ടാറ്റ സെസ്റ്റ് ടെസ്റ്റ് ഡ്രൈവ് റിവ്യൂ

ടാറ്റ ഒരു വലിയ മാറ്റത്തിന് സ്വയം തയ്യാറെടുക്കണമെന്ന് ഏതൊരു ഇന്ത്യന്‍ വാഹനപ്രേമിയും ആഗ്രഹിച്ചിരുന്നതാണ്. രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായം അതിവേഗം വളരുന്ന പുതിയ സാഹചര്യത്തില്‍ ഇനിയൊട്ടും വൈകിക്കൂടാ എന്ന ഉപഭോക്താക്കളുടെ ചിന്തയെ വളരെ പെട്ടെന്നാണ് ടാറ്റ പിടിച്ചെടുത്ത് പ്രവൃത്തിയിലെത്തിച്ചത്. സൈറസ് മിസ്ത്രിയുടെ സ്ഥാനാരോഹണത്തിനു ശേഷം നടന്ന പ്രഖ്യാപനങ്ങള്‍ മിക്കതും ഈ ദിശയിലേക്കുള്ള സൂചകങ്ങളായിരുന്നു. കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റയുടെ പരിവര്‍ത്തനത്തിന്റെ ആദ്യത്തെ അടയാളങ്ങള്‍ പുറത്തുവന്നു.

ടാറ്റയുടെ സ്വന്തം സന്നാഹങ്ങളുപയോഗിച്ച് വികസിപ്പിച്ചെടുത്ത രണ്ട് വാഹനങ്ങള്‍ (ബോള്‍ട്ട് ഹാച്ച്ബാക്ക്, സെസ്റ്റ് സെഡാന്‍) ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റയുടെ ബൂത്തിലേക്ക് ആള്‍പ്രവാഹം കൂട്ടി. ഫാല്‍ക്കണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡിസൈന്‍ ഫിലോസഫിയിലാണ് ബോള്‍ട്ടും സെസ്റ്റും നിര്‍മിക്കപ്പെട്ടത്. സാങ്കേതികതയിലും വലിയ തോതില്‍ തങ്ങള്‍ മുന്നേറിയതായി ടാറ്റയുടെ പുതിയ വാഹനങ്ങള്‍ തെളിയിച്ചു.

പുതിയ കാലത്തിന്റെ ഡിസൈന്‍ രുചികളോടും പുതുസാങ്കേതിക അഭിനിവേശത്തോടുമെല്ലാം അനുകൂലമായി പ്രതികരിക്കുന്ന, തികച്ചും പുതിയതായ ഒരു കാര്‍നിര്‍മാതാവിനെയാണ് ടാറ്റയില്‍ നിന്നും നമ്മള്‍ ഇനി പ്രതീക്ഷിക്കുന്നത്. ടാറ്റ സെസ്റ്റ് സെഡാന്‍ മോഡലിനെ ടെസ്റ്റ് ചെയ്യാന്‍ ക്ഷണം ലഭിച്ചപ്പോള്‍ ഞങ്ങളുടെ ചര്‍ച്ചകള്‍ പ്രധാനമായും ഊന്നിയത് ഈ മേഖലയിലായിരുന്നു. സെസ്റ്റിന്റെ ഏറ്റവുയര്‍ന്ന ഡീസല്‍ എക്‌സ്എംഎ പതിപ്പാണ് ഞങ്ങള്‍ക്ക് ടെസ്റ്റിന് ലഭിച്ചത്. സെഗ്മെന്റില്‍ തന്നെ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (സെമി ഓട്ടോമാറ്റിക്) ഘടിപ്പിച്ച് എത്തുന്ന ഏക മോഡലാണിത്.

ചിത്രത്താളുകളില്‍ കൂടുതല്‍ വിവരങ്ങള്‍...

ടാറ്റ സെസ്റ്റ് ടെസ്റ്റ് ഡ്രൈവ് റിവ്യൂ

ചിത്രങ്ങളിലൂടെ നീങ്ങുക.

ഡിസൈന്‍

ഡിസൈന്‍

4 മീറ്റര്‍ നീളത്തില്‍ ചെറുസെഡാന്‍ എന്ന പേരില്‍ ഇന്ത്യയില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ജീവിയെ അതിന്റെ അളവുതൂക്കങ്ങളില്‍ ഒതുക്കി, ഉപഭോക്താക്കളുടെ വാനോളമുയര്‍ന്ന പ്രതീക്ഷകളോട് അനുകൂലമായി മാത്രം പ്രതികരിച്ച് ടാറ്റ എങ്ങനെ ഒരുക്കിയെടുത്തിരിക്കുന്നു എന്നതാണ് ആദ്യത്തെ ചോദ്യം. ഹണികോമ്പ് (തേനീച്ചക്കൂടിന്റെ ഡിസൈന്‍ ശൈലി) ഡിസൈനിലുള്ള ഗ്രില്ലിനോട് ചേര്‍ന്നു നില്‍ക്കുന്ന വലിയ ഹെഡ്‌ലാമ്പുകള്‍ സെസ്റ്റിന്റെ മുഖച്ഛായയെ ആകര്‍ഷകമാക്കുന്നു. ഹെഡ്‌ലാമ്പില്‍ പ്രൊജക്ടര്‍ ലാമ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. ഗ്രില്ലിന്റെ മുകളിലും താഴെയുമായി ക്രോമിയത്തിന്റെ സാന്നിധ്യം കാണാം. സാധാരണ കാറുകളില്‍ നിന്നും വ്യത്യസ്തമായി, വിന്‍ഡ്‌സ്‌ക്രീന്‍ എ-പില്ലാറുമായി ചേരുന്നിടത്ത് ചില ഡിസൈന്‍ സവിശേഷതകള്‍ ചേര്‍ത്തിട്ടുണ്ട് ടാറ്റ. കാഴ്ചയ്ക്ക് ഇത് ഭംഗി തോന്നുമെങ്കിലും ചെറിയ ചില പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. അതെക്കുറിച്ച് നമ്മള്‍ വരും താളുകളിലൊന്നില്‍ പ്രത്യേകം ചര്‍ച്ച ചെയ്യുന്നുണ്ട്.

ഡിസൈന്‍

ഡിസൈന്‍

വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ നമ്മുടെ ശ്രദ്ധയെ ആദ്യം ആകര്‍ഷിക്കുക സെസ്റ്റിന്റെ ഉയരം തന്നെയാണ്. വാഹനത്തിന് 1570 ഉയരമുണ്ട്. സെഗ്മെന്റില്‍ ഏറ്റവും ഉയരമുള്ള കാറാണിത് എന്നറിയുക. ഗ്രൗണ്ട് ക്ലിയറന്‍സിന്റെ കാര്യത്തിലും താരതമ്യേന മികവ് പുലര്‍ത്തുന്നു. ഡോര്‍ലൈനുകളും ബ്ലാക്ക് പില്ലാറുമെല്ലാം സെസ്റ്റിന് ഒരു സ്‌പോര്‍ടി സൗന്ദര്യം പ്രദാനം ചെയ്യുന്നുണ്ട്. അലോയ് വീലുകളുടെ ഡിസൈനും വാഹനത്തിന് പ്രത്യേകമായ ഭംഗി നല്‍കുന്നു.

ഡിസൈന്‍

ഡിസൈന്‍

സെസ്റ്റിന്റെ പിന്‍വശം സെഗ്മെന്റിലെ മറ്റു കാറുകളെ താരതമ്യം ചെയ്യുമ്പോള്‍ പിന്നിലേക്കുള്ള തള്ളിനില്‍ക്കല്‍ കുറവാണെന്നു തോന്നാം. എങ്കിലും വാഹനത്തെ മൊത്തം നോക്കിക്കാണുമ്പോള്‍ ഇത് ഡിസൈനിന്റെ സംതുലനം നിലനിര്‍ത്തുന്നതിന് ഉപകരിച്ചിട്ടുണ്ടെന്ന് മനസ്സിലാകും. റിയര്‍ ലാമ്പുകളുടെ ഒരല്‍പം മുന്നാക്കം ചേര്‍ന്നുള്ള നില്‍പ് മനോഹരമായിട്ടുണ്ട്. ബംപറിനു താഴെയുള്ള ഭാഗത്തിന് മങ്ങിയ കറുപ്പുരാശി പകര്‍ന്നിരിക്കുന്നു.

എന്‍ജിന്‍

എന്‍ജിന്‍

ഫിയറ്റിന്റെ 1248 സിസി ശേഷിയുള്ള 4 സിലിണ്ടര്‍ ക്വാഡ്രാജെറ്റ് എന്‍ജിനാണ് സെസ്റ്റ് എക്‌സ്എംഎ വേരിയന്റിന് നല്‍കിയിട്ടുള്ളത്. 4000 ആര്‍പിഎമ്മില്‍ 89 കുതിരശക്തി പകരുന്നു. 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ആണ് ചക്രവീര്യം. വാഹനത്തിന്റെ പ്രകടനത്തെ ശരാശരിക്കു മുകളില്‍ എന്നു വിലയിരുത്താം. ടാറ്റയുടെ എന്‍ജിന്‍ ട്യൂണിങ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ഇതേ എന്‍ജിന്‍ ഘടിപ്പിച്ചിട്ടുള്ള പൂന്തോ ഇവോ, ലീനിയ എന്നീ മോഡലുകളെ അപേക്ഷിച്ച് സെസ്റ്റില്‍ പ്രകടനശേഷി കൂടുതലുണ്ടെന്ന് വിലയിരുത്താം. പരമാവധി ചക്രവീര്യം (ടോര്‍ക്ക്) പുറത്തെടുക്കാന്‍ ഫിയറ്റ് കാറുകളില്‍ 2000 ആര്‍പിഎം വരെ എടുക്കുന്നുണ്ട്. സെസ്റ്റില്‍ ഇത് 250 ആര്‍പിഎം കുറവാണ്. ഓവര്‍ടേക്കിങ് സമയങ്ങളില്‍ സെസ്റ്റ് എന്‍ജിന്റെ ഈ ട്യൂണിങ് സവിശേഷത വലിയ അനുഗ്രഹമായി മാറി.

ഗിയര്‍ബോക്‌സ്

ഗിയര്‍ബോക്‌സ്

ഞങ്ങള്‍ ടെസ്റ്റ് ചെയ്യുന്ന പതിപ്പില്‍ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഘടിപ്പിച്ചിട്ടുള്ളത്. സാങ്കേതികമായി ഈ ട്രാന്‍സ്മിഷന്‍ സന്നാഹം മാന്വല്‍ ഗിയര്‍ബോക്‌സുകള്‍ക്കു സമാനമാണ്. എന്നാല്‍, ക്ലച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ സംവിധാനമാണ് നിര്‍വഹിക്കുക. അതായത്, വാഹനത്തില്‍ ക്ലച്ച് പെഡല്‍ കാണില്ല എന്ന്. സാധാരണ ഇത്തരം ട്രാന്‍സ്മിഷന്‍ സന്നാഹങ്ങള്‍ ഡ്യുവല്‍ ക്ലച്ച് സംവിധാനത്തോടു കൂടിയാണ് വരിക. സെസ്റ്റില്‍ ഇത് സിംഗിള്‍ ക്ലച്ചാണ്. ഇവ ഉപയോഗത്തില്‍ കുറച്ച് പ്രയാസങ്ങള്‍ സൃഷ്ടിക്കും, പ്രത്യേകിച്ച് കുറഞ്ഞ വേഗതയില്‍. പലപ്പോഴും റിവേഴ്‌സ് ചെയ്യുമ്പോള്‍ കാര്‍ ഒരല്‍പം മുന്നോട്ടാഞ്ഞതിനു ശേഷം മാത്രം പിന്നോട്ടു നീങ്ങുന്ന പ്രവണത കാണിച്ചു. ഇത് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുക്കുമ്പോഴും ഫീല്‍ ചെയ്യും. ഇതിനോട് ഒരല്‍പം പഴകേണ്ടതുണ്ട്.

ഗിയര്‍ബോക്‌സ്

ഗിയര്‍ബോക്‌സ്

സിംഗിള്‍ ക്ലച്ചിന്റെ പ്രശ്‌നങ്ങള്‍ പലപ്പോഴും പുറത്തെടുക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളെ പ്രത്യേകം പരിഗണിച്ചു തന്നെയാണ് ഇറ്റാലിയര്‍ കമ്പനിയായ മാഗ്നറ്റി മാരെല്ലി ഈ ക്ലിച്ച് സംവിധാനം നിര്‍മിച്ചിട്ടുള്ളത്. ഈ കാര്‍ മൂന്ന് മോഡില്‍ ഓടിക്കാനാകും. ഓട്ടോ, സ്‌പോര്‍ട്, ട്രിപ്‌ട്രോണിക് എന്നിങ്ങനെ. ഓട്ടോമോഡ് ഇന്ധനലാഭത്തിന് മികച്ചതാണ്. വേഗതയേറിയ ട്രാഫിക്കുകളില്‍ സ്‌പോര്‍ട് മോഡ് ഉപയോഗിക്കാം. ഷിഫ്റ്ററിനു താഴെയുള്ള 'എസ്' ബട്ടണ്‍ അമര്‍ത്തുന്നതിലൂടെ സ്‌പോര്‍ട് മോഡിലേക്കു മാറാം.

ഗിയര്‍ബോക്‌സ്

ഗിയര്‍ബോക്‌സ്

ട്രിപ്‌ട്രോണിക് മാന്വല്‍ മോഡിലും വാഹനം ഓടിക്കാവുന്നതാണ്. സാമ്പ്രദായികമായ ശൈലിയിലല്ല ഷിഫ്റ്റിങ് നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധിക്കണം. ഇതിന് സാങ്കേതികമായ കാരണങ്ങളുണ്ടാകാം. അത് എന്തായിരുന്നാലും സാമ്പ്രദായികമായ രീതിയിലുള്ള ഷിഫ്റ്റിങ് രീതിയില്‍ കാറോടിച്ചു പരിചയിച്ചയാള്‍ക്ക് ഇത് ഒരല്‍പം പ്രയാസമുണ്ടാക്കും.

ഡ്രൈവ്

ഡ്രൈവ്

വോള്യം വിപണിയെ ലക്ഷ്യമാക്കി വരുന്ന സെസ്റ്റിന് എല്ലാവരെയും തൃപ്തിപ്പെടുത്തേണ്ട ബാധ്യതയുണ്ടെന്ന് പറയേണ്ടതില്ലല്ലോ. ഇക്കാരണത്താലാവണം സസ്‌പെന്‍ഷന്‍ ക്രമീകരണം ഹാന്‍ഡ്‌ലിങ്ങിനും റൈഡിനും ഇടയില്‍ സംതിലിതമായ ഒരിടം കണ്ടെത്തിയിരിക്കുന്നതായി കാണാം. രാജ്യത്തെ ഗട്ടറുകളിലും പര്‍വതസമാനമായ ഹംപുകളിലും തട്ടിത്തടഞ്ഞു നീങ്ങുമ്പോള്‍ കുറച്ച് ശരീരസുഖം ആവശ്യമുള്ളവര്‍ക്ക് ഈ സസ്‌പെന്‍ഷന്‍ ഇഷ്ടപ്പെട്ടേക്കും. എന്നാല്‍, ഇച്ചിരി സ്റ്റിഫായ സസ്‌പെന്‍ഷനില്‍ സ്‌പോര്‍ടി ഡ്രൈവിങ് ഒക്കെ ആഗ്രഹിക്കുന്നവരെ വാഹനം അല്‍പെ നിരാശപ്പെടുത്താനാണ് സാധ്യത.

ഡ്രൈവ്

ഡ്രൈവ്

മുന്നിലും പിന്നിലുമുള്ള സസ്‌പെന്‍ഷന്‍ സംവിധാനങ്ങള്‍ അപ്രതീക്ഷിതമായ ഗട്ടറുകളെ വളരെ മനോഹരമായി മറികടക്കുന്നുണ്ട്. സസ്‌പെന്‍ഷന്‍ കുറെക്കൂടി കടുപ്പിച്ച് ഒരു ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കുമെന്നും അത് ഇക്കാര്യത്തില്‍ നിലവില്‍ സെഗ്മെന്റില്‍ മികവ് പുലര്‍ത്തുന്ന അമേസിന് ഒരു മികച്ച എതിരാളിയായിരിക്കും എന്നുറപ്പിക്കാം.

കാബിന്‍

കാബിന്‍

ഡിസൈന്‍ സൗന്ദര്യം മൊത്തത്തില്‍ മികവുറ്റതാണെന്നു പറയാം. മുന്‍ ടാറ്റ വാഹനങ്ങള്‍ പരിചയിച്ചവരെ സംബന്ധിച്ച് ഇതൊരു വന്‍ കുതിച്ചുചാട്ടമായും അനുഭവപ്പെടാം. എങ്കിലും, ചിലയിടങ്ങളില്‍ ഫിറ്റ് ആന്‍ഡ് ഫിനിഷ് അത്ര പോരെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. ഹ്യൂണ്ടായ് എക്‌സെന്റിന്റെ ഇന്റീരിയര്‍ നല്‍കുന്നത്ര ആത്മവിശ്വാസം സെസ്റ്റ് പകരുന്നില്ലെന്ന് പറയേണ്ടിയിരിക്കുന്നു.

കൈയെത്തുന്ന രീതിയില്‍ എല്ലാം ക്രമീകരിക്കുന്നതില്‍ ഡിസൈനര്‍മാരും എന്‍ജിനീയര്‍മാരും വിജയിച്ചിട്ടുണ്ട്. പവര്‍ വിന്‍ഡോകള്‍ അടക്കമുള്ളവയുടെ സ്വിച്ചുകള്‍ ഏറ്റവും സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കാബിന്‍

കാബിന്‍

ബിജ്-ഗ്രേ വര്‍ണപദ്ധതിയാണ് സെസ്റ്റിനകത്ത് നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ ഉപഭോക്താവിനെ സംബന്ധിച്ച് ബീജ് വര്‍ണം ഒരു വലിയ ആകര്‍ഷണഘടകമാണ്. ഫാബ്രിക്‌സിന് േ്രഗ നിറം നല്‍കിയത് ഔചിത്യപൂര്‍വമായ പണിയായി വിലയിരുത്താം. ഡോറുകളിലെ ബീജ് വര്‍ണം പെട്ടെന്ന് ചെളി പിടിക്കാന്‍ സഹായകമാണെങ്കിലും ഇന്ത്യക്കാരന്റെ സാമ്പ്രദായികതയോടെ എതിരിടാന്‍ ടാറ്റയെക്കൊണ്ടാവില്ല.

പിന്‍ സീറ്റുകള്‍ക്ക് ഉയരം ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഡ്രൈവര്‍ സീറ്റിന് ഉയരക്രമീകരണം നല്‍കാത്തത് ഉയര്‍ന്ന വേരിയന്റില്‍ ഒരു കുറവായി എടുത്തുകാട്ടാം.

പിന്‍ കാബിനിലെ ലെഗ്‌റൂം മികച്ചതാണ്. അഞ്ചു പേര്‍ക്ക് വാഹനത്തില്‍ സുഖമായി സഞ്ചരിക്കാം.

ഞങ്ങളെ ആകര്‍ഷിച്ച ഘടകങ്ങള്‍

ഞങ്ങളെ ആകര്‍ഷിച്ച ഘടകങ്ങള്‍

ഉപഭോക്താക്കളെ, പ്രത്യേകിച്ച് യുവാക്കളെ ഏറ്റവും ആകര്‍ഷിക്കാന്‍ സാധ്യതയുള്ള ഒന്നാണ് സെസ്റ്റിലെ ഹര്‍മാന്‍ ഓഡിയോ സിസ്റ്റം. വളരെ ലളിതമായ ഡിസൈനാണ് സിസ്റ്റത്തിന് നല്‍കിയിട്ടുള്ളത്. വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുവാനും സാധിക്കുന്നു. കാശ് മുതലാവും എന്ന് ലളിതമായി പറയാം ഓഡിയോ സിസ്റ്റത്തിന്റെ കാര്യത്തില്‍.

ഞങ്ങളെ ആകര്‍ഷിച്ച ഘടകങ്ങള്‍

ഞങ്ങളെ ആകര്‍ഷിച്ച ഘടകങ്ങള്‍

കാബിനില്‍ എന്‍ജിന്‍-ടയര്‍ ശബ്ദത്തെ കുറയ്ക്കുന്ന കാര്യത്തില്‍ ടാറ്റ വന്‍തോതില്‍ വിജയിച്ചിരിക്കുന്നു. യാത്രകള്‍ക്ക് ഈ വാഹനം എത്രയും യോജിച്ചതാവുന്നതിനു കാരണം ഇതുകൂടിയാണ്.

ഞങ്ങളെ ആകര്‍ഷിച്ച ഘടകങ്ങള്‍

ഞങ്ങളെ ആകര്‍ഷിച്ച ഘടകങ്ങള്‍

ഹെഡ്‌ലാമ്പുകളുടെ മികച്ച പ്രകടനവും ഞങ്ങളെ ആകര്‍ഷിച്ചു. രാത്രി ഡ്രൈവിങ്ങില്‍ ഒരുതരത്തിലുള്ള പ്രയാസവും സൃഷ്ടിക്കുന്നില്ല ഈ ലാമ്പുകള്‍.

ഞങ്ങളെ ആകര്‍ഷിച്ച ഘടകങ്ങള്‍

ഞങ്ങളെ ആകര്‍ഷിച്ച ഘടകങ്ങള്‍

വളരെ വ്യക്തതയുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഭാഗങ്ങള്‍ കാറില്‍ ആകര്‍ഷകമായ മറ്റൊന്നാണ്. സ്പീഡോമീറ്റര്‍, ടെക്കോമീറ്റര്‍ എന്നിവ വായിക്കാന്‍ ഒട്ടും പ്രയാസപ്പെടേണ്ടി വരില്ല. വലിപ്പം ഇത്തിരി കുറവാണെങ്കിലും മള്‍ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയും വ്യക്തതയോടെ വിവരങ്ങള്‍ നല്‍കുന്നു. ഗിയര്‍ എന്‍ഗേജ്ഡാണെങ്കില്‍ ഈ ഡിസ്‌പ്ലേയിലൂടെ അത് തിരിച്ചറിയാം. ഡോര്‍ വാണിങ്, ട്രിപ് മീറ്റര്‍, ഇന്ധനനില എന്നിവ ഇതിലറിയാം.

ഞങ്ങളെ ആകര്‍ഷിച്ച ഘടകങ്ങള്‍

ഞങ്ങളെ ആകര്‍ഷിച്ച ഘടകങ്ങള്‍

സ്വിച്ചുകളെല്ലാം കൈയെത്തുന്ന ദൂരത്ത് ക്രമീകരിച്ചിരിക്കുന്നു. എത്തിപ്പിടിക്കാനായി സീറ്റില്‍ നിന്ന് മുന്നോട്ടും പിന്നോട്ടും ആയേണ്ടതില്ല.

ഞങ്ങളെ ആകര്‍ഷിച്ച ഘടകങ്ങള്‍

ഞങ്ങളെ ആകര്‍ഷിച്ച ഘടകങ്ങള്‍

സീറ്റിനടിയില്‍ ഒരു സ്‌റ്റോറേജ് കംപാര്‍ട്ട്‌മെന്റ് തയ്യാറാക്കിയത് അങ്ങേയറ്റം ആകര്‍ഷിച്ച മറ്റൊരു സംഗതിയാണ്.

അനാകര്‍ഷകമായവ

അനാകര്‍ഷകമായവ

390 ലിറ്റര്‍ ശേഷിയുണ്ട് സെസ്റ്റിന്റെ ബൂട്ടിന്. ഇത് അത്യാവശ്യം മികച്ച സൗകര്യമാണെങ്കിലും ഡിസൈനിലെ പോരായ്മകള്‍ മൂലം ഈ സ്ഥലസൗകര്യം ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.

അനാകര്‍ഷകമായവ

അനാകര്‍ഷകമായവ

ഫ്രണ്ട് സീറ്റുകള്‍ക്ക് ഉയരം ക്രമീകരിക്കാനുള്ള സംവിധാനം നല്‍കണമായിരുന്നു. ഡ്രൈവര്‍ സീറ്റില്‍ ഈ സൗകര്യമില്ലാത്തത് ഉയരം കുറഞ്ഞ, അഥവാ ഒരു ടിപ്പിക്കല്‍ ഇന്ത്യക്കാരന് അസ്വീകാര്യമായിരിക്കും. ഫ്രണ്ട് സീറ്റ് ബെല്‍റ്റുകളും ഇത്തരത്തില്‍ ക്രമീകരിക്കാവുന്നവ ആകേണ്ടിയിരുന്നു.

അനാകര്‍ഷകമായവ

അനാകര്‍ഷകമായവ

റിയര്‍വ്യൂ മിറര്‍ വളരെ ചെറുതാണ്. പിന്നിലെ കാഴ്ചകളുടെ ശരിയായ ഒരു ചിത്രം ഡ്രൈവര്‍ക്ക് മിസ്സാകാന്‍ ഇത് കാരണമായേക്കും. പ്രത്യേകിച്ച്, സി പില്ലാറിനടുത്തുള്ള കാഴ്കളിലേക്ക് കണ്ണെത്തിക്കാന്‍ ഈ മിറര്‍ സഹയകമല്ല. ഔട്‌സൈഡ് മിററുകളുടെ കാര്യത്തിലും ഈ വലിപ്പ പ്രശ്‌നമുണ്ട്.

അനാകര്‍ഷകമായവ

അനാകര്‍ഷകമായവ

സ്‌പോര്‍ട് മോഡ് സെലെക്ട് ചെയ്യാന്‍ ഷിഫ്റ്ററിനു കീഴെ കൈ ചെല്ലണമെന്ന് പറഞ്ഞുവല്ലോ? ഇത് സ്റ്റീയറിങ് വീലില്‍ നല്‍രകിയിരുന്നെങ്കില്‍ സംഗതി കിടിലം ആയേനെ. ഫോര്‍മുല വണ്‍ കാറുകളുടെ ശൈലിയിലുള്ള ഈ സവിശേഷത യുവ ഉപഭോക്താക്കള്‍ക്ക് വലിയ കാര്യമായി തോന്നുകയും ചെയ്യും.

അനാകര്‍ഷകമായവ

അനാകര്‍ഷകമായവ

തുടക്കത്തില്‍ പറഞ്ഞ ഒരു കാര്യത്തിലേക്കു വരാം. വിന്‍ഡ്‌സ്‌ക്രീനിന്റെ ഡിസൈന്‍ സവിശേഷതതയാണ് പ്രശ്‌നം. ചിത്രത്തില്‍ കാണുന്ന പോലെ എ പില്ലാറുകളുടെ വലിപ്പം വര്‍ധിപ്പിക്കാന്‍ ഈ ഡിസൈന്‍ കാരണമായിട്ടുണ്ട്. ഇത് ഡ്രൈവറുടെ കാഴ്ചയെ ചെറിയ തോതില്‍ മറയ്ക്കുന്നു. കോര്‍ണറിങ് സമയത്ത് ഒരല്‍പം മുമ്പോട്ട് നീങ്ങാതെ കൃത്യമായി കാര്യങ്ങള്‍ കാണാന്‍ സാധിക്കാതെ വരുന്നു.

അനാകര്‍ഷകമായവ

അനാകര്‍ഷകമായവ

സീറ്റിനടിയില്‍ സ്‌റ്റോറേജ് സൗകര്യം നല്‍കിയിട്ടുണ്ടെന്നത് ശരി. എങ്കിലും ഡോറിലോ മറ്റോ ഒന്നോ രണ്ടോ കപ് ഹോള്‍ഡറുകള്‍ കൂടി നല്‍കാമായിരുന്നു.

മൈലേജും മറ്റും

മൈലേജും മറ്റും

ലിറ്ററിന് 23 കിലോമീറ്റര്‍ ആണ് വാഗ്ദാനം. ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുന്ന ഒരാള്‍ക്ക് 18 മുതല്‍ 19 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. മാന്വല്‍ മോഡിലാണെങ്കില്‍ 14 കിലോമീറ്ററില്‍ കൂടുതല്‍ കിട്ടാന്‍ പ്രയാസമാണ്.

വാഹനത്തിന്റെ മൊത്തം ഭാരം 1,170 കിലോഗ്രാം ആണെന്നത് ഈ നിരക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

വിധി

വിധി

മാരുതി സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ്, ഹ്യൂണ്ടായ് എക്‌സെന്റ് എന്നിവയുമായുള്ള എതിരിടലിന് എന്തുകൊണ്ടും സന്നാഹപ്പെട്ടതാണ് സെസ്റ്റ് സെഡാന്‍. ഓട്ടോമാറ്റഡ് മാന്വല്‍ സിസ്റ്റത്തിന്റെ മുന്‍തൂക്കവും വാഹനത്തിനുണ്ട്. കാഴ്ചയില്‍ പുതിയ ഡിസൈന്‍ തീം ഏറെ മികച്ചതാണ്. ഒരു കുടുംബത്തിന് ഈ വാഹനം ഏറെ പ്രിയപ്പെട്ടതായിരിക്കും. എന്നാല്‍, സ്‌പോര്‍ടി റൈഡ് ഇഷ്ടപ്പെടുന്ന ഒരാളെ വാഹനം തൃപ്തിപ്പെടുത്തണമെന്നില്ല.

വലിയ ബഹളങ്ങളുണ്ടാക്കാത്ത എന്‍ജിന്‍ തികച്ചും ആകര്‍ഷകമാണ്. കംഫര്‍ട്ടിന്റെ കാര്യത്തിലും സെഗ്മെന്റില്‍ മത്സരക്ഷമത പ്രകടിപ്പിക്കുന്നു വാഹനം. വളരെക്കാലത്തിനു ശേഷം വിപണിയിലെത്തുന്ന ഒരു മികച്ച ടാറ്റ ഉല്‍പന്നമാണിത് എന്ന് നിസ്സംശയം പറയാം.

Most Read Articles

Malayalam
English summary
Here you can read a test drive review of the Zest Diesel AMT.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X