ആര്യ മസില്‍ അയയ്ക്കുന്നു

arya
"എസ് യു വിയുടെ മസിലുമായി ഒരു സെഡാന്‍ സൗന്ദര്യം" എന്നായിരുന്നു ടാറ്റ ആര്യയുടെ പ്രചാരണ വാക്യം. പക്ഷെ വിലയിലെ മസിലുപിടിത്തം മൂലം ആര്യ വിപണിപിടിത്തത്തില്‍ വേണ്ട മാതിരി വിജയിച്ചില്ല. ഇതില്‍ രത്തന്‍ ടാറ്റ അങ്ങേയറ്റം കുണ്ഠിതപ്പെടുന്നു. ഉടന്‍ തന്നെ ഒരു ടു വീല്‍ ഡ്രൈവ് ഇറക്കിയാല്‍ പ്രസ്തുത കുണ്ഠിതത്തിന് പരിഹാരമാകുമെന്നാണ് കമ്പനി കരുതുന്നത്.

നിലവിലെ വാഹനം ഫോര്‍ വീല്‍ ഡ്രൈവാണ്. ഇതുമൂലം വിലയിലുണ്ടാകുന്ന വര്‍ധന ഇന്നത്തെ വിപണി സാഹചര്യത്തില്‍ തന്ത്രപരമായ ഒരു പൊസിഷനിംഗിന് സഹായിക്കുന്നതല്ല. ഈ തിരിച്ചറിവാണ് ആര്യയുടെ ടി വീല്‍ ഡ്രൈവ് എന്ന ആശയത്തിനു പിന്നില്‍.

ആര്യയുടെ മുംബൈ എക്സ് ഷോറൂം വില 15.4 - 16.20 ലക്ഷം ആണ്. ഈ വിലനിലവാരത്തില്‍ നിന്ന് 10-11 ലക്ഷത്തിലേക്ക് താഴുക എന്നതാണ് ടാറ്റ കാണുന്ന പോംവഴി. വിപണിയില്‍ ഇറങ്ങിയതു മുതല്‍ ഇന്നേവരെ മാസത്തില്‍ 100-150 എന്ന കണക്കിലാണ് ആര്യ വിറ്റു പോകുന്നത്.

ടൊയോട്ടയുടെ ഇന്നോവ, മഹീന്ദ്രയുടെ സൈലോ എന്നിവയുമായാണ് ആര്യയുടെ മത്സരം.

Most Read Articles

Malayalam
English summary
tata motors will launch a cheaper version of arya this month. the new two-wheel-drive version of the aria is expected to be priced at around R10-11 lakh
Story first published: Tuesday, July 5, 2011, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X