ഫാബിയ സ്കൗട്ട്: നിശ്ശബ്ദ വസന്തം

Posted By:

Next »

« Previous

ഒരു സമ്പൂര്‍ണ പ്രീമിയം ഹാച്ച്ബാക്ക് എന്ന നിലയിലാണ് സ്കോഡ ഫാബിയ സ്കൗട്ടിനെ മനസ്സിലാക്കേണ്ടത്. 6.67 - 7.96 എന്നിങ്ങനെയാണ് വിലനിലവാരം. ഈ നിലവാരത്തില്‍ ഒരു ചെറുകാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ വിപണിയില്‍ കുറവാണെന്ന് പറഞ്ഞുകൂടാ.

വിപണിയുടെ വളര്‍ച്ച ബഹുമുഖമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്നത് ഒരു കാര്‍ നിര്‍മാതാവ് നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ്. ഫാബിയ ഇക്കാര്യത്തില്‍ പൂര്‍ണ സജ്ജമായിരിക്കുന്നു എന്നതാണ് പുതിയ ലോഞ്ച് നല്‍കുന്ന സന്ദേശം.

ഇത്തരം പതിപ്പുകള്‍ യൂറോപ്യന്‍, അമേരിക്കന്‍ വിപണികളില്‍ സാധാരണമാണ്. ഇന്ത്യയില്‍ ഇവയ്ക്ക് എത്രമാത്രം സാധ്യതയുണ്ടെന്ന് വിശദീകരിക്കാന്‍ ചരിത്രത്തില്‍ പരതിയിട്ട് വലിയ കാര്യമില്ല. എങ്കിലും ഒരു പ്രീമിയം ഹാച്ച്ബാക്കായ ജാസ്സിനെ മുമ്പില്‍ നിറുത്തി വിലയിരുത്തിയാല്‍ ഫോബിയ സ്കൗട്ടിന്‍റെ നില സംശയാസ്പദമാണ്.

വളര്‍ന്ന പാശ്ചാത്യ വിപണികളില്‍ ഓഫ് റോഡ് ഗുണനിലവാരത്തോടെയാണ് ഇത്തരം വാഹനങ്ങള്‍ എത്തുന്നത്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്നതും പതിവാണ്. അവിടുത്തെ ഉപയോഗ നിലയിലേക്ക് ഇന്ത്യ ഇനിയും വളര്‍ന്നിട്ടില്ല.

Next »

« Previous

English summary
Skoda Fabia Scout has been launched India at the price of 6.67 Lakhs. Here we give a review.
Please Wait while comments are loading...

Latest Photos