എര്‍റ്റിഗ 50% വിപണിവിഹിതം പിടിക്കും

Posted by:

ഇന്ത്യയില്‍ മാരുതിയുടെ സാമ്രാജ്യത്തെ വിപുലപ്പെടുത്താന്‍ കെട്ടഴിച്ചു വിട്ടിരിക്കുന്ന യാഗാശ്വമാണ് മാരുതി സുസൂക്കി എര്‍റ്റിഗ എംപിവി. ലോഞ്ച് ചെയ്ത് ഒരാഴ്ചയ്ക്കകം ലഭിച്ച വ്യാപക പ്രതികരണം കാണിക്കുന്നത് എര്‍റ്റിഗ വിപണി പിടിച്ചടക്കുമെന്നു തന്നെയാണ്. 10,000 ബുക്കിംഗാണ് ഒരാഴ്ചയ്ക്കുള്ളില്‍ വാഹനം നേടിയിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ മാരുതിയുടെ പഴയ പ്രതാപം (ഇപ്പോള്‍ പ്രതാപമില്ല എന്ന് അര്‍ത്ഥമില്ല) തിരിച്ചുപിടിക്കാന്‍ എര്‍റ്റിഗ സഹായിക്കുമെന്നാണ് പ്രതീക്ഷ. കമ്പനിയുടെ വിപണിവിഹിതം 50 ശതമാനമാക്കി ഉയര്‍ത്താന്‍ എര്‍റ്റിഗയ്ക്ക് കഴിയുമെന്ന് ഔദ്യോഗിക പ്രസ്താവന പറയുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ മാരുതിയുടെ വിപണിവിഹിതം കാര്യമായി ഇടിഞ്ഞിരുന്നു. ഇപ്പോഴിത് 40 ശതമാനത്തിന്‍റെ ചുറ്റുവട്ടങ്ങളില്‍ കറങ്ങുകയാണ്. ഹ്യൂണ്ടായ് അടക്കമുള്ള ശക്തരായ എതിരാളികള്‍ വിപണിയിലെത്തിയതാണ് ഈ ഇടിവിന് കാരണം.

എംപിവി, എസ്‍യുവി സെഗ്മെന്‍റുകളില്‍ നിരവധി കമ്പനികള്‍ ഇതിനകം തന്നെ കടന്നു കഴിഞ്ഞു. കടുത്ത മത്സരമാണ് ഇനി ഈ സെഗ്മെന്‍റില്‍ വരാനിരിക്കുന്നത്. മഹീന്ദ്ര സൈലോ, ടൊയോട്ട ഇന്നോവ, ഷെവര്‍ലെ ടവേര, ടാറ്റ ആര്യ തുടങ്ങിയവര്‍ വാഴുന്ന വിപണിയില്‍ എര്‍റ്റിഗ ഒരു കലക്കു കലക്കും!

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
Maruti Suzuki has now stated that the Ertiga will help it regain a 50% market share in the Indian car market in a few years.
Please Wait while comments are loading...

Latest Photos