Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

നാനോയ്ക്ക് എതിരാളിയുമായി ഹോണ്ട

Posted by:
     Published: Monday, July 9, 2012, 11:42 [IST]

Honda Planning Small Car

ടാറ്റ നാനോ കണ്ടെത്തിയ വിപണിയിടം സവിശേഷമെങ്കിലും, അവിടേക്ക് കടന്നു ചെല്ലാന്‍ തറവാടികളായ കാര്‍നിര്‍മാതാക്കളൊന്നും ആദ്യം തയ്യാറായില്ല. ബ്രാന്‍ഡ് ഇമേജിനെ ബാധിക്കുന്ന ഒന്നായി അത്തരമൊരു നീക്കം മാറിയാലോ എന്നതായിരുന്നു ഭയം. എന്നാല്‍ ടാറ്റ നാനോ വര്‍ഷം ചെല്ലും തോറും ശക്തി നേടുകയും ഉല്‍പന്നഗുണനിലവാരം കൂട്ടുകയും ചെയ്യുന്നത് കണ്ടതോടെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാര്‍ നിര്‍മാതാക്കള്‍ തിരിച്ചറിയാന്‍ തുടങ്ങി.

ഇപ്പോള്‍ മാരുതിയുടെ പുതിയ 800 വരാന്‍ തയ്യാറെടുക്കുന്നത് നാനോയെ എതിരിടാന്‍ ഉദ്ദേശ്യം വെച്ചാണ്. 25-30 കിമി മൈലേജ് നല്‍കുന്ന എന്‍ജിനായിരിക്കും പുതിയ വാഹനത്തിലുണ്ടായിരിക്കുക എന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്.

നേരത്തെ തന്നെ കേട്ടിരുന്നതാണെങ്കിലും ഹോണ്ട ചെറുകാറിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ശക്തമായിരിക്കുന്നു. 660 സിസിയുടെ വിടിഇസി ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹോണ്ടയുടെ ഈ അള്‍ട്രാ ചെറുകാറിനുള്ളത്. 64 കുതിരശക്തി പകരുവാന്‍ എന്‍ജിന് സാധിക്കും.

സിറ്റി ട്രാഫിക്കുകളില്‍ മികച്ച കൈകാര്യത്തിനായി ഒരു അള്‍ട്രാ ചെറുകാര്‍ വാങ്ങിയിടുന്നത് നഗരവാസികള്‍ക്കിടയില്‍ പതിവായിട്ടുണ്ട്. ഈ വിപണി നാനോയെയാണ് ഏറെ തുണച്ചത്. ആളുകളുടെ ക്രയശേഷി വര്‍ധിക്കുന്നത് നാനോയുടെ വില്‍പനയെയും വര്‍ധിപ്പിക്കുന്നത് ഇപ്പോള്‍ കാണുന്നു. മുന്‍വീല്‍ ഡ്രൈവാണ് വാഹനം.

1969ല്‍ ഹോണ്ട പുറത്തിറക്കിയിരുന്ന ഹോണ്ട എന്‍600 എന്ന ചെറുകാറിന്‍റെ പ്ലാറ്റ്ഫോമിലാണ് പുതിയ വാഹനത്തിന്‍റെ നിര്‍മാണം എന്നറിയുന്നു. 36-45 കുതിരശക്തി പകര്‍ന്നിരുന്ന എന്‍ജിനാണ് എന്‍600-ന്‍റേത്.

English summary
Honda is in the developing of a small car which can compete withe Tata Nano and Maruti Alto.
പ്രതികരണം എഴുതൂ
Click here to type in Malayalam