ആസ്റ്റണ്‍ മാര്‍ട്ടിന്‍ മഹീന്ദ്രയുടെ പിന്നാലെ!!

ബ്രിട്ടിഷ് ബ്രാന്‍‍ഡായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ തങ്ങളുടെ ഓഹരികള്‍ക്ക് മികച്ചൊരു ഉടമയെ തേടി നടക്കുന്നതായി ഊഹാത്മക റിപ്പോര്‍ട്ടുകള്‍ പെരുകുന്നു. ഇവയില്‍ ഞെട്ടിക്കുന്ന ഒരു ഊഹം നമ്മുടെ മഹീന്ദ്രയെ കുറിച്ചുള്ളതാണ്. ആസ്റ്റണ്‍ മാര്‍ട്ടിന്‍റെ നിര്‍ണായക ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന ഇന്‍വെസ്റ്റമെന്‍റ് ദാര്‍ കമ്പനി ഓഹരി വാങ്ങള്‍ ആവശ്യമുന്നയിച്ച് സമീപിച്ച കമ്പനികളില്‍ ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും പെടുന്നു.

ഇതുസംബന്ധിച്ച് വിശദീകരണത്തിനായി ഞങ്ങള്‍ മഹീന്ദ്രയുമായി ബന്ധപ്പെട്ടുവെങ്കിലും ഊഹങ്ങള്‍ക്കുമേല്‍ പ്രതികരിക്കാനാവില്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ വിഷയവുമായി അടുത്ത ബന്ധമുള്ള ചിലരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം അണിയറയില്‍ കാര്യമായ ചലനങ്ങള്‍ സംഭവിക്കുന്നുണ്ട്.

Aston Martin

ആസ്റ്റണ്‍ മാര്‍ട്ടിന്‍ സമീപിച്ചുവെങ്കിലും മഹീന്ദ്രയുടെ ഇപ്പോഴത്തെ നില ഇത്തരമൊരു നീക്കത്തിന് എത്രമാത്രം പര്യാപ്തമാണെന്നത് ഒരു പ്രധാന ചോദ്യമാണ്. ഒരു അന്താരാഷ്ട്ര ബ്രാന്‍ഡ് സ്വന്തമാക്കി സല്‍പേര് ഉയര്‍ത്തുക എന്ന ഒരു ഉദ്ദേശ്യം മാത്രം വെച്ച് നീക്കം നടത്തുക മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം മികച്ച ഒരു തീരുമാനമായിരിക്കില്ല. 4000 കോടി രൂപയിലധികം വിലമതിപ്പുള്ളതാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍.

മഹീന്ദ്രയുടെ പക്കലുള്ള കൊറിയന്‍ കമ്പനിയായ സാങ്‍യോങ്ങുമായി ഒരു പാട് കൊള്ളക്കൊടുക്കകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇത് മഹീന്ദ്രയുടെ പുതിയ വാഹനമായ എക്സ്‍യുവി 500യില്‍ വ്യക്തമായി കാണാവുന്നതാണ്. ഡിസൈനിലും സാങ്കേതികതയിലുമെല്ലാം സാങ്‍യോങ് സ്വാധീനം സുവ്യക്തം.

എസ്‍യുവികളില്‍ പ്രത്യേക പ്രാവീണ്യമുള്ള സാങ്‍യോങ്ങില്‍ നിന്ന് ഇന്ത്യന്‍ എസ്‍യുവി രാജാവായ മഹീന്ദ്രയ്ക്ക് ലഭിച്ച വിദ്യാഭ്യാസം വളരെ വലുത് തന്നെ. എന്നാല്‍, ആസ്റ്റണ്‍ മാര്‍ട്ടിനില്‍ നിന്ന് അത്തരമൊന്ന് പ്രതീക്ഷിക്കേണ്ടതില്ല. സ്പോര്‍ട്സ് കാറുകളില്‍ കേമനാണ് ആസ്റ്റണ്‍ മാര്‍ട്ടിനെങ്കില്‍ അതിന് ഇന്ത്യന്‍ വിപണി സാഹചര്യങ്ങളില്‍ സാധ്യതയേതുമില്ല. ഇനി അന്താരാഷ്ട്ര വിപണികളില്‍ വില്‍പന നടത്തി തങ്ങളുടെ നിക്ഷേപത്തെ മഹീന്ദ്രയ്ക്ക് ന്യായീകരിക്കാം എന്നാണെങ്കില്‍ അതും ഇത്തിരി പെടാപ്പാടാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നര്‍ക്കു പോലും 'വിലയേറിയ' കാറാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍. ഇതില്‍ നിന്ന് എന്തെങ്കിലും വരുമാനം ലാഭം എന്ന പേരില്‍ ചേര്‍ത്തു തുടങ്ങാന്‍ സാധിക്കണമെങ്കില്‍ അല്‍പം സമയമെടുക്കും.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ പോലൊരു കമ്പനിയില്‍ നിന്ന് സാങ്കേതികതയില്‍ എന്തെങ്കിലും സ്വീകരിക്കാന്‍ മഹീന്ദ്രയ്ക്ക് ബുദ്ധിമുട്ടായിരിക്കും. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ കാര്യത്തില്‍ പുതിയ ഉടമയായ ടാറ്റ മോട്ടോഴ്സ് ചില നീക്കങ്ങള്‍ക്ക് മുതിര്‍ന്നപ്പോള്‍ ബ്രിട്ടിഷ് പാര്‍ലമെന്‍റ് വരെ കൊടുമ്പിരികൊള്ളുകയുണ്ടായി.

മേല്‍പ്പറഞ്ഞ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച്, വന്‍ വായ്പകളെടുത്ത് ആസ്റ്റണ്‍ മാര്‍ട്ടിനെ മഹീന്ദ്ര സ്വന്തമാക്കുകയാണെങ്കില്‍ അത് ഒരു അന്താരാഷ്ട്ര ബ്രാന്‍ഡ് സ്വന്തമാക്കി തങ്ങളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാം എന്ന ഉദ്ദേശ്യത്തില്‍ മാത്രമായിരിക്കും. അതുമൂലം വരുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഈയുള്ളവന്‍ ഉത്തരവാദിയായിരിക്കുന്നതല്ല.

Most Read Articles

Malayalam
English summary
Reports say that Aston Martin’s controlling shareholder, Investment Dar Co. has approached Mahindra to acquire the company.
Story first published: Tuesday, November 13, 2012, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X