ക്ലാസിക് ജര്‍മ്മനാകാന്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന് സാധിക്കുന്നുണ്ടോ? — ഫസ്റ്റ് ഡ്രൈവ്

Written By:

80 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഫോക്‌സ്‌വാഗണ്‍, കാര്‍ വിപണിയിലെ നിറസാന്നിധ്യമാണ്. ജര്‍മ്മന്‍ ഭാഷയില്‍ ജനങ്ങളുടെ കാറെന്ന് അര്‍ത്ഥമാക്കുന്ന ഫോക്‌സ്‌വാഗണ്‍, ബീറ്റിലിലൂടെയും ഗോള്‍ഫിലൂടെയും ട്രാന്‍സ്‌പോര്‍ട്ടറിലൂടെയും (വാന്‍) ജനകീയ മുഖം കൈവരിച്ചു.

എന്നാല്‍ ഇന്ന് പ്രീമിയം കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ ടിഗ്വാനിലൂടെ പുതുവിപ്ലവം രചിക്കാനുള്ള ഒരുക്കത്തിലാണ് ഫോക്‌സ്‌വാഗണ്‍. 2016 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ വെച്ചാണ് ടിഗ്വാന്റെ രാജ്യാന്തര വരവ് ഫോക്‌സ്‌വാഗണ്‍ സൂചിപ്പിച്ചത്.

ഇന്ത്യയില്‍ ടൂറെംഗിന് ശേഷം ഫോക്‌സ്‌വാഗണ്‍ ബാഡ്‌ജോടെയെത്തുന്ന രണ്ടാമത്തെ എസ്‌യുവിയാണ് ടിഗ്വാന്‍. ഫോക്‌സ്‌വാഗണിന്റെ ആദ്യ എസ്‌യുവി ചുവട് വെയ്പ് ദൃഢമായിരുന്നില്ല. അതിനാല്‍ വന്നതിന് പിന്നാലെ മണ്‍മറഞ്ഞ മോഡലുകളില്‍ ടൂറെംഗും ഇടംപിടിച്ചു.

ഇന്ത്യന്‍ വരവിന് മുന്നോടിയായി പ്രീമിയം കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ ഫോക്‌സ്‌വാഗണ്‍ നടത്തിയ പഠനം ടിഗ്വാനില്‍ വ്യക്തമാണ്. എന്നാല്‍ ആധിപത്യം ഉറപ്പിച്ച ടൊയോട്ട, ഫോര്‍ഡ് നിര്‍മ്മാതാക്കളില്‍ നിന്നും ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ടോ? പരിശോധിക്കാം-

ആദ്യ കാഴ്ച-

'തനി ജര്‍മ്മനാണ് ടിഗ്വാന്‍', മനസില്‍ ആദ്യം പതിഞ്ഞ അഭിപ്രായമാണിത്. ബോണറ്റില്‍ ഫോക്‌സ്‌വാഗണ്‍ നല്‍കിയ എടുത്തുനില്‍ക്കുന്ന വരകള്‍ ശ്രദ്ധയാകര്‍ഷിക്കും. 

ഫ്രണ്ട് ഗ്രില്ലില്‍, ക്രോം ഫിനിഷിംഗില്‍ തീര്‍ത്ത സ്ലാറ്റുകൾ പ്രൗഢ ഗംഭീരമായ ഫോക്‌സ്‌വാഗണ്‍ ലോഗയോക്ക് പിന്തുണയേകുന്നു. ഗ്രില്ലുകളോട് ചേര്‍ന്ന് നില്‍ക്കുന്ന വലിയ എല്‍ഇഡി ഹെഡ്‌ലാമ്പുകളില്‍ ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഇടംപിടിക്കുന്നു. 

ഹെഡ്‌ലാമ്പുകള്‍ക്ക് താഴെ എല്‍ഇഡി കോര്‍ണറിംഗ് ലാമ്പും ടിഗ്വാന് ലഭിക്കുന്നു എന്നതും ശ്രദ്ധേയം.

ഫോഗ് ലാമ്പുകള്‍ സാന്നിധ്യമറിയിക്കുന്ന ഫ്രണ്ട് ബമ്പറില്‍ ടിഗ്വാന് ലഭിച്ച സെന്‍ട്രല്‍ എയര്‍ ഇന്‍ടെയ്ക്കും ഡിസൈന്‍ ഫീച്ചറുകളിൽ ശ്രദ്ധ നേടുന്നു.

സൈഡ് പ്രൊഫൈലില്‍ ടിഗ്വാന്റെ ഷോള്‍ഡര്‍ ലൈന്‍ ഒരല്‍പം അഗ്രഷന്‍ നല്‍കുതാണ്. ഫ്രണ്ട് വീല്‍ ആര്‍ച്ചിംഗില്‍ ആരംഭിക്കുന്ന ബോള്‍ഡ് ഷോള്‍ഡര്‍ ലൈനുകള്‍, ഡോര്‍ ഹാന്‍ഡിലുകളിലൂടെ റിയര്‍ ടെയില്‍ ലൈറ്റുകളുമായി ചേരുന്നു.

ഹാന്‍കൂക് ടയറുകളില്‍ ഒരുങ്ങിയ 18 ഇഞ്ച് അലോയ് വീലാണ് ആര്‍ച്ചിന് താഴെ ഇടംപിടിക്കുന്നതും. ചെറിയ സ്‌പോയിലറും ചെറിയ റിയര്‍ വിന്‍ഡോയുമാണ് ടിഗ്വാനുള്ളത്. F-Shaped എല്‍ഇഡി പാറ്റേണോട് കൂടിയ ടെയില്‍ ലൈറ്റുകള്‍ റിയര്‍ എന്‍ഡില്‍ ശ്രദ്ധയാകര്‍ഷിക്കും.

ഇന്റീരിയര്‍-

വിശാലമായ ക്യാബിന് സ്‌പെയ്‌സാണ് ടിഗ്വാന്‍ ഒരുക്കുന്നത്. 5 സീറ്റര്‍ പ്രൊഫൈലുള്ള ടിഗ്വാനില്‍, A-1 ലക്ഷ്വറി ഫീച്ചറുകള്‍ ഇടംപിടിക്കുന്നു. ക്യാബിനില്‍ ഉടനീളം ആവശ്യത്തിന് ഹെഡ്-ലെഗ് റൂമുകള്‍ ലഭ്യമാണ്. ക്ലാസിക് ജര്‍മ്മന്‍ ഫീല്, ഇന്റീരയറില്‍ നല്‍കുന്നതില്‍ ടിഗ്വാന്‍ വിജയിച്ചിട്ടുണ്ട്.

വലുപ്പമേറിയ 12.3 ഇഞ്ച് ആക്ടീവ് ഡിസ്‌പ്ലേയാണ് ടിഗ്വാനില്‍ ഫോക്‌സ്‌വാഗണ്‍ നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് ഓട്ടോ, കാര്‍ പ്ലേ ഫീച്ചറുകള്‍ ടിഗ്വാന്റെ രണ്ട് വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി എത്തുന്നു. 

8 സ്പീക്കര്‍ എന്‍ടര്‍ടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ടിരിക്കുന്നതും.

ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍ ഉള്‍പ്പെടുന്നതാണ് ടിഗ്വാന്റെ ഇന്റീരിയര്‍ ഫീച്ചറുകള്‍. അതേസമയം, എല്‍ഇഡി ലൈറ്റുകളോട് കൂടിയ പനാരോമിക് സണ്‍റൂഫാണ് ടിഗ്വാന്റെ സവിശേഷത.

615 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സ് ദീര്‍ഘദൂര യാത്രകള്‍ക്കുള്ള പ്രചോദനമാണ്. ലഗ്ഗേജ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിയര്‍ സീറ്റുകള്‍ 170 mm വരെ മുന്നോട്ട് നീക്കി 1665 ലിറ്ററായി ബൂട്ട് സ്‌പെയ്‌സ് വര്‍ധിപ്പിക്കാവുന്നതുമാണ്.

ബൂട്ട് തുറക്കുന്നതും അടയ്ക്കുന്നതുമാണ് മറ്റൊരു സവിശേഷത. ബൂട്ടില്‍ ഇത്ര സവിശേഷ എന്തിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് സംശയമുണ്ടാകാം. റിയര്‍ ബമ്പറിന് താഴെ ഒരുങ്ങിയിട്ടുള്ള സെന്‍സറില്‍ നേരെ കാല്‍ ഉയര്‍ത്തുന്ന പക്ഷം, ബൂട്ട് തുറക്കപ്പെടും. ടിഗ്വാനില്‍ നിന്നും ദൂരെയ്ക്ക് മാറുന്ന പക്ഷം ബൂട്ട് താനെ അടയ്ക്കപ്പെടുകയും ചെയ്യും.

ടിഗ്വാനില്‍ ഫ്രണ്ട് പാസഞ്ചര്‍ സീറ്റിന് കീഴെയും, ആം റെസ്റ്റിലുമായി ഫോക്‌സ്‌വാഗണ്‍ സ്‌റ്റോറേജ് സ്‌പെയ്‌സ് വര്‍ധിപ്പിക്കുന്നു.

സുരക്ഷ-

ആറ് എയര്‍ബാഗുകള്‍, കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്ന റിയാക്ടീവ് ബോണറ്റ്, സെല്‍ഫ് സീലിംഗ് ടയറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം ഉള്‍പ്പെടുന്നതാണ് ടിഗ്വാനിലെ സുരക്ഷ.

എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് ഡിഷറന്‍ഷ്യല്‍ ലോക്ക്, എഞ്ചിന്‍ ട്രാഗ് ടോര്‍ഖ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവയും ടിഗ്വാനിലെ സുരക്ഷാ ഫീച്ചറുകളാണ്. യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ മോഡല്‍ കൂടിയാണ് ടിഗ്വാന്‍.

എഞ്ചിന്‍-

141 bhp കരുത്തും 340 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലാണ് ടിഗ്വാന്‍ എത്തുന്നത്. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ടിഗ്വാനില്‍ ഫോക്‌സ്‌വാഗണ്‍ നല്‍കുന്നതും.

1750 rpm ല്‍ 340 Nm torque ലഭ്യമാക്കുന്ന ടിഗ്വാന്‍, സിറ്റി-ഹൈവേ ഡ്രൈവുകളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുക. എന്നാല്‍ എഞ്ിന്‍ സ്റ്റാര്‍ട്ടില്‍ ഡീസല്‍ എഞ്ചിനുകള്‍ നേരിടുന്ന വിറയല്‍ ടിഗ്വാനിലുമുണ്ട്.

ക്രൂയിസ് കണ്‍ട്രോളില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ ടിഗ്വാന് സാധിക്കും. അതേസമയം, ടോപ് ഗിയറില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത മറികടക്കാന്‍ പ്രാപ്തവുമാണ് ടിഗ്വാന്‍.

ഓഫ്‌റോഡ് പ്രതലങ്ങളില്‍, 4MOTION ഓള്‍-വീല്‍ ഡ്രൈവ് സംവിധാനം ടിഗ്വാനില്‍ പിടിമുറുക്കും. പ്രതലങ്ങള്‍ക്ക് അനുസൃതമായി ട്രാക്ഷന്‍ കണ്‍ട്രോള്‍ മുഖേന 4MOTION പരമാവധി ഗ്രിപ്പ് പ്രദാനം ചെയ്യും.

നാല് ഡ്രൈവിംഗ് മോഡുകളാണ് ടിഗ്വാനിലുള്ളത്. സെന്‍ട്രല്‍ കണ്‍സോളിലുള്ള 4MOTION ആക്ടീവ് കണ്‍ട്രോള്‍ നോബ് മുഖേന നാല് ഡ്രൈവിംഗ് മോഡുകളെ തെരഞ്ഞെടുക്കാന്‍ സാധിക്കും.

മികവാര്‍ന്ന ഡ്രൈവിംഗാണ് പ്രകടനമാണ് റോഡില്‍ ടിഗ്വാന് കാഴ്ചവെക്കുന്നത്. 

കൃത്യതയാര്‍ന്ന സ്റ്റീയറിംഗും, കുറഞ്ഞ എഞ്ചിന്‍ ശബ്ദവും, ഒഴുക്കമുള്ള ഗിയര്‍ബോക്‌സും, ട്യൂണ്‍ഡ് സസ്‌പെന്‍ഷനുമെല്ലാം മികച്ച ഡ്രൈവിംഗ് അനുഭൂതി ടിഗ്വാനില്‍ ഒരുക്കുന്നു. അതേസമയം, സ്‌പോര്‍ട്‌സ് മോഡിലെ പരുക്കന്‍ സസ്‌പെന്‍ഷന്‍ ട്യൂണിംഗും, വലിയ വീല്‍ട്രാന്‍സ്മിറ്റും ക്യാബിനുള്ളില്‍ ചലനങ്ങള്‍ സൃഷ്ടിക്കും.

വാറന്റി-

രണ്ട് വര്‍ഷത്തെ വാറന്റിയ്ക്ക് ഒപ്പം, 12 വര്‍ഷത്തെ ആന്റി-കോറോഷന്‍ പെര്‍ഫോറേഷന്‍ വാറന്റിയും ടിഗ്വാനില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആവശ്യമെങ്കില്‍ ചെറിയ നിരക്കില്‍ വാറന്റി എക്‌സ്റ്റന്റ് ചെയ്യാനുള്ള സംവിധാനവും ഫോക്‌സ്‌വാഗണ്‍ നല്‍കുന്നുണ്ട്.

Tested 1968cc Diesel, Automatic, Highline TDI
Price Rs 40 lakh on-road (Bangalore)
Fuel Tank Capacity 71 litres
Mileage Est. 12kpl (City/Hwy/Off-road)
Mileage (ARAI) 17.06kpl
Fuel Tank Range Est. 850km
Power/Torque 141bhp @ 4000rpm/ 340Nm @ 1750rpm
Top Speed Est. 210kph

എതിരാളികൾ-

Toyota Fortuner 2755cc Diesel, 4x4 Automatic Rs 40 Lakh
Ford Endeavour Trend 3198cc Diesel, 4x4 Automatic Rs 40 Lakh

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍- വാങ്ങണോ വേണ്ടയോ?

ജീവിത ശൈലിക്ക് അനുയോജ്യമായ കാറുകളാണ് നാം തെരഞ്ഞെടുക്കാറുള്ളത്. നൂതന സാങ്കേതികയില്‍ ഊന്നിയ എസ്‌യുവികളോടാണ് നിങ്ങള്‍ക്ക് താത്പര്യമെങ്കില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഫോക്‌സ്‌വാഗണ്‍ ഉറപ്പ് നല്‍കുന്ന സുരക്ഷ പ്രത്യേകം എടുത്ത് പറയേണ്ടതുമില്ല.

കൂടുതല്‍... #റിവ്യൂ
English summary
First Drive: Volkswagen Tiguan 2.0 TDI — A Germanic Blend Of Flair And Practicality. Read in Malayalam.
Please Wait while comments are loading...

Latest Photos