ഏറെ വ്യത്യസ്തനായ അപ്പാച്ചി ത്രില്ലർ ബൈക്ക്

By Praseetha

1980കളിലായിരുന്നു ടിവിഎസ് ഇന്ത്യയിലാദ്യമായൊരു ടിവിഎസ് മോപ്പഡിറക്കുന്നത്. തുടർന്ന് പതിയെ സുസുക്കിയുമായുള്ള പങ്കാളിത്തത്തിൽ ബൈക്കുകളുടെ നിർമാണവും വിപണനവുമാരംഭിച്ചു. 1984ൽ സുസുക്കിയിമായുള്ള കൂട്ടായ്മയിൽ സാമുറായ്, ഷോഗൺ, ഫിയറോ എന്നീ മോഡലുകൾക്ക് ടിവിഎസ് രൂപം നൽകി.

ടിവിഎസ്

നീണ്ട 19 വർഷത്തെ പങ്കാളിത്തത്തിന് ഒടുവിൽ സുസുക്കിയുമായി വേർപിരിഞ്ഞ് 2001 ൽ ടിവിഎസ് മോട്ടോർ എന്ന ബ്രാന്റിന് രൂപം കൊടുത്തു. അതിനുശേഷം 2006ലായിരുന്നു അപ്പാച്ചിയെന്ന ആദ്യമോഡലിനെ വിപണിയിലെത്തിച്ചത്. വില്പന സംബന്ധിച്ച് ഈ മോഡലിന് നിരവധി ഏറ്റക്കുറച്ചിലുണ്ടായിരുന്നുവെങ്കിലും വിപണിയിലെ ചെറുത്തുനിൽപ്പിനെ ഒരുവിധത്തിലുമിത് ബാധിച്ചിരുന്നില്ല. കൂടുതൽ കരുത്തോടെയും പുതുമകളോടെയും അപ്പാച്ചി ആർടിആർ 200 4വി എന്ന ബൈക്കിനെ ടിവിഎസ് പുതുതലമുറകൾക്കായി അവതരിപ്പിച്ചിരിക്കുകയാണ്.

അപ്പാച്ചി ആർടിആർ 200 4വിയുടെ വില

അപ്പാച്ചി ആർടിആർ 200 4വി (കാർബുറേറ്റർ)-88,990 രൂപ
അപ്പാച്ചി ആർടിആർ 200 4വി (എഫ് ഐ)-1,07,000 രൂപ

ടിവിഎസ്

ഡിസൈൻ
പഴയ അപ്പാച്ചിയുടെ ഡിസൈൻ തന്നെയാണ് ഉപയോഗപ്പെടുത്തിയതെങ്കിലും ഒരളവുവരേയ്ക്കും പുതുമകൾ നൽകാൻ ടിവിഎസ് ശ്രമിച്ചിട്ടുണ്ട്. രണ്ടായി വേർപെടുത്തിയ സീറ്റും അഗ്രസീവ് ലുക്ക് പകരുന്ന ടാങ്ക് കൗളുമാണ് ബൈക്കിന്റെ മുഖ്യാകർഷണവും പഴയതിൽ നിന്നും എടുത്തുപറയണ്ടതായിട്ടുള്ള വ്യത്യസവും.

2014 ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഡ്രാഗൺ കോൺസ്പെറ്റിൽ അടിയുറച്ചാണ് ഈ പുതിയ ബൈക്കിന്റെ രൂപകല്പന നടത്തിയിട്ടുള്ളത്. വലുപ്പമേറിയ ടാങ്കും ഹെഡ്‌ലാമ്പുമാണ് ഒറ്റനോട്ടത്തിൽ ആകർഷണീയമായി തോന്നുന്നത്. ഒരു സ്പോർടി ലുക്ക് നൽകുന്ന വിധത്തിലാണ് എക്സ്സോസ്റ്റും നൽകിയിരിക്കുന്നത്. എൽഇഡി ഡെ ടൈം റണ്ണിംഗ് ലൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് മറ്റൊരു സവിശേഷത.

ടിവിഎസ്

എൻജിൻ സവിശേഷതകൾ

എൻജിൻ- 197.9സിസി സിങ്കിൾ സിലിണ്ടർ ഫോർ-സ്ട്രോക്ക്
കൂളിംഗ്- ഓയിൽ & എയർ കൂൾഡ്
പവർ-21ബിഎച്ച്പി
ടോർക്ക്- 18എൻഎം
ഗിയർബോക്സ്- 5 സ്പീഡ് മാനുവൽ
ആക്സിലറേഷൻ(0-60km/h)- 3.9 സെക്കന്റ്


ഹാന്റലിംഗ്

സുഖപ്രദമായ റൈഡിംഗ് പൊസിഷനാണ് ഈ ബൈക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. ശരാശരി 5 മുതൽ 6 അടി പൊക്കമുള്ളവർക്കും കൂടുതൽ ആത്മവിശ്വാസം പകരുന്ന തരത്തിലുള്ള ഡ്രൈവിംഗ് അനുഭൂതിയായിരിക്കും ലഭ്യാമാവുക. ഹൈവേകളിലാകട്ടെ 90 മുതൽ 100 കിലോമീറ്റർ വേഗതയിൽ ഓടിച്ചാൽ തന്നെയും ഒരു പ്രകമ്പനവും അനുഭവപ്പെട്ടാതെയുള്ള റൈഡിംഗ് അനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്.

ടിവിഎസ്

ബ്രേക്ക്

ഇരുവശങ്ങളിലായും നൽകിയിട്ടുള്ള ഡിസ്ക് ബ്രേക്കുകളാണ് ബൈക്കിന്റെ ബ്രേക്ക് സംബന്ധിച്ചുള്ള കാര്യങ്ങൾ നിർവഹിക്കുന്നത്. 270എംഎം ഫ്രണ്ട് ബ്രേക്കും 240എംഎം റിയർ ബ്രേക്കുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ബ്രേക്കിംഗ് ഷാർപ്പാണെങ്കിൽ കൂടിയും വളരെ മുഖ്യമായിട്ടുള്ള എബിഎസ് ഇല്ലെന്നുള്ള പോരായ്മ ഇതിനുണ്ട്. എഎബിഎസ് ഉൾപ്പെടുത്തിയിരുന്നെങ്കിൽ നനഞ്ഞ നിരത്തുകളിലും കൂടുതൽ സുരക്ഷ ഉറപ്പാക്കാമായിരുന്നു.

വാഹനങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാനുള്ള ഗവൺമെന്റിന്റെ നടപടിക്രമങ്ങൾക്ക് അനുസൃതമായി എഎബിഎസ് ഉൾപ്പെടുത്തിയുള്ള മോഡലിനെ കൂടി ഉടനടി വിപണിയിൽ എത്തിക്കുന്നതായിരിക്കും. ഈ മോഡലിനേക്കാളും അല്പം വിലയും അധികമായിരിക്കും എബിഎസുള്ള മോഡലിന്.

മൈലേജ്

ഹൈവേയിലും സിറ്റി റൈഡിലും കൂടി ലിറ്ററിന് 30കിലോമീറ്റർ എന്ന കണക്കിനുള്ള സാമാന്യം നല്ല മൈലേജാണ് ഈ ബൈക്ക് വാഗ്ദാനം ചെയ്യുന്നത്.

വൈറ്റ്, ബ്ലാക്ക്, മാറ്റ് റെഡ്, മാറ്റ് യെല്ലോ, മാറ്റ് വൈറ്റ്, മാറ്റ് ബ്ലാക്ക്, മാറ്റ് ഗ്രെ എന്നിങ്ങനെ ഏഴ് വ്യത്യസ്ത നിറങ്ങളിലാണ് ടിവിഎസ് ഈ ബൈക്കിനെ ഇറക്കിയിരിക്കുന്നത്.

ടിവിഎസ്

ഓഡോമീറ്റർ, ടു ട്രിപ് മീറ്ററുകൾ, ക്ലോക്ക്, ഗിയർ ഷിഫ്റ്റ് ഇന്റിക്കേറ്റർ, ഗിയർ ഇന്റിക്കേറ്റർ, സർവീസ് റിമൈൻഡർ എന്നിവയടക്കമുള്ള ഫുള്ളി ഡിജിറ്റൾ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നല്ല ഗുണനിലവാരം പുലർത്തുന്ന ഇലക്ട്രിക്കലുകളാണ് നൽകിയിരിക്കുന്നത്. കീ ഓൺ ചെയ്തയുടനെ സ്റ്റാർട്ട് ചെയ്യാതെ അല്പനേരം കഴിഞ്ഞ് ചെയ്താൽ ഫ്യുവൽ ഇൻഞ്ചെക്ഷൻ സിസ്റ്റത്തിന് തകരാറൊന്നും സംഭവിക്കാതെ ദീർഘക്കാലം നിലനിൽക്കാൻ സാധിക്കും.

ബിൽഡ് ക്വാളിറ്റി

മൊത്തത്തിലുള്ള ബിൽഡ് ക്വാളിറ്റി നല്ല നിലവാരം പുലർത്തുന്നതാണ് എന്നാൽ അത്രകണ്ട് ഗുണനിലവാരമില്ലാത്ത പ്ലാസ്ററിക്കുകളാണിതിൽ ഉപയോഗിച്ചിട്ടുള്ളതെന്നുള്ള പോരായ്മയുണ്ട്. ഓടിക്കൊണ്ടിരിക്കുമ്പോൾ സ്പീഡോമീറ്റർ ഓട്ടോമെറ്റിക്കായി സീറോയിലേക്ക് വരുന്നതായി കണ്ടെത്തി. ഇതും ഒരു പോരായ്മയിൽപ്പെടുത്താവുന്നതാണ്. ഗിയർലിവറിനും ഫൂട്ട് സ്റ്റാന്റിനും ഇടയിൽ സൈഡ് സ്റ്റാന്റ് നൽകിയതിനാൽ അതൊരു അസൗകര്യമായി തോന്നുമെന്നല്ലാതെ മറ്റൊരു കുറവുകളൊന്നും ഈ ബൈക്കിൽ കാണാൻ കഴിഞ്ഞിട്ടില്ല.

ടിവിഎസ്

പ്ലസ് പോയിന്റ്

ഡിസൈൻ
പെർഫോമൻസ്
സ്മൂത്ത് എൻജിൻ
ഗിയർബോക്സ്
ഹാന്റലിംഗ്

മൈനസ് പോയിന്റ്

പ്ലാസ്റ്റിക്കിന്റെ കുറഞ്ഞ നിലവാരം
സൈഡ് സ്റ്റാന്റിന്റെ പൊസിഷൻ
സൈഡ് സ്റ്റാന്റ് ഇന്റിക്കേറ്ററിന്റെ അഭാവം

കെടിഎം ഡ്യൂക്ക് 200 ആണ് അപ്പാച്ചി ആർടിആർ 2004വിയുടെ മുഖ്യഎതിരാളി. വിലയുടെ കാര്യത്തിൽ അപ്പാച്ചിയാണ് മുൻപന്തിയില്ലെങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ കെടിഎം-നെ വെല്ലുക എന്നത് ചില്ലറകാര്യമല്ല. അപ്പാച്ചിയെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളിയായേക്കാം.

ടിവിഎസ്

വിധി

നിലവിൽ 200സിസി സെഗ്മെന്റിൽ കെടിഎം ഡ്യൂക്കാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഉയർന്ന പെർഫോമൻസ് കാഴ്ച വെയ്ക്കുന്ന ഡ്യൂക്കിനെ വെല്ലാൻ അപ്പാച്ചിയ്ക്ക് സാധിച്ചാൽ ടിവിഎസിന്റെ ഈ സെഗ്മെന്റിലുള്ള വിജയം സ്ഥിരീകരിക്കാം. ഡിസൈൻ കണക്കിലെടുക്കുമ്പോൾ ടിവിഎസ് നല്ലൊരു ബൈക്കിനെ തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ പെർഫോമൻസിലും എതിരാളിയെ വെല്ലാനായാൽ 200സിസി സെഗ്മെന്റിൽ ടിവിഎസിന് പുതിയൊരു ചരിത്രം കുറിക്കാനാകും.

Most Read Articles

Malayalam
English summary
TVS Apache RTR 200 4V First Ride Review
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X