Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

ഡാറ്റ്സന്‍ കാറുകള്‍ 4 ലക്ഷം പരിധിയില്‍

Posted by:
     Published: Sunday, October 7, 2012, 13:50 [IST]

Datsun Models Will Be Priced Below 4 Lakhs

തങ്ങളുടെ പ്രീമിയം ബ്രാന്‍ഡ് ഇമേജ് നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് നിസ്സാന്‍ ഡാറ്റ്സന്‍ എന്ന പഴയ ബ്രാന്‍ഡിനെ പൊടിതട്ടിയെടുക്കുന്നതിനു പിന്നിലെ സംഗതി. ചെറുകാര്‍ വിപണിയായ ഇന്ത്യയില്‍ വില്‍പന മുന്നേറ്റമുണ്ടാക്കാന്‍ പ്രീമിയം കാറുകളെക്കൊണ്ട് സാധിക്കില്ല. ഇക്കാരണത്താലാണ് ചെലവ് കുറഞ്ഞ കാറുകള്‍ നിര്‍മിക്കുവാന്‍ പുതിയൊരു ബ്രാന്‍ഡ് എന്ന ആശയം നിസ്സാന്‍ കൈക്കൊള്ളുന്നത്.

ഇന്ത്യ, ഇന്തോനീഷ്യ, റഷ്യ എന്നീ രാഷ്ട്രങ്ങളിലാണ് ഡാറ്റ്സന്‍ ആദ്യം അവതരിക്കുക. 2014ല്‍ ഇത് സംഭവിക്കും.

ഇന്ത്യയില്‍ 4 ലക്ഷത്തിന്‍റെ പരിധിയിലുള്ള വാഹനങ്ങളായിരിക്കും നിസ്സാന്‍ പുറത്തിറക്കുകയെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു. ടാറ്റ നാനോ, മാരുതി ആള്‍ട്ടോ, ഹ്യൂണ്ടായ് ഇയോണ്‍ എന്നീ ചെറുകാറുകളാണ് ഈ വിലനിലവാരത്തില്‍ വിപണിയില്‍ മത്സരത്തിനുള്ളത്.

മേല്‍പ്പറഞ്ഞ മൂന്ന് വിപണികളിലുമായി ഡാറ്റ്സന്‍ രണ്ട് മോഡലുകള്‍ ആദ്യം അവതരിപ്പിക്കും.

ഇന്ത്യയില്‍ ബജാജുമായി നിലവിലുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചത് ഇക്കഴിഞ്ഞ വാരത്തിലാണ്. ഇന്തോനീഷ്യയില്‍ നിന്നോ ചൈന, റഷ്യ എന്നിവിടങ്ങളില്‍ നിന്നോ കുറഞ്ഞ നിരക്കില്‍ ഘടകഭാഗങ്ങള്‍ സോഴ്സ് ചെയ്യാനാണ് റിനോ നിസ്സാന്‍ പദ്ധതി.

English summary
Nissan Motors will launch its small car brand Datsun in India by 2014.
പ്രതികരണം എഴുതൂ
Click here to type in Malayalam