ഡസ്റ്റര്‍ COTY, ഡ്യൂക്ക് BOTY

2013ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് റിനോ ഡസ്റ്റര്‍ എസ്‍‍യുവി തെരഞ്ഞെടുക്കപ്പെട്ടു. കെടിഎം ഡ്യൂക്കിനാണ് ബൈക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന റിനോയുടെ ആദ്യ എസ്‍യുവിയാണ് ഡസ്റ്റര്‍.

ലോഞ്ച് ചെയ്ത് കുറഞ്ഞ കാലമേ ആയുള്ളുവെങ്കിലും വന്‍ സ്വീകാര്യതയാണ് ഡസ്റ്ററിന് ലഭിക്കുന്നത്. കോംപാക്ട് എസ്‍യുവി വിഭാഗത്തില്‍ ഡസ്റ്റര്‍ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു.

ഡസ്റ്റര്‍ COTY, ഡ്യൂക്ക് BOTY

ആസ്ട്രിയന്‍ കമ്പനിയായ കെടിഎം ആദ്യമായി ഇന്ത്യന്‍ നിരത്തിലിറക്കിയ വാഹനമാണ് കെടിഎം ഡ്യൂക്ക് 200. ഇന്ത്യന്‍ ബൈക്കിംഗിന്‍റെ രാസഗതിയെ തിരിച്ചുവിടുന്ന ഒന്നായി ഈ ബൈക്കിന്‍റെ വിപണിപ്രവേശം മാറിക്കഴിഞ്ഞു.

ഡസ്റ്റര്‍ COTY, ഡ്യൂക്ക് BOTY

ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയറായും ബൈക്ക് ഓഫ് ദി ഇയറായും തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള മാനദണ്ഡം അവ ഇന്ത്യയില്‍ നിര്‍മിക്കുന്നതായിരിക്കണം എന്നതാണ്. ഫ്രഞ്ച് കമ്പനിയായ റിനോയ്ക്ക് ചെന്നൈയില്‍ നിസ്സാനുമായി ചേര്‍ന്ന് പ്ലാന്‍റുണ്ട്. കെടിഎം ഡ്യൂക്ക് അസംബ്ള്‍ ചെയ്യുന്നത് ബജാജ് പ്ലാന്‍റിലാണ്.

ഡസ്റ്റര്‍ COTY, ഡ്യൂക്ക് BOTY

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ അവാര്‍ഡുകള്‍ നല്‍കിവരുന്നുണ്ട്. ജെകെ ടയേഴ്സാണ് ഈ സമ്മാനങ്ങളുടെ സ്പോണ്‍സര്‍.

ഡസ്റ്റര്‍ COTY, ഡ്യൂക്ക് BOTY

2013 വര്‍ഷത്തെ അവാര്‍ഡുകളാണ് ഇപ്പോള്‍ നല്‍കുന്നത്.

ഡസ്റ്റര്‍ COTY, ഡ്യൂക്ക് BOTY

8 പ്രമുഖ ഓട്ടോമൊബൈല്‍ മാഗസിനുകളില്‍ നിന്നുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകരാണ് 2013ലെ മികച്ച വാഹനങ്ങളെ തെരഞ്ഞെടുത്തത്.

ഡസ്റ്റര്‍ COTY, ഡ്യൂക്ക് BOTY

വില, ഇന്ധനക്ഷമത, സ്റ്റൈലിംഗ്, കംഫര്‍ട്ട്, സുരക്ഷ, പ്രകടനം, പ്രാക്ടിക്കാലിറ്റി, സാങ്കേതിക മികവ്, ഇന്ത്യന്‍ സാഹചര്യങ്ങളോചടുള്ള ഇണക്കം തുടങ്ങിയ മാനദണ്ഡങ്ങളാണ് മികച്ച വാഹനങ്ങളെ തെരഞ്ഞെടുക്കാന്‍ ജൂറി പരിഗണിച്ചത്. സ്വദേശിയും വിദേശിയുമായ നിരവധി എതിരാളികളെ പിന്തള്ളിയാണ് ഡസ്റ്ററും ഡ്യൂക്കും ഒന്നാം സ്ഥാനത്തെത്തിയത്.

ഡസ്റ്റര്‍ COTY, ഡ്യൂക്ക് BOTY

ഷെവര്‍ലെ സെയ്‍ല്‍, മഹീന്ദ്ര ക്വണ്‍ടോ, ഹ്യൂണ്ടായ് ഇലന്‍ട്ര, റിനോ ഡസ്റ്റര്‍, മാരുതി സുസുക്കി ആള്‍ട്ടോ, എര്‍റ്റിഗ, സ്വിഫ്റ്റ് ഡിസൈര്‍, റിനോ പള്‍സ്, നിസ്സാന്‍ ഇവാലിയ, റിനോ സ്കാല, ടാറ്റ സഫാരി സ്റ്റോം എന്നീ കാറുകളെയാണ് ‍ഡസ്റ്ററിന് നേരിടേണ്ടി വന്നത്.

ഡസ്റ്റര്‍ COTY, ഡ്യൂക്ക് BOTY

ഡിസൈന്‍, വിശ്വാസ്യത, കാര്യക്ഷമത തുടങ്ങിയ ഗുണങ്ങള്‍ ഡസ്റ്ററിനെ മുന്‍പിലെത്തിക്കുകയായിരുന്നു. മാരുതി എര്‍റ്റിഗ രണ്ടാം സ്ഥാനത്ത് വന്നു. ഹ്യൂണ്ടായ് ഇലന്‍ട്രയാണ് മൂന്നാം സ്ഥാനത്ത്.

ബൈക്ക് ഓഫ് ദി ഇയര്‍

ബൈക്ക് ഓഫ് ദി ഇയര്‍

കെടിഎം ഡ്യൂക്കിന് കടുത്ത പോരാട്ടമാണ് ഒന്നാം സ്ഥാനത്തിനായി നടത്തേണ്ടി വന്നത്. ഡ്യൂക്കിന്‍റെ അതേ എന്‍ജിനുമായി മത്സരത്തിനു് വന്ന പള്‍സര്‍ 200 എന്‍എസില്‍ നിന്നാണ് കടുത്ത വെല്ലുവിളി ഉയര്‍ന്നത്. ഡിസ്കവര്‍ 125 എസ്ടി, ഹോണ്ട ഡ്രീം യുഗ എന്നീ വാഹനങ്ങളും പിന്നാലെയുണ്ടായിരുന്നു.

ബൈക്ക് ഓഫ് ദി ഇയര്‍

ബൈക്ക് ഓഫ് ദി ഇയര്‍

ബജാജ് ഓട്ടോയുമായുള്ള സഖ്യത്തിന്‍റെ പുറത്താണ് ആസ്ട്രിയന്‍ കമ്പനിയായ കെടിഎം തങ്ങളുടെ നേക്കഡ് ബൈക്കുമായി ഇന്ത്യയിലെത്തുന്നത്.

ബൈക്ക് ഓഫ് ദി ഇയര്‍

ബൈക്ക് ഓഫ് ദി ഇയര്‍

25.5 കുതിരശേഷിയുള്ള ഡ്യൂക്കിന്‍റെ എന്‍ജിന് പകരം വെക്കാവുന്ന യാതൊന്നും എതിരാളികളുടെ പക്കലുണ്ടായിരുന്നില്ല.

ബൈക്ക് ഓഫ് ദി ഇയര്‍

ബൈക്ക് ഓഫ് ദി ഇയര്‍

പള്‍സര്‍ 200 എന്‍എസിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. മൂന്നാം സ്ഥാനത്ത് ഹോണ്ട ഡ്രീം യുഗ വന്നു.

ബൈക്ക് ഓഫ് ദി ഇയര്‍

ബൈക്ക് ഓഫ് ദി ഇയര്‍

സുസുക്കി ഹയാട്ടെ, ഹീറോ ഇഗ്നൈറ്റര്‍, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് 500, ഹോണ്ട സിബിആര്‍150ആര്‍, ടിവിഎസ് ഫിനിക്സ്, ഹ്യോസംഗ് ജിടി250ആര്‍ എന്നിവരും മത്സരത്തിനുണ്ടായിരുന്നു.

ബൈക്ക് ഓഫ് ദി ഇയര്‍

ബൈക്ക് ഓഫ് ദി ഇയര്‍

ഇത്തവണ സമ്മാനം ലഭിച്ച രണ്ട് വാഹനങ്ങളും വിദേശ കമ്പനികളുടേതാണെന്ന് കാണാം. അവര്‍ ഇന്ത്യയില്‍ വെച്ച് വാഹനങ്ങള്‍ അസബ്ള്‍ ചെയ്യുകയാണ് ചെയ്യുന്നത്. മികവിന്‍റെ കാര്യം വരുമ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ പുറന്തള്ളപ്പെടുന്നുണ്ടോ?

ബൈക്ക് ഓഫ് ദി ഇയര്‍

ബൈക്ക് ഓഫ് ദി ഇയര്‍

ബൈക്ക് ഓഫ് ദി ഇയര്‍

ബൈക്ക് ഓഫ് ദി ഇയര്‍

ബൈക്ക് ഓഫ് ദി ഇയര്‍

ബൈക്ക് ഓഫ് ദി ഇയര്‍

Most Read Articles

Malayalam
English summary
The 2013 Indian Car Of The Year and Bike Of The Year have been announced.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X