സ്‌കോഡ ഒക്ടേവിയ: കുലീനതയുടെ മൂന്നാം വരവ്

ഒക്ടേവിയയുടെ മൂന്നാം തലമുറ പതിപ്പ് ഇന്ത്യയിലെത്തിക്കഴിഞ്ഞു. ഇത്തവണ ഈ വാഹനം വരുന്നത് ഫോക്‌സ്‌വാഗണ്‍ സൃഷ്ടിച്ചെടുത്ത വിഖ്യാതമായ എംക്യുബി മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോമിലാണെന്ന പ്രത്യേകതയുണ്ട്. ഇടക്കാലത്ത് സംഭവിച്ച നയതന്ത്രപരമായ ഒരു പിഴവ് ഒക്ടേവിയയുടെ വില്‍പനയെ ദോഷകരമായി ബാധിച്ചിരുന്നു. ആദ്യ പതിപ്പ് ഇന്ത്യയില്‍ മികച്ച നിലയില്‍ ഓടിക്കൊണ്ടിരുന്നപ്പോളാണ് കരിമ്പുകച്ചട്ടങ്ങള്‍ക്കനുസൃതമായി പുതിയ എന്‍ജിനും സവിശേഷതകളുമായി പുതിയൊരു വാഹനം എത്തിക്കേണ്ടി വന്നത്. 2010ല്‍ രണ്ടാം തലമുറ ഒക്ടേവിയയെ 'ലോറ' എന്നു പേരിട്ട് വിപണിയിലെത്തിക്കുകയായിരുന്നു. പേരിലെ വ്യത്യാസവും വിലയിടലിലെ പ്രശ്‌നങ്ങളുമെല്ലാം രണ്ടാം തലമുറ വാഹനത്തെ പ്രതികൂലമായി ബാധിച്ചു.

അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സ്‌കോഡയുടെ പ്രഖ്യാപനമുണ്ടായത്. മൂന്നാം തലമുറ ഒക്ടേവിയ ഇന്ത്യയുടെ നിരത്തുകളിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത വലിയ ആകാംക്ഷകളും ആശങ്കകളുമാണ് വിപണിയില്‍ ഉയര്‍ത്തിയത്. എല്ലാ ആശങ്കകള്‍ക്കും അറുതി വരുത്തിക്കൊണ്ട് സ്‌കോഡ ഒക്ടേവിയ എത്തിച്ചേര്‍ന്നിരിക്കുന്നു. എന്തെല്ലാമാണ് ഈ മൂന്നാം തലമുറക്കാരന്റെ അകത്തും പുറത്തുമുള്ളത്? നമുക്ക് വിശദമായിത്തന്നെ പരിശോധിക്കാം.

ക്ലിക്കിക്കിക്കി നീങ്ങുക

ക്ലിക്കിക്കിക്കി നീങ്ങുക

ക്ലിക്കിക്കിക്കി നീങ്ങുക

പുതിയ ഒക്ടേവിയയുടെ അളവ് തൂക്കങ്ങള്‍

പുതിയ ഒക്ടേവിയയുടെ അളവ് തൂക്കങ്ങള്‍

  • നീളം: 4659 എംഎം
  • വീതി: 1814 എംഎം
  • ഉയരം: 1416 എംഎം
  • വീല്‍ബേസ്: 2688 എംഎം
  • ഗ്രൗണ്ട് ക്ലിയറന്‍സ്: 155 എംഎം
  • 2013 Skoda Octavia Review

    കഴിഞ്ഞ താളില്‍ നിന്ന് താങ്കള്‍ മനസ്സിലാക്കിയിരിക്കാവുന്നതു പോലെ, പുതിയ ഒക്ടേവിയയുടെ അളവ്തൂക്കങ്ങള്‍ ഇന്ത്യക്കാരന്റെ മനസ്സിനെ തൃപ്തിപ്പെടുത്തും. മുന്‍ പതിപ്പിനെക്കാള്‍ നീളവും വീതിയും കൂടുതലുണ്ട് ഈ വാഹനത്തിന്. ലോറയെക്കാള്‍ 110 എംഎം നീളക്കൂടുതലുണ്ട് വീല്‍ബേസിന്. ഗ്രൗണ്ട് ക്ലിയറന്‍സ് അല്‍പം കുറച്ചിട്ടുള്ളത് കംഫര്‍ട് വര്‍ധിപ്പിക്കും.

    എംക്യുബി പ്ലാറ്റ്‌ഫോം

    എംക്യുബി പ്ലാറ്റ്‌ഫോം

    ഓഡി എ3 പോലുള്ള വാഹനങ്ങളില്‍ ഉപയോഗിച്ചുവരുന്ന എംക്യുബി പ്ലാറ്റ്‌ഫോമിലാണ് പുതിയ ഒക്ടേവിയ നിലപാടെടുക്കുന്നത്. അത്യാധുനികമായ സാങ്കേതികതയില്‍ നിര്‍മിച്ചിട്ടുള്ള ഈ പ്ലാറ്റ്‌ഫോം വാഹനത്തിന്റെ ഭാരം വലിയ അളവില്‍ കുറയ്ക്കുന്നു. കാറിന്റെ ഇപ്പോഴത്തെ ഭാരം 1350 കിലോഗ്രാമാണ്.

    എക്സ്റ്റീരിയര്‍ ഡിസൈന്‍

    എക്സ്റ്റീരിയര്‍ ഡിസൈന്‍

    ഗ്രില്ലിനു മുകളിലെ ക്രോമിയം സ്ട്രിപ് വാഹനത്തിന്റെ മുന്‍കാഴ്ചയെ മുന്‍ പതിപ്പുകളില്‍ നിന്ന് വേറിട്ടു നിറുത്തുന്ന ഘടകങ്ങളിലൊന്നാണ്. സ്‌കോഡയുടെ പരമ്പരാഗത സ്റ്റൈലില്‍ നിന്ന് വ്യതിചലിക്കാതെ തന്നെ പതിയ കാലത്തിന്റെ സ്വഭാവം ഡിസൈനില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ബോണറ്റിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. എത്ര പഴരിയാലും പഴക്കം തോന്നിക്കാത്ത സ്‌കോഡ കാറുകളുടെ നിരയില്‍ തന്നെയായിരിക്കും ഈ കാറും നിലകൊള്ളുക എന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല.

    2013 Skoda Octavia Review

    ഹെഡ്‌ലാമ്പുകളുടെ ചതുരാകൃതിയിലുള്ള ഡിസൈന്‍ തികച്ചും ആധുനികമായ ഭാവം വാഹനത്തിന് നല്‍കുന്നു. താഴെ എയര്‍ഡാമിന് ഹണികോമ്പ് ഡിസൈനാണ് നല്‍കിയിരിക്കുന്നത്. മുന്‍ പതിപ്പിലെ ലാളിത്യം തീര്‍ത്തും എന്നു പറയാവുന്ന തരത്തില്‍ വിട്ടുപോയിരിക്കുന്നു. കൃത്യമായ വെട്ടിയൊപ്പിച്ച അഗ്രങ്ങള്‍ ഹെഡ്‌ലാമ്പിന് പ്രത്യേക വ്യക്തിത്വം പകര്‍ന്നിരിക്കുന്നു. ഫോഗ് ലാമ്പിന്റെ ഡിസൈനും മാറിയിരിക്കുന്നതായി കാണാം.

    2013 Skoda Octavia Review

    ഉയര്‍ന്ന എലഗന്‍സ് വേരിയന്റില്‍ ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ കൊടുത്തിട്ടുണ്ട്. അംബീഷന്‍ വേരിയന്റില്‍ ഹാലജന്‍ ഹെഡ്‌ലൈറ്റാണുള്ളത്.

    2013 Skoda Octavia Review

    സ്‌കോഡ റാപ്പിഡില്‍ കാണുന്ന ഡിസൈനിന് സമാനമാണ് ഒക്ടേവിയ ടെയ്ല്‍ ലാമ്പുകള്‍.

    2013 Skoda Octavia Review

    എക്‌സോസ്റ്റ് പൈപ്പുകള്‍ പുറത്ത് കാണാത്ത വിധത്തിലാണ് പിന്‍വശം ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നത് ശ്രദ്ധേയം.

    2013 Skoda Octavia Review

    ഔട്‌സൈഡ് റിയര്‍വ്യൂ മിററുകളില്‍ ഇന്‍ഡിക്കേറ്ററുകള്‍.

    2013 Skoda Octavia Review

    എല്ലാ വേരിയന്റുകളിലും 16 ഇഞ്ച് അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നു. ആക്ടിവ് ട്രിമ്മില്‍ അലോയ് വീല്‍ ഡിസൈനില്‍ മാറ്റമുണ്ട്.

    ഇന്റീരിയര്‍

    ഇന്റീരിയര്‍

    പ്രായോഗികതയില്‍ ഊന്നിയുള്ള ഡിസൈനാണ് ഇന്റീരിയറില്‍ കാണാന്‍ കഴിയുക. ബീജ് - കറുപ്പ് നിറങ്ങളുടെ ചേരുവയിലാണ് ഇന്‍രീരിയര്‍ വരുന്നത്. ഈ നിറങ്ങള്‍ ലയിച്ചു ചേരുന്ന വിധത്തില്‍ കൈകാര്യം ചെയ്യാന്‍ ഡിസൈനര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്.

    2013 Skoda Octavia Review

    ഓഡിയോ നിയന്ത്രണങ്ങള്‍ സ്റ്റീയറിംഗ് വീലില്‍ ഘടിപ്പിച്ചിരിക്കുന്നു. എല്ലാ വേരിയന്റുകളിലും ഇത് ലഭ്യമാണ്.

    2013 Skoda Octavia Review

    12 തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റാണ് പുതിയ ഒക്ടോവിയയ്ക്കുള്ളത്. ഉയര്‍ന്ന വേരിയന്റുകളില്‍ സീറ്റ ക്രമീകരണം ഓര്‍ക്കുന്ന സന്നാഹവും ഏര്‍പ്പെടുത്തിയിരിക്കുന്നു.

    2013 Skoda Octavia Review

    5.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉപയോഗിക്കുന്നയാളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കാവുന്നതാണ്.

    2013 Skoda Octavia Review

    തരക്കേടില്ലാത്ത ഓഡിയോ സിസ്റ്റം വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നു. ഒരു മീഡിയ-ഇന്‍ പോര്‍ട് മാത്രമാണ് ഇതില്‍ കാണാന്‍ കഴിയുക. ഈ പോര്‍ട്ടില്‍ ഘടിപ്പിക്കുന്ന മറ്റൊരു ആക്‌സസറി മുഖാന്തിരം യുഎസ്ബി, ഓക്‌സ്-ഇന്‍ തുടങ്ങിയവ കണക്ട് ചെയ്യുവാന്‍ സാധിക്കും. ഇത് സ്‌കോഡ ഷോറൂമുകളില്‍ തന്നെ ലഭ്യമായേക്കും.

    2013 Skoda Octavia Review

    പനോരമിക് സണ്‍റൂഫ് എല്ലാ വേരിയന്‍രുകളിലും ഇല്ല. എലഗന്‍സ് വേരിയന്റില്‍ മാത്രം ഇത് ലഭ്യമാക്കിയിരിക്കുന്നു. മഴ ഡിറ്റക്ട് ചെയ്യുവാന്‍ ശേഷിയുള്ള ഈ റൂഫ് അത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം അടയുന്നു.

    2013 Skoda Octavia Review

    ഉള്ളില്‍ ധാരാളം സ്ഥലസൗകര്യമുള്ളത് ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. ഓഡി എ3 പോലുള്ള ആഡംബര സെഡാനുകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ സ്ഥലപരമായ കംഫര്‍ട് ഒക്ടേവിയ നല്‍കുന്നുണ്ട്.

    2013 Skoda Octavia Review

    പിന്‍ കാബിനില്‍ എയര്‍ വെന്റ് കോളം നല്‍കിയിട്ടുണ്ട്. ആവശ്യത്തിന് സ്ഥലസൗകര്യമുള്ളതിനാല്‍ ഇത് വലിയൊരു പ്രയാസമായി മാറില്ല എന്നുതന്നെ പറയാം.

    2013 Skoda Octavia Review

    590 ലിറ്റര്‍ ആണ് സ്‌പേസ്ബാക്ക് ശൈലിയിലുള്ള ഒക്ടേവിയ ബൂട്ടിന്റെ ശേഷി. പിന്‍ സീറ്റുകള്‍ മടക്കിവെച്ച് ഇത് 1000 ലിറ്റര്‍ ആക്കി ഉയര്‍ത്താന്‍ കഴിയും.

    എന്‍ജിനുകള്‍

    എന്‍ജിനുകള്‍

    മൂന്ന് എന്‍ജിനുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നു പുതിയ ഒക്ടേവിയ. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനുമാണിവ. ഓട്ടോമാറ്റിക് പതിപ്പ് പെട്രോള്‍ എന്‍ജിനൊപ്പവും ഡീസല്‍ എന്‍ജിനൊപ്പവും ഘടിപ്പിച്ചിട്ടുണ്ട്.

    ഒക്ടേവിയ എന്‍ജിന്‍ വിശദാംശങ്ങള്‍

    ഒക്ടേവിയ എന്‍ജിന്‍ വിശദാംശങ്ങള്‍

    • 1.4 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ - 138 കുതിരശക്തി - മാന്വല്‍
    • 1.8 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ - 176 കുതിരശക്തി - ഓട്ടോമാറ്റിക്
    • 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ - 140 കുതിരശക്തി - ഓട്ടോമാറ്റിക്
    • 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ - 140 കുതിരശക്തി - മാന്വല്‍
    • മൈലേജ്

      മൈലേജ്

      • 1.4 ലി. പെട്രോള്‍ - ലിറ്ററിന് 16.81 കിമി
      • 1.8 ലി. പെട്രോള്‍ (ഓട്ടോമാറ്റിക്) - ലിറ്ററിന് 14.72 കിമി
      • 2.0 ലി. ഡീസല്‍ - ലിറ്ററിന് 19.28 കിമി
      • 2.0 ലി. ഡീസല്‍ (ഓട്ടോമാറ്റിക്) - ലിറ്ററിന് 20.61 കിമി
      • വേരിയന്റുകളും വിലകളും (ദില്ലി എക്‌സ്‌ഷോറൂം നിരക്ക്)

        വേരിയന്റുകളും വിലകളും (ദില്ലി എക്‌സ്‌ഷോറൂം നിരക്ക്)

        • ആക്ടിവ് 1.4 (പെട്രോള്‍) - 1,395,000
        • അംബീഷന്‍ 1.4 (പെട്രോള്‍) - 1,495,000
        • എലഗന്‍സ് 1.8 (പെട്രോള്‍ ഓട്ടോമാറ്റിക്) - 1,825,000
        • വേരിയന്റുകളും വിലകളും (ദില്ലി എക്‌സ്‌ഷോറൂം നിരക്ക്)

          വേരിയന്റുകളും വിലകളും (ദില്ലി എക്‌സ്‌ഷോറൂം നിരക്ക്)

          • ആക്ടിവ് 2.0 (ഡീസല്‍) - 1,555,000
          • അംബീഷന്‍ 2.0 (ഡീസല്‍) - 1,655,000
          • അംബീഷന്‍ 2.0 (ഡീസല്‍ ഓട്ടോമാറ്റിക്) - 1,755,000
          • എലഗന്‍സ് 2.0 (ഡീസല്‍ ഓട്ടോമാറ്റിക്) - 1,945,000
          • 1.4 ലിറ്റര്‍ ടിഎസ്‌ഐ (ടര്‍ബോ) പെട്രോള്‍ എന്‍ജിന്‍ ഡ്രൈവ്

            1.4 ലിറ്റര്‍ ടിഎസ്‌ഐ (ടര്‍ബോ) പെട്രോള്‍ എന്‍ജിന്‍ ഡ്രൈവ്

            ഫോക്‌സ്‌വാഗണ്‍ ജെറ്റയില്‍ ഉപയോഗിച്ചു വരുന്ന അതേ എന്‍ജിനാണിത്. ചില ട്യൂണിംഗ് വ്യതിയാനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നു മാത്രം. കുറഞ്ഞ ആര്‍പിഎമ്മില്‍ ടര്‍ബോലാഗ് അനുഭവപ്പെടുന്നത് ഒരു പ്രശ്‌നമാണ്. വേഗത പിടിക്കുന്നതോടെ വളരെ സ്മൂത്തായ ഡ്രൈവ് വാഗ്ദാനം ചെയ്യുന്നു ഇവന്‍. 1500 ആര്‍പിഎമ്മിനും 3500 ആര്‍പിഎമ്മിനും ഇടയില്‍ 250 എന്‍എം വീര്യം ചക്രങ്ങളിലെത്തിക്കാന്‍ എന്‍ജിന് സാധിക്കുന്നുണ്ട്.

            2.0 ലിറ്റര്‍ ടിഡിഐ (ടര്‍ബോ) ഡീസല്‍ ഡ്രൈവ്

            2.0 ലിറ്റര്‍ ടിഡിഐ (ടര്‍ബോ) ഡീസല്‍ ഡ്രൈവ്

            കുറഞ്ഞ ആര്‍പിഎമ്മിലും എന്‍ജിന്‍ വെറുതെയിടുന്ന സന്ദര്‍ഭങ്ങളിലും ഇത്തിരി ശബ്ദശല്യമുണ്ടാക്കുന്നുണ്ട് ഇവന്‍. ഉയര്‍ന്ന വേഗതകളില്‍ ഈ പ്രശ്‌നമില്ല. ടര്‍ബോ ലാഗ് ഈ എന്‍ജിനിലുമുണ്ട്. സ്ഥിരവേഗത്തില്‍ പോകാവുന്ന ദൂരയാത്രകള്‍ക്ക് യോജിച്ചതാണ് ഈ എന്‍ജിന്റെ പ്രകടനം.

            1.8 ലിറ്റര്‍ ടിഎസ്‌ഐ (ടര്‍ബോ) പെട്രോള്‍ എന്‍ജിന്‍ ഡ്രൈവ്

            1.8 ലിറ്റര്‍ ടിഎസ്‌ഐ (ടര്‍ബോ) പെട്രോള്‍ എന്‍ജിന്‍ ഡ്രൈവ്

            മള്‍ടി ലിങ്ക് റിയര്‍ സസ്‌പെന്‍ഷന്‍ സന്നാഹം ഈ എന്‍ജിന്‍ പതിപ്പില്‍ മാത്രമേയുള്ളൂ. കാറിന്റെ കംഫര്‍ട് വര്‍ധിപ്പിക്കുന്നുണ്ട് ഇത്.

            സുരക്ഷാ സന്നാഹങ്ങള്‍

            സുരക്ഷാ സന്നാഹങ്ങള്‍

            എബിഎസ്, ഇബിഡി, ഹൈഡ്രോളിക് ബ്രേക് അസിസ്റ്റ് എന്നിവ എല്ലാ വേരിയന്റുകളിലും പൊതുവിലുണ്ട്.

            2013 Skoda Octavia Review

            ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സന്നാഹങ്ങള്‍ ബേസ് വേരിയന്റായ ആക്ടിവിലൊഴികെ എല്ലാത്തിലും കാണാം.

            2013 Skoda Octavia Review

            മുമ്പിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ഓഡിയോ സിഗ്നല്‍, ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിലെ ഡിസ്‌പ്ലെ എന്നിവയിലൂടെ ഈ വിവരങ്ങള്‍ ഡ്രൈവറിലെത്തും. പാര്‍ക്കിംഗ് സെന്‍സര്‍ ആക്ടിവില്‍ ലഭ്യമല്ല.

            2013 Skoda Octavia Review

            ആക്ടിവ്, അംബീഷന്‍ എന്നീ വേരിയന്റുകളില്‍ മുമ്പില്‍ രണ്ട് എയര്‍ബാഗ് നല്‍കിയിട്ടുണ്ട്. എലഗന്‍സ് വേരിയന്റില്‍ മുന്‍ കാബിനില്‍ ഫ്രണ്ട്, സൈഡ് എയര്‍ബാഗുകളുണ്ട്. പിന്‍ കാബിനില്‍ കര്‍ട്ടന്‍ എയര്‍ബാഗുകളും കൊടുത്തിരിക്കുന്നു.

            വിധി

            വിധി

            ഫോക്‌സ്‌വാഗണിന്റെ വിഖ്യാതമായ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് സ്‌കോഡ ഒക്ടേവിയയുടെ ഈ മൂന്നാതലമുറ പതിപ്പ് നിലപാടെടുക്കുന്നത് എന്നതിന്റെ പ്രാധാന്യം ആദ്യം കണക്കിലെടുക്കാം. സ്ഥലസൗകര്യം കൂട്ടുന്നതിന് ഈ പ്ലാറ്റ്‌ഫോം വലിയ തോതില്‍ സഹായിച്ചിരിക്കുന്നു. വാഹനത്തിന്റെ പ്രകടനം കൂട്ടുവാനും ഭാരം കുറഞ്ഞ ഈ മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം സഹായിക്കുന്നുണ്ട്. ഉയര്‍ന്ന വേരിയന്റുകളില്‍ നിരവധി സുരക്ഷാ സന്നാഹങ്ങള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. ഡിസൈനില്‍ വരുത്തിയിരിക്കുന്ന സശ്രദ്ധമായ മാറ്റങ്ങള്‍ വാഹനത്തിന്റെ കുലീനത വര്‍ധിപ്പിക്കുന്നു. തന്ത്രപരമായി വിലയിടുവാനും ഇത്തവണ കഴിഞ്ഞിട്ടുണ്ടെന്നത് ശ്രദ്ധിക്കുക. സ്‌കോഡയുടെ ബില്‍ഡ് ക്വാളിറ്റിയെ വിലയിരുത്തേണ്ട ആവശ്യം ഒട്ടും തന്നെയില്ല.

Most Read Articles

Malayalam
English summary
The 2013 Skoda Octavia has been launched in India. Here you can read a detailed review of 2013 Skoda Octavia in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X