Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

വില്‍പനയില്‍ ഹ്യൂണ്ടായ് ഞെരുക്കത്തില്‍

Posted by:
     Published: Monday, June 18, 2012, 14:21 [IST]

Hyundai Struggling Reach Sales Targets

കാര്‍ വില്‍പനയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ച കണ്ടെത്താന്‍ സാധിക്കില്ലെന്ന് ഹ്യൂണ്ടായ് മോട്ടോഴ്സ്. ലക്ഷ്യ വെച്ച വില്‍പനയിലെത്താന്‍ കമ്പനി പ്രയാസപ്പെടുകയാണെന്നും ഹ്യൂണ്ടായ് വ്യക്തമാക്കി.

സിയാം സംഘടിപ്പിച്ച മനുഷ്യവിഭവ കോണ്‍ക്ലേവില്‍ വെച്ചാണ് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ തലവന്‍ അരവിന്ദ് സക്സേന ഇക്കാര്യം പറഞ്ഞത്. ഉയര്‍ന്നുകൊണ്ടിരിക്കുന്ന പെട്രോള്‍ വിലയും ബാങ്ക് ഇന്‍ററസ്റ്റ നിരക്ക് വര്‍ധനയുമെല്ലാം കാര്‍ വിപണിയിലുണ്ടാക്കിയിരിക്കുന്ന ആഘാതം ചെറുതല്ലെന്ന് കാണിക്കുന്നതാണ് രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാവിന്‍റെ തുറന്നുപറച്ചില്‍.

നടപ്പ് വര്‍ഷത്തെ ഉത്സവസീസണ്‍ തുടങ്ങുന്നതുവരെ ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സക്സേന പറഞ്ഞു.

വില്‍പന ആറ് ശതമാനം മുതല്‍ ഏഴ് ശതമാനം വരെ ഉയരുമെന്നായിരുന്നു ഹ്യൂണ്ടായ് സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നത്. വര്‍ഷത്തിന്‍റെ ആദ്യം ഉണ്ടായ വില്‍പന വര്‍ധന വിപണിയില്‍ വന്‍ പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് സാമ്പത്തിക രംഗത്ത് പൊതുവിലുണ്ടായ അനിശ്ചിതാവസ്ഥയും വിലക്കയറ്റവുമെല്ലാം വില്‍പനയെ കാര്യമായി ബാധിക്കുകയായിരുന്നു.

പലിശനിരക്കുയര്‍ത്തുവാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാകുന്ന വിധത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയതും വാഹന വിപണിക്ക് തിരിച്ചടി നല്‍കി. വിലക്കയറ്റം തടയാന്‍ സര്‍ക്കാരെടുത്ത നടപടികള്‍ പലതും കാര്‍ വിപണിക്ക് ദോഷം ചെയ്യുന്നതായിരുന്നു.

English summary
Hyundai has openly stated that it will struggle to meet its sales targets for this financial year. Hyundai is not expecting this year's sales to be as robust as expected.
പ്രതികരണം എഴുതൂ
Click here to type in Malayalam