വിപണിയിലെ താരമാകാൻ ടൊയോട്ടയുടെ പുതിയ വാഗ്ദാനം-എത്യോസ് ലിവ!!

Written By:

ജാപ്പനീസ് നിർമാതാവ് ടൊയോട്ട ഇന്ത്യൻ വിപണിയിലെത്തിക്കുന്ന ആദ്യ ഹാച്ച്ബാക്കാണ് ലിവ. എത്യോസ് സെഡാനെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ ഹാച്ച്ബാക്കിനെ 2011ലായിരുന്നു അവതരിപ്പിച്ചത്. എത്യോസ് സെഡാനേയും എത്യോസ് ലിവ ഹാച്ച്ബാക്കിനേയും ഏറെ പുതുമകൾ ഉൾക്കൊള്ളിച്ചാണ് ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുന്നത്.

ഹാച്ച്ബാക്ക് സെഗ്മെന്റിൽ അത്ര തിളങ്ങാൻ സാധിക്കാതെ പോയോരു വാഹനമാണ് ലിവ എന്നാൽ ടാക്സി മേഖലയിൽ മികച്ച പ്രതികരണമായിരുന്നു ലിവയ്ക്കും ഉണ്ടായിരുന്നത്. അതിൽ നിന്നുമൊക്കെ വ്യത്യസ്തമായി ടാക്സി ലേബലിൽ നിന്നും വിട്ടുനിൽക്കാൻ നൂതനമായിട്ടുള്ള സൗകര്യങ്ങളും സവിശേഷതകളും നൽകിയിട്ടാണ് പുത്തൻ ലിവയെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലാദ്യമാണെങ്കിലും വിപണിയിൽ പുതിയ ലിവയ്ക്ക് എത്രമാത്രം സ്വാധീനം ചെലുത്താനാകുമെന്ന് നോക്കാം.

മുൻ മോഡലുകളിൽ നിന്നും വ്യത്യസ്തമായി വളരെയേറെ പുതുമകൾ കൈവരിച്ച് വേണ്ട രീതിയിലുള്ള മാറ്റങ്ങളോടെയാണ് എത്യോസ് ലിവയെ വിപണിയിലെത്തിച്ചിരിക്കുന്നത്.

കാറിന്റെ മൊത്തത്തിലുള്ള രൂപത്തിന് മാറ്റം വരുത്ത രീതിയിൽ പുതുക്കി പണിത ബംബറാണ് മുൻഭാഗത്തായി നൽകിയിരിക്കുന്നത്. മുൻഭാഗത്തെ ഗ്രില്ലിൽ ക്രോം ഉൾപ്പെടുത്താതെ ബ്ലാക്ക് ഫിനിഷിംഗ് നൽകിയിരിക്കുന്നതും ശ്രദ്ധേയമായൊരു കാര്യമാണ്.

പിൻഭാഗത്തെ കുറിച്ച് പറയുകയാണെങ്കിൽ സ്പോർടി ലുക്ക് പകരുന്ന വിധത്തിലുള്ള ഡിസൈൻ തീമാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഇതിന്റെ അലോയ് വീലുകളും വളരെ ആകർഷണീയമാണ്.

എത്യോസ് ലിവയുടെ ബാഹ്യമായി ഉൾപ്പെടുത്തിയിട്ടുള്ള ചില മാറ്റങ്ങളല്ലാതെ കാറിന്റെ ഡൈമൻഷനിലൊന്നും മാറ്റംവരുത്തിയിട്ടില്ല. കാറിനകത്തിരിക്കുമ്പോൾ പുറത്തുനിന്നുള്ള എൻജിൻ ശബ്ദം കേൾക്കാത്ത തരത്തിൽ എൻവിഎച്ച് ലെവൽ കുറയ്ക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകതയായി പറയാനുള്ളത്.

എൻജിൻ സംബന്ധിച്ച് ഒരു മാറ്റവും ഈ പുതിയ ഹാച്ച്ബാക്കിൽ വരുത്തിയിട്ടില്ല. അതെ ഡീസൽ, പെട്രോൾ എൻജിനിൽ തന്നെയാണ് എത്യോസ് ലിവയെ വിപണിയിലെത്തിച്ചിരിക്കുന്നത്.

79ബിഎച്ച്പിയും 104എൻഎം ടോർക്കും നൽകുന്നതാണ് ഇതിലെ 1.2ലിറ്റർ പെട്രോൾ എൻജിൻ അതേസമയം 67ബിഎച്ച്പിയും 170എൻഎം ടോർക്കുമാണ് 1.4ലിറ്റർ ഡീസൽ എൻജിനുള്ളത്. 5സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇരു എൻജിനിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

മൈലേജിനെ കുറിച്ച് പറയുകയാണെങ്കിൽ പെട്രോൾ എൻജിനുള്ള ലിവയ്ക്ക് ലിറ്ററിന് 18.16കിലോമീറ്റർ മൈലേജും ഡീസലിന് 23.59km/l മൈലേജുമാണുള്ളത്.

സസ്പെൻഷൻ മെച്ചപ്പെടുത്തി എന്നതുകൊണ്ടു തന്നെ ആമാറ്റം വാഹനമോടിക്കുമ്പോൾ തന്നെ അറിയാൻ സാധിക്കുന്നുണ്ട്. തന്മൂലം വാഹനത്തിന്റെ ഹാന്റലിംഗും മെച്ചപ്പെട്ടിട്ടുണ്ട്.

റോഡിലെ വളവുകളിലും തിരിവുകളിലും വളരെ അനായാസമോടിക്കാൻ സാധിച്ചുവെന്നുള്ളതും എടുത്തുപറയേണ്ടൊരു കാര്യമാണ്. മൊത്തത്തിൽ നല്ലൊരു ഡ്രൈവിംഗ് അനുഭൂതിയാണ് എത്യോസ് ലിവ സമ്മാനിച്ചതെന്നു വേണം പറയാൻ.

പുതിയ കളർ തീമാണ് ഇന്റീരിയറിലുപയോഗിച്ചിരിക്കുന്നത് എന്നാണ് മറ്റൊരു ആകർഷണീയത. ബ്ലാക്ക്, ഐവറി നിറമാണ് ഡാഷ്ബോർഡിന് നൽകിയിരിക്കുന്നത്. പ്രീമിയം ലുക്കുപകരുന്നതിന് കാറിന്റെ സീറ്റുകൾക്കും മേൽത്തരം ഫാബ്രിക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

കറുപ്പ് നിറത്തിൽ സെമി ഡിജിറ്റലായാണ് ഇൻസ്ട്രുമെന്റ് കൺസോൾ നൽകിയിട്ടുള്ളത്. മുൻ മോഡലുകളെ അപേക്ഷിച്ച് വാണിംഗ് ലൈറ്റുകളും യഥാക്രമമാണ് ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ മീറ്റർ കൺസോളിന്റെ ബ്രൈറ്റ്നസും ക്രമീകരിക്കാവുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.

2-DIN മ്യൂസിക് സിസ്റ്റം, പവർ വിന്റോ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഔട്ടർ റിയർവ്യൂ മിറർ, പുതുക്കിയ മീറ്റർ കൺസോൾ, പിൻ സീറ്റിലെ ആം റെസ്റ്റ്, ഹൈറ്റ് അഡ്ജസ്റ്റബിൾ ഹെഡ് റെസ്റ്റ് എന്നീ പ്രത്യേകതകളാണ് അകത്തളത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

സുരക്ഷയ്ക്ക് കൂടുതൽ മുൻതൂക്കം നൽകികൊണ്ട് എബിഎസ്, ഇബിഡി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവയാണ് നൽകിയിരിക്കുന്നത്. മാത്രമല്ല പിന്നിലിരിക്കുന്നവർക്കായി ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകളും നൽകിയിട്ടുണ്ട്.

ഇന്ത്യൻ ഹാച്ച്ബാക്കുകൾ ഇതുവരെ കാണാത്ത കുട്ടികളുടെ സുരക്ഷയ്ക്കായി നൽകുന്ന ആങ്കറുകളും എത്യോസ് ലിവയിലുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ആകർഷണീയമായ ഡിസൈനിലും മികച്ചതരം സവിശേഷതകളും അതിലുമേറെയായി മികച്ച ഡ്രൈവിംഗ് അനുഭൂതിയും സമ്മാനിക്കുന്ന എത്യോസ് ലിവ ഹാച്ച്ബാക്ക് സെഗ്മെന്റിലേക്കുള്ള നല്ലൊരു വാഗ്ദാനം തന്നെയാണ്. സുരക്ഷ സംബന്ധിച്ച് നോക്കികാണുന്ന എല്ലാ മികച്ചതരം സന്നാഹങ്ങളും ലിവയിലുള്ളതു കൊണ്ടുതന്നെ മികച്ചൊരു കാർ എന്നുപറയുന്നതിൽ ഒരു തെറ്റുമില്ല.

എത്യോസ് ലിവ വേരിയന്റുകളും വിലയും

പെട്രോൾ വേരിയന്റ്

  • എത്യോസ് ലിവ ജിഎക്സ്: 5,64,127രൂപ
  • എത്യോസ് ലിവ വി: 5,88,188രൂപ
  • എത്യോസ് ലിവ വിഎക്സ്: 6,39,231രൂപ

 

ഡീസൽ വേരിയന്റ്

  • എത്യോസ് ലിവ ജിഎക്സ്ഡി: 6,94.053രൂപ
  • എത്യോസ് ലിവ വിഡി: 7,11,614രൂപ
  • എത്യോസ് ലിവ വിഎക്സ്ഡി: 7,53,657രൂപ

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
The New Toyota Etios Liva Review — We Get Behind The Wheel Of Toyota’s Updated Hatchback
Please Wait while comments are loading...

Latest Photos