മാരുതി എര്‍റ്റിഗ മാര്‍ച്ചില്‍?

ബുധന്‍, ഫെബ്രുവരി 15, 2012, 17:48 [IST]
Maruti Suzuki Ertiga
മാരുതിയുടെ എം പി വിയായ മാരുതി എന്‍റ്റിഗ കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് അവതരിച്ചത്. എക്സ്പോയിലെ മാരുതിയുടെ ഈ പുതിയ അവതാരത്തിനു ചുറ്റും ആരാധകരുടെ ഒരു വന്‍തിരക്കു തന്നെയാണ് അനുഭവപ്പെട്ടിരുന്നത്. എം പി വി വിപണിയില്‍ ഇന്ന് കാര്യമായി നിലവിലില്ലാത്ത ഒന്നിനെയാണ് മാരുതി എര്‍റ്റിഗ യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതിന്‍റെ പേരാകുന്നു 'മത്സരം'. പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്, മാര്‍ച്ചില്‍ തന്നെ മാരുതി എര്‍റ്റിഗ വിപണിയിലെത്തും എന്നാണ്.

ഇന്നോവയുടെ ആധിപത്യത്തിന്‍റെ ഒരു രോമത്തില്‍ പോലും തൊടാന്‍ ഇന്നുള്ള മറ്റ് വാഹനങ്ങള്‍ക്കൊന്നും കഴിയുന്നില്ല. ഇന്നോവ നല്‍കുന്ന സുഖകരമായ യാത്ര മറ്റൊരു വാഹനത്തിനും നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ലളിതമായി പറഞ്ഞാല്‍ ഇതിനു കാരണം.

1.3 ലിറ്റര്‍ ഡീസല്‍ എന്‍‍ജിനും 1.4 ലിറ്റര്‍ പെട്രോള്‍ കെ സീരീസ് എന്‍ജിനുമാണ് എര്‍റ്റിഗയ്ക്കുള്ളത്. ആറ് ലക്ഷത്തിനും ഏഴ് ലക്ഷത്തിനും ഇടയ്ക്ക് ഈ കാറിന് വില കാണുമെന്നാണ് പ്രതീക്ഷ. നിലവില്‍ മാരുതി എസ് എക്സ് 4ല്‍ ഉപയോഗിക്കുന്ന ഡീസല്‍ എന്‍ജിന്‍ എര്‍റ്റിഗയില്‍ ഉപയോഗിക്കുമെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. കൂടുതല്‍ സാങ്കേതിക സവിശേഷതകള്‍ മാരുതി പുറത്തുവിട്ടിട്ടില്ല.
English summary
Speculations says that Maruti Ertiga, the new MPV from Maruti Suzuki would be launched in India on March 2012.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.