ശരിക്കും സ്‌പോര്‍ടിയാണോ ഫിഗോ?; ഫോര്‍ഡ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന്‍ ഫസ്റ്റ് ഡ്രൈവ്

Written By:

ഫോര്‍ഡില്‍ നിന്നുമുള്ള ഓരോ കാറിനെയും ഏറെ പ്രതീക്ഷയോടെയാണ് ഉപഭോക്താക്കള്‍ ഉറ്റ് നോക്കുന്നത്. ഒരു കാലത്ത് ഐക്കണിലൂടെ ഫോര്‍ഡ് ഒരുക്കിയ തരംഗം ഇന്ന് ഫിഗോയിലൂടെയും, ആസ്‌പൈറിലുടെയും, ഇക്കോസ്‌പോര്‍ട്ടിലൂടെയും തുടരുകയാണ്.

മാരുതിയെ പോലെ ഇന്ത്യന്‍ തുടിപ്പ് അറിഞ്ഞ് ഫോര്‍ഡ് 2010 ല്‍ അവതരിപ്പിച്ച മോഡലാണ് ഫിഗോ. ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് വന്നെത്തിയതിന് പിന്നാലെ ഇന്ത്യന്‍ നിരത്തില്‍ ഫിഗോകള്‍ നിറഞ്ഞത് വിപണിയിൽ വിസ്മയമായി മാറി.

കഴിഞ്ഞ ദിവസം ഫോര്‍ഡ് അവതരിപ്പിച്ച ഫിഗോ സ്‌പോര്‍ട്‌സ് എഡിഷനിലേക്കാണ് ഇപ്പോള്‍ കണ്ണുകള്‍ എല്ലാം.

2015 ല്‍ അണിനിരത്തിയ ഫിഗോ രണ്ടാം തലമുറയെ, 'സ്‌പോര്‍ടി ആന്റ് സെക്‌സി' ലുക്കില്‍ വീണ്ടും ഫോര്‍ഡ് എത്തിച്ചിരിക്കുകയാണ്.

ഫിഗോ സ്‌പോര്‍ട്‌സില്‍ ഫോര്‍ഡ് നല്‍കിയത് ന്യൂജെന്‍ ലുക്കും പുത്തന്‍ സസ്‌പെന്‍ഷനും മാത്രമോ? പണത്തിനൊത്ത മൂല്യം ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന്‍ നല്‍കുന്നുണ്ടോ?

അടിമുടി കണ്ടെത്തി വിലയിരുത്താം ഫിഗോ സ്‌പോര്‍ട്സ് എഡിഷനെ-

  • ഡിസൈന്‍

ഫിഗോ സ്‌പോര്‍ട്‌സ് എഡിഷനില്‍ സ്വീകരിച്ചിട്ടുള്ള ഡിസൈനിനെ മുൻനിർത്തിയാണ് ഫോർഡ് തുടക്കം മുതൽക്കെ പ്രചാരണം ആരംഭിച്ചത്.

യഥാര്‍ത്ഥത്തില്‍ ഡിസൈന്‍ മുഖത്തുള്ള ഫോര്‍ഡിന്റെ അവകാശവാദങ്ങള്‍ മികവാര്‍ന്നതാണോ?

ഏറെ പ്രശസ്തമായ ഫോര്‍ഡിന്റെ ട്രാപസോയിഡല്‍ ഗ്ലില്ലിന്റെ ബ്ലാക് ഹണികോമ്പ് വേര്‍ഷനാണ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷനില്‍ ഒരുങ്ങിയിരിക്കുന്നത്.

ഹണി കോമ്പ് ട്രാപസോയിഡല്‍ ഗ്രില്ലിന് ഒപ്പം സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പുകളും വന്നെത്തിയത് മോഡലിന് അഗ്രസീവ് ലുക്ക് നല്‍കുന്നു. ഫിഗോയുടെ അപ്രതീക്ഷിത ലുക്ക് ഉപഭോക്താക്കളെ അമ്പരിപ്പിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

ഫിഗോ സ്‌പോര്‍ട്‌സ് എഡിഷനില്‍ ബ്ലാക് തീമിനെ വളരെ ആകര്‍ഷണീയമായാണ് ഫോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്നത്.

ORVM കളിലും, റൂഫിലും ഫോര്‍ഡ് പിന്തുടര്‍ന്നിരിക്കുന്ന ബ്ലാക് തീം ഫിഗോയെ ഡ്യൂവല്‍ ടോണ്‍ ലുക്കില്‍ അവതരിപ്പിക്കുന്നു.

ഇതിന് ഒപ്പം ഫിഗോയിലുള്ള 15 ഇഞ്ച് ബ്ലാക് അലോയ് വീല്‍, 'സ്‌പോര്‍ടി' എന്ന വാക്കിനെ പരിപോഷിപ്പിക്കുന്നു.

ഡീക്കലുകളാണ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന്റെ മറ്റൊരു സവിശേഷത.

സ്‌പോര്‍ട്‌സ് ബ്രാന്‍ഡിംഗിനെ വിളിച്ചോതാന്‍ ഇത്തവണ ഫോര്‍ഡ് തെരഞ്ഞെടുത്തത് ഡീക്കലിനെയാണ്.

കാറിന്റെ ഇരു വശങ്ങളിലും നല്‍കിയിട്ടുള്ള ഡീക്കലില്‍ കറുത്ത വലിയ അക്ഷരത്തില്‍ 'S' എന്ന് കുറിച്ചാണ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന്‍ എത്തുന്നത്.

റിയര്‍ എന്‍ഡില്‍ ഡീക്കലുകള്‍ ഇടം നേടിയിട്ടുള്ളത് ബമ്പറിലാണ്.

ഫിഗോ സ്‌പോര്‍ട്‌സ് എഡിഷനില്‍ ശ്രദ്ധേയമായ മാറ്റം ഇതൊന്നുമല്ല. റൂഫ് മൗണ്ടഡ് സ്‌പോയിലറാണ് പുത്തന്‍ മോഡലില്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുക.

ടൈറ്റാനിയം വേരിയന്റില്‍ മാത്രം ലഭ്യമായിട്ടുള്ള ഫിഗോ സ്‌പോര്‍ട്‌സ് എഡിഷനില്‍ ഒരുങ്ങിയിട്ടുള്ളത് ഓള്‍-ബ്ലാക് ഇന്റീരിയറാണ്.

സ്‌പോര്‍ടി ബ്ലാക്ക്-റെഡ് കോമ്പിനേഷനെ ഫലപ്രദമായി ഇന്റീരിയറില്‍ നല്‍കാന്‍ ഫോര്‍ഡിന് സാധിച്ചു.

റെഡ് ഡബിള്‍ സ്റ്റിച്ചിംഗില്‍ തീര്‍ത്ത സീറ്റ്, ഗിയര്‍ നോബ് കവറുകള്‍ക്ക് ലഭിക്കുന്ന സ്‌പോര്‍ടി ബ്ലാക്, ഇന്റീരിയറിന് സ്‌പോര്‍ടി മുഖം നല്‍കുന്നു.

ഇതിന് പുറമെ, ലെതര്‍ കവറോട് കൂടിയ സ്റ്റീയറിംഗ് വീലും ചുവപ്പ് തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവിംഗ് സീറ്റാണ് മോഡലിന്റെ മറ്റൊരു പ്രത്യേകത.

ഹാച്ച്ബാക്ക് ക്യാബിനിലെ പിന്‍സീറ്റുകളും ആവശ്യത്തിന് ഹെഡ് റൂം സ്‌പെയ്‌സ് നല്‍കുന്നുവെന്നതാണ് ശ്രദ്ധേയം.

  • ഫീച്ചേഴ്‌സ്

Aux-in സപ്പോര്‍ട്ടും, ബ്ലൂടൂത്ത്-യുഎസ്ബി കണക്ടിവിറ്റികളോടും കൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷനില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയ്ക്ക് മുകളില്‍ നല്‍കിയിട്ടുള്ള മൈഫോര്‍ഡ് ഡോക്ക് മുഖേന, ഡ്രൈവര്‍മാര്‍ക്ക് തങ്ങളുടെ ഫോണുകള്‍ ബുദ്ധിമുട്ടുകളില്ലാതെ ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.

 

  • പെര്‍ഫോര്‍മന്‍സ്

ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന്റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റം ഉള്‍പ്പെടുത്താന്‍ ഫോര്‍ഡ് ഒരുക്കമല്ല.

ഫിഗോയ്ക്ക് സമാനമായ എഞ്ചിനാണ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷനിലും സാന്നിധ്യമറിയിക്കുന്നത്.

87 bhp കരുത്തും, 112 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷനിലുള്ളത്.

ഡീസല്‍ വേരിയന്റില്‍, 99 bhp കരുത്തും 1750 rpm ല്‍ 215 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ എഞ്ചിനുമാണ് ഫോര്‍ഡ് നല്‍കുന്നത്.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാണ് ഇരു വേരിയന്റുകളും വന്നെത്തുന്നത്. പെട്രോള്‍ വേരിയന്റില്‍ ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത 18.12 കിലോമീറ്ററാണ്.

 

അതേസമയം, ഡീസല്‍ വേരിയന്റില്‍ 24.29 കിലോമീറ്ററാണ് ഫോര്‍ഡ് ഉറപ്പ് പറയുന്ന ഇന്ധനക്ഷമത.

ഫിഗോയുമായി താരതമ്യം ചെയ്യുമ്പോള്‍, പുത്തന്‍ ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന് 20 കിലോഗ്രാം അധിക ഭാരമാണുള്ളത്.

പുതുക്കിയ സസ്‌പെന്‍ഷന്‍ സംവിധാനമാണ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന്റെ ഭാരം വര്‍ധിക്കാന്‍ കാരണം.

മുന്നില്‍ നല്‍കിയിരിക്കുന്ന വലുപ്പമേറിയ ആന്റി-റോള്‍ ബാറും, 10 mm ഓളം ചുരുങ്ങിയ സ്പ്രിങ്ങുകളും അടങ്ങുന്നതാണ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷനിലെ സസ്‌പെന്‍ഷന്‍ സംവിധാനം.

195/55 സെക്ഷന്‍ ടയറുകള്‍ ഉയര്‍ന്ന വേഗതയിലും ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന്റെ സ്ഥിരത കാക്കുന്നു.

ഏറെ മെച്ചപ്പെട്ട പ്രകടനമാണ് ഫിഗോയുമായി താരതമ്യം ചെയ്യുമ്പോള്‍ ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന്‍ കാഴ്ച വെക്കുന്നത്.

കടുത്ത സസ്‌പെന്‍ഷന്‍ പശ്ചാത്തലം ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന്റെ റൈഡ് ക്വാളിറ്റിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

ദുര്‍ഘട പ്രതലങ്ങളില്‍ പോലും ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന്‍ മികച്ച ഡ്രൈവിംഗ് അനുഭൂതിയാണ് നല്‍കുന്നത്.

  • ഫോര്‍ഡ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന്‍?

ഫിഗോ ടൈറ്റാനിയം വേരിയന്റില്‍ നിന്നും ഒരല്‍പം ഉയര്‍ന്ന വിലയിലാണ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന്‍ വന്നെത്തിയിട്ടുള്ളത്.

50000 രൂപ അധിക വിലയിലാണ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷനെ ഫോര്‍ഡ് ലഭ്യമാക്കുന്നത്.

ഹാര്‍ഡ് കോര്‍ ആവശ്യങ്ങള്‍ക്കായുള്ള ഹാച്ച്ബാക്കാണ് നിങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത് എങ്കില്‍ തീര്‍ച്ചയായും ഫോര്‍ഡ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന്‍ മികച്ച ഓപ്ഷനാണ്.

6.31 ലക്ഷം രൂപ ആരംഭവിലയിലാണ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന്റെ പെട്രോള്‍ വേരിയന്റ് സാന്നിധ്യമറിയിക്കുന്നത്.

ഡീസല്‍ വേരിയന്റിനെ 7.31 ലക്ഷം രൂപയിലുമാണ് ഫോര്‍ഡ് അണിനിരത്തിയിട്ടുമുള്ളത് (ദില്ലി എക്‌സ്‌ഷോറൂം വില).

2017 Ford Figo Sports Edition Specifications

Variant Petrol Diesel
 Engine  1.2-litres  1.5-litres
 Power  82bhp @ 6,300rpm  99bhp @ 3,750rpm
 Torque  112Nm @ 4,000rpm  215Nm @ 1,750-3,000rpm
 Gearbox  5-speed manual  5-speed manual
 Mileage  18.12km/l 24.29km/l 
 Fuel Tank  42-litres  40-litres

2017 Ford Figo Sports Edition Dimensions

 Length  3,886mm
 Width  1,695mm
 Height  1,525mm
 Wheelbase  2,491mm
 Boot Space  257-litres
 Ground Clearance  174mm
 Tyres 195/55 R15

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Thursday, April 20, 2017, 13:10 [IST]
English summary
2017 Ford Figo Sports Edition- First Drive Report. Read in Malayalam.
Please Wait while comments are loading...

Latest Photos