2015 ഫോഡ് ഫിഗോ ടെസ്റ്റ് ഡ്രൈവ്

By Santheep

മത്സരത്തിന്റെ ചൂടെന്തെന്ന് അറിഞ്ഞു തുടങ്ങുകയാണ് മാരുതി സുസൂക്കി. മാരുതി ഇടം പിടിച്ചിട്ടുള്ള മിക്ക സെഗ്മെന്റുകളിലും മികച്ച എതിരാളികൾ വന്നുചേരുന്നത് നമുക്കു കാണാവുന്നതാണ്. എൻട്രി ലെവൽ ഹാച്ച്ബാക്ക് വിഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

സബ് കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തെ അടക്കി ഭരിക്കുന്നത് മാരുതിയുടെ സ്വിഫ്റ്റ് മോഡലാണ്. ദീർഘകാലമായി ഈ ആധിപത്യത്തെ ചോദ്യം ചെയ്യാൻ ആർക്കും സാധിച്ചിട്ടില്ല. എന്നാൽ, ഈ സ്ഥിതി അട്ടിമറിക്കപ്പെടുന്നതിന്റെ ആദ്യ സൂചനയാണ് പുതിയ ഫോഡ് ഫിഗോ ഹാച്ച്ബാക്ക് നൽകുന്നത്.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഫിഗോ ഹാച്ച്ബാക്ക് ഡ്രൈവ് ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിക്കുകയുണ്ടായി. ഫിഗോയെ വിലയിരുത്തുകയാണിവിടെ.

ഡിസൈൻ

ഡിസൈൻ

ക്രോമിയത്തിന്റെ ഉദാരമായ ഉപയോഗം കാണാം പുതിയ ഫിഗോയുടെ ഗ്രില്ലിൽ. ആസ്റ്റൺ മാർടിൻ കാറുകളുടെ ഡിസൈൻ ശൈലിയെ കാറിൽ പലയിടങ്ങളിലെന്ന പോലെ ഇവിടെയും പിൻപറ്റിയിരിക്കുന്നു ഫോഡ്. ഡിസൈനിനെ പരമാവധി എയ്റോഡൈനമിക് ആക്കുവാനുള്ള ശ്രമങ്ങൾ കാണാവുന്നതാണ്. പിന്നിലേക്ക് ചാഞ്ഞുകിടക്കുന്ന ഹെഡ്‌ലാമ്പിന്റെയും വിൻഡ് ഷീൽഡിന്റെയുമെല്ലാം ഡിസൈൻ കാറ്റോട്ടത്തെ പരമാവധി അനുകൂലമാക്കുന്നു. ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10, മാരുതി സ്വിഫ്റ്റ് എന്നിവയെ അപേക്ഷിച്ച് ഏറെ മുന്നിൽ നിൽക്കുന്നു ഫോഡ് ഫിഗോയുടെ ഡിസൈൻ.

ഇന്റീരിയർ

ഇന്റീരിയർ

ഇന്റീരിയറിനെ കൂടുതൽ‌ ആധുനികമാക്കാൻ നടത്തിയിട്ടുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട് ഫോഡ്. ഇക്കാര്യത്തിൽ വിജയിച്ചിട്ടുമുണ്ട്. സബ് കോംപാക്ട് കാറുകളിൽ സാധാരണമായി കാണുന്ന പ്രശ്നമാണ് കുറഞ്ഞ ലെഗ് റൂം. ഈ പ്രശ്നത്തിനും പരിഹാരം കണ്ടിരിക്കുന്നു ഫോഡ്. സെഗ്മെന്റിൽ ഏറ്റവും മികച്ച ലെഗ്റൂം തന്നെയാണ് ഫിഗോയിലുള്ളത്.

ഇന്റീരിയർ

ഇന്റീരിയർ

വലിപ്പമേറിയ ഗ്ലോവ് ബോക്സ്, ഡ്രൈവർ കാബിനിൽ മൂന്ന് കപ്പ് ഹോൾ‌ഡറുകൾ, ഫ്രണ്ട് ഡോറുകളിൽ ബോട്ടിൽ ഹോൾഡറുകൾ, സീറ്റ് ബാക്ക് പോക്കറ്റുകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്.

വീൽബേസ് താരതമ്യം

വീൽബേസ് താരതമ്യം

ഫിഗോയുടെ വിൽബേസ് സെഗ്മെന്റിൽ ഏറ്റവും മികച്ചതാണെന്ന് കണക്കുകൾ പറയുന്നു. ലെഗ് റൂം, നീ റൂം, ഷോൾഡർ റൂം എന്നിവ കൂട്ടുന്നതിൽ ഈ മികച്ച വിൽബേസ് വഹിക്കുന്ന പങ്ക് വലുതാണ്.

  • ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 - 2425 മില്ലിമീറ്റർ
  • മാരുതി സ്വിഫ്റ്റ് - 2430 മില്ലിമീറ്റർ
  • ഫോഡ് ഫിഗോ - 2491 മില്ലിമീറ്റർ
  • ആശയവിനിമയം

    ആശയവിനിമയം

    സെഗ്മെന്റിൽ ഇതുവരെയില്ലാത്ത തരം സാങ്കേതികതകൾ വാഹനത്തിനകത്തു നൽകാൻ ഫോഡ് ശ്രദ്ധ വെച്ചിട്ടുണ്ട്. മൈഫോഡ് ഡോക്ക്, സിങ്ക് ടെക്നോളജി ചേർത്ത ഫോഡ് ആപ്പ്‌ലിങ്ക് എന്നിവയാണ് എടുത്തു പറയേണ്ടത്. ഫോഡിന്റെ മൈകീ സാങ്കേതികതയും വാഹനത്തിൽ ചേർത്തിട്ടുണ്ട്. സീറ്റ് ബെൽറ്റ് മുറുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വാണിങ് നൽകുന്നു മൈകീ. ഓഡിയോ വോള്യം നിയന്ത്രിക്കൽ, വാഹനത്തിന്റെ ടോപ് സ്പീഡ് നിയന്ത്രിക്കൽ തുടങ്ങിയ കാര്യങ്ങൾ ഏറ്റെടുക്കുന്നു ഈ സാങ്കേതികത.

    എൻജിൻ

    എൻജിൻ

    മൂന്ന് എൻജിൻ പതിപ്പുകളാണ് ഫോഡ് ഫിഗോ ഹാച്ച്ബാക്കിനുള്ളതെന്നു കാണാം. ഇവയിൽ 1.2 ലിറ്റർ എൻജിൻ ഫിഗോയുടെ മുൻ പതിപ്പിലുള്ള അതേ എൻജിനാണ്.

    • 1.2 ലിറ്റർ പെട്രോൾ എൻജിൻ
    • 1.5 ലിറ്റർ ഡീസൽ എൻ‌ജിൻ
    • 1.5 ലിറ്റർ പെട്രോൾ എൻജിൻ (ഓട്ടോമാറ്റിക്)
    • എൻജിൻ

      എൻജിൻ

      1.2 ലിറ്റർ പെട്രോൾ എൻജിൻ സിറ്റി ഡ്രൈവിങ്ങിന് തരക്കേടില്ലെന്നു പറയാം. ഹൈവേകളിൽ ഒട്ടും ക്വിക്കല്ലാത്ത ഈ എൻജിൻ ഫോഡിന് ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. എന്നാൽ, പ്രകടനശേഷിയുടെ കാര്യത്തിൽ ഒട്ടും കോംപ്രമൈസ് ചെയ്യുന്നില്ല 1.5 ലിറ്റർ ഡീസൽ എൻജിൻ.

      മൈലേജ്

      മൈലേജ്

      1.5 ലിറ്റർ ഡീസൽ എൻജിന് 3,750 ആർപിഎമ്മിൽ 99 കുതിരശക്തി ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്. 1,750 ആർപിഎമ്മിൽ 215 എൻഎം ആണ് ടോർക്ക്. മണിക്കൂറിൽ 100 മുതൽ 140 വരെയുള്ള വേഗതയിൽ സിറ്റി-ഹൈവേ ഡ്രൈവിൽ ഞങ്ങൾക്കു ലഭിച്ചത് ലിറ്ററിന് 22 കിലോമീറ്റർ മൈലേജാണ്. 150 കിലോമീറ്ററിനും മുകളിൽ വേഗതയിൽ ലിറ്ററിന് 15 കിലോമീറ്റർ മൈലേജ് ലഭിച്ചു. ആകെമൊത്തം കിടിലം എന്നു പറയാവുന്ന മൈലേജ് നിരക്കുകൾ! എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് ലിറ്ററിന് 25.83 കിലോമീറ്ററാണ്.

      മൈലേജ്

      മൈലേജ്

      1.5 ലിറ്ററിന്റെ ഓട്ടോമാറ്റിക് പെട്രോൾ എൻജിൻ, എആർഎഐ പറയുന്നതു പ്രകാരം പകരുന്നത് ലിറ്ററിന് 17 കിലോമീറ്റർ മൈലേജാണ്. മണിക്കൂറിൽ 100 മുതൽ 140 വരെ കിലോമീറ്റർ വേഗതയിൽ ഈ എൻജിൻ 12.5 കിലോമീറ്റർ മൈലേജ് നൽകി ഞങ്ങൾ ടെസ്റ്റ് ചെയ്തപ്പോൾ.

      ഡ്രൈവബിലിറ്റി

      ഡ്രൈവബിലിറ്റി

      ഓട്ടോമാറ്റിക് പെട്രോൾ എൻജിൻ മികവുറ്റ ഡ്രൈവിങ് അനുഭവം നൽകുന്നു. എൻജിൻ കരുത്ത് പകരുന്നത് ക്വിക്കാണെങ്കിലും കൂടിയ വേഗതയിലേക്ക് എത്താൻ സമയമെടുക്കുന്നുണ്ട്. ഗിയർഷിഫ്റ്റ് വളരെ സ്മൂത്താണ്. എൻജിൻ ശബ്ദമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഈ എൻജിന്റെ പ്രകടനത്തിൽ നിങ്ങൾ തൃപ്തരായില്ലെങ്കിലും ഈ ശബ്ദം നമ്മെ വീഴ്ത്തിക്കളയും. സെലെക്ട് ഷിഫ്റ്റ് ബട്ടൺ ഉപയോഗിച്ച് മാന്വലായി നിയന്ത്രിക്കാനുള്ള സൗകര്യവും ഫോഡ് നൽകുന്നുണ്ട് ഫിഗോയിൽ.

      സുരക്ഷ

      സുരക്ഷ

      ബേസ് വേരിയന്റ് മുതൽക്ക് ഡ്രൈവർ എയർബാഗ് നൽകുന്നുണ്ട് ഫോഡ് ഈ കാറിൽ. രണ്ടാമത്തെ വേരിയന്റിൽ പാസഞ്ചർ എയർബാഗും നൽകുന്നു. ഉയർന്ന വേരിയന്റിലെത്തുമ്പോൾ ആറ് എയർബാഗ് നൽകുന്നുണ്ട്. ഫോഡിന്റെ വിഖ്യാതമായ എമർജൻസി അസിസ്റ്റൻസ് ഈ വാഹനത്തിൽ ചേർത്തിട്ടുണ്ട്. സ്മാർട്ഫോണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഈ സാങ്കേതികത, അപകടമുണ്ടായാൽ ഉടൻ അടുത്തുള്ള ആംബുലൻസ് സർവീസിലേക്ക് വിവരമെത്തുന്നു.

      എയർ കണ്ടീഷൻ

      എയർ കണ്ടീഷൻ

      ഏതൊരു ഫോഡ് കാറിനെയും പോലെ ഇക്കാര്യത്തിൽ മികച്ച നിലവാരം പുലർത്തുന്നു ഫിഗോ. 150 കിലോമീറ്ററിലധികം വേഗതയിൽ ഓടുമ്പോൾ പോലും എയർ കണ്ടീഷനർ കോംപ്രമൈസ് ചെയ്യുന്നില്ല.

      വില

      വില

      ബേസ് വേരിയന്റിന് ദില്ലി ഷോറൂം നിരക്ക് പ്രകാരം 4.29 ലക്ഷം രൂപയാണ് വില. ആറ് വേരിയന്റുകളിലായി വാഹനം ലഭിക്കുന്നു. കൂടുതൽ വിശദമായി അറിയാൻ ഞങ്ങളുടെ ഡാറ്റാബേസിലേക്ക് ചെല്ലുക.

      ഗുണങ്ങൾ

      ഗുണങ്ങൾ

Most Read Articles

Malayalam
English summary
2015 Ford Figo First Drive Impressions
Story first published: Wednesday, September 30, 2015, 12:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X