പുതിയ അപ്പാച്ചിയും ഡ്യൂക്കും തമ്മിലുള്ള താരതമ്യം

By Praseetha

എൻട്രിലെവൽ സ്പോർട്ട് സെഗ്മെന്റിൽ പെർഫോമൻസ്, മൈലേജ്,സ്റ്റൈൽ എന്നീ ഗുണങ്ങൾ ഒത്തുച്ചേർന്നുള്ള ഒരു ബൈക്ക് കാണാൻ കഴിയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇവയെല്ലാം വേണ്ടരീതിയിൽ സമീകരിച്ചുള്ള ഒരു ബൈക്കാണ് കെടിഎം ഡ്യൂക്ക് 200. ഇന്ത്യയിൽ നിലവിൽ 200സിസി സെഗ്മെന്റ് അടക്കി വാഴുന്ന ഒരേയൊരു മോട്ടോർ സൈക്കിൾ കൂടിയാണിത്.

വർഷങ്ങളായി പല നിർമാതാക്കളും കെടിഎമിനെ മറിക്കടക്കാൻ ശ്രമിച്ചുക്കൊണ്ടിരിക്കുന്നു, എന്നാൽ ഡ്യൂക്കിന്റെ മുന്നിൽ മുട്ട് മടക്കേണ്ടിവന്നു എന്നാല്ലാതെ ഇതുവരെ മറിക്കടക്കാൻ ആയില്ല. ഇപ്പോഴിതാ ടിവിഎസ് അപ്പാച്ചി ആർടിആർ200 4വി എന്ന പുത്തൻ ബൈക്കിനെ ഈ സെഗ്മെിൽ അവതരിപ്പിച്ചിരിക്കുകയാണ്. മേൽപറഞ്ഞ എല്ലാ ഗുണഗണങ്ങളും ഒത്തിണങ്ങിയ ഡ്യുക്കിനെ വെല്ലാൻ അപ്പാച്ചിക്ക് സാധിക്കുമോ എന്ന് നമുക്ക് നോക്കാം. കൂടുതൽ വിവരങ്ങൾ സ്ളൈഡിൽ.

 ഡിസൈൻ-അപ്പാച്ചി ആർടിആർ 200 4വി

ഡിസൈൻ-അപ്പാച്ചി ആർടിആർ 200 4വി

ഇതിന്റെ ഒരു അഗ്രസീവ് ലുക്കാണ് പുതിയ അപ്പാച്ചി എന്ന് പറയുമ്പോൾ ആരുടേയും മനസിലേക്കെത്തുക. മുൻവശത്തായി ചെറിയ ഫെയറിംഗ് നൽകിയിട്ടുണ്ട്.ടിവിഎസിന്റെ ഡ്രാഗൺ കംൺസ്പെറ്റിനെ അനുസ്മരിപ്പിക്കും ഈ പുത്തൻ ഡിസൈൻ.

ഡിസൈൻ-കെടിഎം ഡ്യൂക്ക് 200

ഡിസൈൻ-കെടിഎം ഡ്യൂക്ക് 200

ഡ്യൂക്കിന്റെ ഡിസൈനിനെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ. യുവാക്കളെ ഹരംക്കൊള്ളിക്കുന്ന വിധത്തിലുള്ള ഒരു സ്പോർട്ടി ലുക്കും ആഗുലാർ ഡിസൈനുമാണ് ഡ്യൂക്കിനുള്ളത്. മുൻവശത്തായി ചെറിയ ഫെയറിംഗ് ഉണ്ട്. ലോഞ്ചിന് ശേഷം ഇതുവരെയായി ഇതിന്റെ ഡിസൈനിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

എൻജിൻ- അപ്പാച്ചി ആർടിആർ 200

എൻജിൻ- അപ്പാച്ചി ആർടിആർ 200

അപ്പാച്ചിയിൽ 197സിസി ഓയിൽ കൂൾഡ് സിങ്കിൾ സിലിണ്ടര്‍ 4 സ്ട്രോക്ക് എൻജിനാണ് ഉള്ളത്. ഇത് 21ബിഎച്ച്പി കരുത്തും 18എൻഎം ടോർക്കും നൽകുന്നു. 5സ്പീഡ് ഗിയർബോക്സും നൽകിയിട്ടുണ്ട്. ഇത് 3.9 സെക്കന്റിൽ പൂജ്യം മുതൽ 60km/h വേഗത കൈവരിക്കാനും 12 സെക്കന്റിൽ പൂജ്യം മുതൽ100km/h വേഗത കൈവരിക്കാനും സഹായിക്കുന്നു.

എൻജിൻ- കെടിഎം ഡ്യൂക്ക് 200

എൻജിൻ- കെടിഎം ഡ്യൂക്ക് 200

ഡ്യൂക്കിൽ 199സിസി ലിക്വിഡ് കൂൾഡ് സിങ്കിൾ സിലിണ്ടര്‍ 4 സ്ട്രോക്ക് എൻജിനാണ് ഘടിപ്പിച്ചിട്ടുള്ളത്. 24.6 ബിഎച്ച്പി കരുത്തും 19എൻഎം ടോർക്കും ഉല്പാദിപ്പിക്കുമിത്. 6 സ്പീഡ് ഗിയർബോക്സാണ് നൽകിയിട്ടുള്ളത്. ആക്സലറേഷന്റെ കാര്യത്തിൽ അപ്പാച്ചിയുമായി സമാനമുണ്ട്.

ഫീച്ചറുകൾ-അപ്പാച്ചി ആർടിആർ 200

ഫീച്ചറുകൾ-അപ്പാച്ചി ആർടിആർ 200

അപ്പാച്ചിയിൽ ടെലിസ്കോപ്പിക് ഫോർക്കുകൾ, മോണോഷോക്ക്,ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ളസ്റ്റർ, സർവീസ് വാണിഗ് ലാമ്പ്, അലോയ് വീലുകൾ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ,ഡേ ടൈം റണ്ണിഗ് ലാമ്പുകൾ, ഓപ്ഷണൽ പൈലേരി ടയറുകൾ എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫീച്ചറുകൾ-കെടിഎം ഡ്യൂക്ക് 200

ഫീച്ചറുകൾ-കെടിഎം ഡ്യൂക്ക് 200

ഡ്യൂക്കിൽ അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ,മോണോഷോക്ക്, ഡിജിറ്റൽ മീറ്റർ കണ്‍സോൾ,അലോയ് വീലുകൾ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

 വേർഡിക്ട്

വേർഡിക്ട്

പെർഫോമൻസും സ്പെസിഫിക്കേഷനുകളും നോക്കുകയാണെങ്കിൽ ഡ്യൂക്ക് തന്നെയാണ് മുൻപന്തിയിൽ. ഇതിന്റെ ഭാരക്കുറവ് മികച്ച പെർഫോമൻസ് നൽകാൻ സഹായിക്കുന്നു. അപ്പാച്ചിയാകട്ടെ വിലയുടെ കാര്യത്തിലാണ് മുന്നിട്ട് നിൽക്കുന്നത്. ഇത് കൂടാതെ ടിവിഎസ് ഉടനെ അപ്പാച്ചിയിൽ എബിഎസ് ഉൾപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ഡ്യൂക്കിനൊരു വെല്ലുവിളിയാകുമോ?

Most Read Articles

Malayalam
English summary
TVS Apache RTR 200 vs KTM Duke 200 Comparison
Story first published: Wednesday, January 27, 2016, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X