മൈലേജ് ചാമ്പ്യൻ വിക്ടർ: ഒരു പൂർണ വിവരണം

By Praseetha

ഒരു കമ്മ്യൂട്ടർ ബൈക്കിന്റെ രൂപത്തിൽ 2002ലായിരുന്നു ആദ്യമായി ടിവിഎസ് വിക്ടർ വിപണിയിൽ എത്തിയത്. മൈലേജ് എന്നാൽ വിക്ടർ എന്നാണ് ഏവരും ഒരേസ്വരത്തിൽ പറഞ്ഞിരുന്നത്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ വിക്ട്ർ വിപണിയിലെ മറ്റെല്ലാ ബൈക്കുകൾക്കും ഒരു വലിയ ഭീഷണിയായി മാറുകയും ചെയ്തു.

കാലക്രമേണ വില്പനയിലുള്ള ഇടിവുകാരണം ടിവിഎസ് വിക്ടർ പതിയെ വിപണിയിൽ നിന്നും പിൻവാങ്ങുകയാണുണ്ടായത്. അതിനുശേഷം ഈ വർഷമാണ് കമ്പനി വിക്ടർ എന്ന ബ്രാന്റിന് പുതുജീവൻ നൽകി തിരികെ എത്തിച്ചത്. കണ്ടാൽ ആരുമൊന്ന് ശ്രദ്ധിച്ച് പോകുന്ന കൂടുതൽ പകിട്ടേറിയ രൂപത്തിലാണ് വിക്ടറിന്റെ തിരിച്ച് വരവ്. എത്രത്തോളം ശരിയാണിതെന്ന് നമ്മുക്ക് നോക്കാം.

ഡിസൈൻ

ഡിസൈൻ

ഫസ്റ്റ് ഇംപ്രെഷൻ ഈസ് ദ ബെസ്റ്റ് ഇംപ്രെഷൻ എന്നാണല്ലോ പറയാറുള്ളത്. ഒറ്റനോട്ടത്തിൽ ആരിലും മതിപ്പുളവാക്കുന്ന സ്പോർടി ലുക്കോടുകൂടിയ രൂപഭംഗിയാണ് വിക്ടറിനുള്ളത്. അതുകൊണ്ട് തന്നെ ഏവരുടേയും മനംകവരുമെന്നിൽ സംശയമില്ല.

ഡിസൈൻ

ഡിസൈൻ

വലുപ്പമേറിയ ഫെയറിംഗും വലിയ ഹെഡ്‌ലാമ്പുമാണ് വിക്ടറിന്റെ മുഖ്യാകർഷണം എന്നു വേണം പറയാൻ. ബ്ലാക്ക് കളർ തീമാണ് സൈഡ് പാനലുകളിലായിട്ട് ഉപയോഗിച്ചിട്ടുള്ളത് എന്നൊരു പുതുമ കൂടിയുണ്ടിതിന്.

ഡിസൈൻ

ഡിസൈൻ

വീലിന്റെ മാറ്റ് ബ്ലാക്ക് ഫിനിഷിംഗും വണ്ണംകൂടിയ എക്സോസ്റ്റും വീണ്ടും ഇതിന്റെ മോടി വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഡിസൈൻ

ഡിസൈൻ

പതിനാല് വർഷം മുൻപെത്തിയ വിക്ടറുമായി ഒന്നു താരതമ്യം ചെയ്യുകയാണെങ്കിൽ മനസിലാക്കാം എത്ര പരിഷ്കാരങ്ങളോടെയാണ് പുതിയ വിക്ടർ എത്തിയിരിക്കുന്നതെന്ന്.

ഡിസൈൻ

ഡിസൈൻ

പിൻഭാഗത്തെ ഡിസൈനിലും അല്പസ്വല്പ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ടിവിഎസ് ലോഗോ ടെയിൽ ലാമ്പിന് മുകളിൽ നിന്നും താഴെയായി സ്ഥാനംപിടിച്ചിരിക്കുന്നതായി കാണാം. മാത്രമല്ല ടെയിൽ ലാമ്പിന്റെ ഘടനയിലും മാറ്റം വരുത്തി കൂടുതൽ ആകർഷണീയമാക്കിയിട്ടുണ്ട്.

എൻജിൻ

എൻജിൻ

അല്പം മാറ്റങ്ങൾ വരുത്തി സ്റ്റാർ സിറ്റി പ്ലസിൽ നൽകിയിട്ടുള്ള അതെ എൻജിനാണ് വിക്ടറിലും ഉപയോഗിച്ചിട്ടുള്ളത്.

എൻജിൻ

എൻജിൻ

9.5ബിഎച്ച്പിയും 9.4എൻഎം ടോർക്കും നൽകുന്ന 109സിസി ത്രീ വാൾവ് എൻജിനാണ് വിക്ടറിന് കരുത്തേകുന്നത്. 4സ്പീഡ് ഗിയർബോകാസാണിതിൽ ഘടിപ്പിച്ചിട്ടുള്ളത്.

മൈലേജ്

മൈലേജ്

ഇന്ധനക്ഷമതയെ കുറിച്ച് പറയുകയാണെങ്കിൽ ലിറ്ററിന് 76കിലോമീറ്റർ മൈലേജാണ് ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്.

എൻജിൻ

എൻജിൻ

സിറ്റികകത്ത് മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ വിക്ടറിലുള്ള എൻജിൻ വളരെ മികച്ച പെർഫോമൻസാണ് കാഴ്ചവെക്കുന്നത്.

എൻജിൻ

എൻജിൻ

എന്നാൽ ഹൈവേയിൽ അറുപതിന് മുകളിൽ പോകുമ്പോൾ ചെറിയൊരു വലിവ് അനുഭവപ്പെടുന്നുവെന്നുള്ള തോന്നൽ ഒരു പോരായ്മയായി കാണാം.

എൻജിൻ

എൻജിൻ

സിറ്റിക്കകത്ത് 4സ്പീഡ് ഗിയർബോക്സ് ധാരാളമാണ്. എന്നാൽ ഫിഫ്ത്ത് ഗിയർ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഹൈവേയിൽ കൂടി ഓടിക്കുന്നതിന് കൂടുതൽ പ്രയോജനമായേനെ.

കംഫേർട്ട് ഡ്രൈവിംഗ്

കംഫേർട്ട് ഡ്രൈവിംഗ്

മികച്ച ഡ്രൈവിംഗ് അനുഭൂതിയാണ് വിക്ടർ സമ്മാനിക്കുന്നത്. ടെലിസ്കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും റിയർ സസ്പെഷനും ഉൾപ്പെടുത്തി നല്ല സജ്ജമാക്കിയിട്ടുള്ളതാണ് ചാസിസ്.

 കംഫേർട്ട് ഡ്രൈവിംഗ്

കംഫേർട്ട് ഡ്രൈവിംഗ്

ഓടിക്കുന്നയാൾക്കും പിന്നിലിരിക്കുന്നവർക്കും സുഖകരമായി ഇരിക്കാൻ തരത്തിലുള്ള വീതികൂടിയ സീറ്റുകളാണ് കൊടുത്തിട്ടുള്ളത്. സീറ്റിൽ ഉപയോഗിച്ചിരിക്കുന്ന റെഡ് സ്റ്റിച്ചിംഗ് മറ്റൊരു ആകർഷണതയാണ്.

കംഫേർട്ട് ഡ്രൈവിംഗ്

കംഫേർട്ട് ഡ്രൈവിംഗ്

ഇതുവരെ പരിശോധിച്ച വണ്ടികളിൽ വച്ച് സുഖകരമായ് സീറ്റിംഗാണ് വിക്ടറിനുള്ളത്. ഉയർന്ന റൈഡിംഗ് പോസിഷനും സുഖകരമായ സീറ്റുമാണ് എടുത്തുപറയേണ്ട മറ്റൊരുകാര്യം.

കംഫേർട്ട് ഡ്രൈവിംഗ്

കംഫേർട്ട് ഡ്രൈവിംഗ്

ബംപുകളിലൂടെയും കുഴികളിലൂടെയും വളരെ സ്‌മൂത്തായി എടുക്കാൻ സാധിക്കുന്നുവെന്നുള്ള പ്രത്യേകത കൂടിയുണ്ട്. എല്ലാംകൊണ്ടും സുഖപ്രദമായ റൈഡാണ് വിക്ടർ സമ്മാനിക്കുന്നത്.

ബ്രേക്ക്

ബ്രേക്ക്

ഒരു വാഹനത്തിന്റെ സുരക്ഷയുടെ കാര്യമാകുമ്പോൾ ബ്രേക്ക് വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഡിസ്ക് ബ്രേക്കാണ് വിക്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബ്രേക്ക്

ബ്രേക്ക്

ഷാർപ്പ് ബ്രേക്കിംഗാണ് വിക്ടർ നല്‍കുന്നതെന്ന് പരിശോധിച്ച് തെളിഞ്ഞിട്ടുള്ളതാണ്. അതിനാൽ സിറ്റിയിലും ഹൈവേയിലും എത്ര ധൈര്യത്തോടെയും എടുക്കാം.

ബിൽഡ് ക്വാളിറ്റി

ബിൽഡ് ക്വാളിറ്റി

മൊത്തത്തിലുള്ള ബിൽഡ് ക്വാളിറ്റി വളരെ മികച്ചതാണെന്ന് വേണം പറയാൻ. ഉയർന്ന ഗുണനിലവാരമുള്ള സ്വിച്ചുകളാണ് ഉപയോഗിച്ചിട്ടുള്ളത്. റൈഡറിന് ഉപയോഗിക്കാൻ എളുപ്പമുള്ള തരത്തിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളതും.

ബിൽഡ് ക്വാളിറ്റി

ബിൽഡ് ക്വാളിറ്റി

പാസ് സ്വിച്ചും ഹസാർഡ് വാണ്ണിംഗ് ലൈറ്റുകളും വിക്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ ബ്രൈറ്റ് ഹെഡ്‌ലൈറ്റാണ് നൽകിയിട്ടുള്ളതും.

ബിൽഡ് ക്വാളിറ്റി

ബിൽഡ് ക്വാളിറ്റി

പിന്നിലിരിക്കുന്നയാൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലും പിടിക്കാൻ സൗകര്യത്തോടുകൂടിയുമാണ് ഗ്രാമ്പ് റെയിൽ സ്ഥാപിച്ചിട്ടുള്ളത്.

ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

വായിക്കാൻ എളുപ്പമുള്ള രീതിയിലാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഇതിന് അപ്പാച്ചിയിൽ ഉപയോഗിച്ചതുമായി സാമ്യമുണ്ട്.

ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

വലിയ വെളിത്ത ഡയൽ ഉള്ള ടാകോമീറ്റർ, ഡിജിറ്റൽ ഫ്യുവൽ ഗോജ്, സ്പീഡ്, ഓഡോ, ട്രിപ് എന്നിവ സൂചിപ്പിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലെ എന്നിവയാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കളർ

കളർ

ബ്ലിസ്‌ഫുൾ ബ്ലൂ, ജെനറസ് ഗ്രെ, ബീറ്റിഫിക് ബ്ലാക്ക് സിൽവർ, സെറീൻ സിൽവർ, റെസ്റ്റ്ഫുൾ റെഡ്, ബാലൻസ്ഡ് ബ്ലാക്ക് റെഡ് എന്നീ ആറ് കളറുകളിലാണ് വിക്ടർ ലഭ്യമാവുന്നത്.

വില

വില

രണ്ട് വേരിയന്റുകളിലായിട്ടാണ് ടിവിഎസ് വിക്ടർ എത്തിയിരിക്കുന്നത്. ഒന്നിൽ ഡ്രം ബ്രേക്കും മറ്റേതിൽ ഡിസ്ക് ബ്രേക്കുമാണ് നൽകിയിട്ടുള്ളത്. ഇവയുടെ ദില്ലി ഓൺ റോഡ് വില ചുവടെ ചേർക്കുന്നു.

വില-കൊച്ചി

വില-കൊച്ചി

ടിവിഎസ് വിക്ടർ ഡ്രം ബ്രേക്ക് വേരിയന്റ് - 51,900രൂപ

ടിവിഎസ് വിക്ടർ ഡിസ്ക് ബ്രേക്ക് വേരിയന്റ് - 53,900രൂപ

എതിരാളികൾ

എതിരാളികൾ

ഹീറോ സ്‌പ്ലെന്റർ, ഹോണ്ട ലിവോ, ഡ്രീം സെരീസ്, ബജാജ് പ്ലാറ്റിന, സുസുക്കി ഹയാതെ, മഹീന്ദ്ര സെൻചുറോ എന്നിവയുമായിട്ടാണ് വിക്ടറിന് മത്സരിക്കേണ്ടി വരിക.

ടിവിഎസ് വിക്ടർ പ്ലസ് പോയിന്റ്

ടിവിഎസ് വിക്ടർ പ്ലസ് പോയിന്റ്

മികച്ച ബിൽഡിംഗ് ക്വാളിറ്റി

സ്മൂത്ത് എൻജിൻ

മികച്ച ബ്രേക്കുകൾ

മൈലേജ്

ബ്രൈറ്റ് ഹെഡ്‌ലൈറ്റ്

എളുപ്പം വായിക്കാൻ കഴിയുന്ന മീറ്റർ കൺസോൾ

നല്ല കളർ ഓപ്ഷനുകൾ

ടിവിഎസ് വിക്ടർ മൈനസ് പോയിന്റ്

ടിവിഎസ് വിക്ടർ മൈനസ് പോയിന്റ്

ഹൈവേ റൈഡിംഗിലുള്ള പോരായ്മകൾ

ഫിഫ്ത് ഗിയറിന്റെ അപര്യാപ്തത

സ്പെസിഫിക്കേഷനുകൾ

സ്പെസിഫിക്കേഷനുകൾ

  • എൻജിൻ ക്ഷമത-109.7സിസി
  • കരുത്ത്-9.5ബിഎച്ച്പി
  • ടോർക്ക്-9.4എൻഎം
  • ഗിയർ-4
  • മൈലേജ്- 76km/l
  • റിസേർവ്-2ലിറ്റർ
  • സ്പെസിഫിക്കേഷനുകൾ

    സ്പെസിഫിക്കേഷനുകൾ

    • ഭാരം-112കിലോഗ്രാം (ഡ്രം ബ്രേക്ക് വേരിയന്റ്), 113കിലോഗ്രാം (ഡിസ്ക് ബ്രേക്ക് വേരിയന്റ്)
    • ബ്രേക്ക്- 130എംഎം ഡ്രം, 240എംഎം ഡിസ്ക് (ഫ്രണ്ട് ബ്രേക്ക്), 110എംഎം ഡ്രം (റിയർ ബ്രേക്ക്)
    • ടയർ- 2.75x17 ഇഞ്ച് (ഫ്രണ്ട്), 3.00x17ഇഞ്ച് (റിയർ)
    • സസ്പെൻഷൻ- ടെലിസ്കോപിക് ഓയിൽ ഡാമ്പിഡ് ഫ്രണ്ട് സസ്പെൻഷൻ(ഫ്രണ്ട്), 5സ്റ്റെപ്പ് അഡ്ജസ്റ്റബിൾ ഹൈഡ്രൂലിക് സസ്പെൻഷൻ(റിയർ)
    • സ്പെസിഫിക്കേഷനുകൾ

      സ്പെസിഫിക്കേഷനുകൾ

      • വീൽബേസ്-1260എംഎം
      • ഉയരം- 1090എംഎം
      • ഗ്രൗണ്ട് ക്ലിയറൻസ്-175എംഎം
      • നീളം-1980എംഎം
      • വീതി- 750എംഎം
      • വിധി

        വിധി

        പുതിയ ടിവിഎസ് വിക്ടറിനെ കുറിച്ച് നല്ല മതിപ്പാണ് ഞങ്ങള്‍ക്കിടയിൽ ഉള്ളത്. മറ്റ് നിർമാതാക്കൾ കമ്മ്യൂട്ടർ ബൈക്കുകൾക്ക് അത്ര സ്റ്റൈലിംഗ് നടത്താറില്ല. എന്നാൽ ടിവിഎസ് സ്റ്റൈലിന്റെ കാര്യത്തിൽ ഒരു വിട്ടുവാഴ്ചയ്ക്കും തയ്യാറാകാതെ മനംകവരുന്ന സ്പോർടി ലുക്ക് തന്നെയാണ് നൽകിയിട്ടുള്ളത്.

        വിധി

        വിധി

        മികച്ച എൻജിനും, നല്ല സസ്പെൻഷനും, ഉയർന്ന മൈലേജും, സുഖകരമായ ഡ്രൈവിംഗ് അനുഭൂതിയും ഒത്തിണങ്ങിയ ഒരു കമ്മ്യൂട്ടർ ബൈക്കാണ് വിക്ടർ. വേറിട്ട കളർ സ്കീമുകളും ഡിസ്ക് ബ്രേക്ക് ഓപഷ്നും വിക്ടറിനെ ഈ സെഗ്മെന്റിലെ പ്രീമിയം ബൈക്കാക്കി മാറ്റുന്നു.

        കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        ടാക്കോ മീറ്റർ

        കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        ഫ്യുവൽ ടാങ്ക്

        കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        ഫ്യുവൽ ടാങ്ക് ക്യാപ്പ്

        കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        ലോ ബീം-ഹൈ ബീം

        കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        ഫൂട്ട് കൺട്രോൾ

        കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        എൻജിൻ

        കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        ഡ്രം ബ്രേക്ക്

        കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        ടയർ

        കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        അണ്ടർസീറ്റ്

        കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        ഫ്യുവൽ ടാപ്പ്

        കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        ബാക്ക് ടയർ

        കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        കീ

         കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        ഇന്റിക്കേറ്റർ

         കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        ടെയിൽ ലൈറ്റ്

         കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        എക്സോസ്റ്റ്

         കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        ത്രീ വാൾവ്

         കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        പഴയ വിക്ടറും പുതിയ വിക്ടറും

         കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        എൻജിൻ

         കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        ടിവിഎസ് വിക്ടർ

         കൂടുതൽ ചിത്രങ്ങൾ കാണാം

        കൂടുതൽ ചിത്രങ്ങൾ കാണാം

        ടിവിഎസ് വിക്ടർ

        കൂടുതൽ വായിക്കൂ

        സുസുക്കി ഹയാതെയുടെ പുത്തൻ പതിപ്പ് വിപണിയിൽ

        ഹാർലിയെ നേരിടാൻ മാസ്റ്റർ പ്ലാനുമായി എൻഫീൽഡ്

        കൂടുതൽ വായിക്കൂ

        കുറഞ്ഞവിലയ്ക്ക് ഹോണ്ടയുടെ പുതിയ 125സിസി ബൈക്കെത്തുന്നു

        150സിസി സ്കൂട്ടറുമായി ബെനല്ലി

Most Read Articles

Malayalam
English summary
TVS Victor Review: The True Blue Commuter?
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X