താരതമ്യം: മഹീന്ദ്ര ടിയുവി300 Vs ഫോഡ് ഇക്കോസ്പോർട്

By Santheep

പുറത്തുവരുന്ന വാർത്തകൾ മഹീന്ദ്ര ടിയുവിക്ക് അനുകൂലമാണ്. വിപണിയിലെത്തി ഒരുമാസം പിന്നിട്ടപ്പോൾ വിൽപനയിൽ ഇക്കോസ്പോർ‌ടിനെ മറികടക്കാൻ‌ ടിയുവിക്ക് സാധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സർവീസ് ശൃംഘലകളിലൊന്ന് സ്വന്തമായുള്ള കാർനിർമാതാവാണ് മഹീന്ദ്ര എന്നതും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്. വിൽപനക്കണക്കുകളെ മാത്രം ആധാരമാക്കി കാറിന്റെ മേന്മ അളക്കുവാൻ സാധ്യമല്ല എന്നർഥം.

മാരുതി സ്വിഫ്റ്റും ഫോഡ് ഫിഗോയും താരതമ്യം ചെയ്യുന്നു

ഫോഡിന്റെ ഇക്കോസ്പോർട് എസ്‌യുവിയാണ് ഈ വാഹനത്തിന്റെ പ്രധാന എതിരാളി. ലോകം അംഗീകരിച്ച മികവുറ്റ സാങ്കേതിക സന്നാഹങ്ങളോടെയാണ് ഫോഡ് ഇക്കോസ്പോർട് വരുന്നത്.

ഈ രണ്ട് വാഹനവും തമ്മിലുള്ള ഏൽക്കലുകളെ ഒന്നടുത്തു കാണാൻ ശ്രമിക്കുകയാണ് താഴെ. വായിക്കുക.

വില (ദില്ലി ഷോറൂം)

വില (ദില്ലി ഷോറൂം)

  • മഹീന്ദ്ര ടിയുവിയുടെ വില 6.98 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്. ഏറ്റവും ഉയർന്ന വേരിയന്റിന് 9.20 ലക്ഷം രൂപ വിലവരും.
  • ഫോഡ് ഇക്കോസ്പോർടിന്റെ ബേസ് വേരിയന്റിന് വില 6.75 ലക്ഷം രൂപ. ഉയർന്ന വേരിയന്റിന് 10.30 ലക്ഷം.
  • ഡിസൈൻ

    ഡിസൈൻ

    മഹീന്ദ്ര ടിയുവി

    പുതുതായി നിർമിച്ച പ്ലാറ്റ്ഫോമിലാണ് മഹീന്ദ്ര ടിയുവിയുടെ നിർമാണം. യുദ്ധടാങ്കിന്റെ ഡിസൈൻ ശൈലിയെ അടിസ്ഥാന തീം ആക്കിയിട്ടാണ് ഡിസൈനർമാർ ടിയുവിയെ വികസിപ്പിച്ചെടുത്തത്. ഫ്രണ്ട് ഗ്രില്ലിന്റെ ഡിസൈൻ ശൈലിയിൽ ചെറിയതോതിൽ ഒരു 'ജീപ്പ്' ഫീൽ ഒക്കെ തോന്നും. കാഴ്ചയിൽ ഒരു പരമ്പരാഗത എസ്‌യുവി ഡിസൈൻ ശൈലിയാണ് ടിയുവിയുടേത്. ഇത് എസ്‌യുവി ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്യും.

    ഡിസൈൻ

    ഡിസൈൻ

    ഫോഡ് ഇക്കോസ്പോർട്

    ഫോഡ് ഇക്കോസ്പോർടിന്റേത് കുറെക്കൂടി ആധുനികമായ ഒരു സമീപനമാണ്. വലിപ്പമേറിയ ഫ്രണ്ട് ഗ്രിൽ, മെലിഞ്ഞ ഹെഡ്‌ലാമ്പുകൾ തുടങ്ങിയവയെല്ലാം ഇക്കോസ്പോർടിന്റെ 'സ്റ്റൈലിന്' മനോഹാരിത കൂട്ടുന്നു.

    ഫീച്ചറുകൾ

    ഫീച്ചറുകൾ

    മഹീന്ദ്ര ടിയുവി

    സ്റ്റാറ്റിക് ബെൻഡിങ് ലാമ്പുകൾ, 2 ഡിൻ മ്യൂസിക് സിസ്റ്റം, ഓക്സ്-ബ്ലൂടൂത്ത് കണക്ടിവിറ്റി, മഹീന്ദ്ര ബ്ലൂ സെൻസ് ആപ്ലിക്കേഷൻ, റിവേഴ്സ് അസിസ്റ്റ്, വോയ്സ് മെസ്സേജിങ് സിസ്റ്റം, മൈക്രോ ഹൈബ്രിഡ് സാങ്കേതികതയുടെ ഉപയോഗം, ഇക്കോ ഡ്രൈവിങ് മോഡ്, സ്റ്റീയറിങ് വീലിലെ നിയന്ത്രണസംവിധാനം തുടങ്ങിയ ഫീച്ചറുകളാണ് ടിയുവിയിൽ ചേർത്തിരിക്കുന്നത്.

    ഫീച്ചറുകൾ

    ഫീച്ചറുകൾ

    ഫോഡ് ഇക്കോസ്പോർട്

    തുകൽ സീറ്റുകൾ, എൻജിൻ സ്റ്റാർട് സ്റ്റോപ് ബട്ടൺ‌, പാർക്കിങ് സെൻസറുകൾ, കൂൾഡ് ഗ്ലോവ് ബോക്സ്, ഫോഡിന്റെ എമർജൻസി അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങൾ ഇക്കോസ്പോർടിലുണ്ട്.

    എൻജിൻ

    എൻജിൻ

    മഹീന്ദ്ര ടിയുവി

    1.5 ലിറ്റർ ശേഷിയുള്ള ഒരു 3 സിലിണ്ടർ ഡീസൽ എൻജിനാണ് മഹീന്ദ്രയിലുള്ളത്. 84 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. ഒരു 5 സ്പീഡ് മാന്വൽ ഗിയർബോക്സ് എൻജിനോട് ചേർത്തിരിക്കുന്നു. സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് ചേർത്ത പതിപ്പും ലഭ്യമാണ്.

    എൻജിൻ‌

    എൻജിൻ‌

    ഫോഡ് ഇക്കോസ്പോർട്

    മൂന്ന് എൻജിൻ ഓപ്ഷനുകൾ ഇക്കോസ്പോർടിനുണ്ട്. ഒരു ഡീസൽ എൻജിനും രണ്ട് പെട്രോൾ എൻജിനും. 1.5 ലിറ്റർ ശേഷിയുള്ളതാണ് ഡീസൽ എൻജിൻ. പെട്രോൾ എൻജിനുകളിലൊന്നിന് 1.5 ലിറ്റർ ശേഷിയുണ്ട്. 1 ലിറ്റർ ശേഷിയുള്ള ഇക്കോബൂസ്റ്റ് പെട്രോൾ എൻജിനാണ് മറ്റൊന്ന്. ലോകോത്തരമായ സാങ്കേതികതയിൽ നിർമിക്കപ്പെട്ടിട്ടുള്ള ഈ എൻജിൻ മൂന്നുതവണ തുടർച്ചയായി എൻജിൻ ഓഫ് ദി ഇയർ സമ്മാനം നേടിയിട്ടുണ്ട്. മാന്വൽ ഗിയർബോക്സ് ഘടിപ്പിച്ച് ലഭിക്കും എല്ലാം എൻജിൻ പതിപ്പും. പെട്രോൾ എൻജിനോടൊപ്പം ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ചേർത്തും ലഭ്യമാണ്.

    മൈലേജ്

    മൈലേജ്

    ടിയുവി300 മോഡലിന്റെ ഡീസൽ എൻജിൻ‌ ലിറ്ററിന് 18.49 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. ഇക്കോസ്പോർടിന്റെ 1.5 ലിറ്റർ പെട്രോൾ എൻജിൻ 15.6 കിലോമീറ്റർ മൈലേജ് നൽകുന്നു. ഇക്കോബൂസ്റ്റ് ഡീസൽ എൻജിനാകട്ടെ ലിറ്ററിന് 18.9 കിലോമീറ്റർ മൈലേജാണ് പകരുക. ഡീസൽ എൻജിന്റെ മൈലേജ് ലിറ്ററിന് 22.7 കിലോമീറ്ററാണ്.

    സുരക്ഷ

    സുരക്ഷ

    മഹീന്ദ്ര ടിയുവി300 മോഡലിന്റെ ബേസ് വേരിയന്റിൽതന്നെ എയർബാഗുകൾ, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാസംവിധാനങ്ങളുണ്ട്. ഇക്കോസ്പോർടിന്റെ ഉയർന്ന വേരിയന്റുകളിൽ മാത്രമേ ഈ സന്നാഹങ്ങളുള്ളൂ. ഏറ്റവുമുയർന്ന ഇക്കോസ്പോർട് വേരിയന്റിൽ ആറ് എയർബാഗുകൾ, എമർജൻസി അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളുണ്ട്.

    വിധി

    വിധി

    ഞങ്ങളുടെ നോട്ടത്തിൽ ഒരു കാർ എന്ന നിലയിൽ ഇക്കോസ്പോർട് അതിന്റെ ആധിപത്യം തുടരുന്നുണ്ടെന്നാണ് കാണുന്നത്. കാഴ്ചയിലും കാര്യത്തിലും ഇക്കോസ്പോർട് മുന്നിൽ നിൽക്കുന്നു. മികച്ച ഇന്ധനക്ഷമതയാണ് ഓരോ ഇക്കോസ്പോർട് എൻജിനുകളും പകരുന്നത്. മികച്ച ഗ്രൗണ്ട് ക്ലിയറൻസ് നൽകുവാനും വാഹനത്തിന് സാധിക്കും. എന്നിരിക്കിലും ഇക്കോസ്പോർടിനെ എതിരിടാൻ എല്ലാത്തരത്തിലും സന്നാഹപ്പെട്ടതാണ് ടിയുവി300. മഹീന്ദ്രയുടെ വിശ്വാസ്യതയേറിയ ഡീസൽ എൻജിൻ പ്രത്യേകം എടുത്തു പറയണം.

Most Read Articles

Malayalam
English summary
Mahindra TUV300 Vs Ford EcoSport Comparo.
Story first published: Tuesday, October 20, 2015, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X