ് അവതരിപ്പിച്ചത്. വരവിന് പിന്നാലെ മികച്ച പ്രതികരണമാണ് ടൂവീലര്‍ ഉപയോക്താക്കളില്‍ നിന്നും മസെറ്റെര്‍ ടയറുകള്‍ക്ക് ലഭിക്കുന്നത്. എന്താണ് മസെറ്റെര്‍ ടയറുകളെ വ്യത്യസ്തമാക്കുന്നത്? പരിശോധിക്കാം-

കഴിഞ്ഞ കുറച്ച് കാലമായി, പെര്‍ഫോര്‍മന്‍സ് മോട്ടോര്‍സൈക്കിള്‍ ടയറുകളുടെ ഉത്പാദനത്തിലാണ് എംആര്‍എഫ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. മെറ്റ്‌സെലറും പിറെലിയും ഉള്‍പ്പെടുന്ന രാജ്യാന്തര താരങ്ങളുടെ കടന്ന് കയറ്റത്തിനുള്ള എംആര്‍എഫിന്റെ മറുപടിയാണ് മസെറ്റെര്‍.

മസെറ്റര്‍ ടയറുകള്‍ക്കായി മാത്രം, www.ruleeverycurve.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് ആരംഭിച്ച എംആര്‍എഫ്, പെര്‍ഫോര്‍മന്‍സ് ടയറുകള്‍ക്ക് ഇടിയില്‍ വേറിട്ട മുഖമാകാന്‍ ശ്രമിക്കുകയാണ്. 

ഇന്ത്യയിലെ മികച്ച റൈഡിംഗ് റൂട്ടുകളെ കുറിച്ച് പരാമര്‍ശിക്കുന്ന വെബ്‌സൈറ്റില്‍ എംആര്‍എഫ് നല്‍കുന്ന 'കര്‍വ് മാപ്' വിസ്മയിപ്പിക്കുന്നു. ഇന്ത്യയിലെ മികച്ച വളവുകളെയാണ് ഇവിടെ എംആര്‍എഫ് ശുപാര്‍ശ ചെയ്യുന്നത്. 

പേര് സൂചിപ്പിക്കുന്നത് പോലെ, വളവുകളിലെ താരമാകാന്‍ മസെറ്റര്‍ ടയറുകള്‍ക്ക് സാധിക്കുമോ?

കാഴ്ചയില്‍ മസെറ്റര്‍

ടയറിന്റെ ലുക്ക് ഇത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണോ?

ഗ്രിപ്പ് പോലെ തന്നെ ടയറിന്റെ കാഴ്ചയും ചിലര്‍ ഏറെ പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. ഫ്‌ളെയിം സ്റ്റൈല്‍ ഗ്രാഫിക്‌സിലാണ് മസെറ്റര്‍ ഒരുങ്ങിയിട്ടുള്ളത്.

ഏറെ പ്രശസ്തമായ ജാപ്പനീസ് സ്ട്രീറ്റ് റേസിംഗ് ടയറുകളിലെ ഫ്‌ളെയിം ഗ്രാഫിക്‌സ് ഡിസൈന്‍ മസെറ്റര്‍ ടയറുകളിലേക്ക് അതിവിദഗ്ധമായാണ് എംആര്‍എഫ് നല്‍കിയിരിക്കുന്നത്.

സോഫ്റ്റ് കോമ്പൗണ്ട് കണ്‍സ്ട്രക്ഷന്‍ ഉപയോഗിക്കുന്ന എംആര്‍എഫ് മസെറ്റര്‍ ടയറുകള്‍, ട്രാക്കില്‍ ഇത്രയധികം പ്രശംസ പിടിച്ച് പറ്റിയതില്‍ ആശ്ചര്യമില്ല.

എന്നാല്‍ റോഡ് സാഹചര്യത്തില്‍ മസെറ്റര്‍ ടയറുകളുടെ പ്രകടനമാണ് ഏവരും ഉറ്റുനോക്കുന്നത്. ബംഗളൂരുവിലെ മഴയിലും, ചെളിയിലും, ട്രാഫിക്കിലും മസെറ്ററിനെ പരീക്ഷിച്ചതിന് ശേഷം പറയാന്‍ ബാക്കിയുള്ളത്-

മസെറ്റര്‍ ടയറുകളുടെ പ്രകടനം മികവാര്‍ന്നതാണെന്ന് സമ്മതിക്കാതെ വയ്യ. വളവുകളില്‍ സുഗമമായാണ് മസെറ്റര്‍ ടയറുകള്‍ കടന്ന് പോയത്. 

എന്നാല്‍ നനഞ്ഞ റോഡിലെ കോര്‍ണറുകളില്‍ ടയര്‍ ഒരല്‍പം വിറയ്ക്കുന്നതായി അനുഭവപ്പെടും. സോഫ്റ്റ് കോമ്പൗണ്ടുകളുടെ പശ്ചാത്തലത്തില്‍ പഞ്ചറുകളെ അതിജീവിക്കാന്‍ മസെറ്റര്‍ ടയറുകള്‍ അത്ര പ്രാപ്തമല്ല.

എന്നാല്‍ വളവുകളെ കീഴ്‌പ്പെടുത്താന്‍ പഞ്ചറായ മസെറ്ററിനും സാധിക്കുമെന്നത് പ്രശംസനീയമാണ്. പഞ്ചറായ ടയറിലാണ് മുകളില്‍ നല്‍കിയിരിക്കുന്ന വളവ് ചിത്രീകരിച്ചിരിക്കുന്നത്.

യമഹ FZ-16 ലാണ് എംആര്‍എഫ് മസെറ്റര്‍ ടയറുകളെ ഞങ്ങള്‍ പരീക്ഷിച്ചത്. യമഹ FZ യ്ക്ക് വളവുകളിലെ താരമാകാന്‍ സാധിക്കുമോ എന്ന ചോദ്യം നിലനില്‍ക്കെ തന്നെ, പഴയ FZ യെയാണ് ഞങ്ങള്‍ തെരഞ്ഞെടുത്തതും. 

എന്നാല്‍ മസെറ്റര്‍ ടയറില്‍ വളവ് കീഴ്‌പ്പെടുത്തിയ FZ ആരെയും ഒരല്‍പം അത്ഭുതപ്പെടുത്തും.

റൈഡര്‍ നിര്‍ദ്ദേശിക്കുന്ന കോര്‍ണര്‍ ലൈന്‍ പാലിക്കാന്‍ മസെറ്റര്‍ ടയറിൽ ഒരുങ്ങിയ FZ റിയര്‍ എന്‍ഡിന് സാധിച്ചു. മഴയത്തും കോര്‍ണറുകളെ അഭിമുഖീകരിക്കാന്‍ മസെറ്റര്‍ ടയറുകള്‍ ഏറെ ബുദ്ധിമുട്ടിയില്ല.

ഒരുപരിധി വരെ ദുര്‍ഘടമായ, ചെളി നിറഞ്ഞ റോഡുകളെ പ്രതിരോധിക്കാന്‍ മസെറ്റര്‍ ടയറുകള്‍ക്ക് സാധിക്കും. 

80/90-17 അളവിലാണ് മസെറ്റര്‍ ഫ്രണ്ട് വീല്‍ സൈസ് ആരംഭിക്കുന്നത്. 100/30-17 സൈസില്‍ ആരംഭിക്കുന്ന മസെറ്റര്‍ റിയര്‍ വീല്‍, 140/70-17 സൈസ് വരെ ലഭ്യമാണ്.

വലുപ്പത്തിന്റെ പശ്ചാത്തലത്തില്‍, 3500 രൂപ മുതല്‍ 5000 രൂപ വരെയുള്ള വിലനിരക്കിലാണ് ഒരു സെറ്റ് മസെറ്റര്‍ ടയറുകള്‍ വിപണിയില്‍ ലഭ്യമാകുന്നത്.

കൂടുതല്‍... #റിവ്യൂ
English summary
Product Review: MRF Masseter Tyres. Read in Malayalam.
Please Wait while comments are loading...

Latest Photos