Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

എക്സ്‍യുവി500 വീണ്ടും ലോഞ്ച് ചെയ്തു

Posted by:
     Published: Tuesday, June 19, 2012, 11:34 [IST]

ആഗോള എസ്‍യുവി എന്ന പേര് വെറുതെയല്ല മഹീന്ദ്ര എക്സ്‍യുവി500 കാറിന് നല്‍കിയിട്ടുള്ളത്. ലോകത്തെമ്പാടും മഹീന്ദ്രയുടെ സാന്നിധ്യം അറിയിക്കാന്‍ കെല്‍പുള്ള ഒരു വാഹനം വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു എക്സ്‍യുവിയുടെ പിന്നിലെ ലക്ഷ്യം. യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമെല്ലാം പതുക്കെപ്പതുക്കെ എക്സ്‍യുവി കടന്നുചെല്ലുകയാണ്. എക്സ്‍യുവി എത്തിച്ചേര്‍ന്ന ആദ്യത്തെ വിദേശവിപണി ആഫ്രിക്കയാണ്. ഇപ്പോളിതാ ആസ്ത്രേലിയയിലേക്കും ഈ എസ്‍യുവി എത്തിച്ചേര്‍ന്നിരിക്കുന്നു.

ആസ്ത്രേലിയയിലേക്കുള്ള പ്രവേശനം ഇത്ര വൈകിയതിന് കാരണം മറ്റൊന്നുമല്ല. ഇന്ത്യന്‍ വിപണിയിലെ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു മഹീന്ദ്ര. പരമാവധി ഉല്‍പാദന സൗകര്യങ്ങള്‍ മുഴുവനുമുപയോഗിച്ചിട്ടും വര്‍ധിച്ചു വന്ന ഡിമാന്‍ഡ് മൂലം വാഹനത്തിന്‍റെ ബുക്കിംഗ് വരെ നിറുത്തിവെക്കേണ്ട അവസ്ഥ വന്നു.

ആസ്ത്രേലിയയില്‍ ജനറല്‍ മോട്ടോഴ്സിന്‍റെ ഉപബ്രാന്‍ഡായ ഹോള്‍ഡന്‍ ആണ് എസ്‍യുവി വിപണിയിലെ രാജാവ്. ഹോള്‍ഡനിന്‍റെ കാപ്റ്റിവ എസ്‍യുവിയുമായാണ് (ഷെവര്‍ലെ കാപ്റ്റിവ എന്ന പേരില്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്ന അതേ സാധനം തന്നെ) മഹീന്ദ്ര എറ്റുമുട്ടുന്നത്. ഈ വാഹനത്തെക്കാള്‍ ഒരല്‍പം വിലക്കുറവിലാണ് എക്സ്‍യുവി ലഭിക്കുക. 29,900 ആസ്ത്രേലിയന്‍ ഡോളര്‍ ആണ് ടൂവീല്‍ ഡ്രൈവിന്‍റെ വില. ഒരു ആസ്ത്രേലിയന്‍ ഡോളറിന്‍റെ ഇപ്പോഴത്തെ വിനിമയ നിരക്ക് 56.27 രൂപയാണ്. 16,82,473 രൂപ വില വരുമെന്ന് ചുരുക്കം. ഫോര്‍വീല്‍ ഡ്രൈവിന് 32,900 ഡോളറാണ് വിലയിട്ടിരിക്കുന്നത്.

2.2 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് മഹീന്ദ്ര എക്സ്‍യുവി 500ക്കുള്ളത്. 140 കുതിരകളുടെ ശേഷിയാണ് ഈ വാഹനത്തിന്. 330 എന്‍എം ടോര്‍ക്കും ലഭ്യമാണ്.

English summary
The Indian SUV specialist Mahindra has finally made the XUV 500 a global SUV in the international market by launching it in Australia.
പ്രതികരണം എഴുതൂ
Click here to type in Malayalam