ഓഡി ക്യു3 ഡൈനമിക്: ടെസ്റ്റ് ഡ്രൈവ് റിവ്യൂ

കോംപാക്ട് എസ്‌യുവി വിപണിയിലെ സ്റ്റൈല്‍ മത്സരങ്ങള്‍ക്ക് തീപ്പിടിപ്പിക്കുന്ന സാന്നിധ്യമാണ് ഓഡി ക്യൂ3. മെഴ്‌സിഡിസ്സിന്റെ ജിഎല്‍എ ക്ലാസ്സിന് എതിരാളിയായി നിലകൊള്ളുന്ന ഈ വാഹനത്തിന്റെ ടോപ് എന്‍ഡ് പതിപ്പായാണ് ക്യു3 ഡൈനമിക് വരുന്നത്. എഡിഎസ് അഥവാ ഓഡി ഡ്രൈവ് സെലെക്ട് സംവിധാനത്തോടു കൂടിയാണ് ക്യൂ3 ഡൈനമിക് നിലകൊള്ളുന്നത്.

പ്രീമിയം കോംപാക്ട് എസ്‌യുവികളില്‍ ഏറ്റവും സ്റ്റൈലിഷായ സാന്നിധ്യമാണ് ക്യു3 ഡൈനമിക്കെന്ന് ധൈര്യപൂര്‍വം പറയാം. ഈ വാഹനത്തിന്റെ റോഡിലെ പ്രകടനത്തെ വിലയിരുത്താന്‍ ഞങ്ങള്‍ക്കൊരവസരം ലഭിക്കുകയുണ്ടായി. താഴെ ചിത്രത്താളുകളില്‍ കാണുന്നത് ഓഡി ക്യു3 ഡൈനമിക്കിന്റെ ഒരു നിരൂപണമാണ്.

ചിത്രത്താളുകളില്‍ കൂടുതല്‍ വായിക്കാം.

ഓഡി ക്യു3 ഡൈനമിക്: ടെസ്റ്റ് ഡ്രൈവ് റിവ്യൂ

ചിത്രങ്ങളിലൂടെ നീങ്ങുക.

ഓഡി ക്യു3 ഡൈനമിക്: ടെസ്റ്റ് ഡ്രൈവ് റിവ്യൂ

ടെസ്റ്റ് മോഡല്‍: ഓഡി ക്യു3 35 ടിഡിഐ ക്വട്രോ ഡൈനമിക്.

ഇന്ധനം: ഡീസല്‍

ഡ്രൈവര്‍ട്രൈന്‍: പെര്‍മനന്റ് ആള്‍-വീല്‍ ഡ്രൈവ്

റോഡ് ടെസ്റ്റ് ലൊക്കേഷന്‍: കാരി മോട്ടോര്‍ സ്പീഡ്‌വേ (കോയിമ്പത്തൂര്‍)

വില: 38 ലക്ഷം (എക്‌സ്‌ഷോറൂം)

ഓഡി ക്യു3

ഓഡി ക്യു3

ഈ പ്രീമിയം എസ്‌യുവി നിലവില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ചേര്‍ത്ത് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.

ഓഡി ക്യ3 ഡീസല്‍: ചില വസ്തുതകള്‍

  • 2.0 ലിറ്റര്‍ എന്‍ജിന്‍, 138 കുതിരശക്തി, 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍, (ഫ്രണ്ട് വീല്‍ ഡ്രൈവ്)
    • 2.0 ലിറ്റര്‍ എന്‍ജിന്‍, 175 കുതിരശക്തി, ഡൈനമിക് 7 സ്പീഡ് ട്രോണിക് ട്രാന്‍സ്മിഷന്‍, (പെര്‍മനന്റ് ആള്‍വീല്‍ഡ്രൈവ്)
    • ഓഡി ക്യ3 പെട്രോള്‍: ചില വസ്തുതകള്‍

      • 2.0 ലിറ്റര്‍, 211 കുതിരശക്തി, ഡൈനമിക് 7 സ്പീഡ് ട്രോണിക് ട്രാന്‍സ്മിഷന്‍, (പെര്‍മനന്റ് ആള്‍വീല്‍ ഡ്രൈവ്)
      • സ്റ്റൈലിങ്

        സ്റ്റൈലിങ്

        ഓഡി ക്യു3 എസ്‌യുവി അതിന്റെ ഡിസൈന്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ വിഖ്യാതമാണ്. ഫ്രണ്ട് ഗ്രില്ലില്‍ കൂടുതല്‍ ക്രോമിയം സാന്നിധ്യം കാണാം ഇപ്പോള്‍.

        എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളും ചുറ്റും ക്രോമിയം പൂശിയ ഫോഗ് ലാമ്പുകളും ക്യൂ3 എസ്‌യുവിയുടെ ആത്മവിശ്വാസം നിറഞ്ഞ സൗന്ദര്യത്തിന് മുതല്‍ക്കൂട്ടാവുന്നുണ്ട്. ഏറ്റവു സൗന്ദര്യമേറിയ എസ്‌യുവി എന്ന വിശേഷണത്തിന് എന്തുകൊണ്ടും ഈ വാഹനം അര്‍ഹത നേടുന്നു.

        ഓഡി ക്യു3 ഡൈനമിക്: ടെസ്റ്റ് ഡ്രൈവ് റിവ്യൂ

        വശങ്ങളില്‍ നിന്നുള്ള കാഴ്ചയിലും ചെത്തിയെടുത്ത് ചിന്തേരിട്ടതു പോലുള്ള സൗന്ദര്യം നമുക്ക് ഫീല്‍ ചെയ്യും.

        പിന്‍വശത്തേക്കുള്ള വാഹനത്തിന്റെ ചായ്‌വിനെ ഡിസൈനര്‍മാര്‍ അതിവിദഗ്ധമായി ഉപയോഗിച്ചത് ശ്രദ്ധിക്കുക. വാഹനത്തിന്റെ മുമ്പോട്ടുള്ള ആക്കം ഫീല്‍ ചെയ്യുന്ന വിധത്തിലാണ് ഡി-പില്ലാറില്‍ നിന്നുള്ള ഇറക്കം.

        റൂഫ്‌ലൈന്‍ ഡിസൈനിന്റെ കാര്യത്തിലും ഓഡി ഡൈനര്‍മാര്‍ കിടിലന്‍ പണിയാണ് ചെയ്തു വെച്ചിട്ടുള്ളതെന്നു കാണാം. വളരെ സ്‌പോര്‍ടിയായ കൂപെ സ്റ്റൈലിലുള്ള ശില്‍പശൈലിയാണ് ഇവിടെ കാണുക.

        ഓഡി ക്യു3 ഡൈനമിക്: ടെസ്റ്റ് ഡ്രൈവ് റിവ്യൂ

        പുതിയ എല്‍ഇഡി ടെയ്ല്‍ ലാമ്പാണ് ഈ പതിപ്പിന്റെ പിന്‍വശത്ത് നമ്മെ ആദ്യം ആകര്‍ഷിക്കുക. വാഹനത്തോട് തികച്ചും ചേര്‍ന്നു നില്‍ക്കുന്നു ഈ ലാമ്പുകള്‍. സില്‍വര്‍ സ്‌കിഡ് പ്ലേറ്റിനു ചുറ്റുമായി ഒരു ക്ലാഡിങ് ബോഡിയുടെ താഴെവരെ ചെല്ലുന്നതും ശ്രദ്ധിക്കുക.

        ഏതൊരു പ്രീമിയം എസ്‌യുവി ആരാധകന്റെയും ഹൃദയം കവരാനുള്ള ശേഷി ക്യു3 ഡൈനമിക്കിന് സ്വന്തം!

        ഓഡി ക്യു3 ഡൈനമിക്: ടെസ്റ്റ് ഡ്രൈവ് റിവ്യൂ

        ക്യു3 പ്രീമിയം പ്ലസ് മോഡലിനു സമാനമായ ഇന്റീരിയര്‍ ഡിസൈനാണ് ക്യു3 ഡൈനമിക്കിലുള്ളത്.

        ഉയര്‍ന്ന നിലവാരമുള്ള ഉല്‍പന്നങ്ങളും മനോഹരമായ ഇന്റീരിയര്‍ നിറവും ചേര്‍ന്ന് വാഹനത്തിന്റെ അകം സുന്ദരമാക്കുന്നു. ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന ഫ്രണ്ട് സീറ്റുകള്‍, റിയര്‍ ഏസി വെന്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

        ഇന്റീരിയറിലെ സന്നാഹങ്ങളില്‍ എടുത്തു പറയേണ്ട ഒന്ന് ഡ്രൈവ് സെലക്ട് കണ്‍ട്രോളര്‍ നോബാണ്. ഇഷ്ടപ്പെട്ട ഡ്രൈവിങ് മോഡ് തെരഞ്ഞെടുക്കാം ഇതിലൂടെ. വരുംതാളുകളില്‍ ഈ സംവിധാനം കൂടുതല്‍ വിശദീകരിക്കുന്നുണ്ട്.

        മൈലേജും ഡ്രൈവിങ് സുഖവും

        മൈലേജും ഡ്രൈവിങ് സുഖവും

        മികച്ച ചക്രവീര്യമാണ് (ടോര്‍ക്ക്) ഓഡി ക്യു3 ഡൈനമിക്കിന്റെ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പകരുന്നത്. ഓഡിയുടെ ക്വട്ടോ ഡ്രൈവ് ടെക്‌നോളജിയുടെ സഹായത്തോടെ ഓരോ ആക്‌സിലുകളിലേക്കുമുള്ള ചക്രവീര്യം ആവശ്യമായ, വ്യത്യസ്തമായ അളവിലായിരിക്കും ചെല്ലുക. ഇത് ഓഫ്‌റോഡിങ്ങിന് വലിയ തോതില്‍ സഹായകരമാകുന്ന സാങ്കേതികതയാണ്. മലമ്പ്രദേശങ്ങളിലെ ഡ്രൈവിങ്ങിലും സിറ്റി ഡ്രൈവിങ്ങിലുമെല്ലാം ഈ ചക്രവീര്യത്തിന്റെ വ്യത്യസ്ത തോതിലുള്ള വിതരണം വാഹനത്തിന്റെ പ്രകടനശേഷി വര്‍ധിപ്പിക്കുന്നു. ചിത്രം ശ്രദ്ധിക്കുക.

        ചില വസ്തുതകള്‍

        എന്‍ജിന്‍: 2.0 ലിറ്റര്‍ ടിഡിഐ

        പരമാവധി കരുത്ത്: 175 കുതിരശക്തി

        ഇന്ധനം: ഡീസല്‍

        മൈലേജ്: ലിറ്ററിന് 15.73 കിലോമീറ്റര്‍

        ട്രാന്‍സ്മിഷന്‍: 7 സ്പീഡ് ട്രോണിക് ട്രാന്‍സ്മിഷന്‍. (കംഫര്‍ട്ട്, ഓട്ടോ, ഡൈനമിക് ഡ്രൈവ് സെലെക്ട് സാങ്കേതികതയോടെ)

        എടുത്തു പറയേണ്ടവ

        എടുത്തു പറയേണ്ടവ

        ഓഡി ഡ്രൈവ് സെലെക്ട്: ഡ്രൈവിങ് ശൈലിയില്‍ പാതയുടെ സ്വഭാവത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ള സംവിധാനമാണിത്. എന്‍ജിന്‍ സ്റ്റാര്‍ട് ചെയ്യുന്നതോടെ ഓട്ടോ മോഡിലേക്ക് ക്രമീകരിക്കപ്പെടുകയാണ് ചെയ്യുക. ടോര്‍ക്ക് ഡിസ്ട്രിബ്യൂഷന്‍ ആവശ്യമായ ഇടങ്ങളിലേക്ക് വേണ്ടപോലെ ചെയ്യാന്‍ ഓട്ടോമാറ്റിക് മോഡില്‍ വാഹനത്തിന് സാധിക്കും. ആവശ്യമാണെങ്കില്‍ ഇത് സ്വയം ക്രമീകരിക്കാനും സാധിക്കും.

        മൂന്ന് ഡ്രൈവിങ് മോഡുകള്‍

        കംഫര്‍ട്ട്: സ്മൂത്തായ ഡ്രൈവിങ് ആസ്വദിക്കാന്‍ ഈ മോഡാണ് നല്ലത്. സസ്‌പെന്‍ഷന്‍ കൂടുതല്‍ സോഫ്റ്റായിരിക്കും. സിറ്റികളിലെ തട്ടിയും തടഞ്ഞുമുള്ള യാത്രകളെ സുഖകരമാക്കാന്‍ ഈ മോഡ് സഹായിക്കും

        ഓട്ടോ: ഓടിക്കുന്നയാളുടെ ഡ്രൈവിങ് ശൈലി നിരന്തരമായി നിരീക്ഷിച്ച് റോഡിന്റെ സ്ഥിതിഗതികള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കുകയും ചെയ്യുന്നു ഈ മോഡ്.

        ഡൈനമിക് മോഡ്: പരമാവധി പ്രകടനം പുറത്തെടുക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണിത്. പരമാവധി ഹാന്‍ഡ്‌ലിങ്, പ്രകടന ശേഷികള്‍ ഇവിടെ പുറത്തെടുക്കപ്പെടുന്നു.

        എടുത്തു പറയേണ്ടവ

        എടുത്തു പറയേണ്ടവ

        ഓരോ മോഡും പ്രത്യേകമായി കോണ്‍ഫിഗര്‍ ചെയ്യപ്പെട്ടതും മൗലികമായ ശേഷികളുള്ളവയുമാണ്. ഓഡി ഡ്രൈവ് സെലെക്ടിന്റെ ഗുണഗണങ്ങളാണ് താഴെ.

        ഡൈനമിക് സ്റ്റീയറിങ്: ഉയര്‍ന്നതും വളരെ താഴ്ന്നതുമായ വേഗതകളില്‍ സ്റ്റീയറിങ് നിയന്ത്രണത്തിന് വലിയ തോതില്‍ സഹായിക്കാന്‍ ഓഡി ഡ്രൈവ് സെലെക്ടിന് സാധിക്കും.

        സസ്‌പെന്‍ഷന്‍ ഡാംപിങ്: സസ്‌പെന്‍ഷന്റെ ഡാംപര്‍ ക്രമീകരണങ്ങളില്‍ ഓരോ സെക്കന്‍ഡിലും നിരവധി തവണയെന്നപോലെ മാറ്റുവാന്‍ ഓഡി ഡ്രൈവ് സെലെക്ടിന് സാധിക്കുന്നു. വാഹനം ഒരുകാരണവശാലും നി.ന്ത്രണത്തില്‍ നിന്നും പോകാതിരിക്കാന്‍ ഈ സംവിധാനം സഹായിക്കുന്നു.

        ട്രാന്‍സ്മിഷന്‍: ഗിയര്‍ ഷിഫ്റ്റുകള്‍ തെരഞ്ഞെടുത്തിട്ടുള്ള ഡ്രൈവിങ് മോഡിനെ ആസ്പദിച്ചാണ് നടക്കുക. ഉദാഹരണത്തിന്, കംഫര്‍ട്ട് മോഡില്‍ ഗിയര്‍ ഷിഫ്റ്റ് വളരെ സ്മൂത്തായിരിക്കും.

        ത്രോട്ടില്‍ മാപ്പിങ്: ഓരോ ഡ്രൈവിങ് മോഡിനെയും ആധാരമാക്കിയാണ് ആക്‌സിലറേഷന്‍ അനുവദിക്കുക. കംഫര്‍ട്ട് മോഡില്‍ ത്രോട്ടില്‍ റെസ്‌പോണ്‍സ് താരതമ്യേന കുറവായിരിക്കും.

        എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍

        എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍

        ക്യു3 ഡൈനമിക്കിന്റെ പുതിയ ടെയ്ല്‍ ലാമ്പുകള്‍ ആകര്‍ഷകങ്ങളാണ്. വാഹനത്തിന്റെ സ്റ്റൈലിങ്ങില്‍ ടെയ്ല്‍ ലാമ്പുകള്‍ മികച്ച സംഭാവന നല്‍കുന്നുണ്ട്.

        അലോയ് വീല്‍

        അലോയ് വീല്‍

        മികച്ച ഡിസൈനിലുള്ള അലോയ് വീലുകള്‍ വാഹനത്തിന്റെ റോഡിലെ സാന്നിധ്യം പ്രത്യേകം വിളിച്ചറിയിക്കുന്ന ഘടകങ്ങളിലൊന്നാണ്. ഓഡി ക്യു3 ഡൈനമിക് ഇക്കാര്യത്തിലും വിജയിക്കുന്നു. 17 ഇഞ്ച്, 5 സ്‌പോക്ക് അലോയ്കളാണ് ഘടിപ്പിച്ചിട്ടുള്ളത്.

        എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍

        എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍

        ഓട്ടോമാറ്റിക് ഡൈനമിക് ഹെഡ്‌ലൈറ്റ് റെയ്ഞ്ച് കണ്‍ട്രോള്‍ ചേര്‍ത്താണ് ഓഡി ക്യൂ3 ഡൈനമിക് വരുന്നത്. ഇത് എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ശല്യമുണ്ടാക്കാതെ നീങ്ങുവാന്‍ സഹായിക്കുന്നു. ഡേടൈം റണ്ണിങ് ലൈറ്റുകളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.

        പനോരമിക് സണ്‍റൂഫ്

        പനോരമിക് സണ്‍റൂഫ്

        റൂഫ് ഏരിയയുടെ 70 ശതമാനവും പനോരമിക് സണ്‍റൂഫാണ് ഓഡി ക്യു3 ഡൈനമിക്കില്‍. വാഹനത്തിനകത്ത് അധികവെളിച്ചം കൊണ്ടുവരാന്‍ ഇതിനു സാധിക്കുന്നു. ആവശ്യമെങ്കില്‍ തുറന്നുവെച്ച് ആകാശം കാണുകയോ തല പുറത്തേക്കിട്ട് ലോകത്തെ വീക്ഷിക്കുകയോ ആകാം. നമ്മുടെ നിരത്തുകളില്‍ ഇതെല്ലാം ഒരല്‍പം ശ്രദ്ധിച്ചു ചെയ്യണമെന്നു മാത്രം!

        മത്സരം

        മത്സരം

        മെഴ്‌സിഡിസ് ബെന്‍സും ബിഎംഡബ്ല്യുവും അടങ്ങുന്ന വിപണിയില്‍ ഓഡി നേരിടേണ്ടിവരുന്ന മത്സരത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയേണ്ടതില്ല. മെഴ്‌സിഡിസ്സില്‍ നിന്ന് ഓഡ് ക്യു3യെ എതിരിടുന്നത് ജിഎല്‍എ ക്ലാസ്സാണ്. നിലവില്‍ ജിഎല്‍എയുടെ ഫ്രണ്ട് വീല്‍ ഡ്രൈവ് മാത്രമേ ഇന്ത്യയില്‍ ലഭിക്കുന്നുള്ളൂ. ഇത് ഓഡി ക്യു3ക്ക് ഒരല്‍പം ആക്കം നല്‍കുന്ന ഘടകമാണ്. ഇവയുടെ വിലകള്‍ പരിശോധിക്കാം.

        വിലകള്‍

        ഓഡി ക്യു3 ഡൈനമിക്: ദില്ലിയിലെ ഓണ്‍റോഡ് വില - 44,94,731

        മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍എ 200 സിഡിഐ: ദില്ലിയിലെ ഓണ്‍റോഡ് വില: 42,57,284

        വിധി

        വിധി

        മികവുകള്‍

        • പ്രീമിയം ഫീല്‍ നല്‍കുന്ന തുകല്‍
        • സിറ്റി ഡ്രൈവിങ് സുഖം
        • ക്വട്രോ സാങ്കേതിക മൂലം വന്നുചേരുന്ന ഓഫ്‌റോഡ് ഡ്രൈവിങ് സുഖം
        • സ്മൂത്തായതും വേഗത്തിലുള്ളതുമായ ഗിയര്‍ഷിഫ്റ്റിങ്
        • നിരവധി സുരക്ഷാ സന്നാഹങ്ങള്‍
        • കുറവുകള്‍

          • റിയര്‍ കാബിനിലെ സ്‌പേസ് കുറവ്
          • സ്റ്റീയറിങ് ഫീഡ്ബാക്ക്
          • സസ്‌പെന്‍ഷന്‍ ഡാംപിങ്ങിന്റെ കാര്യത്തില്‍ ഓഡി ഡ്രൈവ് സെലെക്ടിന്റെ പരിമിതകള്‍ പുറത്തുവരുന്നതു കാണാം.
          • എക്‌സ് ഫാക്ടര്‍

            • സെഗ്മെന്റില്‍ ഫോര്‍വീല്‍ ഡ്രൈവ് സിസ്റ്റത്തോടെ വിപണിയിലുള്ള ഏക എസ്‌യുവി
            • കാശ് മുതലാകുമോ?

              • 5ല്‍ 4 മാര്‍ക്ക് നല്‍കുന്നു.
              • നിങ്ങള്‍ക്കറിയാമോ?

                നിങ്ങള്‍ക്കറിയാമോ?

                ഓഡിയുടെ ലോഗോയില്‍ കാണുന്ന നാല് വളയങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. ഓഡിയുടെ മുന്‍ഗാമിയായ ഓട്ടോ യൂണിയന്‍ എന്ന കമ്പനി രൂപീകരിക്കാന്‍ ഒരുമിച്ച നാല് വ്യത്യസ്ത കമ്പനികളെയാണ് ഈ നാല് വളയങ്ങള്‍ പ്രതിനിധീകരിക്കുന്നത്.

                ഈ ലയനത്തോടെ ജര്‍മനിയിലെ രണ്ടാമത്തെ വലിയ ഓട്ടോമൊബൈല്‍ കമ്പനിയായി മാറാന്‍ ഓട്ടോ യൂണിയന് സാധിച്ചു. മെഴ്‌സിഡിസ് ബെന്‍സായിരുന്നു ഒന്നാമത്. ഈ നാലോ കമ്പനികളില്‍ ഓരോന്നും ഓരോ പ്രത്യേക മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഒരുമിച്ചു പ്രവര്‍ത്തിച്ചത്. നാല് കമ്പനികളിലൊന്നായ ഹോഷ് ആഡംബരക്കാറുകളിലാണ് ശ്രദ്ധിച്ചതെങ്കില്‍ മറ്റൊരു കമ്പനിയായ ഓഡി ഡീലക്‌സ്, മിഡ്‌സൈസ് കാറുകളില്‍ ശ്രദ്ധ പതിപ്പിച്ചു.

                ഓട്ടോയൂണിയന്‍ എന്ന കമ്പനിയുടെ അവസാനം സംഭവിക്കുന്നത് 1983ലാണ്. ഓഡി എജി എന്ന പേരിലേക്ക് ഈ കമ്പനി മാറി. ഇപ്പോള്‍ ഫോക്‌സ് വാഗന്റെ കീഴിലാണ് ഓഡി പ്രവര്‍ത്തിക്കുന്നത്.

Most Read Articles

Malayalam
English summary
Here is a test drive review of the Audi Q3 35 TDI Quattro Dynamic.
Story first published: Saturday, October 25, 2014, 18:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X