ലെക്‌സസ് RX 450h — എസ്‌യുവികളിലെ 'ഗ്രീന്‍' പരിവേഷം

ഇന്ത്യയ്ക്ക് അനുയോജ്യമായ ഹൈബ്രിഡ് എസ്‌യുവിയാണോ പുതിയ ലെക്‌സസ് RX 450h, അതോ ഗ്രീന്‍ പരിവേഷം നേടാനുള്ള ലെക്‌സസിന്റെ ശ്രമം മാത്രമോ RX 450h?

By Dijo Jackson

വര്‍ഷങ്ങളുടെ കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് ഇന്ത്യയില്‍ ലെക്‌സസ് ചുവട് ചുവട് ഉറപ്പിച്ചിരിക്കുന്നത്. ആദ്യ വരവില്‍ തന്നെ നാലാം തലമുറ RX ശ്രേണിയില്‍ നിന്നും മൂന്ന് മോഡലുകളെ പരിചയപ്പെടുത്തിയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളുടെ കടന്ന് വരവ്.

ലെക്‌സസ് RX 450h — എസ്‌യുവികളിലെ

1996 ല്‍ ആദ്യമായി അവതരിച്ച RX, ലെക്‌സസ് മോഡല്‍ ലൈനപ്പില്‍ വിജയാധ്യായങ്ങളാണ് എന്നും കുറിച്ചിട്ടുള്ളത്. 2010 ലാണ് ലെക്‌സസില്‍ നിന്നും RX 450h നെ ആദ്യമായി ഒരുങ്ങിയത്. പിന്നീട്, മറ്റ് മോഡലുകളില്‍ എന്ന പോലെ കാലഘട്ടത്തിന് അനിവാര്യമായ മേക്ക് ഓവറുകള്‍ RX 450h ലും വന്ന് ചേരുകയായിരുന്നു.

ലെക്‌സസ് RX 450h — എസ്‌യുവികളിലെ

ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച എസ്‌യുവികളില്‍ ഒന്നായാണ് RX 450h നെ രാജ്യാന്തര വിപണി പരിഗണിക്കുന്നത്.

ഉയര്‍ന്ന പ്രൈസ് ടാഗിലെത്തിയിട്ടും ജര്‍മ്മന്‍ നിര്‍മ്മാതാക്കളെയും വോള്‍വോയെയും (വോള്‍വോ XC90 മാത്രമാണ് ശ്രേണിയിലെ ഏക ഹൈബ്രിഡ് മോഡല്‍) കടത്തിവെട്ടാന്‍ RX 450h ന് സാധിക്കുന്നത് എങ്ങനെ? ഇന്ത്യയ്ക്ക് അനുയോജ്യമായ ഹൈബ്രിഡ് എസ്‌യുവിയാണോ പുതിയ ലെക്‌സസ് RX 450h, അതോ ഗ്രീന്‍ പരിവേഷം നേടാനുള്ള ലെക്‌സസിന്റെ ശ്രമം മാത്രമോ RX 450h?

ലെക്‌സസ് RX 450h — എസ്‌യുവികളിലെ

എക്സ്റ്റീരിയര്‍

കണ്ട് പഴകിയ എസ്‌യുവികളില്‍ നിന്നും വ്യത്യസ്തമായ ഡിസൈനാണ് RX 450h ന് ഉള്ളത്. RX 450h ന്റെ ഫ്രണ്ട് എന്‍ഡില്‍ കാഴ്ച ഉടക്കാതെ കടന്ന് പോകാന്‍ ആര്‍ക്കും സാധിക്കില്ല എന്നതും യാഥാര്‍ത്ഥ്യം.

ലെക്‌സസ് RX 450h — എസ്‌യുവികളിലെ

ക്രോം ഫ്രെയിമില്‍ ഒരുങ്ങിയ ഹണികോമ്പ് ഗ്രില്ലാണ് ഫ്രണ്ട് എന്‍ഡിലെ ശ്രദ്ധാ കേന്ദ്രം. കൂര്‍ത്തിറങ്ങുന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകളില്‍ നല്‍കിയിട്ടുള്ള തിളങ്ങുന്ന എല്‍ ഷെയ്പ്ഡ് ഡെയ് ടൈം റണിംഗ് ലൈറ്റുകള്‍ ഗ്രില്ലിന് അഗ്രസീവ് ലുക്ക് നല്‍കുന്നു.

ലെക്‌സസ് RX 450h — എസ്‌യുവികളിലെ

ഫ്രണ്ട് എന്‍ഡില്‍ നിന്നും വശങ്ങളിലേക്ക് നീളുന്ന ബോഡി ലൈനുകള്‍ RX 450h ന് ക്രിസ്പി ഘടനായണ് സമര്‍പ്പിക്കുന്നത്.

18 ഇഞ്ച് 7 സ്‌പോക്ക് അലൂമിനിയം വീലുകളാണ് മസ്‌കുലാര്‍ വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ ഇടംപിടിച്ചിരിക്കുന്നത്. റിയര്‍ കോര്‍ണറുകളില്‍ ലെക്‌സസ് നല്‍കിയിരിക്കുന്ന സ്റ്റൈലൈസ്ഡ് ടെയില്‍ ലാമ്പുകള്‍ റിയര്‍ എന്‍ഡിന്റെ വീതി വര്‍ധിപ്പിക്കുന്നു. മാത്രമല്ല, ടെയില്‍ ലൈറ്റുകള്‍ക്ക് കീഴെയായി ക്രോം ലൈനിംഗും ലെക്‌സസ് ഒരുക്കിയിട്ടുണ്ട്.

ലെക്‌സസ് RX 450h — എസ്‌യുവികളിലെ

ഇന്റീരിയര്‍

ആഢംബരം തുളുമ്പുന്ന ഇന്റീരിയറാണ് RX 450h ല്‍ ലെക്‌സസ് നല്‍കുന്നത്. എഫ്-സ്‌പോര്‍ട് വേരിയന്റില്‍ (റോഡ് ടെസ്റ്റിന് ലഭിച്ചത്) റെഡ് ലെതര്‍ ഫിനിഷിലുള്ള ഇന്റീരിയറാണ് ഒരുങ്ങിയിരിക്കുന്നത്. അലൂമിനിയം, ക്രോം, വുഡ് മെറ്റീരിയലുകളും ഇന്റീരിയറില്‍ ഇടംപിടിക്കുന്നുണ്ട്.

ലെക്‌സസ് RX 450h — എസ്‌യുവികളിലെ

RX 450h ന്റെ ഫ്രണ്ട് സീറ്റുകള്‍ വലുപ്പമേറിയതാണ്. പത്ത് വിവിധ തരത്തില്‍ ഫ്രണ്ട് സീറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്നതുമാണ്. താരതമ്യേന ഉയരം കുറഞ്ഞ ഡാഷ്‌ബോര്‍ഡ് ഡ്രൈവിംഗില്‍ കാഴ്ചപരിധി വര്‍ധിപ്പിക്കുന്നു. 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയാണ് സെന്റര്‍ കണ്‍സോളില്‍ ഇടംപിടിച്ചിരിക്കുന്നത്.

ലെക്‌സസ് RX 450h — എസ്‌യുവികളിലെ

ലെക്‌സസ് റിമോട്ട് ടച്ച് ഇന്റര്‍ഫെയ്‌സ് (RTI) കണ്‍ട്രോളറിലൂടെ ഡിസ്‌പ്ലേ നിയന്ത്രിക്കാം. 15-സ്പീക്കര്‍ മാര്‍ക്ക് ലെവിന്‍സണ്‍ ഓഡിയോ സിസ്റ്റമാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി എത്തുന്നത്.

ലെക്‌സസ് RX 450h — എസ്‌യുവികളിലെ

പിന്‍വശത്ത് മികച്ച ലെഗ്‌റൂമാണ് ലെക്‌സസ് നല്‍കുന്നത്. അതേസമയം, ചാഞ്ഞിറങ്ങുന്ന റൂഫിംഗിന്റെ പശ്ചാത്തലത്തില്‍ ഉയരമുള്ള യാത്രികര്‍ക്ക് ഹെഡ്‌റൂം പ്രശ്‌നമായേക്കാം. ഡബിള്‍ ഗ്ലെയ്‌സ്ഡ് വിന്‍ഡോ, വീതിയേറിയ പനോരാമിക് റൂഫ് എന്നിവയും ഇന്റീരിയര്‍ ഫീച്ചറുകളില്‍ ശ്രദ്ധ നേടുന്നു.

ലെക്‌സസ് RX 450h — എസ്‌യുവികളിലെ

സുരക്ഷയുടെ കാര്യത്തിലും ലെക്‌സസ് RX 450 h അതീവ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. പത്ത് വിവിധ എയര്‍ബാഗുകളാണ് കാറില്‍ നല്‍കിയിരിക്കുന്നത്. മള്‍ട്ടി-ടെറെയ്ന്‍ എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിംഗ് ക്യാമറകള്‍, സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം ഉള്‍പ്പെടുന്നതാണ് ലെക്‌സസ് RX 450 h vലെ സുരക്ഷാ ക്രമീകരണങ്ങള്‍.

ലെക്‌സസ് RX 450h — എസ്‌യുവികളിലെ

പ്രകടനം

രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെ പിന്തുണയോടെയുള്ള 3.5 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിനിലാണ് ലെക്‌സസ് RX 450 h ഒരുങ്ങിയിരിക്കുന്നത്.

ലെക്‌സസ് RX 450h — എസ്‌യുവികളിലെ

308 bhp കരുത്തും, 335 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ e-CVT ഗിയര്‍ബോക്‌സാണ് ലെക്‌സസ് നല്‍കുന്നത്. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്, സ്‌പോര്‍ട്+ മോഡുകളാണ് RX 450 യില്‍ ഉള്ളത്.

ലെക്‌സസ് RX 450h — എസ്‌യുവികളിലെ

ഹൈബ്രിഡ് വാഹനമായതിന്റെ പശ്ചാത്തലത്തില്‍ നിശബ്ദതയാണ് RX 450 h ന്റെ മുഖമുദ്ര. ഏതാനും കിലോമീറ്ററുകള്‍ ഇലക്ട്രിക് മോട്ടോറില്‍ സഞ്ചരിക്കുന്നതിന് പിന്നാലെ ട്വിന്‍-ടര്‍ബ്ബോ V6 എഞ്ചിന്‍ കരുത്തിലേക്ക് RX 450h കടക്കും.

ലെക്‌സസ് RX 450h — എസ്‌യുവികളിലെ

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ RX 450h ന് വേണ്ടത് 7.7 സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയാണ് RX 450h ന്റെ ടോപ്‌സ്പീഡ്.

ഹൈവേകളില്‍ മികച്ച സസ്‌പെന്‍ഷന്‍ കാഴ്ചവെക്കുന്നുണ്ടെങ്കിലും, ദുര്‍ഘടമായ റോഡുകളില്‍ സസ്‌പെന്‍ഷന്റെ പ്രകടനം ശരാശരിയില്‍ മാത്രമായി ഒതുങ്ങുന്നു.

ലെക്‌സസ് RX 450h — എസ്‌യുവികളിലെ

ലെക്‌സസ് RX 450h —

ഒരു കംപ്ലീറ്റ് പാക്കേജാണ് ലെക്‌സസ് RX 450h. വൈവിധ്യമാര്‍ന്ന ഡിസൈനും, ആഢംബരവും, സുരക്ഷയും ലെക്‌സസ് RX 450h നെ വേറിട്ട് നിര്‍ത്തുന്നു.

ലെക്‌സസ് RX 450h — എസ്‌യുവികളിലെ

1.07 കോടി രൂപ വിലയില്‍ അവതരിക്കുന്ന RX 450h, ജാഗ്വാര്‍ എഫ്-പേസ് പോര്‍ഷെ മക്കാന്‍ ബിഎംഡബ്ല്യു X6 എന്നിവയുമായാണ് മത്സരിക്കുന്നത്. എസ്‌യുവി ശ്രേണിയിലേക്ക് ഗ്രീന്‍ പരിവേഷവുമായി എത്തുന്ന ലെക്‌സസ് RX 450h, വ്യത്യസ്ത ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച ഓപ്ഷനാണ്.

Most Read Articles

Malayalam
കൂടുതല്‍... #റിവ്യൂ
English summary
First Drive: Lexus RX 450h — Green Creds In A Sharp Suit. Read in Malayalam.
Story first published: Thursday, June 1, 2017, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X