Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

ഹ്യൂണ്ടായ് ഓണ്‍ലൈന്‍ സര്‍വീസ് ലോഞ്ച് ചെയ്തു

Posted by:
     Updated: Friday, July 6, 2012, 11:34 [IST]

Hyundai Online Service Website

ഉപഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ സര്‍വീസ് വെബ്‍സൈറ്റുമായി ഹ്യൂണ്ടായ് രംഗത്ത്. കമ്പനിയുമായി നേരിട്ട് ഉപഭോക്താക്കള്‍ക്ക് സംവദിക്കാനുള്ള അവസരം ഈ വെബ്‍സൈറ്റ് നല്‍കുന്നു. ഉപഭോക്തൃ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് ഈ നീക്കത്തിന്‍റെ ഉദ്ദേശ്യം. ഇന്ത്യന്‍ ഓട്ടോ കമ്പനികള്‍ക്കിടയില്‍ ഇത്തരമൊരു നീക്കം പുതുമയുള്ളതാണ്.

സര്‍വീസ് റിമൈന്‍ഡറുകള്‍, സര്‍വീസ് ബുക്കിംഗ്, സര്‍വീസ് വിശദാംശങ്ങള്‍, ഇന്‍ഷൂറന്‍സ് കണക്കാക്കല്‍, അടുത്തുള്ള സര്‍വീസ് സെന്‍ററുകളുടെ വിവരങ്ങള്‍ തുടങ്ങിയ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ഇതിനകത്ത് ഉള്‍ക്കൊള്ളിച്ചിരിക്കും.

കമ്പനിയുടെ പ്രമോഷണല്‍ സര്‍വീസുകള്‍ മൂല്യവര്‍ധിത സേവനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, സ്കീമുകള്‍, വരാനിരിക്കുന്ന ഉല്‍പന്നങ്ങള്‍ തുടങ്ങിയ വിവരങ്ങളും വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിക്കും.

സുരക്ഷിതമായ ഡ്രൈവിംഗ്, മികച്ച ഡ്രൈവിംഗ് ശീലങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച ഉപദേശങ്ങളും ഈ സൈറ്റില്‍ പോയി സംഭരിക്കാവുന്നതാണ്.

Story first published:  Friday, July 6, 2012, 11:33 [IST]
English summary
Hyundai Motors launched n online service website for their customers.
പ്രതികരണം എഴുതൂ
Click here to type in Malayalam