വാന്‍ക്വിഷ്: പുതിയ ജയിംസ് ബോണ്ട് കാര്‍

ആസ്റ്റണ്‍ മാര്‍ട്ടിന്‍റെ പുതിയ വാന്‍ക്വിഷ് സ്പോര്‍ട്സ് കാര്‍ അവതരിച്ചു. ആസ്റ്റണ്‍ മാര്‍ടിന്‍ ഡിബിഎസ് സ്പോര്‍ട്സ് കാറിന് ബദലായിട്ടാണ് വാന്‍ക്വിഷിന്‍റെ വരവ്. 190,000 ബ്രിട്ടീഷ് പൗണ്ടാണ് കാറിന്‍റെ വില. ഇന്ത്യന്‍ രൂപയിലേക്ക് വിവര്‍ത്തനം ചെയ്താല്‍ 1.66 കോടി രൂഫാ. ഇന്ത്യന്‍ വിപണിയില്‍ വില എത്രയാകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ധൃതിയുള്ളവര്‍ക്ക് ബ്രിട്ടനില്‍ പൗണ്ട് കൊടുത്ത് സാധനം വാങ്ങാവുന്നതാണ്.

565 കുതിരകള്‍ വെകിളി പിടിച്ച് നില്‍ക്കുന്ന വി12 എന്‍ജിനാണ് കാറിനുള്ളത്. 4.1 സെക്കന്‍ഡില്‍ 100 മൈല്‍ വേഗതയില്‍ പായാന്‍ വാന്‍ക്വിഷിന് സാധിക്കും. 6.0 ലിറ്ററിന്‍റെ വി12 എന്‍ജിനാണ് വാഹനത്തിന്‍റേത്.

Aston Martin Vanquish Sports Car

ആസ്റ്റണ്‍ മാര്‍ട്ടിന്‍റെ സ്പോര്‍ട്സ് കാറുകളുടെ പ്രത്യേകതകളിലൊന്നായ വിട്ടുവീഴ്ചയില്ലാത്ത ഡിസൈന്‍ സൗന്ദര്യം ഈ വാഹനത്തിലും നമുക്ക് കാണാവുന്നതാണ്. വണ്‍77 സൂപ്പര്‍ കാറിന്‍റെ ചില ഡിസൈന്‍ സവിശേഷതകള്‍ ഈ വാഹനത്തിനായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ കൈക്കൊണ്ടിട്ടുണ്ട്.

ഭാവിയുടെ സൗന്ദര്യങ്ങള്‍ നിര്‍മിച്ചെടുക്കുന്നതിനൊപ്പം പരമ്പരാഗതത്വത്തെയും ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഉള്‍ക്കൊള്ളുന്നതായി ഡിസൈനിനെക്കുറിച്ച് പ്രസ്താവിക്കവെ കമ്പനി അറിയിച്ചു. സാങ്കേതികശേഷിയുടെയും അസാധ്യമായ വേഗതയുടെയും വിജയമാണ് ഓരോ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകളും.

ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെയാണ് ആസ്റ്റണ്‍ മാര്‍ടിന്‍ കാറുകള്‍ ലോകത്തിന്‍റെ മനസ്സിലേക്ക് ഇറങ്ങിച്ചെന്നത്. ജയിംസ് ബോണ്ടിന് പുതിയൊരു വാഗ്ദാനമാണ് വാന്‍ക്വിഷ് എന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Aston Martin has unveiled its new Vanquish sports car. The new Vanquish replaces the DBS as the British sports car manufacturer's flagship model.
Story first published: Monday, June 25, 2012, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X