മഹീന്ദ്ര ഇ2ഒ പ്രീമിയം ടെസ്റ്റ് ഡ്രൈവ് റിവ്യൂ

By Santheep

ഇലക്ട്രിക് കാറുകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്ന കാര്യത്തില്‍ ജപ്പാന്‍, പടിഞ്ഞാറന്‍ യൂറോപ്പ്, ചൈന, യുഎസ്എ എന്നീ രാജ്യങ്ങള്‍ മുന്നിലാണ്. ഇതില്‍ ചൈനയും യുഎസ്സുമാണ് ഏറ്റവും മികച്ച പ്രകടനം നടത്തുന്നത്. മേല്‍പറഞ്ഞ രാജ്യങ്ങളിലെല്ലാമായി മുപ്പതോളം ഇലക്ട്രിക് കാര്‍ മോഡലുകള്‍ വില്‍പനയിലുണ്ട്.

ഈ രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യപ്പെടുത്തുന്നതില്‍ യാതൊരര്‍ഥവുമില്ല. ആഗോളതാപനവും മറ്റ് നിരവധി പ്രശ്‌നങ്ങളുമെല്ലാം ഇലക്ട്രിക് കാറുകളെ പ്രത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നുവെങ്കിലും ഈ വഴിക്ക് കാര്യമായ നീക്കങ്ങളൊന്നും ഇന്ത്യയില്‍ നടക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കുന്നതിന് കാര്‍നിര്‍മാതാക്കളും വേണ്ടപോലെ ഉത്സാഹിക്കുന്നില്ല.

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള രേവ മാത്രമാണ് രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്ന ഏക കമ്പനി. ഇലക്ട്രിക് സാങ്കേതികതയുടെ വിലക്കൂടുതല്‍ രാജ്യത്ത് ഒരു വലിയ പ്രശ്‌നം തന്നെയാണ്. ഈ പ്രശ്‌നത്തെ ചില പ്രായോഗികമാര്‍ഗങ്ങളിലൂടെ പരിഹരിക്കാന്‍ മഹീന്ദ്ര ശ്രമിച്ചുവരുന്നുണ്ട്.

മഹീന്ദ്ര രേവ ഇ2ഒ പ്രീമിയം മോഡല്‍ ടെസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് ക്ഷണം ലഭിച്ചപ്പോള്‍ സ്വാഭാവികമായും ചില സന്ദേഹങ്ങള്‍ ഉയരുകയുണ്ടായി. വാഹനത്തിന്റെ വിലനിലവാരം സംബന്ധിച്ചതായിരുന്നു അവയില്‍ പ്രധാനപ്പെട്ടത്. ഇ2ഒ-യുടെ പുതിയ പ്രീമിയം വേരിയന്റിന്റെ വില വിപണിയില്‍ എത്രമാത്രം പ്രായോഗികമായ ഒന്നാണ്? വിപണിയിലെ പെട്രോള്‍-ഡീസല്‍ കാറുകളുടെ തള്ളലുകള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കുന്നതിന് പുതിയ വേരിയന്റ് എത്രമാത്രം സഹായിക്കും? ഏതായാലും വാഹനം ഡ്രൈവ് ചെയ്യുന്നതിനിടയ്ക്ക് നമുക്ക് ഇക്കാര്യങ്ങളും പരിശോധിക്കാം.

മഹീന്ദ്ര ഇ2ഒ പ്രീമിയം ടെസ്റ്റ് ഡ്രൈവ് റിവ്യൂ

ചിത്രങ്ങളിലൂടെ നീങ്ങുക.

ശില്‍പം

ശില്‍പം

മഹീന്ദ്ര രേവയുടെ ഡിസൈനുകള്‍ എത്രമാത്രം ആളുകളെ ആകര്‍ഷിക്കുന്നുണ്ട്? ഈ ഡിസൈന്‍ വരുന്നത് ദീലീപ് ഛബ്രിയയില്‍ നിന്നാണ്. ഡിസൈനറുടെ വലിപ്പം മാറ്റിവെച്ച് വിലയിരുത്തുമ്പോള്‍ വാഹനം എത്രത്തോളം ആകര്‍ഷകമാണെന്നതാണ് പ്രശ്‌നം. ഒരു കളിപ്പാട്ടത്തിന്റെ ഡിസൈനിനോടുള്ള സാമ്യം വെറുതെ ചൂണ്ടിക്കാണിക്കുന്നു. വാഹനം നിരത്തില്‍ പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റത്തക്ക വിധത്തില്‍ 'ഫണ്ണി' ആണെന്നു കാണാം.

മഹീന്ദ്ര ഇ2ഒ പ്രീമിയം ടെസ്റ്റ് ഡ്രൈവ് റിവ്യൂ

ഈ വലിപ്പത്തിലുള്ള ഒരു കാറിന് സീരിയസ് ലുക്ക് അത്ര ചേരില്ല എന്ന സംഗതി ചൂണ്ടിക്കാണിക്കട്ടെ. വാഹനത്തിന്റെ പിന്‍വശം താറാവിന്റേതുമായി വലിയ സാമ്യം പുലര്‍ത്തുന്നു. നമ്മുടെ നിരത്തുകളില്‍ സാധാരണ കാണാറുള്ള കാര്‍മോഡലുകളോട് സാമാന്യം ഇടഞ്ഞു നില്‍ക്കുന്ന ഡിസൈനാണ് ഇ2ഒ-യ്ക്കുള്ളത്.

ചക്രവീര്യം

ചക്രവീര്യം

രേവ ഇ2ഒ-യുടെ സസ്‌പെന്‍ഷന്‍ സിസ്റ്റം മികച്ച പിന്തുണ നല്‍കുന്നുണ്ട്. നഗരപാതകളിലെ കുണ്ടും കുഴിയുമെല്ലാം മികച്ച നിലയില്‍ അബ്‌സോര്‍ബ് ചെയ്യാന്‍ സസ്‌പെന്‍ഷന്‍ സംവിധാനം പര്യാപ്തമാണ്. സിറ്റി ട്രാഫിക്കുകളില്‍ ഇലക്ട്രിക് കാറുകള്‍ നല്ല പ്രകടനം നടത്തുമെന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. വളരെ പെട്ടെന്ന് പകരുന്ന ചക്രവീര്യം (ടോര്‍ക്ക്) വാഹനത്തെ ഒപ്പമുള്ള പെട്രോള്‍-ജീസല്‍ കാറുകളെക്കാള്‍ നേരത്തെ മുന്നോട്ട് പായിക്കുന്നു.

ബൂസ്റ്റ് മോഡ്

ബൂസ്റ്റ് മോഡ്

ട്രാന്‍സ്മിഷനിലെ 'ബി' അഥവാ ബൂസ്റ്റ് മോഡില്‍ നിന്നുള്ള ആക്‌സിലറേഷന്‍ വളരെ പെട്ടെന്നാണ്. ട്രാഫിക്കുകളില്‍ നിന്നുള്ള നീക്കങ്ങള്‍ക്ക് ഇത് സഹായകമാകും. അധികസമയം ബൂസ്റ്റ് മോഡില്‍ ഓടിക്കുന്നത് ബുദ്ധിപരമായിരിക്കില്ല. കാറിന്റെ റെയ്ഞ്ച് ഗണ്യമായി കുറയും. വളരെ പെട്ടെന്നു തന്നെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ബൂസ്റ്റ് മോഡില്‍ വാഹനത്തിന് സാധിക്കും.

മഹീന്ദ്ര ഇ2ഒ പ്രീമിയം ടെസ്റ്റ് ഡ്രൈവ് റിവ്യൂ

ഇത്തിരി സീരിയസ്സായ ഒരു പ്രശ്‌നം കാബിനിനകത്ത് കാണാന്‍ കഴിഞ്ഞു. രാത്രികാലങ്ങളില്‍ ഏത് ഗിയറിലാണ് ഓടുന്നതെന്ന് തിരിച്ചറിയാന്‍ ഗിയര്‍ഷിഫ്റ്റ് നോബിലേക്കു തന്നെ നോക്കണം. നോബില്‍ ലൈറ്റൊന്നും നല്‍കിയിട്ടില്ല. കാര്യം തിരിച്ചറിയാന്‍ കാബിനിനകത്ത് വെളിച്ചം നിര്‍ബന്ധണെന്നര്‍ത്ഥം. സ്റ്റീയറിങ് ഒരല്‍പം ആയാസകരമാണ്. ഇത് കുറയ്ക്കാമായിരുന്നു. ഞങ്ങള്‍ക്ക് ഒാടിക്കാന്‍ ലഭിച്ച ഇ2ഒ പ്രീമിയം വേരിയന്റ് പവര്‍ സ്റ്റീയറിങ് ഘടിപ്പിച്ചതായിരുന്നു. പവര്‍ സ്റ്റീയറിങ്ങിന്റെ സാന്നിധ്യമുണ്ടായിട്ടും സ്റ്റീയറിങ് ഹെവിയായിരിക്കുന്നു. ബങ്കളുരു പോലുള്ള, അടുത്തടുത്ത് സിഗ്നലുകള്‍ കിട്ടുന്ന നഗരങ്ങളില്‍ ഇത് വലിയ ആയാസമുണ്ടാക്കും. സ്ത്രീ ഡ്രൈവര്‍മാരെയും പരിസ്ഥിതി വാദികളെയുമെല്ലാം ലക്ഷ്യം വെക്കുന്ന ഇ2ഒ ഇക്കാര്യത്തില്‍ മുന്നേറിയേ പറ്റൂ.

കാബിന്‍

കാബിന്‍

വാഹനത്തിന്റെ വലിപ്പം പരിഗണിക്കുമ്പോള്‍ ഇന്റീരിയര്‍ സ്ഥലസൗകര്യം മികച്ചതാണെന്നു പറയാം. ഹെഡ്‌റൂം ഒരുവിധപ്പെട്ട ഉയരക്കാരെയെല്ലാം സന്തോഷിപ്പിക്കും. ഇത് ഡ്രൈവര്‍ കാബിനിലും പിന്‍ കാബിനിലും ശരിയാണ്. ഡോറുകള്‍ കുറച്ച് ഹെവിയാണെന്ന് തോന്നി. ഫ്രണ്ട് സീറ്റ് ബെല്‍റ്റുകളുടെ ക്രമീകരണം മോശമാണ്. ഫ്രണ്ട് സീറ്റ് ക്രമീകരണവും ഇത്തിരി ബുദ്ധിമുട്ടുണ്ടാക്കുന്നു. മഹീന്ദ്ര ഇ2ഒയുടെ ഫോര്‍ ഡോര്‍ പതിപ്പില്‍ ഈ ചെറിയ പ്രശ്‌നങ്ങള്‍ പിരഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

കംഫര്‍ട്ട്

കംഫര്‍ട്ട്

മികച്ച സന്നാഹങ്ങള്‍ തന്നെയാണ് ഇന്റീരിയറിലുള്ളത്. 6.2 ഇഞ്ചിന്റെ ടച്ച്‌സ്‌ക്രീന്‍ ഇവയിലൊന്നാണ്. (ടച്ച്‌സ്‌ക്രീന്‍ പ്രതികരണം കുറച്ച് പതുക്കെയാണ്. ആദ്യം തൊട്ടുനോക്കി, പ്രവര്‍ത്തിച്ചില്ല. പിന്നെ അമര്‍ത്തി നോക്ക്, പ്രവര്‍ത്തിച്ചില്ല. പിന്നീട് കുത്തിനോക്കി, പ്രവര്‍ത്തിച്ചു!) ജിപിഎസ് നാവിഗേഷന്‍, ഡിവിഡി പ്ലേയര്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഐപോഡ് കണക്ടിവിറ്റി എന്നീ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ നീല നിറത്തിലുള്ള പശ്ചാത്തല പ്രകാശം നല്‍കിയിരിക്കുന്നു. കീലെസ് എന്‍ട്രി, റിവേഴ്‌സ് കാമറ എന്നിങ്ങനെയുള്ള സംവിധാനങ്ങളുമുണ്ട്.

സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷുകള്‍

സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷുകള്‍

കാറിലെ ചില സംവിധാനങ്ങള്‍ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷുകള്‍ വഴി നിയന്ത്രിക്കാവുന്നതാണ്. റിമോട്ടോ ലോക്കിങ്, എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കല്‍ തുടങ്ങിയവയെല്ലാം സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ വഴി നിയന്ത്രിക്കാം. കാറിലെ 'റിവൈവ്' ബട്ടണും ഇങ്ങനെ ആപ്ലിക്കേഷന്‍ വഴി നിയന്ത്രിക്കാവുന്നതാണ്. ബാറ്ററി തീരാറാകുമ്പോള്‍ ഉപയോഗിക്കാവുന്ന അവസാന തുള്ളിയെയാണ് റിവൈവ് എന്നുവിളിക്കുന്നത്. 8 കിലോമീറ്റര്‍ അധികചാര്‍ജ് ലഭിക്കുന്നു ഇതുവഴി. സെന്റര്‍ കണ്‍സോളിലെ ടച്ച് സ്‌ക്രീന്‍ തന്നെയാണ് സ്‌മോര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനെക്കാളും ഉപയോഗിക്കാന്‍ എളുപ്പമെന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്.

ച്ചിരി കണക്ക്

ച്ചിരി കണക്ക്

സമാനമായ വിലയിലുള്ള പെട്രോള്‍-ഡീസല്‍ കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മഹീന്ദ്ര ഇ2ഒ എത്രത്തോളം എക്കണോമിക്കലാണ്? ഇതാണ് ഇനി നമ്മള്‍ പരിശോധിക്കുന്നത്.

പ്രീമിയം മോഡലിന് കൂടുതൽ റെയ്ഞ്ച്

പ്രീമിയം മോഡലിന് കൂടുതൽ റെയ്ഞ്ച്

മഹീന്ദ്ര പറയുന്നത് പുതിയ ഇ2ഒ മോഡലിന്റെ റെയ്ഞ്ച് പഴയതിനെ അപേക്ഷിച്ച് 20 ശതമാനം കൂടിയിട്ടുണ്ടെന്നാണ്. 100 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററായി ഉയര്‍ന്നിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഞങ്ങളുടെ ടെസ്റ്റില്‍ 92 കിലോമീറ്റര്‍ ലഭിച്ചു. ബൂസ്റ്റ് മോഡില്‍ നിരന്തരം ഓടിച്ചതും ധൂര്‍ത്തോടെ ഏസി ഉപയോഗിച്ചതും ഒരു ടോപ് സ്പീഡ് ടെസ്റ്റ് നടത്തിയതുമെല്ലാം പരിഗണിച്ചാല്‍ ഈ റെയ്ഞ്ച് ഡീസന്റാണെന്ന് ഉറപ്പോടെ പറയാം. മര്യാദയോടെ വണ്ടിയോടിക്കുന്ന ഒരാള്‍ക്ക് ഇതിലും മികച്ച റെയ്ഞ്ച് ലഭിക്കുമെന്നത് ഉറപ്പാണ്.

വാര്‍ഷിക ഓട്ടച്ചെലവ്

വാര്‍ഷിക ഓട്ടച്ചെലവ്

ഞങ്ങള്‍ മൂന്ന് കാറുകളാണ് ഇവിടെ താരതമ്യത്തിനെടുക്കുന്നത്. മാരുതി സുസൂക്കി സ്വിഫ്റ്റ് മോഡലിന്റെ പെട്രോള്‍-ഡീസല്‍ മോഡലുകളും മഹീന്ദ്ര രേവ ഇ2ഒ ഇലക്ട്രിക് കാറും. ദിവസം 45 കിലോമീറ്റര്‍ ഓടുന്നുവെങ്കില്‍ വര്‍ഷത്തില്‍ മൊത്തം ഓട്ടച്ചെലവ് എത്ര എന്നാണ് പരിശോധന.

പെട്രോള്‍ സ്വിഫ്റ്റിന്റെ മൈലേജ് ലിറ്ററിന് 13 കിലോമീറ്ററും ഡീസല്‍ സ്വിഫ്റ്റിന്റെ മൈലേജ് 15 കിലോമീറ്ററുമാണ്. 90 കിലോമീറ്റര്‍ റെയ്ഞ്ച് കിട്ടുന്നതിന് രേവയില്‍ല ആകെ കയറ്റേണ്ടുന്ന വൈദ്യുതി 10 യൂണിറ്റാണ്.

അതായത്, ഒരു ദിവസത്തെ ഓട്ടോത്തിന് ഓരോ വണ്ടികള്‍ക്കും വേണ്ടുന്ന ഇന്ധനം:

സ്വിഫ്റ്റ് പെട്രോള്‍: 3.50 ലിറ്റര്‍ (45/13)

സ്വിഫ്റ്റ് ഡീസല്‍: 3 ലിറ്റര്‍ (45/15)

മഹീന്ദ്ര ഇ2ഒ: 5 .യൂണിറ്റ് (45/9)

പെട്രോളിന് ലിറ്റര്‍ വില ശരാശരി 80 രൂപയും ഡീസല്‍ വില ലിറ്ററിന് ശരാശരി 65 രൂപയും വൈദ്യുതി വില യൂണിറ്റിന് ശരാശരി 4.85 രൂപയുമാണ്. (ഇത് ബങ്കളുരുവിലെ വൈദ്യുതി യൂണിറ്റ് നിരക്കാണെന്നത് ശ്രദ്ധിക്കുക.) ഈ കണക്കു പ്രകാരം വാര്‍ഷിക ഓട്ടച്ചെലവ് ഇപ്രകാരമാണ്:

മാരുതി സുസൂക്കി സ്വിഫ്റ്റ് പെട്രോള്‍: 1,00,800

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡീസല്‍: 70,200

മഹീന്ദ്ര രേവ ഇ2ഒ: 9,000

മഹീന്ദ്ര ഇ2ഒ പ്രീമിയം ടെസ്റ്റ് ഡ്രൈവ് റിവ്യൂ

അഞ്ചു വര്‍ഷത്തിനൊടുവില്‍ 1,80,000 ചെലവാക്കി ബാറ്ററി മാറ്റേണ്ടതുണ്ട് എന്നതുകൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. 80,000 മുതല്‍ 100,000 വരെ ദൂരം പുതിയ ബാറ്ററിയില്‍ ഓടാം. ഈ ചെലവ് നേരത്തെ നല്‍കിയ കണക്കുകളോടു ചേര്‍ത്തിട്ടില്ല എന്നോര്‍മിപ്പിക്കട്ടെ. അഞ്ചു വര്‍ഷത്തെ കണക്കുകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്.

കിലോമീറ്ററിനുള്ള ഓട്ടച്ചെലവ്

കിലോമീറ്ററിനുള്ള ഓട്ടച്ചെലവ്

ഇവിടെ മൂന്ന് വാഹനങ്ങള്‍ക്കും കിലോമീറ്ററിന് എത്ര ചെലവ് വരുമെന്ന് കണക്കാക്കി നല്‍കിയത് ശ്രദ്ധിക്കുക.

മാരുതി സുസൂക്കി സ്വിഫ്റ്റ് പെട്രോള്‍ - കിലോമീറ്ററിന് 6.84 രൂപ

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡീസല്‍ - കിലോമീറ്ററിന് 5.06 രൂപ

മഹീന്ദ്ര ഇ2ഒ - കിലോമീറ്ററിന് 0.60 പൈസ

മെയിന്റനന്‍സ് ചെലവും ഓട്ടച്ചെലവും (അഞ്ചു വര്‍ഷത്തേക്ക്)

മെയിന്റനന്‍സ് ചെലവും ഓട്ടച്ചെലവും (അഞ്ചു വര്‍ഷത്തേക്ക്)

സാധാരണ ഇന്ധം ഉപയോഗിക്കുന്ന വാഹനങ്ങളും വൈദ്യുതി വാഹനവും തമ്മില്‍ ഓട്ടച്ചെലവില്‍ കാണുന്ന ഭീമമായ വ്യത്യാസം മെയിന്റനന്‍സിലും കാണാം. ഞങ്ങളുടെ കണക്കു കൂട്ടലുകള്‍ പ്രകാരം അഞ്ചു വര്‍ഷത്തേക്കുള്ള മെയിന്റനന്‍സ്-സര്‍വീസ്-ഓട്ടോച്ചെലവുകള്‍ താഴെ നല്‍കുന്നു:

മാരുതി സുസൂക്കി സ്വിഫ്റ്റ് പെട്രോള്‍: 5,54,000

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡീസല്‍: 4,10,000

മഹീന്ദ്ര രേവ ഇ2ഒ: 49,000

മഹീന്ദ്ര ഇ2ഒ പ്രീമിയം ടെസ്റ്റ് ഡ്രൈവ് റിവ്യൂ

ചുരുങ്ങിയ ചെലവുകളുടെ കാര്യത്തില്‍ ഇ2ഒ വളരെ മുന്നിലാണെന്നത് ഒരു വസ്തുത മാത്രം. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ അടിസ്ഥാനസൗകര്യം വളരെ പരിമിതമാണ്. ബങ്കളുരുവിലും ദില്ലിയിലും മഹീന്ദ്ര നേരിട്ടു നടത്തുന്ന ചാര്‍ജിങ് കേന്ദ്രങ്ങളുണ്ട്.

മഹീന്ദ്ര ഇ2ഒ പ്രീമിയം ടെസ്റ്റ് ഡ്രൈവ് റിവ്യൂ

കമ്പനി പറയുന്നതു പ്രകാരം ബങ്കളുരുവില്‍ 100 ചാര്‍ജിങ് കേന്ദ്രങ്ങളുണ്ട്. ദില്ലിയില്‍ 150 ചാര്‍ജിങ് കേന്ദ്രങ്ങളാണ് മഹീന്ദ്ര നടത്തുന്നത്. ബങ്കളുരുവിലെ രണ്ട് ചാര്‍ജിങ് കേന്ദ്രങ്ങളില്‍ ഞങ്ങള്‍ പോയി. ഇവയില്‍ ഫോറം മാളിലേത് മാത്രമാണ് ശരിയായി പ്രവര്‍ത്തിക്കുന്നത്. ഇവിടെ ചാര്‍ജിങ് സൗജന്യമാണ്. മറ്റൊന്ന് ഒരു വര്‍ക്‌ഷോപ്പിലാണ് കണ്ടെത്തിയത്. അവര്‍ക്ക് ലഭിച്ച ചാര്‍ജിങ് ബോക്‌സ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.

മഹീന്ദ്ര ഇ2ഒ പ്രീമിയം ടെസ്റ്റ് ഡ്രൈവ് റിവ്യൂ

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മികച്ച ഭാവിയുണ്ട്. അതുതന്നെയാണ് ഇ2ഒ നേരിടുന്ന പ്രശ്‌നം. വര്‍ത്തമാനത്തില്‍ ഇത് നേരാംവണ്ണം വില്‍ക്കാന്‍ പറ്റുന്നില്ല. നിറയെ ഗുണഗണങ്ങളൊക്കെയുണ്ടെങ്കിലും വിലക്കൂടുതലും മറ്റും ഇലക്ട്രിക് കാര്‍ എന്ന ചിന്തയെത്തന്നെ തടഞ്ഞുവെക്കുന്നു. വാഹനത്തിന് ഇനിയും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട് എന്ന അഭിപ്രായമാണ് ഡ്രൈവ്‌സ്പാര്‍ക് എഡിറ്റര്‍മാര്‍ക്കുള്ളത്. എര്‍ഗണോമിക്‌സ്, ഫിറ്റ് ആന്‍ഡ് ഫിനിഷ് തുടങ്ങിയവയില്‍ കൂടുതല്‍ മികവ് ആവശ്യമാണ്.

മഹീന്ദ്ര ഇ2ഒ പ്രീമിയം ടെസ്റ്റ് ഡ്രൈവ് റിവ്യൂ

മഹീന്ദ്ര പുതുതായി അവതരിപ്പിച്ച ഒരു പദ്ധതി പ്രകാരം ഇ2ഒ പ്രീമിയത്തിന് 6,15,000 (ബങ്കളുരു ഓണ്‍റോഡ്) രൂപ അടച്ചാല്‍ മതിയാകും. ബാറ്ററിയുടെ വിലയായി മാസത്തില്‍ 3000 രൂപ വീതവും അടച്ചുകൊണ്ടിരിക്കണം.

Most Read Articles

Malayalam
English summary
So, will the new Mahindra e2o variant deliver towards its goal of becoming the Future of Mobility? Let's see, shall we?
Story first published: Tuesday, August 26, 2014, 17:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X