ജിഎം ഹമ്മറിന്റെ നിര്‍മ്മാണം നിര്‍ത്തുന്നു

By

Hummer
വാഷിങ്ടണ്‍: ജനറല്‍ മോട്ടോഴ്‌സ് ഹമ്മറിന്റെ നിര്‍മ്മാണം നിര്‍ത്താന്‍ തീരുമാനിച്ചു. ഹമ്മറിന് വിപണിയില്‍വേണ്ടത്ര പ്രതികരണം ലഭിച്ചിരുന്നില്ല, മാത്രമല്ല വിപണിയില്‍ നഷ്ടം നേരിടുകയും ചെയ്തിരുന്നു.

ഇതിനിടെ ചൈനയില്‍ നിന്നുള്ള കമ്പനി ഹമ്മര്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ചൈനീസ് കമ്പനിയുമായി ധാരണയിലെത്താന്‍ കഴിയാതായതോടെ ഹമ്മറിന്റെ നിര്‍മ്മാണം നിര്‍ത്താന്‍ ജിഎം തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ജൂണിലാണ് നഷ്ടത്തിലായ ഹമ്മര്‍ ബ്രാന്‍ഡ് ചൈനയിലെ സിഷ്വാന്‍ ടെങ് ഷോങ് ഹെമി മെഷീന്‍സ് കമ്പനി ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാല്‍ ചൈനീസ് സര്‍ക്കാരിന്റെ റഗുലേറ്റേഴ്‌സ് ഇതിന് അനുമതി നല്‍കാത്തതാണ് ഈ കൈമാറ്റം നടക്കാതിരിക്കാന്‍ കാരണമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നു.

ഇതോടെ ലോകത്തെ വാഹനപ്രേമികളുടെ പ്രിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളായ ഹമ്മര്‍ നിരത്തുകളില്‍ നിന്നും അപ്രത്യക്ഷമാകുമെന്നാണ് സൂചന.

Most Read Articles

Malayalam
Story first published: Thursday, February 25, 2010, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X