Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

നാലര ലക്ഷത്തിന് നാനോ കാര്‍ ആരുവാങ്ങും?

Posted by:
     Published: Friday, June 15, 2012, 18:03 [IST]

പലതരം പ്രതിസന്ധികളാണ് കേന്ദ്ര എണ്ണമന്ത്രാലയത്തിന്‍റെ പുതിയ ഡീസല്‍ നയം സൃഷ്ടിച്ചിരിക്കുന്നത്. ഡീസല്‍ കാറുകള്‍ക്ക് 2.55 ലക്ഷത്തിലധികം രൂപ ടാക്സിനത്തില്‍ അധികമായി ഈടാക്കാനുള്ള തീരുമാനം കാര്‍ വിപണിയെ അങ്കലാപ്പിലാക്കിക്കഴിഞ്ഞു. ഡീസല്‍ കാറുകളുടെ ഉയര്‍ന്ന ഡിമാന്‍ഡ് കണ്ട് നിരവധി കാര്‍ നിര്‍മാതാക്കള്‍ സ്വന്തം ഡീസല്‍ എന്‍ജിന്‍ പ്ലാന്‍റ് നിര്‍മിക്കാനുള്ള പദ്ധതികള്‍ കാര്യമായി മുമ്പോട്ട് കൊണ്ടു പോയിരുന്നു. ഇതുവരെ ഡീസല്‍ എന്‍ജിനുമായി കാര്‍ വിപണിയിലെത്തിച്ചിട്ടില്ലാത്ത ഹോണ്ട ആക്രാമകമായ ചില നിലപാടുകളെടുത്തു. ഹോണ്ടയുടെ ജാപ്പനീസ് ഗവേഷകവിഭാഗം ഊണും ഉറക്കവുമൊഴിച്ച് പണിയെടുത്ത് ഒരു ഡീസല്‍ എന്‍ജിന്‍ റെക്കോര്‍ഡ് വേഗത്തില്‍ പണി തീര്‍ത്തെടുത്തു. ഇപ്പണിയെല്ലാം ചെയ്തു തീര്‍ന്നപ്പോളാണ് എണ്ണമന്ത്രാലയത്തിന്‍റെ നയമാറ്റം. മേപ്പടിയാന്മാര്‍ ആരായി?

ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളില്‍ ഡീസല്‍ സ്വപ്നങ്ങള്‍ നെയ്തവരില്‍ പ്രമുഖനാണ് ടാറ്റ. നാനോ കാറിന് ഒരു ഡീസല്‍ പതിപ്പ് എന്നതായിരുന്നു ടാറ്റ നാനോയുടെ സ്വപ്നം. സ്വപ്നം കണ്ട് കണ്ണുതുറന്നില്ല, ദാണ്ടെ എല്ലാം വെള്ളത്തില്‍!

dream a diesel tata nano is over

ചെറുഡീസല്‍ കാറുകള്‍ക്ക് വരാവുന്ന അധിക നികുതി 1.55 ലക്ഷമാണെന്നാണ് അറിയുന്നത്. ഇത് ഡീസല്‍ നാനോയെ മറ്റേതൊരു വാഹനത്തെക്കാള്‍ ബാധിക്കും എന്നതുറപ്പ്. മൂന്ന് ലക്ഷം രൂപയാണ് ഡീസല്‍ നാനോയ്ക്ക് പ്രതീക്ഷിക്കപ്പെട്ടിരുന്ന വില. പെട്രോള്‍ ഹാച്ച്ബാക്കിന് 2 ലക്ഷം രൂപവരെയാണ് വില. ഇങ്ങനെ വരുമ്പോള്‍ മൂന്ന് ലക്ഷം രൂപയ്ക്ക് പെട്രോള്‍ കാര്‍ എന്നത് നാനോ ആരാധകരെ ആഹ്ലാദത്തിലാക്കി. എന്നാല്‍ അധിക നികുതി കൂടി വരുന്നതോടെ നാലര ലക്ഷത്തിന്‍റെ ചുറ്റുപാടിലായിരിക്കും ഡീസല്‍ നാനോയുടെ വില എന്ന് കണക്കാക്കേണ്ടിയിരിക്കുന്നു.

ജനുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ ടാറ്റ നാനോ ഡീസല്‍ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വന്‍ ആരാധകനിരയാണ് അന്ന് ടാറ്റയുടെ ബൂത്തിലേക്ക് തള്ളിക്കയറിയത്. ബോഷ് ആണ് ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചെടുത്തത്. ഇത്രയും ചെറിയ എന്‍ജിനിന് ടര്‍ബോ ചാര്‍ജ്ജര്‍ നിര്‍മിക്കുക എന്ന ജോലി ബോഷിന്‍റെ എന്‍ജിനീയര്‍മാര്‍ വളരെ വിദഗ്ധമായി ചെയ്തുതീര്‍ത്തു. 40 കിലോമീറ്ററാണ് ഈ എന്‍ജിന്‍റെ മൈലേജെന്ന് പറയപ്പെടുന്നു. ഇത്രയെല്ലാം സന്നാഹങ്ങള്‍ ഒരുക്കിയതിന് ശേഷമാണ് സര്‍ക്കാരിന്‍റെ പണി കിട്ടുന്നത്.

എന്തായാലും ഡീസല്‍ നാനോയ്ക്ക് നാലര ലക്ഷം രൂപയോളം വരുമെന്ന് പ്രതീക്ഷിക്കാം. ഒരു എന്‍ട്രിലെവല്‍ ഹാച്ച്ബാക്കിന് ഇത്രയും മുതല്‍മുടക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ?

English summary
Diesel variant of the Tata Nano will be one of the victim of the proposed excise duty on diesel cars.
പ്രതികരണം എഴുതൂ
Click here to type in Malayalam