Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

മാരുതി പ്ലാന്‍റ് ഉടന്‍ തുറക്കുമെന്ന് ഹൂദ

Posted by:
     Updated: Friday, November 30, 2012, 14:28 [IST]

Maruti Manesar Plant Will Re Open Soon

തൊഴില്‍ സമരത്തെ തുടര്‍ന്ന് അടച്ചിട്ട മാരുതി മനെസര്‍ പ്ലാന്‍റ് ഉടന്‍ തുറന്ന് ഉല്‍പാദനം പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിഗ് ഹൂദ. മനെസര്‍ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാന്‍ മാരുതി ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. അത്തരമൊരു നീക്കം കമ്പനിയുയെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് സിംഗ് വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു വരികയാണ്. മനെസറിലെ ഓരോ നീക്കങ്ങളും നിരീക്ഷണത്തിലുണ്ട്. സംസ്ഥാന സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ താമസിക്കാതെ തന്നെ ഉല്‍പാദനം പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളിലൊന്നാണ് മാരുതി സുസുക്കി. മാരുതിയുടെ ഏറ്റവുമാദ്യത്തെ പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത് ഹരിയാണയിലെ ഗുഡ്‍ഗാവിലാണ്. ഗുജറാത്ത് സര്‍ക്കാര്‍ മാരുതിയെ തങ്ങളുടെ സംസ്ഥാനത്തേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി ഹരിയാണ സര്‍ക്കാരില്‍ ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ ഉപേക്ഷിച്ച് പെട്ടെന്നൊരു നീക്കം നടത്തുന്നത് മാരുതിക്ക് ക്ഷീണമാകും. പ്രത്യേകിച്ച്, വിപണിയില്‍ മത്സരം കൊടുമ്പിരി കൊണ്ടു നില്‍ക്കുന്ന ഈ സമയത്ത്.

മനെസറിലെ മാരുതി പ്ലാന്‍റിനെ ഒഴിച്ചു നിറുത്തിയാല്‍ വളരെ കുറച്ച് തൊഴില്‍ പ്രശ്നങ്ങള്‍ മാത്രമുള്ള സംസ്ഥാനമാണ് ഹരിയാനയെന്ന് ഭൂപീന്ദര്‍ സിംഗ് ഹുദ ചൂണ്ടിക്കാട്ടി. ജൂലൈ 18നുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസൈര്‍ എന്നീ മോഡലുകളുടെ കാത്തിരിപ്പ് സമയം അനന്തമായി നീണ്ടിരിക്കുകയാണ് വിപണിയില്‍. പ്രശ്നങ്ങള്‍ കരുതുന്നതിലും സങ്കീര്‍ണമാണ് എന്നതിനാല്‍ ഉപഭോക്താക്കള്‍ മറ്റ് കാര്‍ നിര്‍മാതാക്കളിലേക്ക് തിരിഞ്ഞു തുടങ്ങിയിട്ടുണ്ട്.

Story first published:  Tuesday, August 7, 2012, 11:02 [IST]
English summary
Maruti Suzuki's violence stricken Manesar car plant could resume production soon.
പ്രതികരണം എഴുതൂ
Click here to type in Malayalam