ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

By Dijo Jackson

ലെക്‌സസിന്റെ കടന്ന് വരവ് രാജ്യത്തെ എസ്‌യുവി സങ്കല്‍പങ്ങള്‍ക്ക് പുതിയ മുഖം നല്‍കുകയാണ്. വിപണിയില്‍ ഹൈബ്രിഡ് ഗ്രീന്‍ എസ്‌യുവികളെ പരിചയപ്പെടുത്തിയ ലെക്‌സസിന്റെ വ്യത്യസ്ത മുഖമാണ് LX 450d.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

ടൊയോട്ട ലാന്‍ഡ് ക്രൂസറില്‍ നടത്തിയ മിനുക്കുപണി മാത്രമായിരുന്നു 1996 ല്‍ ലെക്‌സസ് ആദ്യമായി അവതരിപ്പിച്ച LX. എന്നാല്‍ കാലത്തിനൊത്ത മാറ്റങ്ങള്‍, LX ന്റെ ആഢംബര മുഖത്തിന് പ്രശോഭയേകി.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

ടൊയോട്ട ലാന്‍ഡ് ക്രൂസറില്‍ ലെക്‌സസ് നല്‍കിയ ഫാന്‍സി ബോഡിവര്‍ക്കുകള്‍, LX ന്റെ ഓഫ്‌റോഡിംഗ് കരുത്തിനെ മറച്ച് വെയ്ക്കുന്നതാണ്. അതിനാല്‍ തന്നെ ഓഫ്‌റോഡിംഗിലുപരി, റോഡ് 'പവര്‍പ്ലേ'കളിലാണ് LX ഉപയോഗിക്കപ്പെട്ടിട്ടുള്ളതും.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

ഇപ്പോള്‍ ലെക്‌സസ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്ന LX 450d, പേരും പെരുമയും കാക്കുന്നുണ്ടോ? കണ്ടെത്താം ഇവിടെ-

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

എക്‌സ്റ്റീരിയര്‍

റോഡ് പ്രസന്‍സിന്റെ കാര്യത്തില്‍ ലെക്‌സസ് LX 450d എതിരാളികളെക്കാല്‍ ബഹുദൂരം മുന്നിലാണ്. എവിടെ ചെന്നാലും LX 450d ശ്രദ്ധ വിളിച്ച് വരുത്തുമെന്നതില്‍ യാതൊരു സംശയവും വേണ്ട.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

അഞ്ച് മീറ്ററിലേറെ നീളവും, രണ്ട് മീറ്ററോളം വീതിയുമുള്ള LX 450d യ്ക്ക് മുന്നില്‍ മറ്റ് എസ്‌യുവികള്‍ 'കുള്ളന്മാരായി' മാറുന്നു.

ഫ്രണ്ട് എന്‍ഡില്‍ ലെക്‌സസ് സ്വീകരിച്ചിരിക്കുന്ന കോര്‍പറേറ്റ് സ്പിന്‍ഡില്‍ ഗ്രില്ലാണ് ഡിസൈനിലെ ശ്രദ്ധാകേന്ദ്രം.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

ക്രോം ലൈനിംഗ് ലഭിച്ച ഗ്രില്ലിനോട് ചേര്‍ന്ന് ഇടംപിടിച്ചിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലൈറ്റുകളും, L-shaped ഡെയ്‌ടൈം റണിംഗ് ലൈറ്റുകളും LX 450d യ്ക്ക് മുൻപരിചയമില്ലാത്ത അഗ്രസീവ് ലുക്കാണ് നല്‍കുന്നത്.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

വലുപ്പമേറിയ ബമ്പറും, അതില്‍ നല്‍കിയിരിക്കുന്ന ആംഗുലാര്‍ ഫോഗ് ലാമ്പുകളും മോഡലിന്റെ മസ്‌കുലാര്‍ പ്രതീതി വര്‍ധിപ്പിക്കുന്നു. 5 സ്‌പോക്ക് 18 ഇഞ്ച് അലോയ് വീലുകളാണ് വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ ഇടംപിടിക്കുന്നത്.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

റിയര്‍ എന്‍ഡിലും ക്രോം ലൈനിംഗില്‍ തീര്‍ത്ത L-shaped എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് സാന്നിധ്യമറിയിക്കുന്നത്.

ഇന്റീരിയര്‍

നേരത്തെ സൂചിപ്പിച്ചത് പോലെ ആഢംബരം തുളുമ്പുന്ന ഇന്റീരിയറാണ് LX 450d യില്‍ ലെക്‌സസ് ഒരുക്കിയിരിക്കുന്നത്.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

മികച്ച കാഴ്ചപരിധിയാണ് ഡ്രൈവര്‍ക്കും ഫ്രണ്ട് സീറ്റ് യാത്രക്കാരനും കാറില്‍ ലഭിക്കുക. എന്നാല്‍ റിയര്‍ സീറ്റുകളില്‍ കുറഞ്ഞ ലെഗ് റൂമാണ് യാത്രക്കാര്‍ക്ക് ലഭിക്കുക.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

11.6 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയാണ് LX 450d യില്‍ ഇടംപിടിച്ചിരിക്കുന്നത്. ജോയ്‌സ്റ്റിക്കിന് സമാനമായ കണ്‍ട്രോളര്‍ ഉപയോഗിച്ചാണ് ഡിസ്‌പ്ലേ നിയന്ത്രിക്കേണ്ടതും.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

19 സ്പീക്കര്‍ മാര്‍ക്ക് ലെവിന്‍സണ്‍ ഓഡിയോ സിസ്റ്റവും ഇന്റീരിയര്‍ ഫീച്ചറുകളില്‍ എടുത്ത് പറയേണ്ടതാണ്. സണ്‍റൂഫും, സെന്റര്‍ കണ്‍സോളില്‍ ലഭിച്ചിരിക്കുന്ന അനലോഗ് ക്ലോക്കുമെല്ലാം ഇന്റീരിയര്‍ ആഢംബരം വിളിച്ചോതുന്നവയാണ്.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

സുരക്ഷ

സുരക്ഷാ മുഖത്തും ഏറെ ക്രമീകരണങ്ങള്‍ ലെക്‌സസ് നടത്തിയിട്ടുണ്ട്. 10 എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്റ്റബിലിറ്റി കണ്‍ട്രോള്‍, എബിഎസ്, ബ്രേക്ക് അസിസ്റ്റ് ഉള്‍പ്പെടുന്നതാണ് LX 450d യിലെ സുരക്ഷ സജ്ജീകരണങ്ങള്‍.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

4-ക്യാമറ 360 ഡിഗ്രി മള്‍ട്ടി-ടെറെയ്ന്‍ മോണിറ്ററും, പാര്‍ക്കിംഗ് അസിസ്റ്റും സുരക്ഷയുടെ ഭാഗമായി LX 450d യില്‍ ഇടംപിടിക്കുന്നു.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

പെര്‍ഫോര്‍മന്‍സ്

261 bhp കരുത്തും 650 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് V8 ഡീസല്‍ എഞ്ചിനിലാണ് LX 450d ഒരുങ്ങിയിരിക്കുന്നത്.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

ഫോര്‍-വീല്‍-ഡ്രൈവില്‍ എത്തുന്ന LX 450d യില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ലെക്‌സസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട് S, സ്‌പോര്‍ട് S+ എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളാണ് LX 450d യില്‍ ഉള്ളത്.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

സ്റ്റീയറിംഗും, ത്രോട്ടിലും, സസ്‌പെന്‍ഷനും അതത് മോഡുകള്‍ക്ക് അനുസൃതമായി പെരുമാറും.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

2.9 ടണ്‍ ഭാരത്തിലും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ LX 450d യ്ക്ക് വേണ്ടത് കേവലം 8.6 സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 210 കിലോമീറ്ററാണ് LX 450d യുടെ ടോപ്‌സ്പീഡും.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

ബോഡി-ഓണ്‍-ഫ്രെയിം ചാസിയ്ക്ക് ഒപ്പമുള്ള അഡാപ്റ്റീവ് വേരിയബിള്‍ സസ്‌പെന്‍ഷന്‍ ദുര്‍ഘടമായ റോഡുകളില്‍ പോലും സുഗമമായ ഡ്രൈവിംഗ് ഉറപ്പ് വരുത്തുന്നു.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

വളവുകളില്‍ ബോഡിറോള്‍ (Body Roll) അനുഭവപ്പെടുമെങ്കിലും സ്‌പോര്‍ട് മോഡില്‍ ഇത് അനുഭവപ്പെടുന്നില്ല എന്നതും ശ്രദ്ധേയം.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

LX 450d ?

2.32 കോടി രൂപ വിലയിലാണ് ലെക്‌സസ് LX 450d ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ലാന്‍ഡ് ക്രൂസറുമായി താരതമ്യം ചെയ്യുമ്പോള്‍, ഒരു കോടി രൂപയുടെ വ്യത്യാസത്തിലാണ് LX 450d നിലകൊള്ളുന്നതും.

ലെക്‌സസ് 450d — ഇത് ആഢംബര എസ്‌യുവികളുടെ അവസാന വാക്ക്?

എന്നാല്‍ വ്യത്യസ്തമായ റോഡ് അനുഭവവും, അണുവിട പതറാത്ത സുരക്ഷയുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ LX 450d മികച്ച ഒരു ഓപ്ഷനാണ്.

Most Read Articles

Malayalam
കൂടുതല്‍... #റിവ്യൂ
English summary
First Drive: Lexus 450d: The Ultimate Luxury SUV? Read in Malayalam.
Story first published: Monday, June 5, 2017, 17:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X