സൂപ്പർബ് vs ക്യാമറി: ഒരു പോരാട്ട കഥ

By Praseetha

സ്‌കോഡ അടുത്തിടെയാണ് പുതിയ സൂപ്പർബ് ഫേസ്‍‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫ്ലാഗ്ഷിപ്പ് കാറിലൂടെ കൂടുതൽ വില്പന സാധ്യതയാണ് കമ്പനി മുൻക്കൂട്ടി കാണുന്നത്. എന്നാൽ വില്പനയിൽ പ്രതീക്ഷിച്ച നേട്ടങ്ങളുണ്ടാക്കണമെങ്കിൽ സ്‌കോഡയ്ക്ക് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടതായിട്ടുണ്ട്. നിലവിൽ ടൊയോട്ട ക്യാമറിയാണ് കൂടുതൽ വെല്ലുവിളി ഉയർത്തിക്കൊണ്ട് വിപണിയിൽ ഇടം നേടിയിരിക്കുന്നത്.

സ്‌കോഡയുടെ വില, സ്പെസിഫിക്കേഷൻ, ഫീച്ചറുകൾ എന്നീ മാനദണ്ഢങ്ങൾ ഉപയോഗിച്ച് ടൊയോട്ട് ക്യാമറിയുമായുള്ള ഒരു താരതമ്യം ആയാലോ. കൂടുതൽ വാർത്തകൾക്ക് താളുകളിലേക്ക് നീങ്ങൂ.

ദില്ലി ഓൺ റോഡ് വില

ദില്ലി ഓൺ റോഡ് വില

  • 2016സ്‌കോഡ സൂപ്പർബ്- 26ലക്ഷം മുതൽ
  • 2015 ടൊയോട്ട ക്യാമറി- 34ലക്ഷം മുതൽ
  • ഡിസൈൻ- സ്‌കോഡ സൂപ്പർബ്

    ഡിസൈൻ- സ്‌കോഡ സൂപ്പർബ്

    മുൻ മോഡലുകളേക്കാൾ ആഗുലാർ ഡിസൈനാണ് പുതിയ സ്‌കോഡ സൂപ്പർബിന് ലഭിച്ചിരിക്കുന്നത്. മൊത്തത്തിലുള്ള ഡിസൈൻ സ്‌കോഡ ഒക്ടേവിയയുമായി സമാനത പുലർത്തുന്നു. പുതുമയെന്ന് പറയാൻ മുൻവശത്തായി ഉൾപ്പെടുത്തിയിരിക്കുന്ന സ്ലാറ്റ് ഗ്രില്ലും, ഹെഡ്‌ലൈറ്റുമാണ്.

    ഡിസൈൻ- ടൊയോട്ട ക്യാമറി

    ഡിസൈൻ- ടൊയോട്ട ക്യാമറി

    പുതുക്കിയ ബംബറും ക്രോം ഗ്രില്ലും ഉൾപ്പെടുത്തി വളരെ ആകർഷകമായ ഡിസൈനാണ് ടൊയോട്ട ക്യാമറിക്കുള്ളത്.

     എൻജിൻ- സ്‌കോഡ സൂപ്പർബ്

    എൻജിൻ- സ്‌കോഡ സൂപ്പർബ്

    പെട്രോൾ, ഡീസൽ വേരിയന്റിൽ ലഭ്യമാണ് പുതിയ സ്‌കോഡ സൂപ്പർബ്. 1.8ലിറ്റർ ഫോർ സിലിണ്ടർ ടിഎസ്ഐ പെട്രോൾ എൻജിൻ 117ബിഎച്ച്പി കരുത്തും 320എൻഎം ടോർക്കുമാണ് നൽകുന്നത്. 174ബിഎച്ച്പി കരുത്തും 350എൻഎം ടോർക്കുമാണ് 2.0ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

    ഗിയർബോക്സ്

    ഗിയർബോക്സ്

    6സ്പീഡ് മാനുവൽ അല്ലെങ്കിൽ 7സ്പീഡ് ഡിഎസ്ജി ഗിയർബോക്സാണ് പെട്രോൾ എൻജിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഡീസൽ എൻജിനിൽ 6സ്പീഡ് ഡിഎസ്ജി ഗിയർബോക്സ് മാത്രമാണ് നൽകിയിട്ടുള്ളത്.

    എൻജിൻ-ടൊയോട്ട ക്യാമറി

    എൻജിൻ-ടൊയോട്ട ക്യാമറി

    പെട്രോൾ എൻജിനും ഹൈബ്രിഡുമാണ് ടൊയോട്ട ക്യാമറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 178ബിഎച്ച്പി കരുത്തും 233എൻഎം ടോർക്കുമാണ് 2.5ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനുള്ളത്.

    എൻജിൻ-ടൊയോട്ട ക്യാമറി

    എൻജിൻ-ടൊയോട്ട ക്യാമറി

    158 ബിഎച്ച്പി കരുത്തും 213എൻഎം ടോർക്കുമാണ് ഹൈബ്രിഡ് വേരിയന്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇതെ പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

    ഗിയർബോക്സ്

    ഗിയർബോക്സ്

    രണ്ട് എൻജിനിലും 6സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഉപയോഗിച്ചിരിക്കുന്നത്.

    മൈലേജ്

    മൈലേജ്

    • സ്‌കോഡ സൂപ്പർബ് പെട്രോൾ-14.12കിമി/ലി
    • സ്‌കോഡ സൂപ്പർബ് ഡീസൽ-18.19കിമി/ലി
    • മൈലേജ്

      മൈലേജ്

      • ടൊയോട്ട ക്യാമറി പെട്രോൾ-12.98കിമി/ലി
      • ടൊയോട്ട ക്യാമറി ഹൈബ്രിഡ്-19.16കിമി/ലി
      • ഫീച്ചറുകൾ-സ്‌കോഡ സൂപ്പർബ്

        ഫീച്ചറുകൾ-സ്‌കോഡ സൂപ്പർബ്

        ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, 5ഇഞ്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, സ്‌കോഡ മിറർ ലിങ്ക് സിസ്റ്റം, എൽഇഡി ഡിആർഎലുകൾ, ക്യാമറയടക്കമുള്ള റിയർ പാർക്കിംഗ് സെൻസറുകൾ, ക്രൂസ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജെസ്റ്റബൾ ഡ്രൈവർ സീറ്റ്, ലെതർ ഇന്റീരിയർ എന്നിവയാണ് സ്‌കോഡ സൂപ്പർബിന്റെ സവിശേഷതകൾ.

        ഫീച്ചറുകൾ-ടൊയോട്ട ക്യാമറി

        ഫീച്ചറുകൾ-ടൊയോട്ട ക്യാമറി

        എൽഇഡി ഹെഡ്‌ലാമ്പുകൾ, 17ഇഞ്ച് വീലുകൾ, റിവേസ് ലിങ്ക്ഡ് ഒവിആർഎം, ഫ്രണ്ട് സീറ്റ് വെന്റിലേഷൻ സിസ്റ്റം, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, റെക്ലൈൻ റിയർ സീറ്റുകൾ, റിയർ ആം റെസ്റ്റ് എന്നീ സവിശേഷതകളാണ് ക്യമറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

        സേഫ്റ്റി

        സേഫ്റ്റി

        8എയർബാഗുകൾ, എബിഎസ്, ഇബിഡി, ഹിൽ കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നീ സുരക്ഷാ സംവിധാനങ്ങളാണ് സൂപ്പർബിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

        സേഫ്റ്റി

        സേഫ്റ്റി

        7എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ എന്നിവ ക്യാമറിയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നു.

        വിധി

        വിധി

        വില, എൻജിൻ, ഫീച്ചറുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ സൂപ്പർബിനാണ് മുൻഗണന കൂടുതൽ. എന്നാൽ ക്യാമറിയിൽ ഹൈബ്രിഡ് ഉൾപ്പെടുത്തയതിനാൽ എക്കോ ഫ്രെന്റിലിയും കൂടാതെ ഉയർന്ന ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #റിവ്യൂ #review #comparison
English summary
2016 Skoda Superb vs 2015 Toyota Camry Comparison
Story first published: Monday, February 29, 2016, 19:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X