ഡ്യൂക്ക് 390 നെ വെല്ലാൻ ഹിമാലയനാകുമോ- ഒരു താരതമ്യം

By Praseetha

റോയൽ എൻഫീൽഡ് ബൈക്ക് എന്നുകേട്ടാൽ ആദ്യം മനസിൽ തെളിയുക ബുള്ളറ്റാണ്. 350 സിസി ക്ലാസിക്കായാലും 500 സിസി തണ്ടർബേർഡായാലും എല്ലാം ബുള്ളറ്റെന്ന ലേബലിലാണ് അറിയപ്പെടുന്നത്. എന്നാൽ കമ്പനിയിപ്പോൾ ബുള്ളറ്റ് എന്ന ലേബലിൽ നിന്ന് മാറി പുതിയ ബൈക്കിന് രൂപം കൊടുത്തിരിക്കുകയാണ് കരുത്തും ആഡംബരവും മികച്ച യാത്രാസുഖവും ഒരുപോലെ പ്രദാനം ചെയ്യുന്ന ഹിമാലയൻ.

പുതിയ അപ്പാച്ചിയും ഡ്യൂക്കും തമ്മിലുള്ള താരതമ്യം

ബജാജിനെ കൂട്ടു പിടിച്ച് ഇന്ത്യയിലെത്തിയ വാഹന നിർമ്മാതാവാണ് കെടിഎം. ഇന്ത്യയിലെത്തി ആദ്യമായി രൂപം കൊടുത്ത ബൈക്കാണ് ഡ്യൂക്ക്. നിരവധി ബൈക്കുകളേയാണ് ഡ്യൂക്ക് വിഭാഗത്തിൽ കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഇതിനകം യുവാക്കളുടെ ഹരമായ ഡ്യൂക്ക് 390നെയാണ് ഇവിടെ പരാമർശിക്കുന്നത്. ഈ കിടിലൻ പെർഫോമൻസ് ബൈക്കിനെ വെല്ലാൻ ഈ ഓഫ്-ഓൺ റോഡർ ഹിമാലയന് കഴിയുമോ എന്ന് നോക്കാം.

റോയൽ എൻഫീൽഡ് -ഡിസൈൻ

റോയൽ എൻഫീൽഡ് -ഡിസൈൻ

റോയൽ എൻഫീൽഡ് ഇതുവരെ ഇറക്കിയതിൽ നിന്നും വ്യത്യസ്തനാണ് കരുത്തും യാത്രാസുഖവും കോർത്തിണക്കിയ ഈ അഡ്വഞ്ചര്‍ ടൂറർ ഹിമാലയൻ‍. പതിവ് ബൈക്കുകളുടെ രൂപ ഘടനയിൽ നിന്നും വേറിട്ട് ഓഫ് റോഡിംഗിന് യോജിച്ച എല്ലാ ഘടകങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

റോയൽ എൻഫീൽഡ് -ഡിസൈൻ

റോയൽ എൻഫീൽഡ് -ഡിസൈൻ

ഈ അഡ്വഞ്ചര്‍ ടൂററിന്റെ ഡബിൾ ക്രാഡിൽ ചാസിസും 220എംഎം ഗ്രൗണ്ട് ക്ലിയറൻസും മോണോഷോക്കിന്റെ സ്ഥാനവും ഏത് ഭൂപ്രദേശത്തോടു കൂടി ഓടിക്കുന്നതിനും ഇതിനെ പ്രാപ്തമാക്കുന്നു.

റോയൽ എൻഫീൽഡ് -ഡിസൈൻ

റോയൽ എൻഫീൽഡ് -ഡിസൈൻ

ദീർഘ ദൂരയാത്രയ്ക്ക് ഉതകുന്ന രീതിയിൽ അല്പം ഉയർത്തിയാണ് ഹാന്റിൽ ബാറുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. 21ഇഞ്ച് ഫ്രണ്ട് വീലുകളിലും 18ഇഞ്ച് റിയർ വീലുകളിലും സ്പോക്ക്ഡ് റിമ്മുകളുമാണ് മറ്റ് സവിശേഷതകള്‍.

ഡിസൈൻ- ഡ്യൂക്ക് 390

ഡിസൈൻ- ഡ്യൂക്ക് 390

നെയ്ക്കഡ് ബൈക്കിന്റെ പുത്തൻ ആവിഷ്‌കാരമാണ് ഡ്യൂക്ക് 390. മെലിഞ്ഞ ശരീരഘടനയാണെങ്കിലും ഒരു മസിലൻ രൂപഭംഗിയാണുള്ളത്.

ഡിസൈൻ- ഡ്യൂക്ക് 390

ഡിസൈൻ- ഡ്യൂക്ക് 390

ചെറിയ ഹെഡ്‌ലൈറ്റും വലിയ ഫോര്‍ക്കുമാണ് മുന്‍ഭാഗത്തെ മുഖ്യാകര്‍ഷണം. മെലിഞ്ഞ വലിയ പെട്രോള്‍ ടാങ്കും അതിനോട് ചേര്‍ന്നുള്ള സീറ്റും കൂടാതെ അല്പം പൊങ്ങിയിട്ടുള്ള പിന്‍സീറ്റും ആവുമ്പോൾ ഒരു സ്പോർടി ലുക്ക് നൽകുന്നു.

ഡിസൈൻ- ഡ്യൂക്ക് 390

ഡിസൈൻ- ഡ്യൂക്ക് 390

തുറന്ന ഷാഡി ഫ്രെയിമും അതിനു നല്‍കിയ ഓറഞ്ച് നിറത്തിലുള്ള അലോയി വീലിനും ഡ്യൂക്കിന്റെ വൈദഗ്ദ്ധ്യം വിളിച്ചോതുന്നു.

ഡിസൈൻ- ഡ്യൂക്ക് 390

ഡിസൈൻ- ഡ്യൂക്ക് 390

17 ഇഞ്ച് കാസ്റ്റ് അലോയ് വീലും 110 മിമീ വീതിയുള്ള മുന്‍ ടയറും 150 മിമീ വീതിയുള്ള പിന്‍ ടയറും ചേർന്ന് മികച്ച റൈഡിംഗ് കൺട്രോളാണ് നൽകുന്നത്.

ഡ്യൂക്ക് 390 നെ വെല്ലാൻ ഹിമാലയനാകുമോ- ഒരു താരതമ്യം

ഡിസൈൻ റേറ്റിംഗ്

ഹിമാലയൻ - 8/10

ഡ്യൂക്ക് 390 - 8/10

എൻജിൻ-ഹിമാലയൻ

എൻജിൻ-ഹിമാലയൻ

പുതുതായി വികസിപ്പിച്ച 411സിസി സിങ്കിൾ-സിലിണ്ടർ എയർ ആന്റ് ഓയിൽ കൂൾഡ് കാർബ്യുറേറ്റഡ് എൻജിനാണ് ഹിമാലയന് കരുത്തേകുന്നത്.

എൻജിൻ-ഹിമാലയൻ

എൻജിൻ-ഹിമാലയൻ

32എൻഎം ടോർക്കും 24.5ബിഎച്ച്പി കരുത്തുമുള്ള ഈ എൻജിനിൽ 5 സ്പീഡ് ഗിയർബോക്സാണ് ഘടിപ്പിച്ചിട്ടുള്ളത്.

എൻജിൻ-ഡ്യൂക്ക് 390

എൻജിൻ-ഡ്യൂക്ക് 390

373സിസി 4സ്ട്രോക്ക് സിങ്കിൾ സിലിണ്ടർ എൻജിനാണ് ഡ്യൂക്ക് 390 കരുത്തു പകരുന്നത്.

എൻജിൻ-ഡ്യൂക്ക് 390

എൻജിൻ-ഡ്യൂക്ക് 390

44ബിഎച്ച്പി കരുത്തും 35എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്. 6 സ്പീഡ് ഗിയര്‍ ബോക്‌സും ഉൾപ്പെടുത്തിയിരിക്കുന്നു.

ഡ്യൂക്ക് 390 നെ വെല്ലാൻ ഹിമാലയനാകുമോ- ഒരു താരതമ്യം

എൻജിൻ റേറ്റിംഗ്

ഹിമാലയൻ - 7.5/10

ഡ്യൂക്ക് 390 - 8/10

ഫീച്ചർ-ഹിമാലയൻ

ഫീച്ചർ-ഹിമാലയൻ

ദീര്‍ഘദൂര സാഹസിക യാത്രയെ ലക്ഷ്യമാക്കിക്കൊണ്ട് ഓൾട്ടിമീറ്റർ, കോമ്പസ്, എക്സ്ട്രാ ജെറി ക്യാനുകൾ, ലഗേജ് ഹോൾഡർ എന്നീ സൗകര്യങ്ങൾ ഹിമാലയനിൽ ഒരുക്കിയിട്ടുണ്ട്.

ഫീച്ചർ-ഡ്യൂക്ക് 390

ഫീച്ചർ-ഡ്യൂക്ക് 390

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൻജിൻ ഹീറ്റ് ടെമ്പറേച്ചർ മീറ്റർ എന്നിവയാണ് ഡ്യൂക്കിന്റെ സവിശേഷതകൾ.

ഡ്യൂക്ക് 390 നെ വെല്ലാൻ ഹിമാലയനാകുമോ- ഒരു താരതമ്യം

ഫീച്ചർ റേറ്റിംഗ്

ഹിമാലയൻ - 8/10

ഡ്യൂക്ക് 390 - 8/10

സേഫ്റ്റി-ഹിമാലയൻ

സേഫ്റ്റി-ഹിമാലയൻ

മുൻഭാഗത്തായി 300എംഎം ഡബിൾ പിസ്ടൺ ഫ്ലോട്ടിംഗ് കാലിപർ ഡിസ്കും, പിന്നിൽ240എംഎം സിങ്കിൾ പിസ്ടൺ ഫ്ലോട്ടിംഗ് കാലിപർ ഡിസ്കുമാണ് നൽകിയിരിക്കുന്നത്. ഓഫ് റോഡിന് പറ്റുന്ന 21 ഇഞ്ച് വീൽ മുൻഭാഗത്തായും 17 ഇഞ്ച് വീൽ പിൻവശത്തും നൽകിയിരിക്കുന്നു. ഇവ ഈ വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഘടകങ്ങളാണ്.

സേഫ്റ്റി-ഡ്യൂക്ക് 390

സേഫ്റ്റി-ഡ്യൂക്ക് 390

മുൻവശത്ത് 300എംഎം ഫോർ പിസ്ടൺ ഫ്ലോട്ടിംഗ് കാലിപർ ഡിസ്കും പിന്നിൽ 230എംഎം സിങ്കിൾ പിസ്ടൺ ഫ്ലോട്ടിംഗ് കാലിപർ ഡിസ്കുമാണ് ഉള്ളത്. ഹിമാലയനിൽ നിന്ന് വ്യത്യസ്തമായി എബിഎസ് ഉൾപ്പെടുത്തി എന്നുള്ള പ്രത്യേകത കൂടിയുണ്ടിതിന്.

ഡ്യൂക്ക് 390 നെ വെല്ലാൻ ഹിമാലയനാകുമോ- ഒരു താരതമ്യം

സേഫ്റ്റി റേറ്റിംഗ്

ഹിമാലയൻ - 8/10

ഡ്യൂക്ക് 390 - 8/10

വിധി

വിധി

ഒരു അഡ്വെഞ്ചർ റൂടറിന് വേണ്ടതായുള്ള എല്ലാ ഘടകങ്ങളും ഉള്ള ഒരു ബൈക്കാണ് ഹിമാലയൻ. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച എന്‍ജിനായത് കാരണം ഇതിന് മെയിന്റനന്‍സും കുറവുമതിയെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. മാത്രമല്ല10,000 കിലോമീറ്റര്‍ ഇടവേളകളില്‍ മാത്രം സര്‍വീസ് നടത്തിയാലും മതി.

വിധി

വിധി

റോയൽ എൻഫീൽഡ് ബൈക്കിനെക്കാളും വേഗത കൂടിയ ബൈക്കാണ് ഡ്യൂക്ക്. വെറും 5 സെക്കന്റുകൾ കൊണ്ടാണ് 100 കി.മീ വേഗത കൈവരിക്കുന്നത്. 168 കി.മീ ആണിതിന്റെ ഉയർന്ന വേഗത. കൂടാതെ എബിഎസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ള വ്യത്യാസം കൂടിയുണ്ട്.

ഡ്യൂക്ക് 390 നെ വെല്ലാൻ ഹിമാലയനാകുമോ- ഒരു താരതമ്യം

2016 ഫെബ്രുവരിയിൽ കൂടുതൽ വില്പന കൈവരിച്ച പത്ത് ടൂവീലറുകൾ

ആക്ടീവയുമായി കൊമ്പ്കോർക്കാനെത്തി കരുത്തുറ്റ ഗസ്റ്റോ 125

Most Read Articles

Malayalam
English summary
Exciting New Rivals: Comparing The Himalayan, Continental GT And Duke 390
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X