ഹോണ്ട ജാസ്സ് പ്രീമിയം ഹാച്ച്ബാക്ക് റിവ്യൂ

സ്കോഡ ഫാബിയ സ്കൗട്ടിന്‍റെ ഇന്ത്യന്‍ പ്രവേശം ഒരു നിര്‍ണായക വാര്‍ത്തയാണ് ഓട്ടോ ഉലകത്തില്‍. എന്താണ് ഈ വാഹനത്തിന്‍റെ ഇന്ത്യയിലെ പ്രസക്തി എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. സ്കോഡ ഫാബിയയുടെ ഒരു ഉയര്‍ന്ന പതിപ്പ് എന്നതിനുപരിയായ ചിലതുണ്ട് സ്കൗട്ടില്‍. ഇന്ത്യന്‍ വിപണിയില്‍ അത്ര പരിചിതമല്ലാത്ത ചിലത്.

ഇന്ത്യയില്‍ ഹാച്ച്ബാക്ക് എന്നാല്‍ അര്‍ത്ഥം ഏറെക്കുറെ ചെലവ് കുറഞ്ഞ കാര്‍ എന്നതില്‍ ഒതുങ്ങി നില്‍ക്കുന്നു. എന്നാല്‍ യൂറോപ്യന്‍, അമേരിക്കന്‍ വിപണികളില്‍ കണ്ടു വരുന്ന ഒരു പ്രതിഭാസത്തെയാണ് സ്കൗട്ട് പ്രതിനിധീകരിക്കുന്നത്. സ്പോര്‍ട്സ് വാഹനത്തിന്‍റെ സന്നാഹങ്ങളോടെ ഒരുക്കുന്ന ഇത്തരം ഹാച്ച്ബാക്കുകള്‍ അവിടങ്ങളില്‍ യുവാക്കളുടെ പക്കല്‍ ധാരാളം കാണാം. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും മറ്റും നല്‍കി ഓഫ് റോഡ് ഗുണനിലവാരത്തോടെ ഇത്തരം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നു.

എന്നാല്‍ ഇന്ത്യന്‍ സ്കൗട്ടിന് സ്പോര്‍ടി ലുക് മാത്രമേ ഉള്ളൂ എന്ന് പറയേണ്ടിയിരിക്കുന്നു. മറ്റ് ഓഫ് റോഡ് സന്നാഹങ്ങള്‍ ഇതിലില്ല.

ഫാബിയ സ്കൗട്ടിന്‍റെ ഇന്ത്യന്‍ പ്രവേശം മറ്റൊരു ഹാച്ച്ബാക്കിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുന്നുണ്ട്. ഹോണ്ട ജാസ് ആണത്. മാരുതി സ്വിഫ്റ്റ്, ഹ്യൂണ്ടായ് ഐ20, സ്കോ‍ ഫാബിയ എന്നിവയോടൊപ്പം നില്‍ക്കുന്നതും എന്നാല്‍ അവയെക്കാള്‍ ഇത്തിരി പ്രീമിയം നിലവാരം കാത്തുസൂക്ഷിക്കുന്നതുമായ ഒരു വാഹനം എന്ന നിലയ്ക്കായിരുന്നു ജാസ്സ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഫാബിയ സ്കൗട്ടിന്‍റെ അവതാരം ഒരു നേരിട്ടുള്ള പ്രതിയോഗിയെ ജാസ്സിന് സമ്മാനിച്ചുവെന്ന് വേണമെങ്കില്‍ പറയാം.

Most Read Articles

Malayalam
English summary
Honda Jazz is the first small car from the Japanese carmaker in India. Here is a review.
Story first published: Friday, April 27, 2012, 14:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X