ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്ക് കഴിയുമോ-റിവ്യൂ

By Praseetha

ലോകത്തിലെ മുൻനിര വാഹനനിർമാതക്കളിൽ ഒന്നായ ടൊയോട്ട ഇന്ത്യയിൽ എത്തിയിട്ട് പത്ത് വർഷത്തിൽ അധികമായേങ്കിലും ഇന്നും എംപിവി സെഗ്മെന്റിലെ ജനപ്രിയ വാഹനം തന്നെയാണ് ഇന്നോവ. ഈ സെഗ്മെന്റിൽ ഇതുവരെ ഇന്നോവയെ വെല്ലാൻ ആർക്കു തന്നെ കഴിഞ്ഞില്ലെന്നുള്ളത് വളരെ ശ്രദ്ധേയമായൊരു കാര്യമാണ്. ക്വാളിസ്, എത്യോസ്, ഇന്നോവ, ഫോര്‍ച്യൂണര്‍, കൊറോള,ലിവ എന്നിവയാണ് ടൊയോട്ട ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള വാഹനങ്ങൾ. ലോകത്തിലെ ഏറ്റവും മികച്ച എംപിവി വാഹനമായിരുന്ന ക്വാളിസിനെ 2004ൽ പിൻവലിച്ചതിന് ശേഷമാണ് ഇന്നോവയെ ഇന്ത്യന്‍ വിപണിയിൽ എത്തിയത്.

മഹീന്ദ്ര കെയുവി 100 ന്റെ ഒരു ഗുണദോഷ സംഗ്രഹം

അതിനുശേഷം ഈ സെഗ്മെന്റിൽ നിരവധി വാഹനങ്ങൾ വന്നു പോയിട്ടും ആരുടേയും മുന്നിൽ മുട്ടുമടക്കേണ്ടതായി വന്നിട്ടില്ല ഇന്നോവയ്ക്ക്. ഇന്നോവയുടെ വില ലക്ഷങ്ങൾ കടന്നിട്ടും ഒരു പരാതിയും ഇല്ലാതെ ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് ഇന്ത്യക്കാർ. ഇന്നോവ നല്‍കുന്ന യാത്രാസുഖവും, കുറഞ്ഞ മെയിന്റനന്‍സ് ചിലവും, ഗുണനിലവാരവുമൊക്കെയാണ് ഇന്നോവയെ എന്നും മുൻപന്തിയിലെത്തിച്ചിട്ടുള്ളത്. ഇന്നോവയ്ക്ക് പകരക്കാരനായി ഈ വർഷം ഇന്ത്യയിലെത്തുന്ന പുതിയ ക്രിസ്റ്റയ്ക്കും അതേ പ്രതികരണം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടൊയോട്ട. ഇന്നോവയുടെ പുതിയ അവതാരത്തെ കുറിച്ച് കൂടുതലറിയാം.

ഡിസൈൻ

ഡിസൈൻ

2016 ദില്ലി ഓട്ടോ എക്സ്പോയിൽ പ്രദർശനം നടന്ന ഇന്നോവ ക്രിസ്റ്റ ഇതിനകം തന്നെ ഇന്തോനേഷ്യ, ഫിലിപ്പേൻസ് എന്നിവടങ്ങളിലെ വിപണിയിൽ സാന്നിദ്ധ്യമുറപ്പിച്ചു. ഇനി ഇന്ത്യയിലേക്കാണ്. ഉടൻതന്നെ ഇന്ത്യയിൽ എത്തുമെന്നാണ് സൂചനകൾ നൽകുന്നത്.

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

2005ലാദ്യമായി പുറത്തിറങ്ങിയ ശേഷം പത്ത് വർഷത്തോളം വലിയ മാറ്റങ്ങൾക്കൊന്നും വിധേയമാകാത്ത ഇന്നോവയുടെ ഫേസ്‌ലിഫ്റ്റ് മോഡൽ 2015 ലാണ് പുറത്തിറങ്ങിയത്. അതിനുശേഷം ഇപ്പോൾ അടിമുടി മാറ്റങ്ങളൊടെ എത്തിയ ക്രിസ്റ്റ ഇന്നോവയുടെ രണ്ടാം തലമുറക്കാരനാണ്.

മുൻഭാഗം

മുൻഭാഗം

ഇന്നോവയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഒതുങ്ങിയ രൂപമാണ് ക്രിസ്റ്റയ്ക്കുള്ളത്. വലുപ്പമേറിയ ഗ്രില്ലാണ് മുൻവശത്തെ മുഖ്യാകർഷണം. ഗ്രില്ലും എയർഡാമും ഒന്നിച്ചു ചേർന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

ഗ്രില്ലിന്റെ മുകളിലായി രണ്ട് ക്രോമിയം സ്ട്രിപ്പുകളും താഴെ ബ്ലാക്ക് ഫിനിഷിംഗുമാണ് നൽകിയിരിക്കുന്നത്. ഇതേ ഗ്രില്ലിൽ നിന്നാണ് മുൻ ബംബറും ബോഡി ലൈനും ആരംഭിക്കുന്നത്.

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

ഹെഡ്‌ലൈറ്റിന് വലുപ്പം കുറവണെങ്കിലും രാത്രിക്കാലങ്ങളിൽ കൂടുതൽ വിസിബിലിറ്റി നൽകുന്നതാണ്. ഈ പ്രോജക്ടർ ഹെഡ്‌ലാമ്പിൽ എൽഇഡി ലൈറ്റുകളും കൊടുത്തിട്ടുണ്ട്.

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

വളരെ താഴ്ന്ന ബോണറ്റാണ് നൽകിയിട്ടുള്ളത്. വി ഷേപ്പിലുള്ള ഈ ബോണറ്റ്‌ലൈൻ ഒരു മസിലൻ ആകാരഭംഗി നൽകുന്നു.

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

കൂടാതെ ബംബറിൽ ഫോഗ്‌ലാമ്പും ടേൺ ഇന്റിക്കേറ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നോവയേക്കാൾ ഒതുങ്ങിയതും നീളം കൂടിയ രൂപമാണ് ക്രിസ്റ്റയ്ക്ക്.

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

17 ഇഞ്ച് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. വിൻഡ് ഷീൽഡുകൾക്ക് ചുറ്റമായി കറുപ്പ് നിറത്തിലുള്ള സ്ട്രിപ്പും ഡോറുകൾക്ക് താഴെയായി ക്രോമിയം സ്ട്രിപ്പും ഉപയോഗിച്ചിട്ടുണ്ട്.

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

മുൻഭാഗത്തേത് പോലെ പിൻഭാഗത്തിന്റെ മോടിയും വർധിപ്പിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ബുമറാംഗ് ഷേപ്പിലുള്ള ടെയിൽ ലാമ്പും ബംബറിന് താഴെയുള്ള സ്‌കഫ് പ്ലേറ്റുമെല്ലാം പിൻവശത്തിന്റെ മോടികൂട്ടുന്നു.

അകത്തളം

അകത്തളം

ക്രിസ്റ്റയുടെ ഉൾഭാഗം നൂതന ഫീച്ചറുകളാൽ ആകർഷണീയമാക്കിയിട്ടുണ്ട്. ബ്ലാക്ക് ടോണാണ് മൊത്തത്തിൽ നൽകിയിരിക്കുന്നത്.

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

ഡാഷ് ബോർഡിലെ തടിയുടെ ഫിനിഷിംഗും ക്രോമിയം ലൈനുകളും കൂടുതൽ ഭംഗി വർധിപ്പിക്കുന്നു. ഡാഷ്ബോർഡും സെന്റട്രൽ കൺസോളും വളരെ ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്.

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

സെന്റട്രൽ കൺസോളിനു മുകളിലായി വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നൽകിയിട്ടുണ്ട്. സ്റ്റിയറിംഗ് വീലിൽ കണ്‍ട്രോള്‍ സ്വിച്ചുകളും ഉൾപ്പെടുത്തിയിരിക്കുന്നതായി കാണാം.

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

ഡോര്‍പാഡുകളിലും സെന്റര്‍ കണ്‍സോളിലും കപ്‌ഹോള്‍ഡറുകളും സ്റ്റോറേജ് സ്‌പേസുകളും, സ്റ്റാര്‍ട്ട്‌സ്റ്റോപ്പ് സ്വിച്ച്, ഡയമണ്ട് കട്ട് ഡയലുകളുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് അകത്തളങ്ങളിലെ മറ്റാകർഷണങ്ങൾ.

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

വലുപ്പം കൂട്ടിയ വളരെ സുഖപ്രദമായ സീറ്റുകളാണ് ക്രിസ്റ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് ക്യാപ്ടന്‍ സീറ്റുകള്‍ക്കും ഹാന്‍ഡ് റെസ്റ്റ് നൽകിയിട്ടുണ്ട്.

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

മടക്കി വെക്കാവുന്ന ട്രേയും രണ്ടാംനിര സീറ്റിനുണ്ട്. മൂന്നാം നിര സീറ്റ് ഇന്നോവയേക്കാൾ സുഖപ്രദമാണ്.

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

ലെഗ്സ്പേസും ഹെഡ്റൂമും കൂടുതലായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. കോര്‍ണര്‍ ഗ്ലാസിന്റെ പ്രത്യേക രൂപം കാരണം വിസിബിലിറ്റി കുറവായി തോന്നുന്നുണ്ട്.

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

വളരെ ലൈറ്റും സ്‌മൂത്ത് ഡ്രൈവിംഗാണ് ക്രിസ്റ്റ വാഗ്ദാനം ചെയ്യുന്നത്. എഞ്ചിന്റെ അലോസരപ്പെടുത്തുന്ന ശബ്ദവും ക്രിസ്റ്റയ്ക്ക് ഇല്ല.

എൻജിൻ

എൻജിൻ

പുതിയ രണ്ട് ഡീസൽ എൻജിനുകളാണ് ക്രിസ്റ്റയ്ക്ക് കരുത്തേകുന്നത്. 5സ്പീഡ് മാനുവൽ ഗിയർബോക്സ് നൽകിയിട്ടുള്ള 2.4 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിൻ150 കുതിരശക്തിയും 343 എൻഎം ടോർക്കും നൽകുന്നു.

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുള്ള 2.8ലിറ്റർ ഡീസൽ എൻഞ്ചിൻ 174 കുതിരശക്തിയും 360 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു. 55ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കാണ് ഉപയോഗിച്ചിട്ടുള്ളത്.

ഡ്രൈവ് മോഡ്

ഡ്രൈവ് മോഡ്

ഇക്കോ, നോര്‍മല്‍, പവര്‍ എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് ക്രിസ്റ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്റി ഡ്രൈവിംഗിന് ഇക്കോയും, മിഡ് റേഞ്ച് പെർഫോമൻസിനായി പവർ മോഡും ഏത് അവസ്ഥയിലും ഉപയോഗിക്കാനായി നോർമൽ മോഡും ചേരും.

 ഹാന്റലിംഗ്

ഹാന്റലിംഗ്

കൂടിയ സ്പീഡിൽ ഓടിയാലും മികച്ച ഹാന്റലിംഗാണ് ക്രിസ്റ്റ നൽകുന്നത്. 150 കിലോമീറ്ററിലധികം ഓടുമ്പോഴും നിലവിട്ട രീതിയിലുള്ള അനുഭവം തോന്നിയിട്ടില്ല.

സുരക്ഷ

സുരക്ഷ

ഏഴ് എയർബാഗുകൾ (ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ, ഡ്രൈവർ ക്നീ, ഫ്രണ്ട് സൈഡ് & കർട്ടൻ ഷീൽഡ് എയർബാഗ്), എബിസ്, ഇബിഡി, ഹിൽ സ്റ്റാർട്ട്, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ, ക്ലച്ച് സ്റ്റാർട്ട് സിസ്റ്റം, മുന്നിലും പിന്നിലും 3 പോയിന്റ് ഇഎൽആർ സീറ്റ് ബെൽറ്റുകൾ എന്നിവയാണ് സുരക്ഷ ഉറപ്പുവരുത്തുന്ന ക്രിസ്റ്റയിലെ ഫീച്ചറുകൾ.

വിധി

വിധി

നീളവും ഒതുക്കവുമുള്ള രൂപം. നൂതന സവിശേഷതകൾ ഉൾക്കൊള്ളിച്ച മനോഹരമായ അകത്തളം, ഒന്നാന്തരം എൻജിൻ. നല്ല കംഫേർട്ട് ഡ്രൈവിംഗ് എല്ലാം ഒത്തിണങ്ങിയ ഒരു എംപിവി തന്നെയാണ് ഇന്നോവയ്ക്ക് പകരക്കാരനായ ക്രിസ്റ്റ. സ്റ്റൈൽ, ആഡംബരം, പെർഫോമൻസ് എന്നിവയുടെ പ്രതീകമാണ് ക്രിസ്റ്റ എന്നുവേണമെങ്കിൽ പറയാം.

വില

വില

ജൂലായില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ക്രിസ്റ്റയ്ക്ക് 13 മുതൽ19 ലക്ഷം വരെ വില വന്നേക്കാം. 6 സ്പീഡ് ഓട്ടോമാറ്റിക്ക് വേരിയന്റിന് 21മുതൽ 22 ലക്ഷം രൂപ വരെ ആകാനാണ് സാദ്ധ്യത. ഇതിനേക്കാൾ വിലകൂടിയ വാഹനം നൽകുന്ന അതേ കംഫർട്ട് ക്രിസ്റ്റയ്ക്കുണ്ട്.

പഴയ ഇന്നോവ സ്പെസിഫിക്കേഷനുകൾ

പഴയ ഇന്നോവ സ്പെസിഫിക്കേഷനുകൾ

എൻജിൻ-2.5ലിറ്റര്‍

ഗിയർബോക്സ്- 5 സ്പീഡ് മാനുവൽ

ഡീസൽ മാനുവൽ (പവർ)- 102പിഎസ്, 200എൻഎം

പഴയ ഇന്നോവ സ്പെസിഫിക്കേഷനുകൾ

പഴയ ഇന്നോവ സ്പെസിഫിക്കേഷനുകൾ

മൈലേജ്- 9-10km/l

സീറ്റിംഗ് കപ്പാസിറ്റി- 7

ഭാരം-2300 കി.ഗ്രാം

പുതിയ ഇന്നോവ ക്രിസ്റ്റ സ്പെസിഫിക്കേഷനുകൾ

പുതിയ ഇന്നോവ ക്രിസ്റ്റ സ്പെസിഫിക്കേഷനുകൾ

എൻജിൻ(മാനുവൽ)- 2.4ലിറ്റര്‍

എൻജിൻ(ഓട്ടോമാറ്റിക്)- 2.8ലിറ്റര്‍

ഗിയർബോക്സ്- 5 സ്പീഡ് മാനുവൽ

ഗിയർബോക്സ്- 6 സ്പീഡ് ഓട്ടോമാറ്റിക്

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

ഡീസൽ മാനുവൽ (പവർ)- 150പിഎസ്, 343എൻഎം

ഡീസൽ ഓട്ടോമാറ്റിക് (പവർ)- 174പിഎസ്, 360എൻഎം

മൈലേജ്- മാനുവൽ 10km/l

മൈലേജ്- ഓട്ടോമാറ്റിക് 11km/l

ഇന്നോവയുടെ വിജയത്തിന് തുടർച്ചയാകാൻ ക്രിസ്റ്റയ്ക്കാകുമോ-റിവ്യൂ

സീറ്റിംഗ് കപ്പാസിറ്റി- 7

ഭാരം- മാനുവൽ 2400 കി.ഗ്രാം

ഭാരം- ഓട്ടോമാറ്റിക് 2450 കി.ഗ്രാം

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
First Drive: 2016 Toyota Innova Crysta — The INNOVA-tion Continues
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X