Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

കാര്‍ സ്റ്റാര്‍ റേറ്റിംഗ് 2013 ഏപ്രില്‍ മുതല്‍

Posted by:
     Published: Monday, June 18, 2012, 15:58 [IST]

Fuel Efficiency Star Ratings

വികസനത്തെ കുറിച്ചുള്ള ചര്‍ച്ചകളെല്ലാം ഊര്‍ജത്തില്‍ ഊന്നുന്നത് നാം കാണുന്നു. കുറഞ്ഞ ഊര്‍ജ സ്രോതസ്സുകളെ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കേണ്ടത് ഇന്ത്യ പോലൊരു രാഷ്ട്രത്തിന് തന്ത്രപ്രധാനമാണ്. ഈ വഴിക്കുള്ള നീക്കങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി എന്ന ഏജന്‍സിക്ക് രൂപം കൊടുത്തത്.

'സ്റ്റാര്‍ ലേബലിംഗ്' എന്ന പദ്ധതി ഇതിന്‍റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടതാണ്. വാഹനങ്ങളുടെ ഊര്‍ജ ഉപഭോഗം ടെസ്റ്റ് ചെയ്ത് തിരിച്ചറിഞ്ഞ് സ്റ്റാര്‍ റേറ്റ് ചെയ്യുന്നതാണ് പദ്ധതി. ഏത് ഇലക്ട്രോണിക് ഉപകരണത്തിന്‍റെയും ഊര്‍ജ കാര്യക്ഷമത നിശ്ചയിക്കുകയും അവയ്ക്ക് സ്റ്റാര്‍ റേറ്റ് നല്‍കുകയും ചെയ്യും. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ വാങ്ങാന്‍ പോകുന്ന ഉല്‍പന്നത്തിന്‍റെ കാര്യക്ഷമത എളുപ്പത്തില്‍ തിരിച്ചറിയാനാകും.

ഇതുവരെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ റേറ്റിംഗില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു ബിഇഇയുടെ പ്രവര്‍ത്തനങ്ങള്‍. ഇത് വാഹനമേഖലയിലേക്കും വ്യാപിപ്പിക്കാനുള്ള സുപ്രധാന തീരുമാനം വന്നുകഴിഞ്ഞു. അടുത്ത വര്‍ഷം (2013)ഏപ്രില്‍ ഒന്നുമുതല്‍ വാഹനങ്ങളുടെ ഊര്‍ജക്ഷമതാ റേറ്റിഗ് തുടങ്ങും.

അഞ്ച് സ്റ്റാറുകളാണ് ഈ റേറ്റിംഗില്‍ ഉണ്ടായിരിക്കുക. ഇതിന്‍റെ മാനദണ്ഡം താഴെക്കാണുംപടിയാണ്.

5 സ്റ്റാര്‍ - 100 കിലോമീറ്ററിന് 7 ലിറ്റര്‍ വരെ ഇന്ധനം ഉപയോഗിക്കുന്നു
4 സ്റ്റാര്‍ - 100 കിലോമീറ്ററിന് 7 മുതല്‍ 9 ലിറ്റര്‍ വരെ ഇന്ധനം ഉപയോഗിക്കുന്നു
3 സ്റ്റാര്‍ - 100 കിലോമീറ്ററിന് 9 മുതല്‍ 11 ലിറ്റര്‍ വരെ ഇന്ധനം ഉപയോഗിക്കുന്നു
2 സ്റ്റാര്‍ - 100 കിലോമീറ്ററിന് 11 മുതല്‍ 12 ലിറ്റര്‍ വരെ ഇന്ധനം ഉപയോഗിക്കുന്നു
1 സ്റ്റാര്‍ - 100 കിലോമീറ്ററിന് 12 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നു

English summary
The Bureau Of Energy Efficiency has decided to extend the policy of energy efficiency rating to cars.
പ്രതികരണം എഴുതൂ
Click here to type in Malayalam