ഫോഡ് ഫിഗോ ആസ്പയർ ടെസ്റ്റ് ഡ്രൈവ് റിവ്യൂ

By Santheep

പാർക്കിങ് പ്രശ്നങ്ങൾ വലിയ നഗരങ്ങളുടെ മാത്രം പ്രശ്നമല്ല. ഇടത്തരം നഗരങ്ങളിലും ചെറുനഗരങ്ങളിൽപോലും ഈ പ്രശ്നത്തെ നമ്മൾ അഭിമുഖീകരിക്കുന്നു. ഇന്ത്യൻ നഗരങ്ങളിലെ ഇടുങ്ങിയ പാതകളാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടാണ് സർക്കാർ 4 മീറ്ററിൽ താഴെ വലിപ്പം വരുന്ന കാറുകളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള നികുതിസംവിധാനം കൊണ്ടുവന്നത്. സംഗതി ഫലപ്രദമായി. നിരത്തുകളിൽ ഇന്ന് ഇത്തരം വാഹനങ്ങൾ നിറഞ്ഞുകൊണ്ടിരിക്കുന്നു. സ്വിഫ്റ്റ് ഡിസൈറാണ് ആദ്യമായി 4 മീറ്റർ സെഗ്മെന്റിൽ ഒരു പൊട്ടിത്തെറി സൃഷ്ടിച്ചത്. ഡിസൈൻ പലർക്കും ഇഷ്ടമായില്ലെങ്കിലും വിൽപനയെ അതൊന്നും ബാധിച്ചില്ല.

പിന്നീട് നിരവധി വാഹനങ്ങൾ ഈ സെഗ്മെന്റിലേക്ക് കടന്നുവന്നു. ഹ്യൂണ്ടായ് എക്സെന്റ്, ഹോണ്ട അമേസ്, ടാറ്റ സെസ്റ്റ് എന്നീ കാറുകൾക്ക് ഇന്ന് വിപണിയിൽ വലിയ ഡിമാൻഡുണ്ട്. ഈ നിരയിലേക്ക് ഒരു കാർ കൊണ്ടുവരണമെന്നാണ് അമേരിക്കൻ കാർനിർമാതാവായ ഫോഡ് ആഗ്രഹിച്ചത്. വൻ സാധ്യതകളുള്ള ഒരു സെഗ്മെന്റായി ഇതിനെ കാണുന്നുണ്ട് എല്ലാ കാർനിർമാതാക്കളും.

ഫോഡിന്റെ ഫിഗോ ആസ്പയർ എന്ന ആ ചെറു സെഡാൻ (കോംപാക്ട് സെഡാൻ) ഇന്ത്യൻ നിരത്തുകളിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയുടെ അവസാനത്തിൽ ഈ വാഹനം ടെസ്റ്റ് ചെയ്യാനുള്ള അവസരം ഞങ്ങൾക്കു ലഭിച്ചിരുന്നു. രാജസ്താനിലെ ഉദയ്പരിൽ വെച്ചായിരുന്നു ഇത് നടന്നത്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്.

സ്റ്റൈലിങ്

സ്റ്റൈലിങ്

ആസ്റ്റൺ മാർടിൻ ഡിസൈൻ ശൈലിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിക്കപ്പെട്ട ഫ്രണ്ട് ഗ്രിൽ ഫിഗോ ആസ്പയറിനെ സെഗ്മെന്റിൽ തന്നെ ഏറ്റവും സ്പോർടിയായ വാഹനമാക്കുന്നുണ്ട്.

സ്റ്റൈലിങ്

സ്റ്റൈലിങ്

ക്രോമിയം സാന്നിധ്യമുള്ള, പിന്നിലേക്കു ചാഞ്ഞുകിടക്കുന്ന വലിയ ഹെഡ്ലാമ്പുകൾ വാഹനത്തിന്റെ റോഡ് സാന്നിധ്യം വർധിപ്പിക്കുന്ന ഡിസൈൻ സവിശേഷതകളിലൊന്നാണ്.

സ്റ്റൈലിങ്

സ്റ്റൈലിങ്

പിന്നിൽ ക്രോമിയത്തിന്റെ ധാരാളിത്തം കാണാവുന്നതാണ്. ഇന്ത്യയിലെ ക്രോമിയം ഭ്രാന്തുള്ള ഉപഭോക്താക്കളെ സന്തോഷിപ്പിക്കും ഇത്. സ്പോയ്‌ലറിനു പകരം നിൽക്കുന്ന ഷാംഫർ ആണ് പിൻവശത്തുള്ള മറ്റൊരു പ്രത്യേകത.

ഇന്റീരിയർ

ഇന്റീരിയർ

ധാരാളം സ്ഥലസൗകര്യമുണ്ട് ഫോഡ് ഫിഗോ ആസ്പയറിന്റെ ഉൾവശത്ത്. ഗുണനിലവാരമേറിയ ഉൽപന്നങ്ങൾ തന്നെ ഉപയോഗിക്കാൻ ഫോഡ് ശ്രദ്ധ വെച്ചിട്ടുണ്ട്. മികച്ച കംഫർട്ട് പ്രദാനം ചെയ്യുന്നു ഈ അകം.

ഇന്റീറിയർ‌

ഇന്റീറിയർ‌

ഈ സെഗ്മെന്റിൽ ആദ്യമായാണ് തുകൽ സീറ്റുകളുമായി ഒരു കാർ എത്തുന്നത്. മുൻകാബിനിൽ നല്ല സ്ഥലസൗകര്യമുണ്ട്. ബീജ്, പിയാനോ ബ്ലാക്ക് എന്നീ നിറങ്ങളുടെ ചേരുവയിൾ വരുന്ന ഡാഷ്ബോർഡ് ആകർഷകമാണ്.

ഇന്റീരിയർ

ഇന്റീരിയർ

ഇന്ത്യൻ കുടുംബങ്ങളുടെ വലിപ്പക്കൂടുതൽ മുന്നിൽകണ്ടാവണം ഓരോ കാറിന്റെയും നിർമിതി. ഇക്കാര്യത്തിൽ ഫോഡ് ഒട്ടും പിഴച്ചിട്ടില്ല. മൂന്ന് മുതിർന്നവർക്ക് സുഖമായി ഇരിക്കാൻ സാധിക്കും പിന്നിൽ. മികച്ച ഹെഡ്റൂമും പ്രദാനം ചെയ്യുന്നു.

ബൂട്ട്സ്പേസ്

ബൂട്ട്സ്പേസ്

ഡിസൈറിനെക്കാൾ മികച്ച ബൂട്ട്സ്പേസ് നൽകാൻ ഫോഡിന് സാധിച്ചിട്ടുണ്ട്. 359 ലിറ്ററാണ് ബൂട്ട് സ്പേസ്. ഹ്യൂണ്ടായ് എക്സെന്റ് 407 ലിറ്റർ ബൂട്ട് സ്പേസ് നൽകുമ്പോൾ ഹോണ്ട അമേസ് 400 ലിറ്റർ ബൂട്ട് സ്പേസാണ് നൽകുന്നത്. ടാറ്റ സെസ്റ്റിന്റെ ബൂട്ട് സ്പേസ് 360 ലിറ്ററാണ്. മാരുതി ഡിസൈറിന്റേത് 315 ലിറ്റർ വരുന്നു.

പ്രധാന ഫീച്ചറുകൾ

പ്രധാന ഫീച്ചറുകൾ

ഫോഡിന്റെ മൈഫോഡ്‌ഡോക്ക് സിസ്റ്റം ആസ്പയറിൽ ചേർത്തിട്ടുണ്ട്. സെഗ്മെന്റിൽ ഇതാദ്യമാണ് ഇത്തരമൊരു സന്നാഹം. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിൽ തുടങ്ങുന്നു ഈ ഫീച്ചർ നൽകുന്ന സേവനങ്ങൾ. എംപി3 പ്ലേയർ, സാറ്റലൈറ്റ് നാവിഗേഷൻ തുടങ്ങിയ സംവിധാനങ്ങൾ കാറിന്റെ എന്റർടെയ്ൻമെന്റ് സിസ്റ്റത്തോട് ചേർക്കുകയാണ് ഫോഡ് ചെയ്തിട്ടുള്ളത്.

പ്രധാന ഫീച്ചറുകൾ

പ്രധാന ഫീച്ചറുകൾ

ഫോഡിന്റെ ആപ്പ്‌ലിങ്ക്, സിങ്ക് സാങ്കേതിക സൗകര്യങ്ങളും ആസ്പയറിലുണ്ട്. സ്റ്റീയറിങ് വീലിൽ നിന്നും കൈയെടുക്കാതെ മൊബൈൽ കാളുകൾ അറ്റൻഡ് ചെയ്യാനും മറ്റും ഈ സംവിധാനം അനുവദിക്കുന്നുണ്ട്.

പ്രധാന ഫീച്ചറുകൾ

പ്രധാന ഫീച്ചറുകൾ

സിങ്ക് സംവിധാനം അപകടങ്ങൾ സംഭവിക്കുമ്പോൾ വളരെയധികം ഉപകാരപ്രദമാണ്. ഏറ്റവുമടുത്തുള്ള ആംബുലൻസിലേക്ക് ഈ സംവിധാനത്തിൽ നിന്ന് ഓട്ടോമാറ്റിക് കോൾ പോകുന്നു. ആപ്പ്‌ലിങ്ക് സംവിധാനം അടുത്തുള്ള റസ്റ്ററന്റുകൾ, ഹോട്ടലുകൾ തുടങ്ങിയ വിവരങ്ങൾ നൽകും. ക്രിക്കറ്റ് സ്കോർ തുടങ്ങിയ വിവരങ്ങളും അറിയാൻ ഇതുവഴി സാധിക്കും.

പ്രധാന ഫീച്ചറുകൾ

പ്രധാന ഫീച്ചറുകൾ

ഫോഡ് മൈകീ സാങ്കേതികതയും ആസ്പയറിൽ ചേർത്തിട്ടുണ്ട്. നല്ല ഡ്രൈവിങ് ശീലങ്ങൾ വളർത്താൻ സഹായിക്കുന്നു ഈ സാങ്കേതികത. വാഹനത്തിന്റെ പരമാവധി വേഗതയ്ക്ക് പരിധി നിശ്ചയിക്കാൻ ഈ സംവിധാനം വഴി സാധിക്കും. റേഡിയോ വോള്യവും ഇതുവഴി നിയന്ത്രിക്കാം. യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിക്കുന്നതു വരെ മിണ്ടാതിരിക്കുന്ന വിധത്തിൽ ഓഡിയോ സിസ്റ്റം സെറ്റ് ചെയ്യാനും മൈകീ വഴി സാധിക്കും.

പ്രധാന ഫീച്ചറുകൾ

പ്രധാന ഫീച്ചറുകൾ

നിറയെ സ്റ്റോറേജ് കംപാർട്ട്മെന്റുകൾ വാഹനത്തിൽ നൽകിയിട്ടുണ്ട്. 1.5 ലിറ്ററിന്റെയും 1 ലിറ്ററിന്റെയും ബോട്ടിലുകൾക്ക് ഡോറിൽ ഇടമുണ്ട്.

പ്രധാന ഫീച്ചറുകൾ

പ്രധാന ഫീച്ചറുകൾ

ഫ്രണ്ട് സീറ്റിലിരിക്കുന്നവർക്ക് മൂന്ന് കപ്പ് ഹോൾ‌ഡറുകൾ അടുത്ത് കിട്ടും. സീറ്റുകൾക്കു പിന്നിൽ മാഗസിനുകളും മറ്റും വെക്കാനുള്ള പോക്കറ്റുകൾ നൽകിയിട്ടുണ്ട്.

പ്രധാന ഫീച്ചറുകൾ

പ്രധാന ഫീച്ചറുകൾ

ഒരു രഹസ്യ അറയും ആസ്പയറിൽ നൽകിയിട്ടുണ്ട്. ഡ്രൈവർ സൈഡിലുള്ള ഡോർ തുറന്നാൽ‌ മാത്രം തുറക്കാവുന്ന ഈ ഇടത്തിൽ വിലപിടിപ്പുള്ളവ സൂക്ഷിക്കാം.

പ്രധാന ഫീച്ചറുകൾ

പ്രധാന ഫീച്ചറുകൾ

പവർ ഫോൾഡിങ് റിയർവ്യൂ മിററുകൾ, യുഎസ്ബി, ഓക്സ് ഇൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ മറ്റ് ഫീച്ചറുകളും വാഹനത്തിലുണ്ട്.

ഡ്രൈവബിലിറ്റി

ഡ്രൈവബിലിറ്റി

പവർ ഡെലിവറിയുടെ കാര്യത്തിൽ പെട്രോൾ എൻജിൻ ഒരൽപം പിന്നിലാണെന്ന് പറയേണ്ടിവരും. ഒരൽപം പ്രകടനശേഷിയെല്ലാം ആവശ്യമായവർക്ക് ഡീസൽ എൻജിൻ പതിപ്പ് തെരഞ്ഞെടുക്കാവുന്നതാണ്. മണിക്കൂറിൽ 150 - 180 കിലോമീറ്റർ വേഗതയിലും മികച്ച സ്ഥിരത നൽകാൻ ആസ്പയറിന്റെ 14 ഇഞ്ച് അലോയ് വീലിന് സാധിക്കുന്നുണ്ട്.

  • 1.2 ലിറ്റർ പെട്രോൾ മാന്വൽ: 88 PS കരുത്ത്, 112 Nm ടോർക്ക്
  • 1.5 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക്: 112 PS കരുത്ത്, 136 Nm ടോർക്ക്
  • 1.5 ലിറ്റർ ഡീസൽ മാന്വൽ: 100 PS കരുത്ത്, 215 Nm ടോർക്ക്
  • മൈലേജ്

    മൈലേജ്

    ഞങ്ങളുടെ ടെസ്റ്റിൽ ഡീസൽ ആസ്പയർ നൽകിയ മൈലേജ് ലിറ്ററിന് 15 കിലോമീറ്ററാണ്. പെട്രോൾ പതിപ്പ് 11 കിലോമീറ്റർ മൈലേജും നൽകി. ഓർക്കുക, അങ്ങേയറ്റം അഗ്രസ്സീവായ ടെസ്റ്റ് ഡ്രൈവിലെ മൈലേജ് നിരക്കാണിത്. താരതമ്യേന സമാധാനപരമായ ഹൈവേ, സിറ്റി ഡ്രൈവുകളിൽ കൂടുതൽ മൈലേജ് കിട്ടാനുള്ള സാധ്യതയുണ്ട്.

    എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്

    എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്

    പെട്രോൾ പതിപ്പ് ലിറ്ററിന് 18.2 കിലോമീറ്ററും ഡീസൽ പതിപ്പ് ലിറ്ററിന് 25.8 കിലോമീറ്ററും മൈലേജ് നൽകുമെന്നാണ് എആർഎഐയുടെ സാക്ഷ്യം. പെട്രോൾ പതിപ്പിന്റെ പെട്രോൾ ടാങ്ക് ശേഷി 42 കിലോമീറ്ററും ഡീസൽ പതിപ്പിന്റെ ശേഷി 40 കിലോമീറ്ററുമാണ്.

    എൻവിഎച്ച്

    എൻവിഎച്ച്

    വാഹനത്തിനകത്തെ ശബ്ദം, വൈബ്രേഷൻ തുടങ്ങിയവ കുറെക്കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നൊരു തോന്നലുണ്ട്. പെട്രോൾ എൻജിനുകളിലും ഇത്രയധികം ശബ്ദശല്യം വരുന്നത് കഷ്ടമാണ്.

    ഡ്രൈവബിലിറ്റി

    ഡ്രൈവബിലിറ്റി

    മൊത്തത്തിലെടുത്താൽ‌ മികച്ച ഡ്രൈവിങ് അനുഭൂതി പകരാൻ ആസ്പയറിന്റെ എല്ലാ എൻജിൻ പതിപ്പുകൾക്കും സാധിക്കുന്നുണ്ട്. സ്മൂത്തായ ഡീസൽ എൻജിൻ മികച്ച നിലയിൽ ടോർക്ക് പകരുന്നുണ്ട്. ഉയർന്നതും താഴ്ന്നതുമായ വേഗതകളിൽ നല്ല നിലയിലുള്ള ഹാൻഡ്‌ലിങ് ശേഷിയും വാഹനം പ്രകടിപ്പിക്കുന്നു.

    എതിരാളികൾ

    എതിരാളികൾ

    കടുത്ത മത്സരമാണ് ഈ സെഗ്മെന്റിൽ നടക്കുന്നതെന്ന് നേരത്തെ പറഞ്ഞുവല്ലോ. സ്വിഫ്റ്റ് ഡിസൈർ തന്നെയാണ് പ്രധാന എതിരാളി. ഹ്യൂണ്ടായ് എക്സെന്റ്, ഹോണ്ട അമേസ്, ടാറ്റ സെസ്റ്റ് എന്നിവയാണ് മറ്റു വാഹനങ്ങൾ. ഫോഡ് ആസ്പയർ പെട്രോൾ മോഡലുകൾക്ക് 5 മുതൽ ഏഴ് ലക്ഷം വരെ വിലയിട്ടേക്കും. ഡീസൽ മോഡലിന് 6 ലക്ഷം മുതൽ 8 ലക്ഷം വരെ വിലയുണ്ടായിരിക്കും.

    എതിരാളികളുടെ ഓൺറോഡ് വിലകൾ അറിയാൻ ക്ലിക്കുക

    എതിരാളികളുടെ ഓൺറോഡ് വിലകൾ അറിയാൻ ക്ലിക്കുക

    • മാരുതി സ്വിഫ്റ്റ് ഡിസൈർ
    • ഹോണ്ട അമേസ്
    • ടാറ്റ സെസ്റ്റ്
    • ഹ്യൂണ്ടായ് എക്സെന്റ്
    • മികവുകൾ

      മികവുകൾ

      • മികച്ച സ്റ്റോറേജ് സ്പേസ്
      • ബിൽഡ് ക്വാളിറ്റി, ഡിസൈൻ
      • മികച്ച ഡ്രൈവിങ് അനുഭൂതി പകരുന്ന ഡീസൽ മോഡൽ
      • മികച്ച ഇന്റീരിയർ (തുകൽ സീറ്റുകൾ)
      • വലിപ്പമേറിയ കാബിൻ
      • മികച്ച എയർ കണ്ടീഷനിങ്
      • എള്ലാ വേരിയന്റുകളിലും ഡ്രൈവർ പാസഞ്ചർ എയർബാഗ്
      • ഉയർന്ന വേരിയന്റിൽ ആറ് എയർബാഗുകൾ
      • കുറവ്

        കുറവ്

        • പ്രകടനശേഷി താരതമ്യേന കുറവായ പെട്രോൾ എൻജിൻ
        • വിധി

          വിധി

          സ്പോർടി എക്സ്റ്റീരിയർ ഈ വാഹനത്തിന് സെഗ്മെന്റിൽ തികച്ചും വേറിട്ടൊരു ഭാവം നൽകുന്നു. ഇന്ധനക്ഷമതയും പ്രകടനശേഷിയുമുള്ള എൻജിനുകൾ, സെഗ്മെന്റിൽ തന്നെ ഏറ്റവും മികവുറ്റ ഫീച്ചറുകൾ തുടങ്ങിയവയും ശ്രദ്ധിക്കേണ്ടതാണ്.

          മികച്ച വിലയിടൽ കൂടിയുണ്ടെങ്കിൽ ആ വാഹനം വിപണിയിൽ നല്ല വിൽപന പിടിക്കുമെന്നുറപ്പിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #review #ford
English summary
Ford's much awaited sub-compact sedan is here — the Figo Aspire. Whether it is set to become an instant hit like the EcoSport and Figo models from their stable, it remains to be seen.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X