ഹോണ്ട ജാസ്സ് എന്ന 'ഹോട്ട് ഹാച്ച്': ഒരു റിവ്യൂ

By Santheep

സ്പോർടി ഡിസൈൻ ശൈലിയിലുള്ള, പ്രകടനശേഷിയും കംഫർട്ടും ഒത്തുചേരുന്ന ഹാച്ച്ബാക്കുകളുടെ കാലം വരാൻ പോകുന്നു. ഹോണ്ട ജാസ്സിന്റെ പുതുക്കിയ പതിപ്പിന്റെ വരവിന് ലഭിച്ച വലിയ സ്വീകരണം ഇതാണ് കാണിക്കുന്നത്. ഇടത്തരക്കാരുടെ സാമ്പത്തികശേഷി മുമ്പെന്നത്തെക്കാൾ വർധിച്ചിട്ടുണ്ട്. ഇന്നു നമ്മൾ പ്രീമിയം കാർ എന്നു മനസ്സിലാക്കുന്ന മോഡലുകൾ എൻട്രി ലെവൽ കാറുകളായി മാറാൻ അധികകാലമെടുക്കുമെന്ന് തോന്നുന്നില്ല.

ജാസ്സിന്റെ ആദ്യത്തെ വരവും തിരിച്ചുപോക്കുമെല്ലാം പഴയ കഥകളാണ്. ഇതിനി ആവർത്തിക്കില്ല എന്ന കാര്യത്തിൽ ഹോണ്ടയ്ക്ക് ആത്മവിശ്വാസമുണ്ട്. നമുക്കിനി അറിയേണ്ടത്, സിറ്റിയും അമേസുമെല്ലാം വിപണിയിൽ തീർത്ത അതിശയകരമായ മുന്നേറ്റം ജാസ്സ് ആവർത്തിക്കുമോ എന്നാണ്. താഴെ നമുക്കൊരു വിശകലനത്തിലേക്കു നീങ്ങാം.

ഡിസൈൻ

ഡിസൈൻ

ഹോണ്ടയുടെ പെർഫോമൻസ് വാഹനങ്ങൾ പുറത്തിറക്കുന്ന ഡിസൈൻ‌ സ്റ്റൂഡുയോ ആയ മ്യൂജൻ‌ പുറത്തിറക്കാറുള്ള ഡിസൈനുകളോട് വലിയ കടപ്പാടുണ്ട് ജാസ്സിന്റെ മുഖത്തിന്. ഈ വാഹനത്തിന്റെ മസിലൻ ബംപർ നിരത്തിൽ നിർമിക്കുന്ന ഭാവം അസാധ്യമാണെന്നു പറയണം. എയർഡാമിന്റെ ഇരുവശത്തുമുള്ള വലിയ ഫോഗ് ലാമ്പ് ഹൗസിങ് കാറിന്റെ സ്പോർടി സൗന്ദര്യം വർധിപ്പിക്കുന്നതായി കാണാം.

ഡിസൈൻ

ഡിസൈൻ

സാധാരണ ഇന്ത്യൻ കാറുകളിൽ കാണാറുള്ള നാണരഹിതമായ ക്രോമിയം ഉപയോഗം ഈ കാറിലില്ല. ഗ്രില്ലിനോടു ചോർന്നു നിൽക്കുന്ന ഹെഡ്‌ലാമ്പും, ഗ്രില്ലിൽ ചേർത്തിട്ടുള്ള, കറുപ്പുരാശിയിലുള്ള, വീതിയേറിയ പട്ടയുമെല്ലാം വാഹനത്തിന്റെ 'ബോൾഡ്നെസ്സ്' വർധിപ്പിക്കുന്നു.

പിൻഡിസൈൻ

പിൻഡിസൈൻ

വാഹനത്തിന്റെ പിൻവശത്തെത്തുമ്പോഴും ഈ 'ബോൾഡ്നെസ്സിന്' കുറവൊന്നും സംഭവിക്കുന്നില്ല. പിൻ വിൻഡോയിലേക്ക് കയറി നിൽക്കുന്ന വലിപ്പമേറിയ ലാമ്പുകൾ സ്പോർടി സൗന്ദര്യം വിടാതെ കരുതുന്നു. ലാമ്പിൽ നൽകിയിട്ടുള്ള കറുപ്പുരാശി പ്രത്യേകശ്രദ്ധയാകർഷിക്കുന്നതാണ്.

പിൻഡിസൈൻ

പിൻഡിസൈൻ

താഴെയായി കാണുന്ന വലിയ എയർ ഇൻടെയ്ക്കും വീതിയേറിയ ബംപറുമെല്ലാം സ്പോർടിനെസ്സിൽ വിട്ടുവീഴ്ച ചെയ്യുന്നില്ല. ബൂട്ട് ലിഡിൽ നൽകിയിട്ടുള്ള ക്രോമിയം പണികൾ ഇന്ത്യൻ മാനസികാവസ്ഥയെ തൃപ്തിപ്പെടുത്താൻ പോരുന്നതാണ്.

ഹോണ്ട ജാസ്സ് എന്ന 'ഹോട്ട് ഹാച്ച്'

വശങ്ങളിൽ കാണുന്ന കാരക്ടർ ലൈനുകൾ കാറിന്റെ മസിലൻ സ്വഭാവത്തിന് മുതൽക്കൂട്ടാവുന്നതേയുള്ളൂ.

എൻജിൻ

എൻജിൻ

1.2 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിനും 1.5 ലിറിന്റെ ഡിസൽ എൻജിനുമാണ് ഹോണ്ട ജാസ്സിനോടു ചേർത്തിരിക്കുന്നത്. സവിശേഷശ്രദ്ധയാകർഷിക്കുന്നത് ഡീസൽ എൻജിനാണ്. നേരത്തെ ഇന്ത്യയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നതിന് ഡീസൽ എൻജിന്റെ അഭാവവും ഒരു കാരണമായിരുന്നു. 90 പിഎസ് കരുത്താണ് പെട്രോൾ എൻജിൻ ഉൽപാദിപ്പിക്കുന്നത്. 110 എൻഎം ചക്രവീര്യം. ഡീസൽ എൻജിന്റെ കരുത്ത് 100 പിഎസ് ആണ്. 200 എൻഎം ചക്രവീര്യം.

ഗിയർബോക്സ്

ഗിയർബോക്സ്

മാന്വൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ഹോണ്ട ജാസ്സ് ലഭ്യമാണ്. പെട്രോൾ എൻജിനോടൊപ്പമാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചേർത്തിരിക്കുന്നത്.

മൈലേജ്

മൈലേജ്

ഹോണ്ട ജാസ്സിന്റെ പെട്രോൾ എൻജിൻ ലിറ്ററിന് 18.7 കിലോമീറ്റർ മൈലേജ് പുറത്തെടുക്കുന്നു. ഡീസൽ എൻജിന്റെ മൈലേജ് ലിറ്ററിന് 27.3 കിലോമീറ്ററാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലിന്റെ മൈലേജ് ലിറ്ററിന് 19.0 കിലോമീറ്ററാണ്. 40 ലിറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി.

ഇന്റീരിയർ സ്പേസ്

ഇന്റീരിയർ സ്പേസ്

മികച്ച ഇന്റീരിയർ സ്പേസാണ് വാഹനത്തിനുള്ളത്. മികവുറ്റ ലെഗ്റൂം ഹെഡ്റൂം എന്നിവ പ്രദാനം ചെയ്യാൻ വാഹനത്തിന് സാധിച്ചിട്ടുണ്ട്. വാഹനത്തിന്റെ ബൂട്ട് സ്പേസ് 354 ലിറ്ററാണ്. പിൻ സീറ്റുകൾ മടക്കിവെക്കുകയാണെങ്കിൽ കൂടുതൽ സ്പേസ് ലഭിക്കും.

മാജിക് സീറ്റുകൾ

മാജിക് സീറ്റുകൾ

ഏറ്റവും ഉയർന്ന വേരിയന്റിലാണ് ഈ 'മാജിക് സീറ്റുകൾ' നൽകുന്നത്. നാല് മോഡുകളിൽ സീറ്റുകൾ മടക്കി വെക്കാനുള്ള സൗകര്യമാണിത്. യാത്രക്കാരെയും ലഗ്ഗേജും സൗകര്യാനുസൃതം ഉൾക്കൊള്ളാൻ മാജിക് സീറ്റുകൾ സഹായിക്കുന്നു.

ഇൻസ്ട്രുമെന്റേഷൻ

ഇൻസ്ട്രുമെന്റേഷൻ

തികച്ചും സ്പോർടി ഡിസൈൻ ശൈലിയിലാണ് ഇൻസ്ട്രുമെന്റ് പാനൽ നിർമിച്ചിരിക്കുന്നത്. വലിപ്പമേറിയ സ്പീഡോമീറ്റർ നടുവിലായി ഇടംപിടിച്ചിരിക്കുന്നു. ഇതിൽ വാണിങ് ലൈറ്റുകൾ, ആർപിഎം മീറ്റർ തുടങ്ങിയവ ഇടം പിടിച്ചിരിക്കുന്നു. എൻജിൻ ടെപറേച്ചർ, ഇന്ധനനില, ഓഡോ റീഡിങ് എന്നിവ വ്യക്തമാക്കുന്ന ഒരു മൾടി ഇൻഫോ ക്ലസ്റ്ററാണ് ഇടതുവശത്തായി കാണുന്നത്.

ഫീച്ചറുകൾ

ഫീച്ചറുകൾ

ഒരു 15.7 ടച്ച്സ്ക്രീൻ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നു. ക്രമീകരിക്കാവുന്ന റിയർ ഹെഡ്റെസ്റ്റുകളാണ് എടുത്തു പറയേണ്ടുന്ന മറ്റൊരു കാര്യം. ഓട്ടോമാറ്റിക് എസി, ഇലക്ട്രിക് ഫോൾഡിങ്, ഔട്സൈഡ് മിററുകൾ, ഒരു റിയർ പാർ‌ക്കിങ് കാമറ തുടങ്ങിയ സന്നാഹങ്ങളും വാഹനത്തിലുണ്ട്.

സ്റ്റോറേജ് സൗകര്യങ്ങൾ

സ്റ്റോറേജ് സൗകര്യങ്ങൾ

ഇക്കാര്യത്തിലും ഇന്ത്യൻ മാനസികാവസ്ഥ തിരിച്ചറിയാൻ ജാസ്സിന് സാധിച്ചിട്ടുണ്ട്. ഡോറിലും മുൻ സീറ്റുകൾക്കിടയിലുമെല്ലാം നിരവധി ഹോൾഡറുകൾ ചേർത്തിട്ടുണ്ട്.

സുരക്ഷിതത്വം

സുരക്ഷിതത്വം

ഇന്ത്യാക്കാർ വളരെക്കുറച്ചുമാത്രം ആശങ്കപ്പെടുന്ന ഒരു വിഷയമാണിത്. എങ്കിലും ജാസ്സ് ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ല. വാഹനത്തിൽ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനും ചേർത്തിരിക്കുന്നു. മുമ്പിൽ രണ്ട് എയർബാഗ് ഘടിപ്പിച്ചിട്ടുണ്ട്.

വിലകൾ (ദില്ലി എക്സ്ഷോറൂം നിരക്ക്)

വിലകൾ (ദില്ലി എക്സ്ഷോറൂം നിരക്ക്)

പെട്രോൾ‌:

  • E: INR 5.31 ലക്ഷം
  • S: INR 5.94 ലക്ഷം
  • SV: INR 6.45 ലക്ഷം
  • V: INR 6.78 ലക്ഷം
  • VX: INR 7.29 ലക്ഷം
  • S (CVT): INR 6.99 ലക്ഷം
  • V (CVT): INR 7.85 ലക്ഷം
  • വിലകൾ (ദില്ലി എക്സ്ഷോറൂം നിരക്ക്)

    വിലകൾ (ദില്ലി എക്സ്ഷോറൂം നിരക്ക്)

    ഡീസൽ:

    • E: INR 6.50 ലക്ഷം
    • S: INR 7.14 ലക്ഷം
    • SV:INR 7.65 ലക്ഷം
    • V: INR 8.10 ലക്ഷം
    • VX: INR 8.59 ലക്ഷം
    • വിധി

      വിധി

      ഹോണ്ട ജാസ്സ് ഇന്ത്യൻ യുവാക്കളെ ധൃതംഗപുളകിതരാക്കും എന്നുറപ്പാണ്. പ്രകടനശേഷി, സ്പോർടി സൗന്ദര്യം എന്നിവ യുവാക്കളെയും ഇന്റീരിയർ സ്പേസ് കുടുംബസ്ഥരെയും വലയിലാക്കും. ഇത് മികച്ചൊരു വിപണിനിലപാടാണെന്ന് പറയണം. കൊടുക്കുന്ന കാശ് മുതലാകും ഈ കാറിൽ എന്നു പറഞ്ഞ് അവസാനിപ്പിക്കാവുന്നതാണ്!

Most Read Articles

Malayalam
English summary
Honda Jazz Review, The New Hot Hatch On The Road.
Story first published: Tuesday, July 14, 2015, 10:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X