2015 ഓഡി ക്യു3 റിവ്യൂ

By Santheep

സാങ്കേതികവളര്‍ച്ചയുടെ അമ്പരപ്പിക്കുന്ന വേഗത തന്നെയാണ് പ്രശ്‌നം. പ്രീമിയം കാറുകളില്‍ നമ്മള്‍ കാണുന്ന ഓരോ ഫാന്‍സി ഫീച്ചറുകളും അതിവേഗത്തില്‍ ഔട്‌ഡേറ്റഡായി മാറുന്നു. എന്താണ് പുതിയത് എന്ന് ഓരോ നിമിഷത്തിലും അന്വേഷിക്കുന്ന ഒരു തലമുറയെയാണ് പ്രീമിയം കാര്‍നിര്‍മാതാക്കള്‍ നേരിടുന്നത്. എവിടെയും ഒരിഞ്ച് പിന്നാക്കം നില്‍ക്കാന്‍ കാലം അവരെ അനുവദിക്കുന്നില്ല. നമ്മള്‍ ധൃതിപ്പെട്ട് നീങ്ങുകയാണ്. നമ്മുടെ കാര്‍നിര്‍മാതാക്കളും ധൃതിയിലായിരിക്കണം!

ക്യു3 ചെറു ആഡംബര എസ്‌യുവിയുടെ 2015 മോഡലിലൂടെ പ്രീമിയം കാര്‍നിര്‍മാതാവായ ഓഡി ഉദ്ദേശിക്കുന്നത് ഈ 'ധൃതി'യോടൊപ്പം ചേരാനാണ്. സൗന്ദര്യപരമായും ഫീച്ചറുകളുടെ കാര്യത്തിലും എവിടെയും പിഴയ്ക്കാത്ത ഒരളവിലേക്ക് വാഹനത്തെ കൊണ്ടു ചെന്നെത്തിക്കുകയാണ് ഓഡി ചെയ്യുന്നത്. ക്യു3യുടെ ഇത്തവണത്തെ പുതുക്കല്‍ കേന്ദ്രീകരിക്കുന്നത് വാഹനത്തിന്റെ സൗന്ദര്യത്തിലും ഫീച്ചറുകളിലുമാണ്.

ഇവിടെ 2015 ഓഡി ക്യൂ3 മോഡല്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുകയാണ് ഞങ്ങള്‍. ഇതോടൊപ്പം ഒരു വീഡിയോ റിവ്യൂ കൂടി ചേര്‍ത്തിട്ടുണ്ട്. വായിക്കുക; വീഡിയോ കാണുക.

ഡിസൈന്‍

ഡിസൈന്‍

മുഖത്ത് വന്ന മാറ്റം ഗ്രില്ലില്‍ തന്നെ കാണാവുന്നതാണ്. വലിപ്പമേറിയ ഒരു സിംഗിള്‍ ഫ്രെയിം ഗ്രില്ലാണ് 2015 ക്യു3 മോഡലിനുള്ളത്. ഗ്രില്ലിനു ചുറ്റുമായി നല്‍കിയിട്ടുള്ള ക്രോമിയം ലൈനിങ് ഹെഡ്‌ലാമ്പുമായി കൂടിച്ചേരുന്ന വിധത്തില്‍ അതിമനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്നു. ഓഡിയുടെ സിനണ്‍ ഹെഡ്‌ലാമ്പില്‍ വരുത്തിയ ഡിസൈന്‍ മാറ്റവും എടുത്തു പറയണം. ഇതോടൊപ്പം എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളും ചേര്‍ത്തിരിക്കുന്നു.

ഡിസൈന്‍

ഡിസൈന്‍

റിയര്‍ ലൈറ്റുകളുടെ സവിശേഷമായ പ്രവര്‍ത്തനം പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. പ്രത്യേകം ബ്ലോക്കുകളായി തിരിച്ചിരിക്കുന്ന ഈ ലൈറ്റുകളോരോന്നും ഡ്രൈവര്‍ സ്റ്റീയറിങ് തിരിക്കുന്ന വശങ്ങളിലേക്ക് നീങ്ങുന്നു. ഇത് പിന്നില്‍ വരുന്ന വാഹനത്തിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശമാണ് നല്‍കുക.

ഡിസൈന്‍

ഡിസൈന്‍

പത്ത് ആരങ്ങളുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ ആകര്‍ഷകങ്ങളാണ്. ക്രോമിയം ഫിനിഷ് നല്‍കിയ എക്‌സോസ്റ്റുകളാണ് എടുത്തു പറയേണ്ട മറ്റൊന്ന്.

ഇന്റീരിയര്‍ ഡിസൈന്‍

ഇന്റീരിയര്‍ ഡിസൈന്‍

ഇന്റീരിയര്‍ ഡിസൈനില്‍ കുറെക്കൂടി ജോലിയെടുക്കേണ്ടിയിരുന്നു ഓഡി ഡിസൈനര്‍മാര്‍. എതിരാളിയായ മെഴ്‌സിഡിസ് ജിഎല്‍എയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസൈന്‍ കുറച്ച് പഴയതാണെന്നു തോന്നാം.

ഇന്റീരിയര്‍ ഡിസൈന്‍

ഇന്റീരിയര്‍ ഡിസൈന്‍

തികച്ചും ആഡംബരപൂര്‍ണമായ ഒരു യാത്രയുടെ ഫീല്‍ പകര്‍ന്നു നല്‍കാന്‍ ക്യു3യുടെ തുകല്‍ പൊതിഞ്ഞ സീറ്റുകള്‍ക്ക് സാധിക്കും. ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകള്‍ എത്രയും വിശാലമാണ്. പിന്നില്‍ നാല് മുതിര്‍ന്നവര്‍ക്ക് ആയാസമില്ലാതെ ഇരിക്കാം. എന്നാല്‍, പിന്‍കാബിനിലെത്തുമ്പോള്‍ ചാഞ്ഞു തുടങ്ങുന്ന റൂഫ് ഉയരം കൂടിയവര്‍ക്ക് പ്രയാസമുണ്ടാക്കിയേക്കാം.

2015 ഓഡി ക്യു3 റിവ്യൂ

പുതിയ ക്യൂ3യുടെ ബൂട്ട് ആവശ്യത്തിന് വിസ്താരമുള്ളതാണ്. 460 ലിറ്ററാണ് ശേഷി. താരതമ്യം ചെയ്യാനിഷ്ടപ്പെടുന്നവര്‍ക്കായി പറയാം: ബിഎംഡബ്ല്യു എക്‌സ്1 മോഡലിന്റെ ബൂട്ട് വിസ്താരം 420 ലിറ്ററാണ്. മെഴ്‌സിഡിസ് ജിഎല്‍എ ക്ലാസ്സിന്റെ ബൂട്ട് ശേഷി 421 ലിറ്റര്‍ വരും. വോള്‍വോ വി40യുടെ ബൂട്ട് ശേഷി 324 ലിറ്ററാണ്.

എന്‍ജിനും മറ്റും

എന്‍ജിനും മറ്റും

ഓഡി ക്യു3യുടെ ഡീസല്‍ എന്‍ജിന്‍ 2.0 ലിറ്റര്‍ ശേഷിയുള്ളതാണ്. ടര്‍ബോ ഘടിപ്പിച്ച ഈ എന്‍ജിന്‍ മികച്ച പ്രകടനശേഷി പ്രകടിപ്പിക്കുന്നു. ഈ എന്‍ജിനോടൊപ്പം ഒരു ഡ്യുവല്‍ ക്ലച്ച് 7 സ്പീഡ് എസ് ട്രോണിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തിരിക്കുന്നു. ഓഡിയുടെ വിഖ്യാതമായ ആള്‍ വീല്‍ ക്വട്രോ സിസ്റ്റമാണ് വാഹനത്തിലുള്ളത്.

താരതമ്യം

  • ബിഎംഡബ്ല്യു എക്‌സ്1 എന്‍ജിന്‍: 184 കുതിരശക്തി/ 380 എന്‍എം ടോര്‍ക്ക്
  • ഓഡി ക്യു3 എന്‍ജിന്‍: 177 കുതിരശക്തി/ 380 എന്‍എം ടോര്‍ക്ക്
  • വോള്‍വോ വി40 സിസി എന്‍ജിന്‍: 150 കുതിരശക്തി/ 350 എന്‍എം ടോര്‍ക്ക്
  • മെഴ്‌സിഡിസ് ജിഎല്‍എ എന്‍ജിന്‍: 136 കുതിരശക്തി/ 300 എന്‍എം ടോര്‍ക്ക്
  • ഡ്രൈവബിലിറ്റി

    ഡ്രൈവബിലിറ്റി

    ഓഡിയുടെ എസ് ട്രോണിക് ട്രാന്‍സ്മിഷന്‍ രണ്ട് തരത്തിലുള്ള ഡ്രൈവ് അനുവദിക്കുന്നു. പ്രോഗ്രാം ഡി അല്ലെങ്കില്‍ പ്രോഗ്രാം എസ് എന്നിവ തെരഞ്ഞെടുക്കാം. ഡി ഡ്രൈവ് സാധാരണ ഓട്ടോമാറ്റിക് മോഡാണ്. കമ്പ്യൂട്ടര്‍ നിശ്ചയിക്കുന്ന വിധത്തില്‍ ഗിയര്‍മാറ്റം സംഭവിക്കുന്നു. എസ് മോഡിലിട്ടാല്‍ കുറെക്കൂടി വേഗതയിലുള്ള ഗിയര്‍ഷിഫ്റ്റ് സാധ്യമാകും. ഇതിലും തൃപ്തി വരാത്തവര്‍ക്ക് മാന്വലായി കൈകാര്യം ചെയ്യാവുന്നതാണ്. ഷിഫ്റ്റ് ലിവര്‍ വഴിയോ പാഡില്‍ ഷിഫ്റ്ററുകള്‍ വഴിയോ ഇത് ചെയ്യാം.

    ഡ്രൈവബിലിറ്റി

    ഡ്രൈവബിലിറ്റി

    ഓട്ടോമാറ്റിക്കില്‍ തന്നെ മൂന്ന് മോഡുകളില്‍ വാഹനമോടിക്കാന്‍ സാധിക്കും. കംഫര്‍ട്ട്, ഓട്ടോ, ഡൈനമിക് എന്നിവയാണവ. കംഫര്‍ട്ട് മോഡില്‍ ത്രോട്ടില്‍ റെസ്‌പോണ്‍സ് താരതമ്യേന കുറവാണ്. സുഖകരമായ വിധത്തില്‍ സസ്‌പെന്‍ഷന്‍ ക്രമീകരിക്കപ്പെടുന്നു. ട്രാഫിക് തിരക്കുകളില്‍ തെരഞ്ഞെടുക്കാവുന്ന മോഡാണിത്. ഓട്ടോ ഡ്രൈവ് മോഡ് കമ്പ്യൂട്ടര്‍ നിയന്ത്രിതമാണ്. റോഡിന്റെ സാഹചര്യവും മറ്റും കണക്കിലെടുത്താണ് വാഹനം നിയന്ത്രിക്കപ്പെടുക. ഡൈനമിക് മോഡില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ പരമാവധി പ്രകടനശേഷി പുറത്തെടുക്കുന്നു.

    ഫീച്ചറുകള്‍

    ഫീച്ചറുകള്‍

    എംഎംഐ നാവിഗേഷന്‍, പവര്‍ അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. എല്‍ഇഡി ഇന്റീരിയര്‍ ലൈറ്റിങ് പാക്കേജ്, റിയര്‍ വ്യൂ കാമറയോടു കൂടിയ പാര്‍ക്കിങ് സിസ്റ്റം പ്ലസ് സംവിധാനം എന്നിവ എടുത്തു പറയേണ്ട ഫീച്ചറുകളാണ്. ഓഡി സൗണ്ട് സിസ്റ്റമാണ് ഓഡി ക്യു3യില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഓഡി മ്യൂസിക് ഇന്റര്‍ഫേസാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലുപയോഗിക്കുന്നത്.

    എതിരാളികള്‍

    എതിരാളികള്‍

    കടുത്ത മത്സരമാണ് ചെറു പ്രീമിയം എസ്‌യുവികളുടെ വിഭാഗത്തില്‍ നടക്കുന്നത്. മെഴ്‌സിഡിസ് ജിഎല്‍എ, ബിഎംഡബ്ല്യു എക്‌സ്1, വോള്‍വോ വി40 ക്രോസ്സ് കണ്‍ട്രി എന്നീ മോഡലുകളാണ് നേരിട്ടുള്ള എതിരാളികള്‍.

    എതിരാളികള്‍

    എതിരാളികള്‍

    ഓഡി ക്യു3

    മൈലേജ്: ലിറ്ററിന് 15.73 കിലോമീറ്റര്‍

    വില: 39,82,413 രൂപ (ഓണ്‍റോഡ് വില)

    ബിഎംഡബ്ല്യു എക്‌സ്1

    മൈലേജ്: ലിറ്ററിന് 17.05 കിലോമീറ്റര്‍

    വില: 41,91,277 രൂപ (ഓണ്‍റോഡ് വില)

    മെഴ്‌സിഡിസ് ജിഎല്‍എ

    മൈലേജ്: ലിറ്ററിന് 17.9 കിലോമീറ്റര്‍

    വില: 42,18,793 രൂപ (ഓണ്‍റോഡ് വില)

    വോള്‍വോ വി40 സിസി

    മൈലേജ്: ലിറ്ററിന് 16.81 കിലോമീറ്റര്‍

    വില: 39,39,638 രൂപ (ഓണ്‍റോഡ് വില)16.81

    വിധി

    വിധി

    മികവുകള്‍

    • മികച്ച ഡ്രൈവിങ് പൊസിഷന്‍
    • പനോരമിക് സണ്‍റൂഫ്
    • മികച്ച ഹാന്‍ഡ്‌ലിങ്
    • മികച്ച ഫീച്ചറുകള്‍
    • മികച്ച ഗ്രിപ്പ് നല്‍കുന്ന ക്വട്രോ ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റം
    • കുറവുകള്‍

      കുറവുകള്‍

      • ബൂട്ട്‌സ്‌പേസ്
      • ആക്‌സിലറേഷന്‍
      • 2015 ഓഡി ക്യൂ3 വീഡിയോ റിവ്യൂ കാണാം

2015 ഓഡി ക്യൂ3 യൂറ്റൂബ് വീഡിയോ റിവ്യൂ കാണാം

Most Read Articles

Malayalam
English summary
DriveSpark gets behind the wheel of the 2015 Audi Q3. Read the test drive report to discover how the Q3 drives, exterior styling, interior design, features, and verdict.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X