മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — റോഡിൽ ഇറ്റാലിയന്‍ ട്രാക്ക് കരവിരുത്

റോള്‍സ് റോയ്‌സിനെയും ഫെരാരിയെയും പോലെ ഒറ്റനോട്ടത്തില്‍ അതിശയിപ്പിക്കുന്ന എക്സ്റ്റീരിയര്‍ ഡിസൈന്‍ ക്വാത്രോപോര്‍ത്തെയ്ക്ക് ഇല്ല.

By Dijo Jackson

'കാര്‍ ഇറ്റാലിയനാണ്', ഗരാജില്‍ നിര്‍ത്തിയിട്ട കാറിനെ നോക്കി പലരും ആത്മാഭിമാനത്തോടെ പറയുന്നത് കാണാം. മറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും ഇറ്റാലിയന്‍ കാറുകള്‍ക്ക് വേറിട്ട പരിഗണനയാണ് അന്നും ഇന്നും ലഭിക്കുന്നത്.

ഇറ്റാലിയന്‍ കാറുകളുടെ റേസിംഗ് ചരിത്രത്തെയും, ആഢ്യത്വത്തെയും, ആഢംബരത്തെയും, കരുത്തിനെയും വെല്ലാന്‍ മറ്റ് ജര്‍മ്മന്‍, അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്നും സാധിച്ചിട്ടില്ല.

മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ

അത്തരത്തില്‍ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായുള്ള ആഢംബര കാര്‍ നിര്‍മ്മാതാക്കളാണ് മസെരാട്ടി. 4,6,8,16 സിലിണ്ടറുകളോട് കൂടിയ റേസിംഗ് കാറുകളുടെ ഉത്പാദനത്തില്‍ പ്രശസ്തമായ മസെരാട്ടി, അവിടം കൊണ്ടും നിര്‍ത്തിയില്ല.

1963 ടൂറിന്‍ മോട്ടോര്‍ ഷോയില്‍, 'അതിവേഗത ട്രാക്കില്‍ മാത്രം ഒതുങ്ങുന്നതല്ല' എന്ന് തെളിയിച്ച മസെരാട്ടി, ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫോര്‍-സീറ്റര്‍ കാര്‍ — ക്വാത്രോപോര്‍ത്തെയെ അവതരിപ്പിച്ചു.

മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ

ക്വാത്രോപോര്‍ത്തെയില്‍ രാജ്യാന്തര വിപണി അക്ഷരാര്‍ത്ഥത്തിലാണ് ഞെട്ടിയത്. വിപ്ലവാത്മക ആശയമാണ് ക്വാത്രോപോര്‍ത്തെയിലൂടെ മസെരാട്ടി മുന്നോട്ട് വെച്ചത്. സെഡാനില്‍ ഒരുങ്ങിയ V8 റേസിംഗ് എഞ്ചിന്‍! ക്വാത്രോപോര്‍ത്തെയിലൂടെ വിപണിയില്‍ ആഢംബര സ്‌പോര്‍ട്‌സ് സെഡാന്‍ ശ്രേണിയ്ക്ക് മസെരാട്ടി തുടക്കം കുറിച്ചു.

മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ

ചരിത്രം പരാമര്‍ശിക്കേണ്ട ആവശ്യമുണ്ടോയെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ ചരിത്രമില്ലാതെ ഭാവിയില്ല.

നേരത്തെ സൂചിപ്പിച്ചത് പോലെ ഇന്നും മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫോര്‍-സീറ്റര്‍ സെഡാനാണോ? ചരിത്രത്തിന്റെ പിന്‍ബലം മാത്രമാണോ കാറിന് ഇന്നുമുള്ളത്? പരിശോധിക്കാം-

മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ
  • സ്‌റ്റൈലിംഗ്
  • ഫെരാരി പോലെ ഒറ്റനോട്ടത്തില്‍ അതിശയിപ്പിക്കുന്ന എക്സ്റ്റീരിയര്‍ ഡിസൈന്‍ ക്വത്രോപോര്‍ത്തെയ്ക്ക് ഇല്ല. എന്നാല്‍ നിമിഷനേരം കൊണ്ട് ആള്‍ക്കൂട്ടത്തിന് ഇടയിലെ താരമാകാന്‍ ക്വാത്രോപോര്‍ത്തെയ്ക്ക് സാധിക്കും.

    ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ സ്‌റ്റൈലിംഗുമായി സമാനത പുലര്‍ത്താന്‍ ഇനിയും മോഡലുകള്‍ക്ക് സാധിക്കുന്നില്ല. മറ്റ് പല മുന്‍നിര മോഡലുകളും സമാനതകളുടെ പശ്ചാത്തലത്തില്‍ സ്‌പോര്‍ടി ജര്‍മ്മന്‍ ക്യാബിനായി തെറ്റിദ്ധരിക്കപ്പെടുകയാണ് പതിവ്.

    മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ

    മുന്നിറങ്ങി നില്‍ക്കുന്ന ഫ്രണ്ട് എന്‍ഡും, ക്രോമില്‍ തീര്‍ത്ത ത്രിശൂലവും (ഗ്രില്ലിലുള്ള മസെരാട്ടി ലോഗോ) ക്വാത്രോപോര്‍ത്തെയെ ശ്രദ്ധേയമാക്കുന്നു. 20 ഇഞ്ച് അലോയ് ജിടിഎസ് സില്‍വര്‍ വീലുകള്‍, ക്രോം-പ്ലേറ്റഡ് സ്റ്റെയിന്‍ലെസ് സ്റ്റീലിലുള്ള ഡ്യൂവല്‍-പൈപ് എക്‌സ്‌ഹോസ്റ്റ് സംവിധാനം, റെഡ് കളറിലുള്ള ബ്രേക്ക് കാപിലറുകളും, C-pillar ലോഗോയും ഉള്ളടങ്ങുന്നതാണ് ക്വാത്രോപോര്‍ത്തെയിലെ ഫീചറുകള്‍.

    മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ

    ക്ലാസിക് ലിമോസീനാണോ ക്വാത്രോപോര്‍ത്തെ ജിടിഎസ്? ഇന്റീരിയറില്‍ ലിമോസീന് ടച്ച് ഒരുപരിധി വരെ നഷ്ടമാവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

    മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ

    എന്നാല്‍ സെന്‍ട്രല്‍ ഡാഷ്‌ബോര്‍ഡിലുള്ള ക്ലാസിക് എഗ്-ഷെയ്പ്ഡ് ക്ലോക്, എഞ്ചിന്‍-സ്റ്റാര്‍ട്ട് ബട്ടണ്‍, സീറ്റുകള്‍ക്കായുള്ള ഫൈന്‍-ഗ്രെയ്ന്‍ എക്സ്റ്റന്റഡ് ലെതര്‍ അപ്‌ഹോള്‍സ്റ്ററി, സ്‌റ്റെയ്ന്‍ലെസ് സ്റ്റീലില്‍ ഒരുങ്ങിയ സ്‌പോര്‍ട് പെഡലുകള്‍, റിയര്‍ വിന്‍ഡോ പവര്‍ സണ്‍ഷെയ്ഡ് എന്നിവ ലിമോസീന്‍ അനുഭൂതി പകരുന്നതാണ്.

    മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ

    ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ ഇന്റീരിയറിനെ വ്യത്യസ്തമാക്കുന്നത് എന്ത്?

    ഡാഷ്‌ബോര്‍ഡിലും, ഫ്രണ്ട് സെന്റര്‍ കണ്‍സോളിലും, ഡോര്‍ പാനല്‍ സെക്ഷനുകളിലും നല്‍കിയിട്ടുള്ള ഹൈ-ഗ്ലോസ് കാര്‍ബണ്‍-ഫിനിഷ് ശ്രദ്ധേയമാണ്. എന്നാല്‍ ജര്‍മന്‍ വൈരികളായ മെര്‍സിഡീസ് എസ്-ക്ലാസ്, ബിഎംഡബ്ല്യു 7 സിരീസുമായി താരതമ്യം ചെയ്യുമ്പോള്‍ ക്വാത്രോപോര്‍ത്തെയുടെ ഇന്റീരിയര്‍ ഒരല്‍പം പിന്നോക്കം പോകുന്നു.

    മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ
    • കരുത്ത്
    • മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ക്വാത്രോപോര്‍ത്തെയ്ക്ക് വേണ്ടത് കേവലം 4.7 സെക്കന്‍ഡുകള്‍ മാത്രമാണ്. ഫെരാരിയില്‍ നിന്നുള്ള 3.8 ലിറ്റര്‍ V-8 എഞ്ചിനാണ് ക്വാത്രോപോര്‍ത്തെയുടെ കരുത്ത്.

      523 bhp കരുത്തും 710 Nm torque ഉം ഉത്പാദിപ്പിക്കുന്ന V8 എഞ്ചിനില്‍ മാസെരാട്ടി നല്‍കിയിട്ടുള്ളത് 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്.

      മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ

      2.2 കോടി രൂപയിലാണ് മാസെരാട്ടി ക്വാത്രോപോര്‍ത്തെ ഇന്ത്യൻ നിരത്തിൽ സാന്നിധ്യമറിയിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

      മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ
      • മാസരാട്ടിയുടെ വാഗ്ദാനം; ട്രാക്ക് വേഗത റോഡില്‍?
      • പ്രതിദിനാവശ്യങ്ങള്‍ക്ക് വേണ്ടി മാസെരാട്ടി ഒരുക്കിയിട്ടുള്ള ക്വാത്രോപോര്‍ത്തെ ജിടിഎസ് യഥാര്‍ത്ഥ സ്‌പോര്‍ട്‌സ് കാര്‍ അനുഭവമാണ് നല്‍കുന്നത്. ക്വാത്രോപോര്‍ത്തെയുടെ ഭാരവും, വലുപ്പവും റോഡ് വേഗതയ്ക്ക് ഒത്തവണം കോര്‍ത്തിണക്കുന്നതില്‍ സ്‌കൈഹുക്ക് സസ്‌പെന്‍ഷന്‍ സംവിധാനം നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

        സ്‌കൈഹുക്ക് സസ്‌പെന്‍ഷന്റെ പശ്ചാത്തലത്തില്‍ റോഡിലെ ദുര്‍ഘട സാഹചര്യങ്ങള്‍ ക്വാത്രോപോര്‍ത്തെയുടെ വേഗതയെ ബാധിക്കുന്നില്ല.

        മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ

        കാര്‍ ബോഡിക്ക് ഒപ്പമുള്ള ഓരോ വീലിന്റെയും ചലനങ്ങള്‍ ആക്‌സിലറേഷന്‍ സെന്‍സറുകള്‍ മുഖേന ക്രമീകരിക്കപ്പെടുന്നു. സെന്‍സറുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌കൈഹുക്ക് കണ്‍ട്രോള്‍ യൂണിറ്റ് റോഡ് സാഹചര്യത്തിനൊത്ത് ഷോക്ക് അബ്‌സോര്‍ബറുകളെ സജ്ജമാക്കുന്നു.

        മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ

        അഞ്ച് വിവിധ ഡ്രൈിംഗ് മോഡുകളാണ് ക്വാത്രോപോര്‍ത്തെയില്‍ ഒരുങ്ങിയിട്ടുള്ളത്. ഓട്ടോ നോര്‍മല്‍, ഓട്ടോ സ്‌പോര്‍ട്, മാനുവല്‍ നോര്‍മല്‍, മാനുവല്‍ സ്‌പോര്‍ട്, ഐസിഇ (ഇംപ്രൂവ്ഡ് കണ്‍ട്രോള്‍ ആന്‍ഡ് എഫിഷ്യന്‍സി) എന്നിങ്ങനെയാണ് അഞ്ച് ഡ്രൈവിംഗ് മോഡുകള്‍. സ്‌പോര്‍ട് ബട്ടണ്‍ മുഖേന ക്വാത്രോപോര്‍ത്തെയില്‍ സ്‌പോര്‍ട്‌സ് മോഡിലേക്ക് കടക്കാന്‍ സാധിക്കും.

        മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ

        പ്രതിദിന റോഡ് യാത്രകള്‍ക്കായാണ് നോര്‍മല്‍ മോഡ് ക്രമീകരിച്ചിട്ടുള്ളത്. എന്നാല്‍ സ്‌പോര്‍ട്‌സ് മോഡില്‍ കൂടുതല്‍ കരുത്ത് ഉത്പാദിപ്പിക്കപ്പെടുകയാണ്.

        സ്‌പോര്‍ട്‌സ് മോഡില്‍ റോള്‍ ആംഗിളുകളും, ലോഡ് ട്രാന്‍സ്ഫറും പൊടുന്നനെ കുറച്ച് കാറിന്റെ സ്ഥിരത നിലനിര്‍ത്തുന്നു. എന്നാല്‍ ഐസിഇ മോഡില്‍ ഇക്കോ ഡ്രൈവ് ആശയമാണ് മാസെരാട്ടി നല്‍കുന്നത്.

        മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ

        ടര്‍ബ്ബോചാര്‍ജറിന്റെ ഓവര്‍ബൂസ്റ്റ് പ്രവര്‍ത്തനം നിയന്ത്രിക്കുക വഴി മികച്ച ഇന്ധനക്ഷമതയാണ് ഐസിഇ മോഡ് കാഴ്ചവെക്കുന്നത്. ഐസിഇ മോഡില്‍ 5000 rpm വരെ എക്‌സ്‌ഹോസ്റ്റ് സ്‌പോര്‍ട് ഫ്‌ളാപ്പുകള്‍ അടയ്ക്കപ്പെടും. മാത്രമല്ല തെന്നുന്ന പ്രതലങ്ങളില്‍ വീല്‍ സ്പിന്‍ നിയന്ത്രിക്കാനും ഐസിഇ മോഡിന് സാധിക്കും.

        മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ

        1900 കിലോഗ്രാം ഭാരത്തിലും 5.26 m നീളത്തിലും ഒരുങ്ങിയിട്ടുള്ള മസെരാട്ടി ക്വാത്രോപോര്‍ത്തെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഡ്രൈവിംഗില്‍ കാഴ്ചവെക്കുന്നത്.

        മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ

        Maserati Quattroporte GTS Specifications

        Engine Type V8, twin-turbo
        Displacement 3,799cc
        Power 523bhp @ 6,800rpm
        Torque 650Nm @ 2,000 - 4000rpm
        Gearbox 8-speed automatic
        0 – 100km/h 4.7 seconds
        Top Speed 310kph
        മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ
        • മാസെരാട്ടി ക്വാത്രോപോര്‍ത്തെ
        • പനാമേരകളിലെ 'പോര്‍ഷെത്വമോ', മെര്‍സിഡീസ്-ബെന്‍സ് എസ്-ക്ലാസുകളിലെ ഡിസൈന്‍ തത്വമോ മസെരാട്ടി ക്വാത്രോപോര്‍ത്തെയ്ക്ക് ഇല്ല. എന്നാല്‍ അതിവേഗതയെ ഇഷ്ടപ്പെടുന്ന, യഥാര്‍ത്ഥ സ്‌പോര്‍ട്‌സ് എഞ്ചിനില്‍ തീര്‍ത്ത ഫോര്‍-ഡോര്‍ സ്‌പോര്‍ട്‌സ് കാര്‍പ്രേമികളെ ക്വാത്രോപോര്‍ത്തെ ഒരിക്കലും നിരാശപ്പെടുത്തില്ല.

          മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ
          • നിങ്ങള്‍ക്ക് അറിയുമോ?
          • ക്വാത്രോപോര്‍ത്തെ — ഇറ്റാലിയന്‍ വാക്കായ ക്വാത്രോപോര്‍ത്തെ, 'നാല് ഡോറുകള്‍' എന്നാണ് അര്‍ത്ഥമാക്കുന്നത്. നാല് ഡോറുള്ള ആഢംബര സ്‌പോര്‍ട്‌സ് കാര്‍ - അതാണ് ക്വാത്രോപോര്‍ത്തെ.

            മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ

            ജിടിഎസ് — 'ജിടിഎസ്' എന്നത് വിപണിയില്‍ സ്ഥിരം കേള്‍ക്കുന്നത പേരാണ്. എന്നാല്‍ നിര്‍മ്മാതാക്കള്‍ക്ക് അനുസൃതമായി ജിടിഎസിന്റെ അര്‍ത്ഥം മാറുന്നു.

            മസെരാട്ടിയില്‍ ജിടിഎസ് എന്നാല്‍ ഗ്രാന്‍ഡ് ടൂറര്‍ സ്‌പോര്‍ട് (ഗ്രാന്‍ഡ് ടൂറിസ്‌മോ സ്‌പോര്‍ട്) എന്നാണ്. അതേസമയം, ഫെരാരിയില്‍ ജിടിഎസ് എന്നാല്‍ ഗ്രാന്‍ ടൂറിസ്‌മോ സ്‌പൈഡര്‍ എന്നുമാണ്.

            മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് — ഇറ്റാലിയന്‍ ട്രാക്ക് കരവിരുത് റോഡിൽ

            മസെരാട്ടി — കാര്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതിന് മുമ്പ് മസെരാട്ടി നിര്‍മ്മിച്ചിരുന്നത് സ്പാര്‍ക്ക് പ്ലഗുകളാണ്. മാത്രമല്ല, ലോഗോയില്‍ ദൃശ്യമാകുന്ന ത്രിശൂലം, യഥാര്‍ത്ഥത്തില്‍ കമ്പനിയുടെ ജന്മദേശമായ ബോളോണയിലുള്ള സമുദ്രദേവന്റെ പ്രതിമയില്‍ നിന്നും കടമെടുത്തതാണ്.

Most Read Articles

Malayalam
കൂടുതല്‍... #റിവ്യൂ
English summary
First Drive: Maserati Quattroporte GTS — An Exquisite Italian Job. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X