1952 ജനുവരിയില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായ ഏണസ്റ്റോ ചെ ഗുവേരയും ഒരു ബയോകെമിസ്റ്റായ ആല്‍ബര്‍ട്ടോ ഗ്രനാഡോയും ചേര്‍ന്ന് ലാറ്റിനമേരിക്ക എന്ന വലിയ ഭൂപ്രദേശം ചുറ്റിക്കാണാനുള്ള യാത്ര പുറപ്പെട്ടു. ഐതിഹാസികമായ ആ യാത്രയിലാണ് ചെ ഗുവേര എന്ന മാര്‍ക്സിസ്റ്റ് വിപ്ലവകാരി രൂപപ്പെടുന്നത്. 8000 കിലോമീറ്ററോളം താണ്ടിയ ചെ യുടെ യാത്ര ലാറ്റിനമേരിക്കയുടെ ഹൃദയത്തെ തൊടുന്നതായിരുന്നു. താനുള്‍പ്പെടുന്ന കുലീനവര്‍ഗത്തിന്‍റെ ചൂഷണത്തിലും അമേരിക്കയുടെ കാടന്‍ മുതലാളിത്തത്തിന്‍ കീഴിലും പെട്ട് നരകിക്കുന്ന ലാറ്റിനമേരിക്കന്‍ ജീവിതം അദ്ദേഹം നേരില്‍ കാണുകയായിരുന്നു.
ചെ ഗുവേര തന്‍റെ ലാറ്റിനമേരിക്കന്‍ യാത്ര നടത്തിയത് വിഖ്യാതമായ നോര്‍ട്ടന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനി നിര്‍മിച്ച ഒരു 500 സിസി മോട്ടോര്‍സൈക്കിളിലാണ്. ലഭ്യമായ വിവരങ്ങളില്‍ നിന്ന് ഊഹിക്കാവുന്നത് നോര്‍ട്ടന്‍ സിഎസ്1 എന്ന സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളായിരുന്നു അതെന്നാണ്. 1939ല്‍ ഉല്‍പാദനം അവസാനിപ്പിച്ച ഈ മോഡല്‍ ഡിസൈന്‍ ചെയ്തത് നോര്‍ട്ടണിന്‍റെ ആദ്യകാല ഡിസൈനര്‍മാരിലൊരാളായ വാള്‍ട്ടര്‍ മൂര്‍ ആണ്.
ചെ ഗുവേരയുടെ മോട്ടോര്‍സൈക്കിളിനെ കൂടുതല്‍ പരിചയപ്പെടാന്‍ ചിത്രങ്ങളിലൂടെ നീങ്ങുക.













































