മാരുതി ഇപ്പോള്‍ പുതുക്കലിന്‍റെ മൂഡിലാണ്. പ്രധാന മോഡലുകള്‍ക്കെല്ലാം പുതിയ പതിപ്പുകള്‍ ഇറക്കി വരികയാണ് കമ്പനി. മാരുതി സുസുക്കി സ്വിഫ്റ്റിന് കഴിഞ്ഞ വര്‍ഷമാണ് പുതുക്കിയ പതിപ്പ് വന്നത്. പിന്നാലെ സ്വിഫ്റ്റ് ഡിസൈറിനെയും പുതുക്കിക്കളഞ്ഞു. ഇനിടയില്‍ ദില്ലിയിലെ ഓട്ടോ എക്സ്പോയില്‍ എ-സ്റ്റാറിന്‍റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. ഈ കാറിന്‍റെ വിപണി പ്രവേശം സംബന്ധിച്ച് വിവരമൊന്നും ലഭ്യമായിട്ടില്ല. പുതിയ വാര്‍ത്തകള്‍ പറയുന്നത് പ്രകാരം മാരുതി സുസുക്കി റിറ്റ്സ് ഹാച്ച്ബാക്കിന് പുതിയ പതിപ്പ് ഉടന്‍ തന്നെ വിപണിയിലെത്തും.
മറ്റ് മാരുതി കാറുകളെപ്പോലെ തന്നെ ഇന്‍റീരിയര്‍ സ്പേസ്, വില, ഹാന്‍ഡ്‍ലിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ റിറ്റ്സും മുമ്പില്‍ തന്നെ നില്‍ക്കുന്നു. ഡിസൈന്‍ സൗന്ദര്യത്തിന്‍റെ കാര്യത്തിലും വളരെ മുന്‍പിലാണ് ഈ കാര്‍. വില്‍പനയുടെ കാര്യത്തില്‍ എ സ്റ്റാറിനോളം മോശം പ്രകടനമല്ല റിറ്റ്സിന്‍റേത്. എന്നാല്‍ റിറ്റ്സ് ഇപ്പോള്‍ ലഭിക്കുന്നതിലും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുവെന്ന് മാരുതി കരുതുന്നുണ്ട്. പരിഷ്കരിച്ച പതിപ്പ് വില്‍പനയെ മുമ്പോട്ട് നയിക്കുമെന്ന് പ്രത്യാശിക്കപ്പെടുന്നു.
2008ലെ ദില്ലി എക്സ്പോയില്‍ സുസുക്കി അവതരിപ്പിച്ച സ്ലാഷ് കണ്‍സെപ്റ്റാണ് മാരുതി റിറ്റ്സ് ആയി എത്തിയത്. 2009ല്‍ വിപണിയില്‍ ലോഞ്ച് ചെയ്യുകയും ചെയ്തു.
പുതിയ റിറ്റ്സ് ചില നഗരങ്ങളില്‍ ടെസ്റ്റ് നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. ചില സ്പൈ ഷോട്ടുകളും ലഭ്യമാണ്.