ടാറ്റ നാനോ - ആള്‍ട്ടോ 800: ഒരു താരതമ്യം

By Santheep

എന്‍ട്രി ലെവല്‍ കാറുകളുടെ വിഭാഗത്തില്‍ ഏറ്റുമുട്ടുന്ന രണ്ട് വന്‍ കമ്പനികളാണ് ടാറ്റയും മാരുതിയും. ഇരുവരും എല്ലാത്തരത്തിലും സ്വയം സന്നാഹപ്പെട്ടവരാണ്. വിപണിയില്‍ ഇവര്‍ തമ്മിലുള്ള മത്സരം ഇടക്കാലത്ത് പരസ്പരം കുറ്റം ചാരുന്ന നിലയിലേക്കു വരെ വളര്‍ന്നിരുന്നു.

ആള്‍ട്ടോ 800 എന്ന മാരുതി വാഹനത്തിന് എതിരാളികളിലൊന്നാണ് ടാറ്റയുടെ നാനോ ഹാച്ച്ബാക്ക്. മാരുതി ആള്‍ട്ടോ 800 കാര്‍ വര്‍ഷങ്ങളായി ഇന്ത്യയുടെ ഏറ്റവും വില്‍പനയുള്ള കാറാണ്. ഈ വാഹനത്തെ കുറെക്കൂടി വില കുറഞ്ഞ ഒരു മോഡലുമായി എത്തി എതിരിടാന്‍ പദ്ധതിയിടുകയായിരുന്നു ടാറ്റ.

5 ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് ഹാച്ച്ബാക്കുകള്‍

'ചീപ്പ് കാര്‍' എന്ന ചീത്തപ്പേരില്‍ നിന്ന് ഏതാണ്ട് പുറത്തു കടന്നു കഴിഞ്ഞിട്ടുണ്ട് ടാറ്റ നാനോ. കുറെക്കൂടി പുതുക്കലുകള്‍ ഈ വാഹനത്തില്‍ സമീപഭാവിയില്‍ വരാനുണ്ട്. മാരുതി ആള്‍ട്ടോ 800, ടാറ്റ നാനോ എന്നീ മോഡലുകളെ താരതമ്യം ചെയ്യുകയാണിവിടെ.

വില

വില

ടാറ്റ നാനോ: 2.04 ലക്ഷത്തില്‍ തുടങ്ങുന്നു. (ഓണ്‍റോഡ് വില അറിയാം)

മാരുതി ആള്‍ട്ടോ 800: 2.46 ലക്ഷത്തില്‍ തുടങ്ങുന്നു. (ഓണ്‍റോഡ് വില അറിയാം)

നാനോ ഡിസൈന്‍

നാനോ ഡിസൈന്‍

പരമ്പരാഗത ശൈലിയിലുള്ള ഡിസൈനിലല്ല ടാറ്റ നാനോ വരുന്നത്. മുന്‍ ബോണറ്റിനടിയില്‍ എന്‍ജിന്‍ കാണാന്‍ കഴിയില്ല. ഇത് പിന്നില്‍ ഘടിപ്പിച്ചിരിക്കുന്നു. മുന്‍ ബോണറ്റ് തുറന്നാല്‍ എണ്ണ ടാങ്ക്, സ്‌പെയര്‍ വീല്‍ എന്നിവയാണ് കാണുക. മികച്ച ഹെഡ്‌റൂം പ്രദാനം ചെയ്യുന്നുണ്ട് ഈ കാര്‍. നിലവില്‍ നാനോയ്ക്ക് തുറക്കാന്‍ ഓപ്ഷനില്ല. ഈ ചെലവ് ചുരുക്കല്‍ പരിപാടിയും അധികം താമസിക്കാതെ എടുത്തു കളഞ്ഞേക്കും.

ആള്‍ട്ടോ 800 ഡിസൈന്‍

ആള്‍ട്ടോ 800 ഡിസൈന്‍

മാരുതി ആള്‍ട്ടോ 800 പരമ്പരാഗതമായ ഡിസൈന്‍ ശൈലിയിലാണ് വരുന്നത്. നാനോയെപ്പോലെ ഒരു 'കണ്‍ഫ്യൂസ്ഡ് ബേബി' അല്ലാത്തതിന്റെ എല്ലാ ഗുണങ്ങളും ആള്‍ട്ടോയുടെ ഡിസൈനില്‍ കാണാം. തുറക്കാന്‍ സാധിക്കുന്ന ബൂട്ട് ആള്‍ട്ടോ 800ലുണ്ട്. ഹെഡ്‌റൂം നാനോയോളം പോരില്ല. നാനോയെക്കാള്‍ നീളവും വീതിയും കുടുതലുണ്ട് ആള്‍ട്ടോയ്ക്ക്. എന്നാല്‍ ഉള്‍സൗകര്യത്തിന്റെ കാര്യത്തില്‍ നാനോയെ മറികടക്കാന്‍ ഈ വാഹനത്തിന് സാധിച്ചിട്ടില്ല.

നാനോ എന്‍ജിന്‍

നാനോ എന്‍ജിന്‍

ടാറ്റ നാനോയില്‍ 624സിസി ശേഷിയുള്ള എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ ടൂ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 37 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 51 എന്‍എം ആണ് ചക്രവീര്യം. ഒരു 4 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു എന്‍ജിനോടൊപ്പം. വാഹനത്തിന്റെ ആകെ ഭാരം 615 കിലോഗ്രാമാണ്. മികവുറ്റ ഗ്രൗണ്ട് ക്ലിയറന്‍സാണ് നല്‍കിയിരിക്കുന്നത്; 180 മില്ലിമീറ്റര്‍. 12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളാണ് ഈ കാറിലുള്ളത്.

ആള്‍ട്ടോ 800 എന്‍ജിന്‍

ആള്‍ട്ടോ 800 എന്‍ജിന്‍

ആള്‍ട്ടോയില്‍ ഘടിപ്പിച്ചിരിക്കുന്നത് 796സിസി ശേഷിയുള്ള 3 സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. താരതമ്യേന വലിയ ഈ എന്‍ജിന്‍ 48 കുതിരശക്തിയാണ് ഉല്‍പാദിപ്പിക്കുന്നത്. 69 എന്‍എം പരമാവധി ടോര്‍ക്ക്. നാനോയെക്കാള്‍ 20 മില്ലിമീറ്റര്‍ കുറവാണ് ആള്‍ട്ടോയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. ആള്‍ട്ടോയില്‍ 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ത്തിരിക്കുന്നു. ഭാരം നാനോയെക്കാള്‍ കൂടുതലാണ്; 695 കിലോഗ്രാം.

മൈലേജ്

മൈലേജ്

ടാറ്റ നാനോയുടെ മൈലേജ് 25.4 കിലോമീറ്ററാണ്. ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന മൈലേജ് നല്‍കുന്ന വാഹനങ്ങളുടെ പടട്ടികയിലാണ് ഈ കാറിന്റെ സ്ഥാനം. ആള്‍ട്ടോ 800ന്റെ മൈലേജ് ലിറ്ററിന് 22.74 കിലോമീറ്ററാണ്.

നാനോയുടെ പ്രധാന ഫീച്ചറുകള്‍

നാനോയുടെ പ്രധാന ഫീച്ചറുകള്‍

ടാറ്റ നാനോയുടെ ഉയര്‍ന്ന വേരിയന്റില്‍ സെന്‍ട്രല്‍ ലോക്കിങ്, ഏസി, ഡിസ്റ്റന്‍സ് ടു എംപ്റ്റി സംവിധാനം, ശരാശരി ഇന്ധന ഉപഭോഗം അറിയാനുള്ള സംവിധാനം തുടങ്ങിയവയുണ്ട്. എംപി3 മ്യൂസിക് പ്ലേയറും ഫ്രണ്ട് പവര്‍ വിന്‍ഡോകളും നാനോയിലെ ഫീച്ചറുകളില്‍ പെടുന്നു. ഇന്ധനം കുറഞ്ഞാല്‍ വാണിങ് നല്‍കുന്ന സംവിധാനവും വാഹനത്തിലുണ്ട്. 4 സ്പീക്കറുകളാണ് നാനോയില്‍ നല്‍കിയിരിക്കുന്നത്.

ആള്‍ട്ടോ 800 പ്രധാന ഫീച്ചറുകള്‍

ആള്‍ട്ടോ 800 പ്രധാന ഫീച്ചറുകള്‍

മുന്‍പറഞ്ഞ സംവിധാനങ്ങളില്‍ ഒന്നുരണ്ടെണ്ണം ആള്‍ട്ടോയില്‍ ഇല്ല. ഡിസ്റ്റന്‍സ് ടു എംപ്റ്റി, ശരാശരി ഇന്ധന ഉപഭോഗം എന്നിവയാണവ. ഉയര്‍ന്ന വേരിയന്റില്‍, അകത്തുനിന്ന് നിയന്ത്രിക്കാവുന്ന ഔട്‌സൈഡ് മിറര്‍ നല്‍കുന്നുണ്ട് മാരുതി. ഇത് നാനോയിലില്ല. 2 ഡിന്‍ എംപി3 പ്ലേയര്‍, കീലെസ്സ് സെന്‍ട്രല്‍ ലോക്കിങ്, 2 സ്പീക്കറുകള്‍, സീറ്റ് പോക്കറ്റുകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

സുരക്ഷ

സുരക്ഷ

ആള്‍ട്ടോ 800ലാണ് ഏറ്റവും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ളത്. ഉയര്‍ന്ന വേരിയന്റില്‍ എയര്‍ബാഗ് നല്‍കുന്നുണ്ട്. നാനോയിലേക്ക് ഇപ്പോഴും എയര്‍ബാഗ് എത്തിച്ചേര്‍ന്നിട്ടില്ല. രണ്ട് കാറിലും സീറ്റ് ബെല്‍റ്റുകളുണ്ട്. എന്നാല്‍, സീറ്റ് ബെല്‍റ്റ് വാണിങ് ലൈറ്റുകള്‍ നല്‍കിയിട്ടില്ല.

വിധി

വിധി

വിലയെ വെച്ച് താരതമ്യം ചെയ്താല്‍ നാനോയാണ് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുന്നതെന്ന് പറയാവുന്നതാണ്. സ്‌പേസിന്റെ കാര്യത്തിലും ആള്‍ട്ടോ 800നെ മറികടക്കുന്നു നാനോ. ഇന്ധനക്ഷമതയും കൂടുതലുണ്ട്.

ഒഴിവാക്കാനാവാത്ത ഒരു സംഗതിയാണ് ബൂട്ട്. ഇക്കാര്യത്തില്‍ ആള്‍ട്ടോ 800 മുന്നില്‍ നില്‍ക്കുന്നു. ആള്‍ട്ടോയുടേത് 3 സിലിണ്ടര്‍ എന്‍ജിനാണെന്നത് പ്രത്യേകം കണക്കിലെടുക്കണം. ഹൈവേയിലെ ഡ്രൈവുകള്‍ക്കും ലോങ് ഡ്രൈവുകള്‍ക്കും ആള്‍ട്ടോ താരതമ്യേന മികച്ചതാകുന്നത് ഇതിനാലാണ്. ബില്‍ഡ് ഗുണനിലവാരം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാലും ആള്‍ട്ടോ മുന്നില്‍ നില്‍ക്കും. ടാറ്റയെ അപേക്ഷിച്ച് മികച്ച സര്‍വീസ് ശൃംഖലയുണ്ട് മാരുതിക്ക്. ഇവിടങ്ങളിലെ സേവനവും താരതമ്യേന മികച്ചതാണ്.

Most Read Articles

Malayalam
English summary
Tata Nano Vs Alto 800 Comparison: Price, Mileage, and Specs.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X