ഇന്ത്യയിലെ ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകള്‍

ഓട്ടോമാറ്റിക് കാറുകളോട് വിപണിക്ക് താല്‍പര്യം കൂടിവരികയാണെന്നതിനു തെളിവാണ് മാരുതി സെലെരിയോയ്ക്കുള്ള ഒടുക്കത്തെ ഡിമാന്‍ഡ്. അര്‍ധ-ഓട്ടോമാറ്റിക് സംവിധാനം ഘടിപ്പിച്ച സെലെരിയോ മോഡല്‍ ഏറ്റവും ഉയര്‍ന്ന പതിപ്പായിട്ടും ഉപഭോക്താക്കള്‍ ക്യൂ നിന്ന് വാങ്ങുകയാണ്. ട്രാഫിക് പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്ന നമ്മുടെ നഗരസാഹചര്യങ്ങളായിരിക്കണം ഓട്ടോമാറ്റിക് കാറുകളോട് പ്രിയം വര്‍ധിപ്പിക്കുന്നത്. കാറിനകത്ത് കൈയും കാലുമിട്ടടിച്ച് വണ്ടിയോടിക്കാന്‍ ഇന്ന് അധികമാരും ഇഷ്ടപ്പെടുന്നില്ല.

താഴെ, ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് കാറുകളെ പരിചയപ്പെടുത്തുകയാണ്. വില, മൈലേജ് തുടങ്ങിയ വിവരങ്ങളെല്ലാം ഇവിടെയറിയാം. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അതാത് സ്ലൈഡുകളില്‍ നല്‍കിയിട്ടുള്ള ലിങ്കുകള്‍ വഴി മലയാളം ഡ്രൈവ്‌സ്പാര്‍ക്കിന്റെ ഡാറ്റാബേസിലേക്കു പോകാവുന്നതാണ്.

ലേഖനം തുടര്‍ന്നു വായിക്കാന്‍ താഴെ താളുകളിലേക്ക് ചെല്ലുക.

അടുത്ത താളുകളില്‍...

അടുത്ത താളുകളില്‍...

ഇന്ത്യയില്‍ ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകള്‍

മാരുതി സുസൂക്കി റിറ്റ്‌സ്

മാരുതി സുസൂക്കി റിറ്റ്‌സ്

മാരുതി സുസൂക്കിയുടെ വിശ്വസ്തമായ കരങ്ങളില്‍ നിന്ന് ഒരു ഓട്ടോമാറ്റിക് കാര്‍ വേണമെന്നുള്ളവര്‍ക്ക് റിറ്റ് ഒരു നല്ല ഒപ്ഷനാണ്. താരതമ്യേന വിലക്കുറവും ഈ മോഡലിനുണ്ട്. റിറ്റ്‌സിന്റെ വിഎക്‌സ്‌ഐ മോഡലില്‍ മാത്രമാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിട്ടുള്ളത് എന്നറിയുക. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോടൊപ്പമാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്തിട്ടുള്ളത്. 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിലുള്ളത്. ഹൈവേയില്‍ ഒരുപക്ഷേ ഈ ട്രാന്‍സ്മിഷന്‍ നിരാശപ്പെടുത്തിയേക്കാം. എന്നാല്‍, സിറ്റി ആവശ്യങ്ങള്‍ക്ക് ഒരു പെര്‍ഫെക്ട് വാഹനമാണിത്. എബിഎസ്, ഇബിഡി, പവര്‍ വിന്‍ഡോകള്‍, ടില്‍റ്റ് സ്റ്റീയറിംഗ് എന്നിങ്ങനെയുള്ള സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. സ്റ്റീരിയോ ഇല്ല.

മാരുതി സുസൂക്കി റിറ്റ്‌സ്

മാരുതി സുസൂക്കി റിറ്റ്‌സ്

  • വില: 6.19 ലക്ഷം
  • ട്രാന്‍സ്മിഷന്‍: 4 സ്പീഡ്
  • മൈലേജ്: ലിറ്ററിന് 17.16 കിലോമീറ്റര്‍
  • കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്കു ചെയ്യുക

    ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

    ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

    മികച്ച ഇന്റീരിയര്‍ സ്‌പേസ് പ്രദാനം ചെയ്യുന്ന വാഹനമാണിത്. ഫിറ്റ് ആന്‍ഡ് ഫിനിഷിലും വാഹനം മികവു പുലര്‍ത്തുന്നു. ഐ20യില്‍ ചേര്‍ത്തിട്ടുള്ള അതേ ട്രാന്‍സ്മിഷനാണ് ഗ്രാന്‍ഡ് ഐ10ലുമുള്ളത്. രണ്ട് വേരിയന്റുകളിലായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്ത് ലഭിക്കുന്നു. ഈ വാഹനത്തില്‍ ഇബിഡി, എബിഎസ് സന്നാഹങ്ങളില്ല എന്നത് റിറ്റ്‌സുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു കുറവുതന്നെയാണ്.

    ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

    ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

    • വില: 5.95 ലക്ഷം (സ്‌പോര്‍ട്‌സ്), 6.23 ലക്ഷം (ആസ്ത)
    • ട്രാന്‍സ്മിഷന്‍: 4 സ്പീഡ്
    • മൈലേജ്: ലിറ്ററിന് 18.9 കിലോമീറ്റര്‍
    • കൂടുതല്‍ വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്കു ചെയ്യുക

      ഹോണ്ട ബ്രിയോ

      ഹോണ്ട ബ്രിയോ

      വളരെ ഒതുക്കമുള്ളതും ഭംഗിയേറിയതുമായ ശരീരമാണ് ബ്രിയോയുടെ പ്രത്യേകത. സ്‌പേസിന്റെ കാര്യത്തില്‍ വലിയ ശാഠ്യങ്ങളില്ലാത്തവര്‍ക്കും സൗന്ദര്യത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധങ്ങളുള്ളവര്‍ക്കും ബ്രിയോ ഒരു നല്ല കാറായി അനുഭവപ്പെടാം. നഗരത്തിരക്കുകളില്‍ ബ്രിയോയെ കൈകാര്യം ചെയ്യാന്‍ താരതമ്യേന എളുപ്പമാണ്. എന്‍ജിനോടു ചേര്‍ത്തിരിക്കുന്നത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ 5 സ്പീഡാണ് എന്നതും ആകര്‍ഷകമാണ്. ഹൈവേകളിലെ ഡ്രൈവ് മുന്‍പറഞ്ഞ രണ്ടു വാഹനങ്ങളെക്കാള്‍ മികച്ചതാണ്. എബിഎസ്, ഇബിഡി, ഫ്രണ്ട് എയര്‍ബാഗ് എന്നിവ സ്റ്റാന്‍ഡേഡായി നല്‍കുന്നു.

      ഹോണ്ട ബ്രിയോ

      ഹോണ്ട ബ്രിയോ

      • വില: 6.12 ലക്ഷം
      • ട്രാന്‍സ്മിഷന്‍: 5 സ്പീഡ്
      • മൈലേജ്: ലിറ്ററിന് 18.9 കിലോമീറ്റര്‍
      • കൂടുതല്‍ വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്കു ചെയ്യുക

        ഹ്യൂണ്ടായ് ഐ20

        ഹ്യൂണ്ടായ് ഐ20

        ഐ20യുടെ ഉയര്‍ന്ന 'സ്‌പോര്‍ട്‌സ്' വേരിയന്റിലാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിട്ടുള്ളത്. നിരവധി ഫീച്ചറുകള്‍ കുത്തിനിറച്ചാണ് ഈ വാഹനം വരുന്നത്. 4 സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിനോടു ചേര്‍ത്തിട്ടുള്ളത്. ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊള്ളണമെന്നില്ല.

        ഹ്യൂണ്ടായ് ഐ20

        ഹ്യൂണ്ടായ് ഐ20

        • വില: 7.88 ലക്ഷം
        • ട്രാന്‍സ്മിഷന്‍: 4 സ്പീഡ് ഓട്ടോമാറ്റിക്
        • മൈലേജ്: ലിറ്ററിന് 15.04 കിലോമീറ്റര്‍
        • കൂടുതല്‍ വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്കു ചെയ്യുക

          നിസ്സാന്‍ മൈക്ര

          നിസ്സാന്‍ മൈക്ര

          സിറ്റികളിലെ കൈകാര്യക്ഷമതയുടെ കാര്യത്തില്‍ മൈക്രയെ താരതമ്യം ചെയ്യേണ്ടത് ഹോണ്ട ബ്രിയോയോടാണ്. സൗന്ദര്യത്തിന്റെ കാര്യത്തിലും ബ്രിയോ ഹാച്ച്ബാക്കിനോട് എതിരിടാനുള്ള ശേഷി മൈക്രയ്ക്കുണ്ട്. ഫീച്ചറുകളുടെ കാര്യം വരുമ്പോള്‍ മൈക്ര, ബ്രിയോയെ വെട്ടിച്ചിടുക തന്നെ ചെയ്യുന്നു! ബ്രിയോയെക്കാള്‍ ബൂട്ട് സ്‌പേസും കാബിന്‍ സ്‌പേസും മൈക്രയ്ക്കുണ്ട്. കണ്ടിന്യൂവസ്‌ലി വേരിയബ്ള്‍ ട്രാന്‍സ്മിഷനാണ് മൈക്രയിലുള്ളതെന്നത് ഒരു പ്ലസ് പോയിന്റാണ്. മൈലേജ് നിരക്ക് താരതമ്യേന കൂടുതലായിരിക്കും.

          നിസ്സാന്‍ മൈക്ര

          നിസ്സാന്‍ മൈക്ര

          • വില: 6.49 ലക്ഷം
          • ട്രാന്‍സ്മിഷന്‍: കണ്ടിന്യൂവസ്‌ലി വേരിയബ്ള്‍ ട്രാന്‍സ്മിഷന്‍
          • മൈലേജ്: ലിറ്ററിന് 19.34 കിലോമീറ്റര്‍
          • കൂടുതല്‍ വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്കു ചെയ്യുക

            ഫോക്‌സ്‌വാഗണ്‍ പോളോ ജിടി ടിഎസ്‌ഐ

            ഫോക്‌സ്‌വാഗണ്‍ പോളോ ജിടി ടിഎസ്‌ഐ

            ഈ കാറിനെ സമീപിക്കേണ്ടത് ഒരു വെറും ഓട്ടോമാറ്റിക് കാര്‍ എന്ന നിലയിലല്ല. മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ തല്‍പരരായ യുവാക്കളെയാണ് പോളോ ജിടി ടിഎസ്‌ഐ ലക്,്‌യം വെക്കുന്നത്. ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച പ്രകടനശേഷിയേറ്റിയ 1.2 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ഈ എന്‍ജിനോട് 7 സ്പീഡ് ഡിഎസ്ജി എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു. പ്രീമിയം സെഡാനുകളിലാണ് ഈ ട്രാന്‍സ്മിഷന്‍ സാധാരണമായി ഘടിപ്പിക്കാറുള്ളത്. വാഹനത്തിന്റെ പ്രകടനപരത വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണിത്. വീട്ടില്‍ നിന്ന് ഓഫീസിലേക്കും ഓഫീസില്‍ നിന്ന് വീട്ടിലേക്കുമുള്ള ബോറന്‍ യാത്രകള്‍ മാത്രം നടത്തുന്നവര്‍ക്കുള്ളതല്ല ഈ കാര്‍. സിറ്റി ട്രാഫിക്കുകളില്‍ ഈ കാറിന്റെ പ്രകടനം അത്ര മികച്ചതുമല്ല എന്നാണ് അനുഭവം. പോളോയുടെ ഏറ്റവുമുയര്‍ന്ന ഹൈലൈന്‍ പതിപ്പിലാണ് ജിടി ടിഎസ്‌ഐ വരുന്നത്. ഒരു പ്രീമിയം സെഡാനില്‍ ലഭ്യമായ എല്ലാ സന്നാഹങ്ങളും ഈ കാറിലുണ്ട്.

            ഫോക്‌സ്‌വാഗണ്‍ പോളോ ജിടി ടിഎസ്‌ഐ

            ഫോക്‌സ്‌വാഗണ്‍ പോളോ ജിടി ടിഎസ്‌ഐ

            വില: 7.99 ലക്ഷം

            ട്രാന്‍സ്മിഷന്‍: 7 സ്പീഡ് ഡിഎസ്ജി

            മൈലേജ്: ലിറ്ററിന് 17.2 കിലോമീറ്റര്‍

            കൂടുതല്‍ വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്കു ചെയ്യുക

            മഹീന്ദ്ര ഇ2ഒ

            മഹീന്ദ്ര ഇ2ഒ

            അടുത്ത കേന്ദ്രസര്‍ക്കാരിന്റെ കാലത്ത് ഇലക്ട്രിക് കാറുകള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്നാണ് കരുതേണ്ടത്. ഇതിനുള്ള നീക്കങ്ങളെല്ലാം തെരഞ്ഞെടുപ്പിനു മുമ്പുള്ള മാസങ്ങളില്‍ നടന്നുകഴിഞ്ഞു. രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ക്ക് വില കുറയുന്ന സാഹചര്യം വരുമ്പോള്‍ ഇ2ഒ -യുടെ വില്‍പനയും വര്‍ധിച്ചേക്കും. സിറ്റി ഡ്രൈവിംഗിന് മികച്ച വാഹനമാണിത്. കാറിന്റെ വലിപ്പം തീര്‍ച്ചയായും സിറ്റി ഉപയോഗത്തിനു യോജിച്ചതാണ്. പരിസ്ഥിതി സംബന്ധമായ ആകുലതകളെ ഏറ്റെടുക്കാന്‍ സാമ്പത്തികമായിക്കൂടി ശേഷിയുള്ളവര്‍ക്കു പറഞ്ഞിട്ടുള്ളതാണ് ഇപ്പോള്‍ ഈ കാര്‍. 4 പേര്‍ക്ക് വലിയ പ്രയാസമില്ലാതെ ഈ കാറില്‍ സഞ്ചരിക്കാം.

            മഹീന്ദ്ര ഇ2ഒ

            മഹീന്ദ്ര ഇ2ഒ

            • വില: 6.44 ലക്ഷം
            • ട്രാന്‍സ്മിഷന്‍: ലഭ്യമല്ല
            • റെയ്ഞ്ച്: ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍
            • കൂടുതല്‍ വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്കു ചെയ്യുക

              ഞങ്ങളുടെ തെരഞ്ഞെടുപ്പ്

              ഞങ്ങളുടെ തെരഞ്ഞെടുപ്പ്

              ഹോണ്ട ബ്രിയോ എതിരാളികളെ പലതുകൊണ്ടും മറികടക്കുന്നു. സുരക്ഷാ സന്നാഹങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്തത് പ്രത്യേകമായി കാണണം. ട്രാന്‍സ്മിഷന്‍ ഏതു സാഹചര്യത്തിലെ ഡ്രൈവിംഗിനെയും തുണയ്ക്കുന്നു. സ്‌പേസിന്റെ കാര്യത്തിലാണ് ബ്രിയോ അല്‍പം പിന്നാക്കം നില്‍ക്കുന്നത്. മൈക്ര ഇവിടെ ഒരുപടി മുന്നിലേക്കു കയറിവരുന്നു. പോക്കറ്റ് കുറെക്കൂടി വലിപ്പത്തില്‍ തയ്പ്പിച്ചിട്ടുണ്ടെങ്കില്‍ പോളോ ജിടിയിലേക്കോ ഐ20യിലേക്കോ പോകാവുന്നതാണ്. പോളോ ജിടിയുടെ ഗുണഗണങ്ങളെല്ലാം കാണുമ്പോള്‍ തന്നെ അവരുടെ സര്‍വീസ് ശൃംഘലകളുടെ അപര്യാപ്തതയും കാണണം. ഇക്കാര്യത്തില്‍ ഹ്യൂണ്ടായ് മുന്നില്‍ നില്‍ക്കുന്നു. 4 സ്പീഡ് ട്രാന്‍സ്മിഷനുമായി ഒത്തുപോകാവുന്ന ഡ്രൈവിംഗ് ശൈലിയാണ് താങ്കള്‍ക്കുള്ളതെങ്കില്‍, നല്ല വണ്ടിയാണത്.

Most Read Articles

Malayalam
English summary
The following list highlights the best aspects of affordable automatic hatchbacks in India, which should help you make a decision before making a buy.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X